Connect with us

Film News

പ്രഭാസ് ചിത്രത്തിന് മലയാളത്തിൽ ശബ്ദം നൽകാൻ പൃഥ്വിരാജ്

Published

on

മാർച്ച് 11 ന് ചിത്രം ലോകമെമ്പാടുമായി റിലീസ് ചെയ്യും

പ്രഭാസ് ചിത്രത്തിന് മലയാളത്തിൽ ശബ്ദം നൽകാൻ പൃഥ്വിരാജ്

ബാഹുബലി ചിത്രങ്ങളിലൂടെ പാൻ ഇന്ത്യൻ ലെവലിൽ സൂപ്പർതാര പദവിയിൽ എത്തിയ താരമാണ് പ്രഭാസ്. പുതിയ ചിത്രമായ രാധേശ്യാം ലോകമെമ്പാടുമായി റിലീസിന് ഒരുങ്ങുകയാണ്, മലയാളി പ്രേക്ഷകർക്ക് ആവേശം കൊള്ളിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ മലയാളം പതിപ്പിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

മലയാളം പതിപ്പിൽ ചിത്രത്തിനായി നരേഷൻ ചെയ്യുന്നത് അത് ബോളിവുഡ് സൂപ്പർ താരം പൃഥ്വിരാജാണ്. ചിത്രത്തിൻറെ ഹിന്ദി പതിപ്പിൽ അമിതാഭ്ബച്ചനും തെലുങ്കിൽ രാജമൗലിയും കന്നഡയിൽ ശിവരാജ് കുമാറും ശബ്ദം നൽകും.മാര്‍ച്ച് 11നാണ് ചിത്രം റിലീസ് ചെയ്യുക.

കൈനോട്ടക്കാരനായ ‘വിക്രമാദിത്യ’ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ ‘പ്രേരണ’യെയാണ് പൂജ ഹെഗ്‍ഡെ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷമാണ് പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്നത്. രാധ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലാണ് ‘രാധേ ശ്യാം’.

ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. യുവി ക്രിയേഷന്‍, ടി – സീരീസ് ബാനറിലാണ് നിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ സന്ദീപ്. സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ആക്ഷന്‍: നിക്ക് പവല്‍. ശബ്‍ദ രൂപകല്‍പന: റസൂല്‍ പൂക്കുട്ടി. നൃത്തം: വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി.

Film News

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും

Published

on

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും

സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അമൃത സുരേഷ്. നിരവധി സിനിമകളിൽ ഇതിനോടകം പാടി കഴിഞ്ഞ അമൃത അന്യഭാഷാ ചിത്രങ്ങളിലും പാടി കഴിഞ്ഞിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തി ഏറെ വർഷങ്ങളായി മകൾക്കൊപ്പം ഒറ്റയ്ക്ക് ജീവിച്ച അമൃത കഴിഞ്ഞ വർഷം ആ തീരുമാനത്തിൽ മാറ്റം വരുത്തി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു.

ആദ്യ ബന്ധത്തിലെ മകൾ അവന്തികയും അമൃതയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്. ഗോപി സുന്ദറും നേരത്തെ വിവാഹിതനായിരുന്നു. ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അതിപ്പോൾ യാത്രകൾ പോകുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും പൊതു ചടങ്ങിൽ പങ്കെടുക്കുന്നതിന്റെയും ഒക്കെ ഫോട്ടോസ് ഗോപി സുന്ദറും അമൃതയും പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ഗോപി സുന്ദറിനും മകൾ അവന്തികയ്ക്ക് ഒപ്പം യാത്ര പോയിരിക്കുന്നതിന്റെ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അമൃത. അമൃതയ്ക്ക് പതിവ് പോലെ തന്നെ സ്നേഹം ചുംബനം നൽകുന്ന ഫോട്ടോയും ഗോപി സുന്ദർ പോസ്റ്റ് ചെയ്തിട്ടുണ്ട്. “വിട്ടുപോയ പക്ഷികൾ, സന്തോഷമുള്ള പക്ഷികൾ..”, എന്ന ക്യാപ്ഷനോടെയാണ് ഗോപിയും അമൃതയും ഫോട്ടോസ് പങ്കുവച്ചത്.

Continue Reading

Film News

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു.

Published

on

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു.

2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി ആളുകൾ ഇന്നും അതിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ കൂടിയാണ്. കേരളമാകെ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിനു മുന്നിൽ പകച്ചു പോയ ദിവസങ്ങൾ. അവിടെ നിന്ന് പരസ്പരം കരംചേർത്ത് ഉയർത്തെഴുന്നേറ്റ സ്നേഹക്കരുതലിന്റെ ഓർമ്മകൾ. ആ ദിവസങ്ങൾ ഒരിക്കൽ കൂടി എത്തുകയാണ് സിനിമയായി.

സംവിധായകൻ ജൂഡ് ആന്തണി ജോസഫും സംഘവും ചേർന്ന് ഒരുക്കുന്ന “2018 Every One is A Hero” എന്ന ചിത്രം ഏപ്രിൽ 21 ന് പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. ഏറെ നാളുകൾ നീണ്ട ചിത്രീകരണം, വൻതാരനിര എന്നിവയെല്ലാം ചേർത്ത് പ്രളയ ദിവസങ്ങളെ അത്രയും റിയലിസ്റ്റിക്കായി തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുവാനായി സംവിധായകനും അണിയറ പ്രവർത്തകരും ചേർന്ന് ഒരിക്കിയിട്ടുണ്ട്. നേരത്തെ പൃഥ്വിരാജും ഫഹദ് ഫാസിലും ചേർന്ന് പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.

വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് “2018 Every One is A Hero” നിർമ്മിച്ചിരിക്കുന്നത്.  ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തു പങ്കാളിയാകുന്നുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രസംയോജനം- ചമൻ ചാക്കോ. സംഗീതം- നോബിൻ പോൾ. വിഷ്ണു ഗോവിന്ദ്  ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ- സൈലക്സ് അബ്രഹാം. പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. സ്റ്റിൽസ്- സിനറ്റ് & ഫസലുൾ ഹഖ്. വി എഫ് എക്സ്- മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്. ഡിസൈൻസ്- യെല്ലോടൂത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ

Continue Reading

Film News

ആ സമയത്ത് മമ്മൂട്ടി എൻ്റെ സിനിമകൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് അറിവുണ്ട് – ഷക്കീല

Published

on

ആ സമയത്ത് മമ്മൂട്ടി എൻ്റെ സിനിമകൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് അറിവുണ്ട് – ഷക്കീല

ഒരു സമയത്ത് ബി ഗ്രേഡ് ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്ത് കത്തിനിന്നിരുന്ന നായിക ആയിരുന്നു ഷക്കീല. മോഹൻലാൽ മമ്മൂട്ടി ഉൾപ്പെടെയുള്ള സൂപ്പർ താര ചിത്രങ്ങളുടെ വെല്ലുന്ന തിയേറ്റർ കണക്ഷൻ ആയിരുന്നു ഓരോ ഷക്കീല ചിത്രത്തിനും ആ കാലയളവിൽ ലഭിച്ചിരുന്നത്. അടുത്തിടെ പ്രമുഖ ഓൺലൈൻ മാധ്യമമായ കലാട്ടക്ക് നൽകിയ അഭിമുഖത്തിൽ മലയാളത്തിലെ സൂപ്പർതാരങ്ങൾ ഷക്കീലക്ക് എതിരായി നിന്നിരുന്നു, ഷക്കീല ചിത്രങ്ങൾ നിരോധിക്കണം എന്നീ ആരോപണത്തെക്കുറിച്ച് താരത്തോട് ചോദിക്കുകയുണ്ടായി. അതിന് മറുപടി ഇപ്രകാരമായിരുന്നു

“അതെല്ലാം സത്യമാണ് പക്ഷേ നിരോധിക്കണം എന്നൊന്നും പറഞ്ഞിട്ടില്ല.
ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ്, മമ്മൂക്കയുടെ എനിക്ക് ഒരു വിധത്തിലുള്ള ദേഷ്യവും ഇല്ല. അദ്ദേഹമാണ് ഈ കാര്യത്തിൽ മുൻകൈ എടുത്തിരുന്നത് എന്ന് ഞാൻ കേട്ടിരുന്നു, അത്ര മാത്രമേ എനിക്ക് അറിയുകയുള്ളൂ. ഇപ്പോൾ അടുത്തിടെ കൊച്ചി തൈക്കാട്ട് ശിവക്ഷേത്രത്തിൽ ഒരു ഉത്സവമായി ബന്ധപ്പെട്ട് സന്ദർശിച്ചിരുന്നു, അപ്പോൾ അവിടത്തെ ഉത്സവ കമറ്റി പ്രസിഡൻറ് എന്നോട് പറഞ്ഞത് ഷക്കീലയെ ക്ഷണിക്കുന്നതിനെക്കുറിച്ച് മമ്മൂട്ടിയുമായി സംസാരിച്ചിരുന്നു അപ്പോൾ അദ്ദേഹമാണ് പറഞ്ഞത് തീർച്ചയായും അവരെ വിളിക്കണം ഒരു സമയത്ത് മലയാള സിനിമ തകർന്നുകൊണ്ടിരുന്നപ്പോൾ കൈ തന്ന് സഹായിച്ചത് അവരായിരുന്നു എന്ന്. അത് കൂടി ഞാൻ പറയണം. ഇതിനെയൊന്നും ഒരിക്കലും തെറ്റ് പറയാൻ സാധിക്കുകയില്ല ഇത് എല്ലായിടത്തും സംഭവിക്കുന്നതാണ്. അവർ നാലും അഞ്ചും കോടി മുതൽ മുടക്കി സിനിമകൾ നിർമ്മിക്കുന്നു നമ്മൾ 15 ലക്ഷം രൂപയുടെ ഒരു സിനിമയുമായി അവരോട് മത്സരിക്കുവാൻ നിൽക്കുന്നു. പക്ഷേ ഇപ്പോഴും അവർ കാരണമാണ് എൻറെ സിനിമകൾ നിരോധിച്ചത് എന്നൊന്നും ഞാൻ പറയില്ല”. ഷക്കീല കൂട്ടിച്ചേർത്തു.

Continue Reading

Recent

Film News10 hours ago

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അമൃത സുരേഷ്. നിരവധി...

Film News13 hours ago

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു.

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു. 2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി...

Film News14 hours ago

ആ സമയത്ത് മമ്മൂട്ടി എൻ്റെ സിനിമകൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് അറിവുണ്ട് – ഷക്കീല

ആ സമയത്ത് മമ്മൂട്ടി എൻ്റെ സിനിമകൾ തകർക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് അറിവുണ്ട് – ഷക്കീല ഒരു സമയത്ത് ബി ഗ്രേഡ് ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്ത് കത്തിനിന്നിരുന്ന...

Film News15 hours ago

ദളപതിയും പൃഥ്വിയും നേർക്ക് നേർ ! പൂജക്ക് തെന്നിന്ത്യൻ ബോക്സോഫീസിൽ തീ പാറും !

ദളപതിയും പൃഥ്വിയും നേർക്ക് നേർ ! പൂജക്ക് തെന്നിന്ത്യൻ ബോക്സോഫീസിൽ തീ പാറും ! പൃഥ്വിരാജിനെ കേന്ദ്ര കഥപാത്രമാക്കി സംവിധായകൻ ബ്ലെസി ഒരുക്കുന്ന ചിത്രം ആടുജീവിതം റിലീസിനായി...

Film News18 hours ago

ഏജൻറ് എക്സ് ഒരു സ്പൂഫ് ആയിരുന്നു, ആറാട്ടിൽ ക്ലൈമാക്സ് എത്തിയപ്പോൾ പ്രേക്ഷകർക്ക് അതുപോലും മനസ്സിലായില്ല – ഉണ്ണികൃഷ്ണൻ

ഏജൻറ് എക്സ് ഒരു സ്പൂഫ് ആയിരുന്നു, ആറാട്ടിൽ ക്ലൈമാക്സ് എത്തിയപ്പോൾ പ്രേക്ഷകർക്ക് അതുപോലും മനസ്സിലായില്ല – ഉണ്ണികൃഷ്ണൻ മോഹൻലാൽ ഉണ്ണികൃഷ്ണൻ ഉദയ കൃഷ്ണ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു...

Uncategorized19 hours ago

വീണ്ടും അച്ഛനായി ഗിന്നസ് പക്രു !

വീണ്ടും അച്ഛനായി ഗിന്നസ് പക്രു ! മിമിക്രി വേദികളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനും മിമിക്രി കലാകാരനുമാണ് ഗിന്നസ് പക്രു. കഴിഞ്ഞ ദിവസം തൻ്റെ...

Film News19 hours ago

മാസ്സ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ; സംവിധാനം അനിൽ രവിപുടി. #NBK108

മാസ്സ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ; സംവിധാനം അനിൽ രവിപുടി. #NBK108 വീര സിംഹ റെഡ്‌ഡി എന്ന ചിത്രത്തിന് ശേഷം മാസ്സുകളുടെ തമ്പുരാൻ നന്ദമുരി ബാലകൃഷ്‌ണയുടെ അടുത്ത ചിത്രമായ...

General News22 hours ago

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ

ഇതൊരു പോരാട്ടമായിരുന്നു ! ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്യപ്പെട്ട പത്മ ലക്ഷ്മിയുടെ വാക്കുകൾ വൈവിധ്യങ്ങൾ നിറഞ്ഞ ലോകമാണ് നമ്മുടേത്. ആണിനും പെണ്ണിനും അപ്പുറം ഒരുപാട്...

Film News2 days ago

മോഹൻലാൽ

മോഹൻലാൽ മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ (പൂർണ്ണനാമം: മോഹൻലാൽ വിശ്വനാഥൻ, ജനനം: മേയ് 21, 1960).രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ...

Film News2 days ago

അല്ലു ഫഹദ് പോരാട്ടം പുഷ്പ 2വിൻ്റെ ആദ്യ ടീസർ ഏപ്രിൽ 8ന് പുറത്തിറങ്ങും !

അല്ലു ഫഹദ് പോരാട്ടം പുഷ്പ 2വിൻ്റെ ആദ്യ ടീസർ ഏപ്രിൽ 8ന് പുറത്തിറങ്ങും ! ഇന്ത്യൻ സിനിമ ലോകം തന്നെ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു...

Trending