Connect with us

Trailer and Teaser

പ്യാലിയുടെയും സിയയുടെയും അത്ഭുതങ്ങളുടെ ലോകത്തിലേക്ക് പ്രേക്ഷകനെ കൈപിടിച്ച് നടത്തി പ്യാലി ട്രെയ്‌ലർ; വീഡിയോ

Published

on

പ്യാലിയുടെയും സിയയുടെയും അത്ഭുതങ്ങളുടെ ലോകത്തിലേക്ക് പ്രേക്ഷകനെ കൈപിടിച്ച് നടത്തി പ്യാലി ട്രെയ്‌ലർ; വീഡിയോ

കുട്ടികളുടെ ലോകമെന്നും അമ്പരപ്പുകളുടെയും അത്ഭുതങ്ങളുടേതുമാണ്. ആ ലോകം ആസ്വദിക്കണമെങ്കിൽ ഏവരും കുട്ടികളെ പോലെയായി തീരണം. അത്തരമൊരു കൊച്ചുമിടുക്കിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും ലോകത്തേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപ്പോയിരിക്കുകയാണ് പ്യാലിയുടെ ഒഫീഷ്യൽ ട്രെയ്‌ലർ.

 

പ്യാലി എന്ന അഞ്ചുവയസ്സുകാരിയുടെയും അവളുടെ ലോകം തന്നെയായ സിയയുടെയും കഥയാണ് പ്യാലി പറയുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും അകാലത്തിൽ വിട പറഞ്ഞകന്ന അതുല്യനടൻ എൻ എഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ എഫ് വർഗീസ് പിക്ചേഴ്‌സും ചേർന്നാണ് പ്യാലി നിർമ്മിച്ചിരിക്കുന്നത്. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിനും ചേർന്നാണ്. പ്യാലി എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. കുട്ടികളുടെ മനം കവരുന്ന പ്രമേയമാണ് ചിത്രത്തിന്റേത്. കഴിഞ്ഞ ദിവസം ദുൽഖർ സൽമാൻ റെഫറൻസുമായി എത്തിയ ചിത്രത്തിന്റെ രസകരമായ ടീസർ ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷകളാണ് പകർന്നിരിക്കുന്നത്. കൂടാതെ ചിത്രത്തിലെ ടൈറ്റിൽ സോങ്ങും പ്രേക്ഷകർ നെഞ്ചിലേറ്റിക്കഴിഞ്ഞു. ആർട്ടിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ പ്യാലി ജൂലൈ എട്ടിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിർമ്മാതാവ് – സോഫിയ വര്‍ഗ്ഗീസ് & വേഫറർ ഫിലിംസ്, ക്യാമറ – ജിജു സണ്ണി, സംഗീതം – പ്രശാന്ത് പിള്ള, എഡിറ്റിങ് – ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനർ – ഗീവർ തമ്പി, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, മേക്കപ്പ്- ലിബിന്‍ മോഹന്‍, കോസ്റ്റ്യൂം – സിജി തോമസ്, കലാ സംവിധാനം – സുനിൽ കുമാരൻ, വരികൾ – പ്രീതി പിള്ള, ശ്രീകുമാർ വക്കിയിൽ, വിനായക് ശശികുമാർ, സ്റ്റിൽസ് – അജേഷ് ആവണി, പി. ആർ. ഒ – പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, നൃത്ത സംവിധാനം – നന്ദ, ഗ്രാഫിക്സ് – WWE, അസോസിയേറ്റ് ഡയറക്ടർ – അലക്സ്, ശ്യാം പ്രേം, സൗണ്ട് മിക്‌സ് – ഫസൽ എ. ബക്കർ, കളറിസ്റ്റ് – ശ്രീക് വാരിയർ, ടൈറ്റിൽസ് – വിനീത് വാസുദേവൻ, മോഷൻ പോസ്റ്റർ – സ്പേസ് മാർലി, പബ്ലിസിറ്റി ഡിസൈൻ – വിഷ്ണു നാരായണൻ.

Trailer and Teaser

ദുൽഖറിന്റെ വിഷു സമ്മാനം ! അടിയുടെ ടീസർ എത്തി. ചിത്രം വിഷുവിന് തിയേറ്ററുകളിലേക്ക്

Published

on

ദുൽഖറിന്റെ വിഷു സമ്മാനം ! അടിയുടെ ടീസർ എത്തി. ചിത്രം വിഷുവിന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘അടി’യുടെ പുറത്തിറങ്ങി. വിഷു റിലീസായി ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തും. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ തന്നെയാണ്. ലില്ലി അന്വേഷണം എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ പ്രശോക് വിജയൻ ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് അടി.ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ധ്രുവൻ,
ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രതീഷ് രവിയാണ് രചന നിർവഹിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റർ – നൗഫൽ അബ്ദുള്ള, ആർട്ട് – സുഭാഷ് കരുൺ, ചീഫ് അസോസിയേറ്റ് – സുനിൽ കാര്യാട്ടുകര, കോസ്റ്റ്യൂംസ് – സ്റ്റെഫി സേവ്യർ, മേക്കപ്പ് – രഞ്ജിത്ത് മണാലിപ്പറമ്പിൽ, പ്രൊജക്ട് ഡിസൈനർ – ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ – റന്നി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – വിനോഷ് കൈമൾ, വിഎഫ്എക്സ് ആൻഡ് ടൈറ്റിൽ – സഞ്ജു ടോം ജോർജ്.

Continue Reading

Trailer and Teaser

പുലിക്കളിയുടെ പാശ്ചാത്തലത്തിൽ പുലിയാട്ടത്തിൻ്റെ പുതിയ ടീസർ എത്തി

Published

on

പുലിക്കളിയുടെ പാശ്ചാത്തലത്തിൽ പുലിയാട്ടത്തിൻ്റെ പുതിയ ടീസർ എത്തി

സുധീര്‍ കരമന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുലിയാട്ടം എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തുവിട്ടു. ജനപ്രിയചാനൽ ഷോകളുടെ സ്ക്രിപ്റ്റ് റൈറ്ററായ സന്തോഷ് കല്ലാറ്റ് രചന നിർവഹിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

സെവൻ മാസ്റ്റർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽഖാദർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആനന്ദ് മേനോൻ, ബിജു എം, രാജേഷ് മാരത്ത് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. റഷീദ് അഹമ്മദ് ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നു. സുധീർ കരമന, മീരാ നായർ, മിഥുൻ എം ദാസ്, സുമാദേവി, ദീപു നാവായിക്കുളം, ശിവ, ജയരാജ് മിത്ര, ബിഞ്ചു ജേക്കബ്, വിക്ടർ ലൂയി മേരി, ചന്ദ്രൻ പട്ടാമ്പി, ജഗത് ജിത്ത്, സെൽവരാജ്, ആൽവിൻ, മാസ്റ്റർ ഫഹദ് റഷീദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പുലിയാട്ടത്തിന് ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

Continue Reading

Trailer and Teaser

പുഷ്പയേ വെല്ലുന്ന കൊല മാസ് ഐറ്റം ! നാനി കീർത്തി സുരേഷ് കൂട്ടുകെട്ടിൽ ദസറയുടെ കിടിലൻ ട്രൈലർ പുറത്തിറങ്ങി

Published

on

പുഷ്പയേ വെല്ലുന്ന കൊല മാസ് ഐറ്റം ! നാനി കീർത്തി സുരേഷ് കൂട്ടുകെട്ടിൽ ദസറയുടെ കിടിലൻ ട്രൈലർ പുറത്തിറങ്ങി

നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദസറ” . ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നായികയായി എത്തുന്നത്. ചിത്രത്തിൻറെ ട്രൈലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഇതിനോടകം തന്നെ പുറത്തുവന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾക്കും ഗാനങ്ങൾക്കും ടീസറിനുമെല്ലാം മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്.

 

പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.

സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് ചേഞ്ച് ഒക്കെത്തന്നെ മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ദസറ.സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ മാർച്ച് 30ന് റിലീസ് ചെയ്യും. E4 എന്റർടൈൻമെന്റാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്.

പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്. ഛായാഗ്രഹണം : സത്യൻ സൂര്യൻ ISC. എഡിറ്റർ: നവീൻ നൂലി. പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി. സംഘട്ടനം: അൻബറിവ്. പിആർഒ: ശബരി

Continue Reading

Recent

Film News21 hours ago

ദുൽക്കർ ടിനു പാപ്പച്ചൻ ചിത്രത്തിൽ വമ്പൻ താരനിര ! ഒരുങ്ങുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ മാമാങ്കം

ദുൽക്കർ ടിനു പാപ്പച്ചൻ ചിത്രത്തിൽ വമ്പൻ താരനിര ! ഒരുങ്ങുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ മാമാങ്കം മലയാളി സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കൂടി...

Film News1 day ago

മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന് ഇന്നേക്ക് നാല് വർഷങ്ങൾ !

മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന് ഇന്നേക്ക് നാല് വർഷങ്ങൾ ! മലയാള സിനിമ ചരിത്രത്തിൽ ആദ്യ 200 കോടി ക്ലബ്ബ് എന്ന നേട്ടം കൈവരിച്ച മോഹൻലാൽ...

Songs1 day ago

ലേഡി പുഷ്പ ! വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്. ദസറയിലെ പുതിയ ഗാനം പുറത്തിറങ്ങി

ലേഡി പുഷ്പ ! വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്. ദസറയിലെ പുതിയ ഗാനം പുറത്തിറങ്ങി നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദസറ”...

Trailer and Teaser1 day ago

ദുൽഖറിന്റെ വിഷു സമ്മാനം ! അടിയുടെ ടീസർ എത്തി. ചിത്രം വിഷുവിന് തിയേറ്ററുകളിലേക്ക്

ദുൽഖറിന്റെ വിഷു സമ്മാനം ! അടിയുടെ ടീസർ എത്തി. ചിത്രം വിഷുവിന് തിയേറ്ററുകളിലേക്ക് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘അടി’യുടെ പുറത്തിറങ്ങി. വിഷു റിലീസായി...

Gallery2 days ago

താര പ്രഭയിൽ രാം ചരണിന്റെ പിറന്നാൾ ആഘോഷം ചിത്രങ്ങൾ കാണാം

താര പ്രഭയിൽ രാം ചരണിന്റെ പിറന്നാൾ ആഘോഷം ചിത്രങ്ങൾ കാണാം തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR...

Film News2 days ago

ആസിഫ് അലി ഷറഫുദ്ദീൻ അമലപോൾ ജീത്തു ജോസഫ് അർഫാസ് അയൂബ് ചിത്രം ചിത്രീകരണം ആരംഭിച്ചു

ആസിഫ് അലി ഷറഫുദ്ദീൻ അമലപോൾ ജീത്തു ജോസഫ് അർഫാസ് അയൂബ് ചിത്രം ചിത്രീകരണം ആരംഭിച്ചു ജിത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലി, ഷറഫുദ്ദീൻ –...

Film News2 days ago

പ്രിയ സുഹൃത്തിന്റെ വേർപാട് അറിഞ്ഞുകൊണ്ട് ദുഃഖം അടക്കിപ്പിടിച്ച് നാലുമണിവരെ മോഹൻലാൽ ആ ഗാനരംഗത്തിൽ പങ്കെടുത്തു – ഹരീഷ് പേരടി

പ്രിയ സുഹൃത്തിന്റെ വേർപാട് അറിഞ്ഞുകൊണ്ട് ദുഃഖം അടക്കിപ്പിടിച്ച് നാലുമണിവരെ മോഹൻലാൽ ആ ഗാനരംഗത്തിൽ പങ്കെടുത്തു – ഹരീഷ് പേരടി മലയാളികളുടെ പ്രിയതാരം ഇന്നസെൻ്റിൻ്റെ വേർപാടിന്റെ നൊമ്പരത്തിലാണ് മലയാള...

Film News3 days ago

ബോക്സ് ഓഫീസ് റെക്കോർഡുകൾ പൊളിച്ചടുക്കാൻ മഹേഷ് ബാബു ത്രിവിക്രം ചിത്രം #SSMB28 ജനുവരി 14  റിലീസിനെത്തുന്നു

ബോക്സ് ഓഫീസ് റെക്കോർഡുകൾ പൊളിച്ചടുക്കാൻ മഹേഷ് ബാബു ത്രിവിക്രം ചിത്രം #SSMB28 ജനുവരി 14  റിലീസിനെത്തുന്നു ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം...

Film News3 days ago

നിറകണ്ണുകളുമായി പ്രിയപ്പെട്ട ഇന്നസെന്റിന് വിട പറഞ്ഞ് സഹപ്രവർത്തകർ !

നിറകണ്ണുകളുമായി പ്രിയപ്പെട്ട ഇന്നസെന്റിന് വിട പറഞ്ഞ് സഹപ്രവർത്തകർ ! നടനും മുൻ എംപിയുമായ ഇന്നസെൻ്റ് (75) കഴിഞ്ഞദിവസം രാത്രിയാണ് മലയാളികളെ വിട്ടു പിരിഞ്ഞത്. കൊച്ചിയിലെ വിപിഎസ് ലേക്...

Film News3 days ago

ഷങ്കർ രാം ചരൺ ചിത്രം ഗെയിം ചേഞ്ചറിൽ എഡിറ്ററായി ഷമീർ മുഹമ്മദ്

ഷങ്കർ രാം ചരൺ ചിത്രം ഗെയിം ചേഞ്ചറിൽ എഡിറ്ററായി ഷമീർ മുഹമ്മദ് തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ശങ്കർ രാംചരൻ ചിത്രം ഗെയിം ചേഞ്ചറിൽ എഡിറ്ററായി...

Trending