Connect with us

Film News

എനിക്ക് കഥകേക്കാൻ മാനേജരോ ഡ്രൈവർമാരോ ഇല്ല ! നിങ്ങൾക്ക് പറയാൻ ഉള്ളത് എന്നെയാണ് കേൾപ്പിക്കേണ്ടത്- പൃഥ്വിരാജ്

Published

on

എനിക്ക് കഥകേക്കാൻ മാനേജരോ ഡ്രൈവർമാരോ ഇല്ല ! നിങ്ങൾക്ക് പറയാൻ ഉള്ളത് എന്നെയാണ് കേൾപ്പിക്കേണ്ടത്- പൃഥ്വിരാജ്

തുടർച്ചയായ നാല് തിയേറ്റർ വിജയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തൻറെ സാന്നിധ്യം അടിവരയിട്ട് ഉറപ്പിക്കുകയാണ് പൃഥ്വിരാജ്. മലയാള സിനിമയിൽ ഇന്ന് വ്യത്യസ്തപരമായും വാണിജ്യപരമായും ഏറെ മികച്ച സിനിമകൾ ചെയ്യുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് പൃഥി. താരത്തിന്റെ അവസാനം ഇറങ്ങിയ ഷാജി കൈലാസ് ഒരുക്കിയ കടുവ തിയറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിനോട് അനുബന്ധിച്ച് നടന്ന വാർത്താ സമ്മേളനത്തിൽ താരത്തിന്റെ സിനിമകളുടെ തിരഞ്ഞെടുപ്പുകളെ കുറിച്ചും, സിനിമ ചെയ്യുന്ന രീതിയെ കുറിച്ചും ചോദ്യമുണ്ടായി. വളരെ രസകരമായി ആയിരുന്നു പൃഥ്വിരാജ് അതിനോട് പ്രതികരിച്ചത്. താരത്തിന്റെ വാക്കുകൾ വായിക്കാം.

“നിർഭാഗ്യവശാൽ എനിക്ക് ‘ഇന്ന കഥ കേൾക്കൂ’ എന്ന് പറയാൻ ഒരാളോ മാനേജറോ ഇല്ല. അതിന്റെ ഗുണവും ദോഷവും ഉണ്ട്. ഗുണമെന്നു പറഞ്ഞാൽ, നിങ്ങൾക്ക് എന്നോട് നേരിട്ട് ബന്ധപ്പെടാം. എനിക്കൊരു കഥ പറയണം എന്ന് പറഞ്ഞ് എനിക്ക് മെസ്സേജ് അയച്ചാലോ അല്ലെങ്കിൽ ഞാൻ ജോലി ചെയ്യുന്ന സിനിമ വഴി നേരിട്ട് ബന്ധപ്പെട്ടാലോ നിങ്ങൾക്ക് എന്നോടാണ് കഥ പറയാൻ സാധിക്കുന്നത്, അല്ലാതെ നിങ്ങൾ വന്ന് പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് ഞാൻ ഏർപ്പാടാക്കിയ മറ്റൊരാളോട് അല്ല. എന്നാൽ ഇതിന് ദോഷവശവും ഉണ്ട്, ചിത്രീകരണ സമയത്ത് ഷോട്ടുകൾക്കിടയിൽ ആയിരിക്കും ഞാൻ കഥ കേൾക്കുന്നത്. അങ്ങനെ ഞാൻ ഒരു ദിവസം മുഴുവൻ കഥ കേട്ടാൽ പോലും കൂടിപ്പോയാൽ എനിക്ക് രണ്ടോ അല്ലെങ്കിൽ മൂന്നോ കഥകൾ മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളൂ, സ്വാഭാവികമായും അപ്പോൾ കഥ കേൾപ്പിക്കുവാനായി ഒരു നീണ്ട നിര തന്നെ ഉണ്ടാവും. ഇതിന് പ്രതിവിധിയായി എല്ലാവരും പറയാറുണ്ട് കഥ കേൾക്കാനായി രണ്ടോ മൂന്നോ പേരെ ഏർപ്പാട് ചെയ്യാൻ. പക്ഷേ എൻറെ സംശയം അങ്ങനെ ഞാൻ ഏർപ്പാട് ചെയ്താൽ അവർക്ക് ഇഷ്ടപ്പെട്ട കഥകൾ മാത്രമല്ലേ ഞാൻ കേൾക്കുകയുള്ളൂ ? എൻറെ ഒരു ഇഷ്ടത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കില്ല അപ്പോൾ അവിടെ തീരുമാനവും സംഭവിക്കുന്നത്. അതുകൊണ്ട് നിലവിൽ ഇപ്പോൾ ആ സംവിധാനം ഞാൻ ഒരുക്കുന്നില്ല. നിങ്ങൾക്ക് എന്നോട് ഒരു കഥ പറയാനുണ്ടെങ്കിൽ കുറച്ചു കാത്തിരിക്കുക, ഒരു അവസരം കിട്ടുമ്പോൾ വന്ന് കഥ പറയുക. അങ്ങനെ ഒരു യാത്രയുണ്ട് സിനിമയിൽ അതിന് പരിഹാരം ഇല്ല”

നിലവിൽ ഷാജി കൈലാസിന്റെ ചിത്രമായ കാപ്പയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഷൂട്ടിംഗ് തിരക്കുകളിൽ ആണ് പ്രിത്വി. ബ്ലസി ഒരുക്കുന്ന ആടുജീവിതം ഈ മാസം പാക്കപ്പ് ആയിരുന്നു. അൽഫോൻസ് പുത്രൻ ഒരുക്കുന്ന ഗോൾഡാണ് അടുത്ത താരത്തിന്റെ റിലീസ് ചിത്രം. ഓണത്തിന് ചിത്രം തീയേറ്ററുകളിൽ എത്തും. മോഹൻലാൽ ചിത്രം ആയ എമ്പുരാനും കന്നട ചിത്രമായ ടൈസനും ആണ് പ്രിത്വിയുടെ അടുത്ത സംവിധാന സംരംഭങ്ങൾ.

Film News

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം

Published

on

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം

കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി നടൻ ദിലീപ് എത്തി. കഴിഞ്ഞ ദിവസമാണ് ക്ഷേത്ര കമ്മറ്റിയുടെ വിശിഷ്ട അതിഥിയായി ജനപ്രിയനായകൻ. പാട്ടുപാടിയും മിമിക്രി വേദിയേ ഇളക്കിമറിച്ചാണ് ജനപ്രിയ നായകൻ മടങ്ങിയത്.ഇന്നസെൻ്റിൻ്റെയും ലാലു അലക്സ്ൻ്റെയും ശബ്ദം അനുകരിച്ചു ദിലീപ് കയ്യടികൾ നേടിയെടുത്തു. ഏല്ലാവർക്കും സുഖമാണോ എന്നും ആരാധകർ ദിലീപേട്ടന് സുഖമാണോ എന്ന് ചോദിച്ചപ്പോൾ അങ്ങനെയൊക്കെ പോകുന്നപ്പ എന്ന്മായിരുന്നു മറുപടി.

ആരാധകരുടെ ഓരോ ആവശ്യങ്ങളും സന്തോഷത്തോടെ നിറവേറ്റിയാണ് ദിലീപ് പ്രസംഗം അവസാനിപ്പിച്ചത്. കലാഭവൻ മണിയുടെ ഒരു പാട്ടു പാടുമോ എന്ന ചോദ്യത്തിന് മണി ഞാൻ കണ്ട ഏറ്റവും വലിയ കലാകാരൻ ആണെന്നും അദ്ദേഹത്തിൻറെ പാട്ടുപാടാൻ ആയിട്ടില്ല എന്നും ദിലീപ് മറുപടി പറഞ്ഞു. പകരം ദിലീപ് തൻ്റെ ചിത്രത്തിലെ തന്നെ നാരങ്ങാ മിട്ടായി എന്ന് തുടങ്ങുന്ന ഗാനം പാടി കൊണ്ടാണ് വേദി വിട്ടത്. പുതിയ ചിത്രങ്ങളായ സിഐഡി മൂസയുടെ രണ്ടാം ഭാഗവും വാളയാർ പരമശിവനും അണിയറയിൽ ഒരുങ്ങുകയാണെന്നും താരം അറിയിച്ചു. തന്റെ പുതിയ ചിത്രമായ പൂജ നടന്നതും കൊട്ടാരക്കരയിൽ ആണെന്നും സന്തോഷത്തോടെ താരം പങ്കുവെച്ചു. അരുൺ ഗോപി ഒരുക്കുന്ന ബാന്ദ്ര ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Continue Reading

Film News

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി

Published

on

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി

തമിഴ്നാട്ടിൽ തല എന്നത് ഒരു വികാരമാണ്. സൂപ്പർസ്റ്റാർ രജനീകാന്ത് കഴിഞ്ഞാൽ തമിഴ്നാട്ടിൽ ഇന്ന് ഏറ്റവും അധികം ആരാധകർ ഉള്ളത് തല അജിത്ത് കുമാറിനാണ്. തമിഴ് കത്തിന് പുറമേ കേരളത്തിലും അജിത്തിന് ഏറെ ആരാധകരുണ്ട്. മലയാളികളുടെ പ്രിയങ്കരിയായ നടിയായ ശാലിനിനെയാണ് അജിത് കുമാർ വിവാഹം കഴിച്ചത്. സിനിമാലോകത്തെ തന്നെ മാതൃക താരദമ്പതികൾ കൂടിയാണ് അജിത്ത് ശാലിനി കൂട്ടുകെട്ട്. ഇരുവരുടെയും പ്രണയവിവാഹികമായിരുന്നു. എന്നാൽ ശാലിനിയെ പ്രണയിക്കുന്നതിനും വിവാഹം കഴിക്കുന്നതിനു മുന്നേ അജിത്തിന് ഒരു പ്രണയം ഉണ്ടായിരുന്നു എന്നത് കോളിവുഡിലെ പരസ്യമായ രഹസ്യമാണ്.

മലയാള സിനിമയിലും അഭിനയിച്ചിട്ടുള്ള ഹീര രാജഗോപാൽ എന്ന നടിയായിരുന്നു ആ താരസുന്ദരി. അജിതും ഹീരയും ഒന്നിച്ചഭിനയിച്ച കാതൽ കോട്ടൈ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. പിന്നീട് തൊടരും എന്ന ചിത്രത്തിലും ഇവർ ഒരുമിച്ച് അഭിനയിച്ചു. എന്നാൽ കുടുംബങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ച മൂലം ഇരുവരും ബന്ധം ഉപേക്ഷിക്കുകയായിരുന്നു.മലയാളത്തിൽ മോഹൻലാലിനൊപ്പം നിർണയം എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം അഭിഭാഷകന്റെ കേസ് ഡയറി എന്ന ചിത്രത്തിലും ഹീര നായികയായി എത്തിയിട്ടുണ്ട്.

Continue Reading

Film News

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക

Published

on

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്നു.

ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയാണ് ഈ സിനിമയിൽ ഉപയോഗിക്കുന്നത്. മലയാളത്തിൽ ആദ്യമായാണ് അത്തരത്തിൽ ഒരു സിനിമ വരുന്നത്. സൈജു ശ്രീധരനും ശബ്ന മുഹമ്മദും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. സൈജു ശ്രീധരൻ തന്നെയാണ് സിനിമയുടെ എഡിറ്റർ. മഞ്ജു വാര്യരെ കൂടാതെ വിഷാക് നായർ, ഗായത്രി അശോക് മാമുക്കോയ നഞ്ചിയമ്മ തുടങ്ങി ഒത്തിരി താരങ്ങൾ ഈ ചിത്രത്തിൽ അണിചേരുന്നു. സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.
മൂവി ബക്കറ്റ്, പെയിൽ ബ്ലു ഡോട്ട് ഫിലിംസ്, കാസ്റ്റ് n കോ എൻ്റർടെയ്ൻമെൻ്റ്സ്, എന്നീ ബാനറിൽ ബിനീഷ് ചന്ദ്രനും സൈജു ശ്രീധരനും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. രാഹുൽ രാജീവ്, സുരാജ് മേനോൻ എന്നിവരാണ് ഈ സിനിമയുടെ സഹ നിർമ്മാതാക്കൾ.
ആർട്ട് ഡയറക്ടർ അപ്പുണ്ണി സാജൻ, കോസ്റ്റ്യൂം സമീറ സനീഷ്, ചമയം രോണെക്സ് സേവ്യർ, സ്റ്റണ്ട് ഇർഫാൻ അമീർ, കൺട്രോളർ കിഷോർ പുറക്കാട്ടിരി. ഫൂട്ടേജ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തൊടുപുഴയും പരിസരത്തും ആയാണ് നടക്കുന്നത്. പി ആർ ഒ – ശബരി.

Continue Reading

Recent

Film News8 hours ago

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി നടൻ ദിലീപ് എത്തി. കഴിഞ്ഞ...

Film News11 hours ago

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി തമിഴ്നാട്ടിൽ തല എന്നത് ഒരു വികാരമാണ്. സൂപ്പർസ്റ്റാർ രജനീകാന്ത് കഴിഞ്ഞാൽ തമിഴ്നാട്ടിൽ ഇന്ന് ഏറ്റവും അധികം...

Film News15 hours ago

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ...

Film News1 day ago

ഭൂകമ്പത്തെയും -20 ഡിഗ്രി തണുപ്പിനെയും അതിജീവിച്ച് ദളപതിയും സംഘവും ലിയോ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചു തിരിച്ചെത്തി

ഭൂകമ്പത്തെയും -20 ഡിഗ്രി തണുപ്പിനെയും അതിജീവിച്ച് ദളപതിയും സംഘവും ലിയോ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചു തിരിച്ചെത്തി ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദളപതി വിജയ്...

Songs1 day ago

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി !

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി ! ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി...

Film News1 day ago

ഓണത്തിന് മോളിവുഡ് ബോക്സോഫീസിൽ താര രാജാക്കന്മാരുടെ പോരാട്ടം

ഓണത്തിന് മോളിവുഡ് ബോക്സോഫീസിൽ താര രാജാക്കന്മാരുടെ പോരാട്ടം യുവതാര നിരയിൽ മോളിവുഡ് ബോക്സോഫീസിലെ താര രാജാക്കന്മാർ തന്നെയാണ് ദുൽഖർ സൽമാനും നിവിൻ പോളിയും. ഇരുവരുടെയും ചിത്രങ്ങൾ റിലീസ്...

Film News1 day ago

താടിയെയുക്കില്ല ! വാലിബനിൽ കട്ട താടിയിൽ കിടിലൻ ലുക്കിൽ ലാലേട്ടൻ പ്രത്യക്ഷപ്പെടും അതിൽ നിങൾ ഞെട്ടും

താടിയെയുക്കില്ല ! വാലിബനിൽ കട്ട താടിയിൽ കിടിലൻ ലുക്കിൽ ലാലേട്ടൻ പ്രത്യക്ഷപ്പെടും അതിൽ നിങൾ ഞെട്ടും കഥകൾ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ ലിജോ ജോസ്...

Film News2 days ago

തലൈവർ കേരളത്തിൽ ! ജയിലറിൽ മോഹൻലാൽ രംഗങ്ങൾക്കായി രജനി കേരളത്തിൽ

തലൈവർ കേരളത്തിൽ ! ജയിലറിൽ മോഹൻലാൽ രംഗങ്ങൾക്കായി രജനി കേരളത്തിൽ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ രജനികാന്ത് മോഹൻലാലും ആദ്യമായി ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നു എന്ന വാർത്തകൾ...

Film News2 days ago

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അമൃത സുരേഷ്. നിരവധി...

Film News2 days ago

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു.

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു. 2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി...

Trending