Connect with us

Matinee Special

അപ്പുവേട്ടൻ ഇങ്ങനെയൊക്കെയാണ് ! കുന്നും മലയും കയറി ചിത്രങ്ങൾ എടുത്ത് പ്രണവ്, അങ്ങനെ ഒരു മനുഷ്യൻ

Published

on

പ്രണവ് തന്റെ ക്യാമറയിൽ ഒപ്പിയെടുത്ത ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

അപ്പുവേട്ടൻ ഇങ്ങനെയൊക്കെയാണ് ! കുന്നും മലയും കയറി ചിത്രങ്ങൾ എടുത്ത് പ്രണവ്, അങ്ങനെ ഒരു മനുഷ്യൻ

പ്രണവിനെ കുറിച്ച് മലയാളികൾ പരിചയപ്പെടുത്താൻ കൂടുതൽ വിശേഷണങ്ങൾ ഒന്നും വേണ്ട പേരിൻറെ അറ്റത്ത് ഇരിക്കുന്ന ആ വാൽ മാത്രം മതി, എന്നാൽ പ്രണവ് ശ്രദ്ധനേടിയത് അതുകൊണ്ട് മാത്രമല്ല. സിനിമാലോകത്തെ ലൈംലൈറ്റിന് അപ്പുറം പ്രണവിന്റെ വ്യത്യസ്തമായ ജീവിതരീതിയാണ് ആളുകളെ കൂടുതൽ താരത്തോട് ആകർഷിപിച്ചത്.

യാത്രകളോട് പ്രണവിനുള്ള താൽപ്പര്യത്തെ കുറിച്ച് പ്രേക്ഷകർക്കും അറിവുള്ളതാണ്. യാത്ര ചെയ്യാനുള്ള അവസരങ്ങളൊന്നും പ്രണവ് പാഴാക്കാറില്ല. കാൽനടയായും ചരക്കുവണ്ടികൾക്ക് കൈകാണിച്ചുമൊക്കയാണ് പ്രണവിന്റെ യാത്രകൾ. ആഡംബരമായ ഒന്നും യാത്രകൾക്കോ ജീവിതത്തിലോ പ്രണവ് കൂടെ കൂട്ടിയിട്ടില്ല.

 

ട്രാവൽ ബാഗും തൂക്കി കുന്നും മലയും താണ്ടുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.ഒട്ടും സോഷ്യൽമീഡിയയിൽ ആക്ടീവല്ലാത്ത നടൻ കൂടിയാണ് പ്രണവ് മോഹൻലാൽ. ഫേസ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലും അക്കൗണ്ടുകളുണ്ടെങ്കിലും സിനിമ പ്രമോഷനുകൾക്ക് വേണ്ടി താൻ പകർത്തിയ പോട്രേറ്റ് ചിത്രങ്ങൾ പങ്കുവെക്കാനോ അല്ലാതെ പ്രണവ് സോഷ്യൽമീഡിയയിൽ എത്താറില്ല. എന്നാൽ അടുത്തിടെയായി യാത്രകൾക്കിടയിൽ പകർത്തിയ തന്റെ ചിത്രങ്ങളും പ്രണവ് പങ്കുവെക്കുന്നുണ്ട്.


ആംസ്റ്റർഡാം യാത്രയിൽ നിന്നുള്ള ചിത്രമാണ് പ്രണവ് ഇപ്പോൾ ഷെയർ ചെയ്യുന്നത്. സ്വന്തം ചിത്രം മാത്രമല്ല അദ്ദേഹം എടുത്ത കുറച്ച് ഫോട്ടോഗ്രാഫ്സ് കൂടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. മനോഹരമായി ഒപ്പിയെടുത്ത ചിത്രങ്ങൾ കൊണ്ടും ആരാധകരുടെ കയ്യടി നേടുകയാണ് അവരുടെ പ്രിയപ്പെട്ട അപ്പുവേട്ടൻ.പ്രണവിനെ അവസാനമായി പുറത്തിറങ്ങിയ ചിത്രം ഹൃദയം തിയേറ്ററുകളിൽ നിന്നും ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചത്, താര ത്തിൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ് ഹൃദയം.

Matinee Special

ഗാനത്തിലൂടെ വെല്ലുവിളികൾ നടത്തിയ വിജയ്-അജിത്ത് പോരിന്റെ കഥ. തമിഴ്നാട്ടിലെ തല-ദളപതി യുദ്ധം

Published

on

ഗാനത്തിലൂടെ വെല്ലുവിളികൾ നടത്തിയ വിജയ്-അജിത്ത് പോരിന്റെ കഥ. തമിഴ്നാട്ടിലെ തല-ദളപതി യുദ്ധം

കോളിവുഡിൽ രണ്ട് വമ്പൻ താരങ്ങളാണ് തലയും ദളപതിയും എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന അജിത് കുമാറും വിജയും. പൊതുവേ ഇവർ തമ്മിൽ സിനിമയ്ക്കകത്ത് വളരെ സൗഹൃദത്തിലാണ്, എന്നാൽ സിനിമയ്ക്ക് പുറത്ത് ആരാധകർക്കിടയിൽ ഇതല്ല അവസ്ഥ. തമിഴ്നാട്ടിൽ നിലവിലെ ഏറ്റവും വലിയ ആരാധക പോര് തലയുടെയും ദളപതിയുടെയും ഫാൻസുകൾ തമ്മിലാണ്. എംജിആർ-ശിവാജി ഗണേശൻ, രജനീകാന്ത്-കമലഹാസൻ എന്നീ സൂപ്പർ താരങ്ങളുടെ ആരാധകർ തമ്മിൽ മുൻപും തമിഴകത്ത് ആരാധക സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രത്തോളം ബലാബലം നിൽക്കുന്ന ഇരു ആരാധക സംഘങ്ങൾ തമിഴ് സിനിമ ചരിത്രത്തിൽ ആദ്യമാണ്.

ഇത് ആരാധക പോരിനെ കുറിച്ചുള്ള കഥയല്ല പറയുന്നത്. 2004-2005 കാലഘട്ടത്തിൽ ഇരു താരങ്ങളുടെയും സിനിമയിലെ ഇൻട്രൊഡക്ഷൻ ഗാനത്തിൽ പാട്ടിലെ വരികൾ കൊണ്ട് ഒരു വാക്ക് പോര് നടക്കുകയുണ്ടായി. 2004ൽ അജിത്ത് നായകനായ എത്തിയ ചിത്രമായിരുന്നു അട്ടഹാസം. ആ ചിത്രത്തിലെ ഹിറ്റ് ഗാനമായിരുന്നു “ഇമയ മലയിൽ എൻ കൊടി പറന്താൽ ഉനക്കെന്നെ”. സാധാരണ തമിഴ് സൂപ്പർതാര ചിത്രങ്ങളിൽ ഇൻട്രൊഡക്ഷൻ ഗാനങ്ങളും നായകനെ പുകഴ്ത്തുന്ന വരികളും സ്വാഭാവികമാണ്. എന്നാൽ ഈ ഗാനത്തിൽ നായകനെ പുകഴ്ത്തുന്നതിനോടൊപ്പം മറ്റൊരാളെ പരോക്ഷമായി വിമർശിക്കുന്ന തരത്തിൽ ആയിരുന്നു വരികൾ. “എന്നെ മുകളിലേക്ക് ഉയർത്താൻ അച്ഛൻ ഉണ്ടായിരുന്നില്ല എന്റെ സ്വന്തം അധ്വാനത്തിലാണ് ഞാൻ വിജയിക്കുന്നത്” എന്ന് തുടങ്ങുന്ന വരികൾ പരോക്ഷമായി വിജയ്നെ ആക്ഷേപിക്കുന്നതാണ് എന്ന് പറഞ്ഞ് ആ സമയങ്ങളിൽ വൻ വിവാദങ്ങൾ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു.

 

എന്നാൽ അതിനു ശേഷം വന്ന വിജയിച്ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം കൃത്യമായി അജിത്തിന്റെ പാട്ടിലെ വരികൾക്ക് മറുപടി കൊടുക്കുന്നതായിരുന്നു. 2005ൽ പുറത്തിറങ്ങിയ സച്ചിൻ എന്ന ചിത്രത്തിലെ “വാ വാ വാ എൻ തലൈവ” എന്ന ഗാനമായിരുന്നു അത്.

അട്ടഹാസത്തിലെ “ഹിറ്റ്ലർ ആയാലും ബുദ്ധൻ ആയാലും നിനക്കെന്താണ്” എന്ന വരികൾക്ക് വിജയിച്ചിത്രത്തിൽ മറുപടി കൊടുത്തത് “ഹിറ്റ്ലർ ജീവിതവും വേണ്ട ബുദ്ധൻറെ ജീവിതവും വേണ്ട നീയും ഞാനും ആയി മാത്രം ഇരുന്നാൽ മതി” എന്നു തുടങ്ങുന്ന വരികൾ ഗാനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ചന്ദ്രമുഖിക്കൊപ്പം റിലീസ് ചെയ്ത സച്ചിൻ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയില്ലെങ്കിലും ചിത്രത്തിലെ ഗാനം ആരാധകർ ഏറ്റെടുത്ത് വലിയ രീതിയിൽ ആഘോഷമാക്കിയിരുന്നു. പിന്നീട് തമിഴ്നാട്ടിലെ പല പൊതു പരിപാടികളിലും ചിത്രത്തിലെ ഈ രണ്ടു ഗാനങ്ങൾ തമ്മിൽ മത്സരങ്ങൾ വരെ ഉണ്ടായിരുന്നു.

പിന്നീട് വളരെ നാളുകൾക്കു ശേഷം അജിത് തൻറെ ആരാധക സംഘടന ഔദ്യോഗികമായി പിരിച്ചുവിടുകയും ആരാധകർക്കിടയിൽ നിന്നും മാധ്യമപ്രവർത്തകർക്കിടയിൽ നിന്നും കൃത്യമായ അകലം താരം കാത്തുസൂക്ഷിക്കുകയും ചെയ്തു. എന്നാൽ ഇതിന് വിപരീതമാണ് വിജയ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. ആരാധകർക്കിടയിൽ ഇറങ്ങിച്ചെല്ലുകയും തൻറെ ചിത്രത്തിൻറെ ഓരോ ഓഡിയോ ലോഞ്ചിലും ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് അവരെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള വാക്കുകൾ കൊണ്ടും താരം ആരാധകരെ കയ്യിലെടുത്തു. തെന്നിന്ത്യയിലെ തന്നെ നിലവിലെ ഏറ്റവും വലിയ ആരാധകരാണ് ഇപ്പോൾ തലാ ഫാൻസും ദളപതി ഫാൻസും തമ്മിൽ നടക്കുന്നത്, തമിഴ്നാട്ടിൽ മാത്രമല്ല ഇപ്പോൾ കേരളത്തിലും ഇരുവരുടെയും ആരാധകർ തമ്മിൽ ആരോഗ്യപരമായ മത്സരം നടക്കുന്നുണ്ട്.

Continue Reading

Matinee Special

ട്രാക്ക് മാറ്റി ഷൈൻ നിഗം ! ഉല്ലാസം നാളെ മുതൽ തിയ്യറ്ററുകളിലേക്ക്

Published

on

ട്രാക്ക് മാറ്റി ഷൈൻ നിഗം ! ഉല്ലാസം നാളെ മുതൽ തിയ്യറ്ററുകളിലേക്ക്

ഷൈൻ നിഗത്തെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ഉല്ലാസം നാളെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. പതിവ് ഷൈൻ നിഗം കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി പുതിയ രൂപത്തിലും ഊർജത്തിലും ആണ് ഷൈൻ ചിത്രത്തിൻറെ ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം, ക്രിസ്റ്റി കെെതമറ്റം എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പ്രവീൺ ബാലകൃഷ്ണന്‍റേതാണ് തിരക്കഥ. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ്ഛാ യാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് നായിക.

സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി കെ ഹരിനാരായണന്‍റെ വരികൾക്ക് ഷാൻ റഹ്‍മാന്‍ ഈണം പകരുന്നു. തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ (കാല, മാരി, പേട്ട, സിംഗം) ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്. അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി, അംബിക, നയന എൽസ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പൊജകട് ഡിസൈനർ ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ. എഡിറ്റിംഗ് ജോൺകുട്ടി, കലാസംവിധാനം നിമേഷ് താനൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റഷീദ് അഹമ്മദ്, സഹസംവിധാനം സനൽ വി ദേവൻ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

Continue Reading

Matinee Special

കമൽ ഹസ്സനും മമ്മൂട്ടിയും ഒന്നിക്കുന്നു മഹേഷ് നാരായൺ ചിത്രത്തിൽ

Published

on

കമൽ ഹസ്സനും മമ്മൂട്ടിയും ഒന്നിക്കുന്നു മഹേഷ് നാരായൺ ചിത്രത്തിൽ

ഇന്ത്യൻ സിനിമയിൽ ഇളക്കിമറിച്ച വിക്രംത്തിനുശേഷം ഉലകനായകൻ കമലഹാസൻ നായകനാകുന്ന പുതിയ ചിത്രത്തിൽ മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയും ഒരുമിക്കുന്നു എന്നാണ് ഇപ്പോഴത്തെ പുതിയ വാർത്തകൾ. തമിഴിലെ പ്രമുഖ ഓൺലൈൻ മാധ്യമമായ വള പേച്ചു ആണ് ഈ വാർത്ത ഔദ്യോഗികമായി പുറത്തു വിട്ടത്.

മലയാളത്തിലെ തന്നെ ഹിറ്റ്മേക്കർ മഹേഷ് നാരായണനാണ് കമലഹാസൻ- മമ്മൂട്ടി ചിത്രം ഒരുക്കുന്നത്. കമലഹാസനും മഹേഷ് നാരായണൻ കൂടി ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കമലിന്റെ തന്നെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ അവസാന വാരത്തോടെ കൂടി ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കും.

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ദേശീയ പുരസ്കാരം നേടിയ നടൻമാരുടെ പട്ടികയിൽ മുൻനിരയിലാണ് കമലഹാസനെയും മമ്മൂട്ടിയുടെയും സ്ഥാനം. ഇരുവരും മൂന്നുതവണ വീതം ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പുറത്തുവന്ന വാർത്തകൾ സത്യമാണെങ്കിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താര സംഗമം ആയിരിക്കും മഹേഷ് നാരായണൻ ചിത്രം.

അതേസമയം ലോകേഷ് കനകരാജ് ഒരുക്കിയ കമലഹാസൻ ചിത്രം വിക്രം 400 കോടി ക്ലബ്ബിൽ ഇടം നേടി തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.

 

Continue Reading

Recent

Reviews3 weeks ago

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ. 2024ലെ മലയാള സിനിമയുടെ കുതിപ്പ് ടോപ്പ് ഗിയറിൽ...

Film News2 months ago

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ ! മീരാ ജാസ്മിൻ, നരേൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം...

Film News2 months ago

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ ! തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’...

Film News2 months ago

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ് കാലം പറയാത്ത കഥയോ കണ്ടു പഴകിയ കഥയോ അല്ല ഖൽബ്‌.. കണ്മുന്നിൽ കണ്ട ജീവിതങ്ങളുടെ നമ്മളോരുത്തരും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളുടെ മികവാർന്ന ആവിഷ്ക്കാരമാണ്. സിനിമ...

Film News3 months ago

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം   എന്നും പുതുമയും വ്യത്യസ്ഥതയും ഉള്ള ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ബാനർ ആണ് ഫ്രൈഡേ ഫിലിം ഹൗസ്. അങ്കമാലി...

Reviews3 months ago

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !   ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അബ്രഹാം ഒസ്‌ലർ’ തിയറ്റർ റിലീസ്...

Songs3 months ago

‘നിന്നെ കണ്ട’ന്നു; പ്രണയം നിറച്ച് ഖൽബിലെ രണ്ടാമത്തെ ഗാനം എത്തി !!

‘നിന്നെ കണ്ട’ന്നു; പ്രണയം നിറച്ച് ഖൽബിലെ രണ്ടാമത്തെ ഗാനം എത്തി !! രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന...

Film News4 months ago

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…   പ്രശാന്ത് വർമ്മയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ലെ ‘സൂപ്പർ ഹീറോ ഹനുമാൻ’...

Songs5 months ago

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ പ്രേക്ഷകർ ഇരുകൈയും നീട്ടി...

Film News5 months ago

വരുന്നത് പാൻ ഇന്ത്യൻ ബ്രഹ്മാൻഡം ! ഒരേ ഒരു മോഹൻലാൽ നായകനാകുന്ന റമ്പാൻ ഒരുങ്ങുന്നു !

വരുന്നത് പാൻ ഇന്ത്യൻ ബ്രഹ്മാൻഡം ! ഒരേ ഒരു മോഹൻലാൽ നായകനാകുന്ന റമ്പാൻ ഒരുങ്ങുന്നു !   8 വർഷത്തിന് ശേഷം മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു;...

Trending