Connect with us

Film News

ആദ്യ ദിനം തിയറ്ററിൽ ആളെ നിറക്കാൻ കഷ്ടപ്പെടുന്ന താരങ്ങൾക്കിടയിൽ വർഷങ്ങൾക്കിപ്പുറം വന്ന് പുഷ്പം പോലെ 2 കോടിക്ക് മുകളിൽ കളക്ഷൻ ! എന്നും സൂപ്പർ സ്റ്റാർ !

Published

on

ആദ്യ ദിനം തിയറ്ററിൽ ആളെ നിറക്കാൻ കഷ്ടപ്പെടുന്ന താരങ്ങൾക്കിടയിൽ വർഷങ്ങൾക്കിപ്പുറം വന്ന് പുഷ്പം പോലെ 2 കോടിക്ക് മുകളിൽ കളക്ഷൻ ! എന്നും സൂപ്പർ സ്റ്റാർ !

സുരേഷ് ഗോപി നായകനായ എത്തിയ ജോഷി ചിത്രം പാപ്പൻ ഇന്നലെയാണ് കേരളത്തിലെ തിയേറ്ററുകളിൽ റിലീസിന് എത്തിയത്. വലിയ ഒരു ഇടവേളക്കുശേഷം കാവലിലൂടെ തിരിച്ചുവന്ന സൂപ്പർതാരത്തിന്റെ ഗംഭീര പ്രകടനമാണ് പാപ്പനിൽ നടത്തിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ കണക്ക് പ്രകാരം ആദ്യ ദിവസത്തെ ട്രാക്കിംഗ് കളക്ഷൻ തന്നെ രണ്ടുകോടി രൂപയ്ക്ക് മുകളിൽ വന്നു കഴിഞ്ഞു. വളരെക്കാലം സിനിമയിൽ സജീവമല്ലാഞ്ഞിട്ട്കൂടി തിയേറ്ററുകൾ ആളില്ലാതെ പ്രതിസന്ധിയിലാകുന്ന ഈ ഘട്ടത്തിൽ അതിഗംഭീര ആദ്യദിന ഓപ്പണിങ് കളക്ഷൻ ആണ് സുരേഷ് ഗോപി ചിത്രം നേടിയത്. മാത്രമല്ല സുരേഷ് ഗോപി എന്ന താരത്തിന്റെ സിംഹാസനത്തിന് ഒരു കോട്ടവും പറ്റിയിട്ടില്ല എന്ന വാദം അരക്കെട്ട് ഉറപ്പിക്കും വിധമാണ് ആദ്യദിന കളക്ഷൻ.

ആദ്യ ദിനത്തിൽ തേർഡ് ഷോ അടക്കം 108-ളം എക്സ്ട്രാ ഷോകളും ചിത്രം പ്രദർശിപ്പിച്ചു കഴിഞ്ഞു. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിലെ ട്രാക്കഡ് കണക്ക് പ്രകാരം ഇന്നലെ മാത്രം 911 ഷോകളിൽ 1,25,636 ടിക്കറ്റുകൾ വിറ്റു പോയിരുന്നു. ഏതാണ്ട് രണ്ട് കോടി രൂപയോളം ട്രാക്കറ്റ് കളക്ഷൻ മാത്രം ചിത്രം നേടിയെടുത്തിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ വരുമ്പോൾ ആദ്യദിവസം മൂന്നു കോടിക്ക് മുകളിൽ കളക്ഷൻ നേടും എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ഭീഷ്മപർവ്വം ,ഹൃദയം, സിബിഐ5, ആറാട്ട്, കടുവ എന്നീ മലയാള ചിത്രങ്ങൾ മാത്രമാണ് ഈ വർഷം ഇതുവരെ രണ്ടര കോടി രൂപയ്ക്ക് മുകളിൽ ആദ്യദിന കളക്ഷൻ നേടിയിട്ടുള്ളത്.

എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് മലയാളത്തിന്‍റെ ആക്ഷന്‍ ഹീറോ പാപ്പനില്‍ അവതരിപ്പിക്കുന്നത്.
കുടുംബ ബന്ധങ്ങളുടെ ശക്തമായ അടിത്തറയും, നിരവധി ദുരൂഹതകളും സസ്പെൻസുമെല്ലാം കോർത്തിണക്കി മലയാളത്തിൻ്റെ മാസ്റ്റർ ക്രാഫ്റ്സ്മാനായ ജോഷി ഒരുക്കുന്ന ആക്ഷൻ- മാസ് ചിത്രമായ ‘പാപ്പൻ’ ശ്രീ ഗോകുലം മൂവീസ്സിൻ്റെ ബാനറിൽ ഗോകുലം ഗോപാലനും ഡേവിഡ് കാച്ചപ്പിള്ളി  പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഗോകുൽ സുരേഷ് ഗോപി മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീതാ പിള്ളയാണ് നായിക.

ആർ.ജെ. ഷാനിൻ്റേതാണ്‌ തിരക്കഥ. ഗാനങ്ങൾ – മനു മഞ്ജിത്ത്, ജ്യോതിഷ് കാശി; സംഗീതം – ജെയ്ക്സ് ബിജോയ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു

 

Film News

ബിഗ് ബഡ്ജറ്റ് ഫാൻ്റെസി ത്രില്ലറായി മമ്മൂട്ടി കൃഷന്ത് ചിത്രം ആഗസ്റ്റിൽ ആരംഭിക്കും

Published

on

ബിഗ് ബഡ്ജറ്റ് ഫാൻ്റെസി ത്രില്ലറായി മമ്മൂട്ടി കൃഷന്ത് ചിത്രം ആഗസ്റ്റിൽ ആരംഭിക്കും

ആവാസവൂഹം പുരുഷപ്രീതം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ യുവ സംവിധായകൻ കൃഷന്ത് ഒരുക്കുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്തുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഓഗസ്റ്റിൽ ആരംഭിക്കും.മമ്മൂട്ടിയുടെ തന്നെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയായിരിക്കും ചിത്രം നിർമ്മിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഒരു ഫാൻറസി ത്രില്ലർ ചിത്രം ആയിരിക്കും മമ്മൂട്ടി കൃഷന്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് എന്നാണ് അറിയുവാൻ സാധിക്കുന്നത്.

കൃഷന്ത് ഒരുക്കിയ ആദ്യ ചിത്രമായ ആവാസവ്യൂഹം ഏറെ പ്രേക്ഷകശ്രദ്ധ ആർജ്ജിച്ച ചിത്രമായിരുന്നു. ചിത്രത്തിൻറെ പ്രമേയവും അവതരണ രീതിയിലെ പുതുമയും ഏറെ നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.കൃഷന്ത് ഒരുക്കിയ പുതിയ ചിത്രം പുരുഷ പ്രേതം ഈ വാരമാണ് ഡിജിറ്റൽ റിലീസായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. രണ്ടാമത്തെ ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടി ചിത്രത്തിൻ്റെ തിരക്കഥ അവസാന ഘട്ടത്തിൽ ആണെന്നും ഏപ്രിലിൽ തന്നെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. അതേ സമയം മമ്മൂട്ടി പുതിയ ചിത്രമായ കണ്ണൂർ സ്ക്വാഡിൻ്റെ ചിത്രീകരണ തിരക്കുകളിലാണ്.

Continue Reading

Film News

ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു. നിവിൻ പോളി – ആര്യൻ രമണി ഗിരിജാവല്ലഭൻ ചിത്രം പ്രഖ്യാപിച്ചു

Published

on

ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു. നിവിൻ പോളി – ആര്യൻ രമണി ഗിരിജാവല്ലഭൻ ചിത്രം പ്രഖ്യാപിച്ചു

നിവിൻ പോളി നായകനാകുന്ന ചിത്രം വരുന്നു. നിവിൻ പോളി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ആര്യൻ രമണി ഗിരിജാവല്ലഭനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ആനയുടെ ചിത്രം വരച്ചുകൊണ്ടുള്ള ഒരു പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘ഒരു വലിയ സംഭവം വരുന്നുണ്ട്. ഈ ഒരു ഗംഭീര കഥയുടെ ഭാഗമാകുന്നതിൽ ഒത്തിരി സന്തോഷം. ആര്യനുമായി ഒരുമിച്ച് ജോലി ചെയ്യാൻ കാത്തിരിക്കുന്നു’. പോസ്റ്റർ പങ്കുവെച്ചുകൊണ്ടുള്ള നിവിൻ പോളിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. നിലവിൽ ദുബായിൽ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് നിവിൻ. മാജിക്ക് ഫ്രെയിംസും പോളി ജൂനിയർ പിക്ച്ചേർസും  നിർമിക്കുന്ന ഈ ചിത്രത്തിൽ ശാരിസ് മുഹമ്മദാണ് തിരക്കഥ നിർവഹിക്കുന്നത്. ജന ഗണ മന എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയും ശാരിസ് മുഹമ്മദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

ഹനീഫ് അദേനി തിരക്കഥയും സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ദുബായ് ഷെഡ്യുൾ പൂർത്തിയാക്കിയിട്ടാണ് നിവിൻ പോളി ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിൽ ജോയിൻ ചെയ്തത്. ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ തുടക്കം കുറിച്ചത്. 55 ദിവസങ്ങൾ നീണ്ട ദുബായ് ഷെഡ്യുളിന്റെ ചിത്രീകരണമാണ് പൂർത്തിയായത്. ചിത്രത്തിന്റെ തുടർന്നുള്ള ഭാഗങ്ങൾ കേരളത്തിൽ ഷൂട്ട് ചെയ്യും. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് #NP42 നിർമ്മിക്കുന്നത്.

പുതിയ ചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റുകൾ ഉടൻ തന്നെ പുറത്തുവരുമെന്നും പോസ്റ്റിൽ നിവിൻ പങ്കുവയ്ക്കുന്നുണ്ട്. പ്രോജക്ട് ഡിസൈനർ – കുട്ടു ശിവാനന്ദൻ, പി ആർ ഒ – ശബരി

Continue Reading

Film News

പൊന്നിയിൻ സെൽവന് കേരളത്തിൽ പൊന്നും വില ! കേരള വിതരണ അവകാശം വിറ്റുപോയത് ഒൻപത് കോടിക്ക്

Published

on

പൊന്നിയിൻ സെൽവന് കേരളത്തിൽ പൊന്നും വില ! കേരള വിതരണ അവകാശം വിറ്റുപോയത് ഒൻപത് കോടിക്ക്

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നാണ് കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ എത്തിയ പൊന്നിയിന്‍ സെല്‍വന്‍ 1. തമിഴ്നാട്ടില് നിന്ന് മാത്രം റിലീസിന്റെ ആദ്യ ആഴ്ചയില്‍ ചിത്രം 125 കോടിയാണ് നേടിയത്. തമിഴ് സിനിമയില്‍ സമീപകാലത്തെ ഏറ്റവും മികച്ച പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രം ആ പ്രതീക്ഷകള്‍ നിറവേറ്റിയതോടെ റിലീസ് ദിനം മുതല്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. അത് കളക്ഷനിലും പ്രതിഫലിച്ചതോടെ ചരിത്ര വിജയമായി മാറി ചിത്രം. 500 കോടി ക്ലബ്ബിൽ ഇടം നേടിയാണ് ആദ്യ ഭാഗത്തിൻ്റെ ബോക്സ് ഓഫീസ് തേരോട്ടം അവസാനിച്ചത്.

ഏപ്രിൽ 28നാണ് ചിത്രത്തിൻറെ രണ്ടാം ഭാഗം ലോകമെമ്പാടുമായി തിയേറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്നത്. ചിത്രത്തിൻറെ കേരളത്തിലെ വിതരണവകാശം വമ്പൻ തുകയ്ക്കാണ് വിറ്റുപോയത്. റിപ്പോർട്ടുകൾ പ്രകാരം 9 കോടി രൂപയ്ക്ക് ഗോകുലം മൂവീസ് ആണ് ചിത്രത്തിൻറെ വിതരണ അവകാശം സ്വന്തമാക്കിയത്. ആദ്യഭാഗവും കേരളത്തിൽ വിതരണം ചെയ്തത് ഗോകുലം മൂവീസ് ആയിരുന്നു. അഞ്ചു കൂടി രൂപയ്ക്കായിരുന്നു പി.എസ് 1 കേരളത്തിൽ വിതരണത്തിന് എടുത്തിരുന്നത്. രജനികാന്ത് ചിത്രമായ 2.0ക്ക് ശേഷം ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന റെക്കോർഡ് തുകയാണ് ഇത്.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ,  തൃഷകൃഷ്ണ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആൻ്റണി, റിയാസ് ഖാൻ , ലാൽ,അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് പ്രധാന അഭിനേതാക്കൾ. റഫീക്ക് അഹമ്മദും ഏ.ആർ.റഹ്മാനുമാണ് ഗാന ശില്പികൾ.ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ‘പൊന്നിയിൻ സെൽവൻ-2 ‘, (പിഎസ്2) തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും.

Continue Reading

Recent

Songs8 hours ago

ഗ്ലാമറസ് ലുക്കിൽ സയേഷ ! പുഷ്പയിലെ ‘ഉ അണ്ടവ മാവ’യെ വെല്ലുന്ന ഐറ്റം ഗാനവുമായി പത്ത് തല

ഗ്ലാമറസ് ലുക്കിൽ സയേഷ ! പുഷ്പയിലെ ‘ഉ അണ്ടവ മാവ’യെ വെല്ലുന്ന ഐറ്റം ഗാനവുമായി പത്ത് തല ചിമ്പു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പത്ത്...

Film News11 hours ago

ബിഗ് ബഡ്ജറ്റ് ഫാൻ്റെസി ത്രില്ലറായി മമ്മൂട്ടി കൃഷന്ത് ചിത്രം ആഗസ്റ്റിൽ ആരംഭിക്കും

ബിഗ് ബഡ്ജറ്റ് ഫാൻ്റെസി ത്രില്ലറായി മമ്മൂട്ടി കൃഷന്ത് ചിത്രം ആഗസ്റ്റിൽ ആരംഭിക്കും ആവാസവൂഹം പുരുഷപ്രീതം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ യുവ സംവിധായകൻ കൃഷന്ത് ഒരുക്കുന്ന പുതിയ ചിത്രത്തിൽ...

Film News13 hours ago

ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു. നിവിൻ പോളി – ആര്യൻ രമണി ഗിരിജാവല്ലഭൻ ചിത്രം പ്രഖ്യാപിച്ചു

ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു. നിവിൻ പോളി – ആര്യൻ രമണി ഗിരിജാവല്ലഭൻ ചിത്രം പ്രഖ്യാപിച്ചു നിവിൻ പോളി നായകനാകുന്ന ചിത്രം വരുന്നു. നിവിൻ പോളി തന്നെയാണ് ഇക്കാര്യം...

Film News15 hours ago

പൊന്നിയിൻ സെൽവന് കേരളത്തിൽ പൊന്നും വില ! കേരള വിതരണ അവകാശം വിറ്റുപോയത് ഒൻപത് കോടിക്ക്

പൊന്നിയിൻ സെൽവന് കേരളത്തിൽ പൊന്നും വില ! കേരള വിതരണ അവകാശം വിറ്റുപോയത് ഒൻപത് കോടിക്ക് തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നാണ് കഴിഞ്ഞ വര്‍ഷം...

Film News17 hours ago

ഫേസ്ബുക്ക് ലൈവിൽ വന്ന് ഭാര്യയെ ഡിവോഴ്സ് ചെയ്തു വിനായകൻ

ഫേസ്ബുക്ക് ലൈവിൽ വന്ന് ഭാര്യയെ ഡിവോഴ്സ് ചെയ്തു വിനായകൻ സാമൂഹ്യ മാധ്യമമായ ഫേസ്ബുക്ക് ലൈവിൽ വന്ന് ഭാര്യയുമായുള്ള ദാമ്പത്തിക ബന്ധം അവസാനിച്ചതായി അറിയിച്ചുകൊണ്ട് നടൻ വിനായകൻ. ഇന്നലെ...

Film News1 day ago

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി നടൻ ദിലീപ് എത്തി. കഴിഞ്ഞ...

Film News1 day ago

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി തമിഴ്നാട്ടിൽ തല എന്നത് ഒരു വികാരമാണ്. സൂപ്പർസ്റ്റാർ രജനീകാന്ത് കഴിഞ്ഞാൽ തമിഴ്നാട്ടിൽ ഇന്ന് ഏറ്റവും അധികം...

Film News2 days ago

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ...

Film News2 days ago

ഭൂകമ്പത്തെയും -20 ഡിഗ്രി തണുപ്പിനെയും അതിജീവിച്ച് ദളപതിയും സംഘവും ലിയോ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചു തിരിച്ചെത്തി

ഭൂകമ്പത്തെയും -20 ഡിഗ്രി തണുപ്പിനെയും അതിജീവിച്ച് ദളപതിയും സംഘവും ലിയോ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചു തിരിച്ചെത്തി ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദളപതി വിജയ്...

Songs2 days ago

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി !

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി ! ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി...

Trending