Connect with us

Film News

മഹാഭാരതത്തിൽ നിന്നും ഭീഷ്മപർവ്വം വന്നപോലെ ബൈബിളിൽ നിന്നും പന്ത്രണ്ട്

Published

on

മഹാഭാരതത്തിൽ നിന്നും ഭീഷ്മപർവ്വം വന്നപോലെ ബൈബിളിൽ നിന്നും പന്ത്രണ്ട്

എം.ടി വാസുദേവൻ നായർ രചിച്ച ‘രണ്ടാമൂഴം’ പഞ്ചപാണ്ഡവരിൽ കരുത്തനായ എന്നാൽ യുധിഷ്ഠിരന്റെയും അർജ്ജുനന്റെയും നിഴലിലായിപ്പോയ ഭീമൻ കേന്ദ്ര കഥാപാത്രമായ നോവലാണ്.

ഹരിഹരൻ സംവിധാനം ചെയ്ത് മമ്മൂട്ടി അനശ്വരമാക്കിയ ‘ഒരു വടക്കൻ വീരഗാഥ’ കേട്ടു ശീലിച്ച ‘ചതിയനായ ചന്തു’വിന്റെ വേറിട്ട ഭാഷ്യമായിരുന്നു.

പന്ത്രണ്ടു പേരിൽ ആദ്യം തിരഞ്ഞെടുക്കപ്പെട്ടവനെങ്കിലും പത്രോസിന് പിന്നിൽ രണ്ടാമനായി പോയ അന്ത്രയോസിന്റെ ജീവിതമാണ് കടലിന്റെ പശ്ചാത്തലത്തിൽ സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ലിയോ തദ്ദേവൂസ് സംവിധാനം നിർവ്വഹിച്ച ‘പന്ത്രണ്ട്’.

കടൽപ്പുറത്ത് ജീവിക്കുന്ന പരുക്കൻമാരും അക്രമികളുമായ പന്ത്രണ്ട് പേരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന പതിമൂന്നാമൻ തന്റെ നിസ്തുല സ്നേഹത്തിലൂടെയും കരുതലിലൂടെയും അവരെ കീഴടക്കുന്നു.

പുരാണങ്ങളെയും ഇതിഹാസങ്ങളെയും മിത്തുകളെയും പഴങ്കഥകളെയും ആധാരമാക്കി പടുകൂറ്റൻ സെറ്റുകളും അനുബന്ധ പശ്ചാത്തലവുമൊരുക്കി നിരവധി സിനിമകളിറങ്ങിയിട്ടുണ്ടെങ്കിലും നമുക്കു ചുറ്റും ജീവിക്കുന്ന ചിലരായി, നമുക്ക് relate ചെയ്യാൻ പറ്റുന്ന ഒന്നായി, ഏറെ പരിചിതമെന്ന് തോന്നിക്കുന്ന ഒരു പ്ളോട്ട് വികസിപ്പിക്കുക വളരെ ദുഷ്കരമാണ്. സംവിധായകൻ അതിൽ വിജയിച്ചു എന്നു പറയേണ്ടിയിരിക്കുന്നു.

കടൽ പ്രമേയമായി ഒട്ടനവധി സിനിമകൾ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും ഈ സിനിമയിൽ കടലിന് ഒരു പ്രത്യേക ചാരുതയാണ്. കടലും അഭിനയിക്കുന്ന ഈ
സിനിമയിലെ അഭിനേതാക്കൾ ഒരു രക്ഷയുമില്ല, യോഗ്യരായവരെ കണ്ടെത്തി അവർക്ക് അനുയോജ്യമായ വേഷം നൽകുന്നതിന്റെ മികവ് തിരിച്ചറിയാനാകും. കുറെക്കൂടി സ്റ്റാർ വാല്യുവുള്ള, വിവാദങ്ങളില്ലാത്ത താരങ്ങൾ അഭിനയിച്ചിരുന്നുവെങ്കിൽ ഈ ചിത്രം വിജയിച്ചേനെ എന്ന അഭിപ്രായങ്ങൾ കേട്ടെങ്കിലും മറിച്ചാണ് സിനിമ കണ്ടിറങ്ങിയപ്പോൾ തോന്നിയത്. വിനായകനും ഷൈൻ ടോമും ജീവിക്കുകയായിരുന്നു, അവർക്കു മാത്രമെ ഇത് അഭിനയിച്ച് ഫലിപ്പിക്കാനാകൂ. അതുപോലെ തന്നെ ഇതിലെ ചെറുതും വലുതുമായ ഓരോ കഥാപാത്രവും, അവർക്ക് പകരം മറ്റൊരാളെ തിരഞ്ഞെടുക്കാൻ നിങ്ങൾക്കാകില്ല. മുഖ്യകഥാപാത്രമായ ദേവ് ആനന്ദിന്റെ അമ്മ കഷ്ടിച്ച് രണ്ട് സീനിൽ മാത്രമേയുളളുവെങ്കിലും വാത്സല്യം നിറഞ്ഞുനിൽക്കുന്ന മാതൃത്വത്തിന്റെ സൗന്ദര്യത്താൽ നിങ്ങളുടെ ഉള്ളം നിറയ്ക്കും.

വളരെ സാവകാശം വികസിക്കുന്ന ഈ കഥയിൽ വീണ്ടും വീണ്ടും ചിന്തിക്കുമ്പോൾ മാത്രം നിങ്ങൾക്ക് ഏറെ പരിചിതമായ പലതുമായി നിങ്ങൾക്കിതിനെ ചേർത്തു വെക്കാനാകും. കണ്ടുപഴകിയ മതബിംബങ്ങളെ പ്രതിഫലിപ്പിക്കുന്ന ചിഹ്നങ്ങളൊന്നുമില്ലാത്ത ഈ സിനിമ കണ്ടു തീയേറ്റർ വിട്ടിറങ്ങുമ്പോൾ നിങ്ങൾക്കു സുപരിചിതനായ ഒരാൾ നിങ്ങളുടെ ഉള്ളിലിരുന്ന് പുഞ്ചിരിക്കുന്നത് അനുഭവവേദ്യമാകും, പടത്തിന്റെ mystical feel വ്യക്തമാകും.

നന്മയുളള ചിത്രത്തിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

പ്രിയ ലിയോ തദ്ദേവൂസ്, ഹൃദയം തൊടുന്ന അനേകം ചിത്രങ്ങളുമായി ഇനിയും മലയാള സിനിമയിൽ മാറ്റത്തിന്റെ അലയൊലികൾ വീശാൻ അങ്ങേകാകട്ടെ…

പിന്നാമ്പുറം: ഈ കുറിപ്പ് വായിക്കുന്നവരെ, ഇങ്ങനെയുള്ള സിനിമകളിറക്കാൻ KGF ചെയ്യുന്നതിനെക്കാൾ അസാമാന്യ ധൈര്യം വേണം. തീയേറ്ററിൽ പോയി തന്നെ സിനിമ കണ്ടു വേറിട്ട് ചിന്തിക്കുന്നവരെ നമുക്ക് പിന്തുണക്കാം, ഇതും ഈ കാലത്തിന് അനിവാര്യമാണ്.

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Film News

ദളപതി 67 വില്ലൻ വേഷം ചെയ്യുവാൻ നിവിൻ പോളി ഉണ്ടാവില്ല !

Published

on

ദളപതി 67 വില്ലൻ വേഷം ചെയ്യുവാൻ നിവിൻ പോളി ഉണ്ടാവില്ല !

ആരാധകരും പ്രേക്ഷകരും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് ദളപതി വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദളപതി67. ഔദ്യോഗികമായി ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ എല്ലായിപ്പോഴും മാധ്യമങ്ങളിൽ കേറി വാർത്താപ്രാധാന്യം നേടാറുണ്ട്. മലയാളത്തിലെ യുവതാരം നിവിൻ പോളി ദളപതി 67ൽ വില്ലൻ വേഷത്തിൽ എത്തുന്നു എന്ന വാർത്തകൾ കഴിഞ്ഞ ഏതാനും മാസങ്ങൾ ആയി വാർത്തകളിൽ ഇടം നേടിയിരുന്നു.

എന്നാൽ ദളപതി 67ൽ അത്തരം ഒരു വേഷത്തിൽ നിവിൻ പോളി ഉണ്ടാവില്ല എന്നാണ് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ തന്നെ ഉണ്ടാവും എന്നാണ് അറിയുവാൻ സാധിക്കുന്നത്. അതേസമയം വമ്പൻ താരനിരയിൽ തന്നെയായിരിക്കും ദളപതി 67 ഒരുങ്ങുന്നത്. മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലെ പ്രമുഖ താരങ്ങൾ ചിത്രത്തിനുവേണ്ടി അണിനിരക്കും എന്നും സൂചനകൾ ഉണ്ട്. ഡിസംബർ രണ്ടാം വാരത്തിലാണ് ചിത്രത്തിൻറെ പൂജ അണിയറ പ്രവർത്തകർ നിശ്ചയിച്ചിരിക്കുന്നത്. തൃഷ നായികയായി എത്തുന്ന ചിത്രത്തിൻറെ സംഗീതം നിർവഹിക്കുന്നത് അനിരുദ്ധ രവിചന്ദ്രനാണ്. ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ തന്നെ 300 കോടിയോളം രൂപയുടെ പ്രീ ബിസിനസ് ചിത്രം സ്വന്തമാക്കി എന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു.

Continue Reading

Film News

സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു സിനിമയിൽ അഞ്ചു ഭാഷകളിലായി ആന്തോളജി ചിത്രം ഒരുങ്ങുന്നു ! രാജമൗലി മുതൽ പൃഥ്വിരാജ് വരെ സംവിധാന നിരയിൽ

Published

on

സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു സിനിമയിൽ അഞ്ചു ഭാഷകളിലായി ആന്തോളജി ചിത്രം ഒരുങ്ങുന്നു ! രാജമൗലി മുതൽ പൃഥ്വിരാജ് വരെ സംവിധാന നിരയിൽ

സമീപകാലത്ത് തെന്നിന്ത്യൻ സിനിമകളുടെ തേരോട്ടമാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ സാക്ഷ്യം വഹിക്കുന്നത്.ഈ വർഷം പ്രേക്ഷകർക്ക് അവിസ്മരണീയമായ വമ്പൻ സിനിമ അനുഭവങ്ങൾ സമ്മാനിച്ചതും തെന്നിന്ത്യൻ സിനിമ ലോകമാണ്. ആർആർആർ, വിക്രം, സീതാ രാമം തുടങ്ങി നിരവധി പാൻ ഇന്ത്യൻ ചിത്രങ്ങൾ വമ്പൻ വിജയം സ്വന്തമാക്കിയിരുന്നു.

ഇന്ന് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. തെന്നിന്ത്യൻ സിനിമാ ഇതിഹാസങ്ങളായ കമൽഹാസൻ, എസ്എസ് രാജമൗലി, ഗൗതം വാസുദേവ് മേനോൻ, പൃഥ്വിരാജ് സുകുമാരൻ ലോകേഷ് കനകരാജ് മഹാനടി നിർമ്മാതാവ് സ്വപ്ന ദത്ത് എന്നിവർ ഒരുമിച്ച ചിത്രം കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.

ഇതിഹാസ താരങ്ങളെ ഒറ്റ ഫ്രെയിമിൽ കണ്ടതിന്റെ ആഹ്ലാദത്തിലും ആവേശത്തിനും ആണ് ആരാധകർ. ഒരു സ്വകാര്യ വിനോദ വെബ്‌സൈറ്റ് നടത്തിയ ചർച്ചയിലാണ് ഈ താരങ്ങളെല്ലാം പങ്കെടുത്തത്. വെബ്സൈറ്റിന്റെ സ്വകാര്യ പരിപാടിക്ക്ഒപ്പം തന്നെ സ്വപ്ന തത്ത് നിർമിക്കുന്ന പാൻ ഇന്ത്യൻ ആന്തോളജി ചിത്രത്തിനായി സൗത്ത് ഇന്ത്യയിലെ വമ്പൻ സംവിധായകർ ഒന്നിക്കുന്നു എന്ന വാർത്തകളും മാധ്യമങ്ങളിൽ നിറയുന്നുണ്ട്. വ്യത്യസ്തമായ 5 ഭാഷകൾ കൈകാര്യം ചെയ്യുന്ന ഒരു ആന്തോളജി ചിത്രത്തിനു വേണ്ടിയായിരിക്കും ഇവർ ഒന്നിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Continue Reading

Film News

സൗബിൻ സാഹിർ സിദ്ധാർത്ഥ് ഭരതൻ ചിത്രം ജിന്ന് ഡിസംബർ 30ന് തിയേറ്ററുകളിലേക്ക്

Published

on

സൗബിൻ സാഹിർ സിദ്ധാർത്ഥ് ഭരതൻ ചിത്രം ജിന്ന് ഡിസംബർ 30ന് തിയേറ്ററുകളിലേക്ക്

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗബിൻ ചിത്രം “ജിന്ന് ” ഡിസംബർ 30 നു തീയേറ്ററുകളിലേക്ക് എത്തുന്നു. ഏറെ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ സിദ്ധാർത്ഥ ഭരതനാണ് ജിന്ന് ഒരുക്കുന്നത്. ശാന്തി ബാലചന്ദ്രൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ. സംഗീതം പ്രശാന്ത് പിള്ള. ‘കലി’ എന്ന ചിത്രത്തിനു ശേഷം രാജേഷ് ഗോപിനാഥൻ തിരക്കഥ എഴുതുന്ന സിനിമയാണ് ‘ജിന്ന്’.ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം. ആർട്ട് ഗോകുൽദാസ്–അഖിൽകാജ്. കോസ്റ്റ്യൂംസ് മാഷർ ഹംസ.

 

Continue Reading

Recent

Film News3 hours ago

ദളപതി 67 വില്ലൻ വേഷം ചെയ്യുവാൻ നിവിൻ പോളി ഉണ്ടാവില്ല !

ദളപതി 67 വില്ലൻ വേഷം ചെയ്യുവാൻ നിവിൻ പോളി ഉണ്ടാവില്ല ! ആരാധകരും പ്രേക്ഷകരും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് ദളപതി വിജയ് കൂട്ടുകെട്ടിൽ...

Film News17 hours ago

സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു സിനിമയിൽ അഞ്ചു ഭാഷകളിലായി ആന്തോളജി ചിത്രം ഒരുങ്ങുന്നു ! രാജമൗലി മുതൽ പൃഥ്വിരാജ് വരെ സംവിധാന നിരയിൽ

സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു സിനിമയിൽ അഞ്ചു ഭാഷകളിലായി ആന്തോളജി ചിത്രം ഒരുങ്ങുന്നു ! രാജമൗലി മുതൽ പൃഥ്വിരാജ് വരെ സംവിധാന നിരയിൽ സമീപകാലത്ത് തെന്നിന്ത്യൻ സിനിമകളുടെ...

Film News19 hours ago

സൗബിൻ സാഹിർ സിദ്ധാർത്ഥ് ഭരതൻ ചിത്രം ജിന്ന് ഡിസംബർ 30ന് തിയേറ്ററുകളിലേക്ക്

സൗബിൻ സാഹിർ സിദ്ധാർത്ഥ് ഭരതൻ ചിത്രം ജിന്ന് ഡിസംബർ 30ന് തിയേറ്ററുകളിലേക്ക് ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗബിൻ ചിത്രം “ജിന്ന് ” ഡിസംബർ 30 നു...

Songs20 hours ago

പൊലീസുകാർക്ക് സമർപ്പിച്ചുകൊണ്ട് കാക്കിപട സിനിമയിലെ “കാക്കിപടയാ കേരളത്തിൻ” എന്ന ആദ്യ ഗാനം റിലീസ് ആയി

പൊലീസുകാർക്ക് സമർപ്പിച്ചുകൊണ്ട് കാക്കിപട സിനിമയിലെ “കാക്കിപടയാ കേരളത്തിൻ” എന്ന ആദ്യ ഗാനം റിലീസ് ആയി നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന...

Film News20 hours ago

ഷൈൻ നിഗമും സണ്ണിവെയ്‌നും ഒരുമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു

ഷൈൻ നിഗമും സണ്ണിവെയ്‌നും ഒരുമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു സിൻസിൽ സെല്ലുലോയിഡിലെ ബാനറിൽ എസ്സ്‌. ജോർജ് നിർമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ...

Film News23 hours ago

അയ്യപ്പനും കോശിയും തമിഴിൽ ഒരുക്കാൻ വിക്രമും മാധവനും

അയ്യപ്പനും കോശിയും തമിഴിൽ ഒരുക്കാൻ വിക്രമും മാധവനും മലയാളത്തിൽ വമ്പൻ വിജയം സ്വന്തമാക്കിയ സൂപ്പർ ഹിറ്റ് ചിത്രം അയ്യപ്പനും കോശിയും തമിഴ് റീമേക്ക് ഒരുങ്ങുന്നു. കോളിവുഡിൽ പ്രചരിക്കുന്ന...

Film News1 day ago

ആഗോള തല അംഗീകാരം സ്വന്തമാക്കി ‘ഗഗനാചാരി’ ! മലയാള സിനിമയ്ക്ക് ഇത് അഭിമാന നേട്ടം

ആഗോള തല അംഗീകാരം സ്വന്തമാക്കി ‘ഗഗനാചാരി’ ! മലയാള സിനിമയ്ക്ക് ഇത് അഭിമാന നേട്ടം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ഗഗനാചാരി എന്ന...

Film News2 days ago

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു !

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു ! അതിരൻ എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം...

Reviews2 days ago

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞു അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രമാണ് ഗോൾഡ്....

Songs3 days ago

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി നേരം പ്രേമം എന്നീ സിനിമകളുടെ വമ്പൻ വിജയത്തിന് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന പുതിയ ചിത്രം ഗോൾഡിലെ...

Trending