Trailer and Teaser
താര രാജാവിന്റെ തിരിച്ചുവരവ് ! തോൽക്കാൻ എനിക്ക് മനസ്സില്ല

താര രാജാവിന്റെ തിരിച്ചുവരവ് ! തോൽക്കാൻ എനിക്ക് മനസ്സില്ല
നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ചിത്രമായ പാപ്പൻ ട്രെയ്ലർ പുറത്തിറങ്ങി.
മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പന്റെ രണ്ടാം ഷെഡ്യൂള്‍ ഡിസംബർ 13ന് ആരംഭിച്ചിരുന്നു. പിന്നാലെ ജനുവരിയിൽ ചിത്രീകരണവും പൂർത്തിയാക്കി. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ.
‘സലാം കാശ്മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തില്‍ ‘എബ്രഹാം മാത്യൂസ് പാപ്പന് ഐപിഎസ്’ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന് തുടങ്ങിയവരും അഭിനയിക്കുന്നു.
റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര് ജെ ഷാനിന്റേതാണ് ചിത്രത്തിന്റെ രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്. സംഗീതം ജേക്സ്
Trailer and Teaser
നാനിയുടെ മെഗാ ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിൽ വില്ലനായി ഷൈൻ ടോം ചാക്കോ ! ദസരയുടെ ടീസർ പുറത്തിറക്കി ദുൽഖറും രാജമൗലിയും

നാനിയുടെ മെഗാ ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിൽ വില്ലനായി ഷൈൻ ടോം ചാക്കോ ! ദസരയുടെ ടീസർ പുറത്തിറക്കി ദുൽഖറും രാജമൗലിയും
സാർവത്രിക ആകർഷണീയതയുള്ള സിനിമകൾ ഭാഷയുടെ അതിർവരമ്പുകൾ തകർക്കുന്നു.
അത് കൈകാര്യം ചെയ്യുന്ന വിഷയം
വലിയൊരു വിഭാഗം പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നുവെങ്കിൽ, സിനിമ ഒരു പാൻ ഇന്ത്യൻ സിനിമയായി അംഗീകരിക്കപ്പെടും. നാച്ചുറൽ സ്റ്റാർ നാനി നായകനാകുന്ന ദസറ എന്ന ചിത്രം അത്തരം വേരോട്ടമുള്ള ചിത്രമാണ്, ഇപ്പോൾ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. എസ്എസ് രാജമൗലി, ഷാഹിദ് കപൂർ, ധനുഷ്, ദുൽഖർ സൽമാൻ, രക്ഷിത് ഷെട്ടി എന്നിവർ ചേർന്ന് ചിത്രത്തിന്റെ ടീസർ പുറത്തിറക്കി.
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ഉത്സവം ദസറ ഇന്ത്യയിലുടനീളം ആഘോഷിക്കപ്പെടുന്നതാണ്. രാവണന്റെ പ്രതിമകൾ കത്തിക്കുന്നതും തിന്മയുടെ മേൽ നന്മയുടെ വിജയമാണ് ദസറ ചിത്രീകരിക്കുന്നത്. ടീസർ നോക്കുമ്പോൾ, ഉള്ളടക്കം യഥാർത്ഥവും രാജ്യത്തുടനീളമുള്ള പ്രേക്ഷകരെ ആകർഷിക്കുന്നതുമാണ്.
അഭിനേതാക്കളുടെ മേക്ക് ഓവർ മുതൽ കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നവരുടെ ലോകം കാണിക്കുന്നത് വരെ അവർ പിന്തുടരുന്ന ആചാരങ്ങൾ വരെ ദസറയുടെ ടീസർ ഒരു പുതിയ അനുഭവം നൽകുന്നു. ആദ്യ ഫ്രെയിം തന്നെ ധരണി (നാനി) ഒരു കൂറ്റൻ രാവണ പ്രതിമയുടെ മുന്നിൽ നിൽക്കുന്നതായി കാണിക്കുന്നത്. തെലങ്കാനയിലെ ഗോദാവരിക്കാനി അയൽപക്കത്ത് സ്ഥിതി ചെയ്യുന്ന വീർലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം ആണ് ടീസറിൽ കാണിക്കുന്നത്.
ശ്രീകാന്ത് ഒഡേലയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും ദസ്റ എന്നാണ് ടീസർ നൽകുന്ന സൂചനകൾ.
ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന നാനിയുടെ അതിഗംഭീര പ്രകടനം തന്നെയാണ് ടീസറിന്റെ പ്രധാന ആകർഷണം.
അദ്ദേഹത്തിന്റെ കഥാപാത്രരൂപീകരണം, സംഭാഷണങ്ങൾ, പെരുമാറ്റരീതികൾ, ശരീരഭാഷ എന്നിവ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോയും സായ് കുമാറും നെഗറ്റീവ് ഷേഡുള്ള വേഷങ്ങളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ദസറ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ മാർച്ച് 30 ന് ഒരേ സമയം റിലീസ് ചെയ്യും.
അഭിനേതാക്കൾ: നാനി, കീർത്തി സുരേഷ്, ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ്
സംവിധാനം : ശ്രീകാന്ത് ഒഡെല
നിർമ്മാണം: സുധാകർ ചെറുകൂരി
പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്
ഛായാഗ്രഹണം ഡയറക്ടർ: സത്യൻ സൂര്യൻ ISC
സംഗീതം: സന്തോഷ് നാരായണൻ
എഡിറ്റർ: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി
സംഘട്ടനം : റിയൽ സതീഷ്, അൻബരിവ്
പിആർഒ: ശബരി
Trailer and Teaser
യുവതിയെ പ്രണയിച്ച കൗമാരക്കാരൻ്റെ കഥ ! ക്രിസ്റ്റി ടീസർ പുറത്തിറങ്ങി !

യുവതിയെ പ്രണയിച്ച കൗമാരക്കാരൻ്റെ കഥ ! ക്രിസ്റ്റി ടീസർ പുറത്തിറങ്ങി !
മാത്യു തോമസ്, മാളവിക മോഹനന് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ആല്വിന് ഹെന്റി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റി. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 51 സെക്കന്‍ഡ് മാത്രമുള്ള ടീസറില്‍ ഇവര്‍ ഇരുവരുടെയും കഥാപാത്രങ്ങള്‍ മാത്രമാണ് ഉള്ളത്. ബെന്യാമിനും ജി ആര് ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെകെ, വേണു, സലിം അഹമ്മദ് തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ച അനുഭവപരിചയവുമായാണ് ആൽവിൻ ഹെൻറി ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്.
യുവനിരയിലെ ശ്രദ്ധേയരായ നടൻ മാത്യു തോമസ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രാഹണം. സംഗീതം പകരുന്നത് ഗോവിന്ദ് വസന്ത. റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ചിത്രം നിർമ്മിക്കുന്നത്. പൂവാർ ആണ് സിനിമയുടെ പശ്ചാത്തലം. ഈ പ്രദേശം ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമായാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിന്റെ സംസ്കാരവും ആചാരങ്ങളും ഭാഷയുമൊക്കെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.
ഒരിടവേളയ്ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. പട്ടം പോലെ, ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം മാളവിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയ എസ് കുറുപ്പ്, വീണ നായർ, മഞ്ജു പത്രോസ്, സ്മിനു സിജോ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിംഗ് മനു ആന്റണി, അൻവർ അലി, വിനായക് ശശികുമാർ എന്നിവരുടേതാണ് ഗാനരചന. കലാസംവിധാനം സുജിത് രാഘവ്, മേക്കപ്പ് ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പിആര്‍ഒ വാഴൂർ ജോസ്.
Trailer and Teaser
“ഒരു അവിഹിതം ഉണ്ട്” കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന രേഖയുടെ ടീസർ പുറത്തിറങ്ങി

“ഒരു അവിഹിതം ഉണ്ട്” കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന രേഖയുടെ ടീസർ പുറത്തിറങ്ങി
തമിഴ് സിനിമാ സംവിധായകരുടെ യുവനിരയില്‍ ശ്രദ്ധേയ സാന്നിധ്യമാണ് കാര്‍ത്തിക് സുബ്ബരാജ്. പിസയും ജിഗര്‍തണ്ടയും ഇരൈവിയും പേട്ടയുമൊക്കെ മലയാളി പ്രേക്ഷകരും ഏറ്റെടുത്ത ചിത്രങ്ങള്‍. ഇപ്പോഴിതാ മലയാള സിനിമയില്‍ അദ്ദേഹം അവതരിപ്പിക്കുന്ന ആദ്യ ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. കാർത്തിക് സുബ്ബരാജിന്റെ മേൽനോട്ടത്തിലുള്ള സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസാണ് രേഖ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
രേഖ’യിൽ വിൻസി അലോഷ്യസും ഉണ്ണി ലാലുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അറ്റന്‍ഷന്‍ഷന്‍ പ്ലീസ് എന്ന ശ്രദ്ധേയ ചിത്രം ഒരുക്കിയ ജിതിന് ഐസക് തോമസ് ആണ് രേഖയും ഒരുക്കുന്നത്. വിഷ്ണു ഗോവിന്ദ്, ശ്രീജിത്ത് ബി, ആനന്ദ് മന്മഥൻ, ജോബിൻ പോൾ, ജിക്കി പോൾ, ആതിര കല്ലിങ്ങൽ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ അറ്റന്‍ഷന്‍ഷന്‍ പ്ലീസ് നെറ്റ്ഫ്ലിക്സില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
അതേ സമയം രേഖയുടെ അണിയറയില്‍ എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത്. സംഗീതം നൽകിയിരിക്കുന്നത് എസ്കേപ്പ് മീഡിയം, മിലൻ വി എസ്, നിഖിൽ വി എന്നിവരാണ്. ചിത്രം ഉടന്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് വിവരം.
-
Film News11 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video11 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News5 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News11 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News11 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser6 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News3 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News10 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം