Connect with us

Film News

സിനിമയിലും രാഷ്ട്രീയപ്പോര് ! സോഷ്യൽ മീഡിയയിൽ പാപ്പന്റെ അഭിപ്രാങ്ങൾക്കൊപ്പം രാഷ്ട്രീയം കലർത്തുന്നു- സുരേഷ് ഗോപി

Published

on

സിനിമയിലും രാഷ്ട്രീയപ്പോര് ! സോഷ്യൽ മീഡിയയിൽ പാപ്പന്റെ അഭിപ്രാങ്ങൾക്കൊപ്പം രാഷ്ട്രീയം കലർത്തുന്നു- സുരേഷ് ഗോപി

സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങിയ പാപ്പൻ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ആദ്യ ദിവസം ഗംഭീര ഇനീഷ്യൽ കളക്ഷൻ ചിത്രം നേടിയെങ്കിലും സോഷ്യൽ മീഡിയയിൽ പാപ്പനെ ചൊല്ലി ആരാധകർ തമ്മിൽ പോരുകൾ മുറുകുകയാണ്. സോഷ്യൽ മീഡിയയിൽ വരുന്ന സിനിമയെ കുറിച്ചുള്ള പോസ്റ്റുകൾക്ക് താഴെ രാഷ്ട്രീയ സ്വഭാവമുള്ള ചില കമന്റുകളാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്. കഴിഞ്ഞദിവസം ചിത്രം കണ്ടിറങ്ങി പത്രസമ്മേളനത്തിൽ എത്തിയ നടൻ സുരേഷ് ഗോപി ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.

രാഷ്ട്രീയ സിനിമ എന്നു പറയുന്നത് കുറച്ച് മതഭ്രാന്തന്മാരാണെന്ന് സുരേഷ് ഗോപി പറയുന്നു. നിങ്ങളൊന്ന് മലപ്പുറത്തേയ്ക്ക് പോയി നോക്കിക്കോ ആരൊക്കെയാണ് സിനിമ കാണാന്‍ വരുന്നതെന്ന്. എനിക്ക് വരുന്ന മെസേജില്‍ എനിക്ക് അറിയാം ആരാണ് കൂടുതലെന്ന്. അതുകൊണ്ട് അതില്‍ കാര്യമില്ല. അദ്ദേഹം പ്രതികരിച്ചു
“ഓരോ ജില്ലയിലും കൈവിരലില്‍ എണ്ണാവുമന്ന അത്ര ആളുകളെ ഉണ്ടാകൂ. അതൊന്നും ഏശില്ല. കലയെ സ്‌നേഹിക്കുന്ന ഹൃദയങ്ങള്‍ക്ക് മതവും രാഷ്ട്രീയവുമില്ല. രമേശ് ചെന്നിത്തല സിനിമ കണ്ടിട്ട് എന്നെ വിളിക്കുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയം വെറുപ്പാണ്’- സുരേഷ് ഗോപി വ്യക്തമാക്കി.

ആർ ജെ ഷാൻ ഒരുക്കിയ തിരക്കഥയ്ക്ക് ചായഗ്രഹണം ഒരുക്കിയിരിക്കുന്നത് അജയ് കാച്ചിലപള്ളിയാണ്. മകൻ ഗോകുൽ സുരേഷ് നീതാപിള്ള നൈല ഉഷ വിജയരാഘവൻ കനിഹ തുടങ്ങി വമ്പൻ താരത തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു പോലീസ് ക്രൈംബ് ത്രില്ലറിന്‍റെ കഥ പറയുന്ന ചിത്രം ആദ്യ ദിവസങ്ങളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് സ്വന്തമാക്കിയിരുന്നത്.

Film News

ദളപതി 67 വില്ലൻ വേഷം ചെയ്യുവാൻ നിവിൻ പോളി ഉണ്ടാവില്ല !

Published

on

ദളപതി 67 വില്ലൻ വേഷം ചെയ്യുവാൻ നിവിൻ പോളി ഉണ്ടാവില്ല !

ആരാധകരും പ്രേക്ഷകരും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് ദളപതി വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദളപതി67. ഔദ്യോഗികമായി ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ എല്ലായിപ്പോഴും മാധ്യമങ്ങളിൽ കേറി വാർത്താപ്രാധാന്യം നേടാറുണ്ട്. മലയാളത്തിലെ യുവതാരം നിവിൻ പോളി ദളപതി 67ൽ വില്ലൻ വേഷത്തിൽ എത്തുന്നു എന്ന വാർത്തകൾ കഴിഞ്ഞ ഏതാനും മാസങ്ങൾ ആയി വാർത്തകളിൽ ഇടം നേടിയിരുന്നു.

എന്നാൽ ദളപതി 67ൽ അത്തരം ഒരു വേഷത്തിൽ നിവിൻ പോളി ഉണ്ടാവില്ല എന്നാണ് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ തന്നെ ഉണ്ടാവും എന്നാണ് അറിയുവാൻ സാധിക്കുന്നത്. അതേസമയം വമ്പൻ താരനിരയിൽ തന്നെയായിരിക്കും ദളപതി 67 ഒരുങ്ങുന്നത്. മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലെ പ്രമുഖ താരങ്ങൾ ചിത്രത്തിനുവേണ്ടി അണിനിരക്കും എന്നും സൂചനകൾ ഉണ്ട്. ഡിസംബർ രണ്ടാം വാരത്തിലാണ് ചിത്രത്തിൻറെ പൂജ അണിയറ പ്രവർത്തകർ നിശ്ചയിച്ചിരിക്കുന്നത്. തൃഷ നായികയായി എത്തുന്ന ചിത്രത്തിൻറെ സംഗീതം നിർവഹിക്കുന്നത് അനിരുദ്ധ രവിചന്ദ്രനാണ്. ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ തന്നെ 300 കോടിയോളം രൂപയുടെ പ്രീ ബിസിനസ് ചിത്രം സ്വന്തമാക്കി എന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു.

Continue Reading

Film News

സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു സിനിമയിൽ അഞ്ചു ഭാഷകളിലായി ആന്തോളജി ചിത്രം ഒരുങ്ങുന്നു ! രാജമൗലി മുതൽ പൃഥ്വിരാജ് വരെ സംവിധാന നിരയിൽ

Published

on

സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു സിനിമയിൽ അഞ്ചു ഭാഷകളിലായി ആന്തോളജി ചിത്രം ഒരുങ്ങുന്നു ! രാജമൗലി മുതൽ പൃഥ്വിരാജ് വരെ സംവിധാന നിരയിൽ

സമീപകാലത്ത് തെന്നിന്ത്യൻ സിനിമകളുടെ തേരോട്ടമാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ സാക്ഷ്യം വഹിക്കുന്നത്.ഈ വർഷം പ്രേക്ഷകർക്ക് അവിസ്മരണീയമായ വമ്പൻ സിനിമ അനുഭവങ്ങൾ സമ്മാനിച്ചതും തെന്നിന്ത്യൻ സിനിമ ലോകമാണ്. ആർആർആർ, വിക്രം, സീതാ രാമം തുടങ്ങി നിരവധി പാൻ ഇന്ത്യൻ ചിത്രങ്ങൾ വമ്പൻ വിജയം സ്വന്തമാക്കിയിരുന്നു.

ഇന്ന് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. തെന്നിന്ത്യൻ സിനിമാ ഇതിഹാസങ്ങളായ കമൽഹാസൻ, എസ്എസ് രാജമൗലി, ഗൗതം വാസുദേവ് മേനോൻ, പൃഥ്വിരാജ് സുകുമാരൻ ലോകേഷ് കനകരാജ് മഹാനടി നിർമ്മാതാവ് സ്വപ്ന ദത്ത് എന്നിവർ ഒരുമിച്ച ചിത്രം കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.

ഇതിഹാസ താരങ്ങളെ ഒറ്റ ഫ്രെയിമിൽ കണ്ടതിന്റെ ആഹ്ലാദത്തിലും ആവേശത്തിനും ആണ് ആരാധകർ. ഒരു സ്വകാര്യ വിനോദ വെബ്‌സൈറ്റ് നടത്തിയ ചർച്ചയിലാണ് ഈ താരങ്ങളെല്ലാം പങ്കെടുത്തത്. വെബ്സൈറ്റിന്റെ സ്വകാര്യ പരിപാടിക്ക്ഒപ്പം തന്നെ സ്വപ്ന തത്ത് നിർമിക്കുന്ന പാൻ ഇന്ത്യൻ ആന്തോളജി ചിത്രത്തിനായി സൗത്ത് ഇന്ത്യയിലെ വമ്പൻ സംവിധായകർ ഒന്നിക്കുന്നു എന്ന വാർത്തകളും മാധ്യമങ്ങളിൽ നിറയുന്നുണ്ട്. വ്യത്യസ്തമായ 5 ഭാഷകൾ കൈകാര്യം ചെയ്യുന്ന ഒരു ആന്തോളജി ചിത്രത്തിനു വേണ്ടിയായിരിക്കും ഇവർ ഒന്നിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Continue Reading

Film News

സൗബിൻ സാഹിർ സിദ്ധാർത്ഥ് ഭരതൻ ചിത്രം ജിന്ന് ഡിസംബർ 30ന് തിയേറ്ററുകളിലേക്ക്

Published

on

സൗബിൻ സാഹിർ സിദ്ധാർത്ഥ് ഭരതൻ ചിത്രം ജിന്ന് ഡിസംബർ 30ന് തിയേറ്ററുകളിലേക്ക്

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗബിൻ ചിത്രം “ജിന്ന് ” ഡിസംബർ 30 നു തീയേറ്ററുകളിലേക്ക് എത്തുന്നു. ഏറെ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ സിദ്ധാർത്ഥ ഭരതനാണ് ജിന്ന് ഒരുക്കുന്നത്. ശാന്തി ബാലചന്ദ്രൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ. സംഗീതം പ്രശാന്ത് പിള്ള. ‘കലി’ എന്ന ചിത്രത്തിനു ശേഷം രാജേഷ് ഗോപിനാഥൻ തിരക്കഥ എഴുതുന്ന സിനിമയാണ് ‘ജിന്ന്’.ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം. ആർട്ട് ഗോകുൽദാസ്–അഖിൽകാജ്. കോസ്റ്റ്യൂംസ് മാഷർ ഹംസ.

 

Continue Reading

Recent

Film News3 hours ago

ദളപതി 67 വില്ലൻ വേഷം ചെയ്യുവാൻ നിവിൻ പോളി ഉണ്ടാവില്ല !

ദളപതി 67 വില്ലൻ വേഷം ചെയ്യുവാൻ നിവിൻ പോളി ഉണ്ടാവില്ല ! ആരാധകരും പ്രേക്ഷകരും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് ദളപതി വിജയ് കൂട്ടുകെട്ടിൽ...

Film News18 hours ago

സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു സിനിമയിൽ അഞ്ചു ഭാഷകളിലായി ആന്തോളജി ചിത്രം ഒരുങ്ങുന്നു ! രാജമൗലി മുതൽ പൃഥ്വിരാജ് വരെ സംവിധാന നിരയിൽ

സൗത്ത് ഇന്ത്യയിൽ നിന്ന് ഒരു സിനിമയിൽ അഞ്ചു ഭാഷകളിലായി ആന്തോളജി ചിത്രം ഒരുങ്ങുന്നു ! രാജമൗലി മുതൽ പൃഥ്വിരാജ് വരെ സംവിധാന നിരയിൽ സമീപകാലത്ത് തെന്നിന്ത്യൻ സിനിമകളുടെ...

Film News19 hours ago

സൗബിൻ സാഹിർ സിദ്ധാർത്ഥ് ഭരതൻ ചിത്രം ജിന്ന് ഡിസംബർ 30ന് തിയേറ്ററുകളിലേക്ക്

സൗബിൻ സാഹിർ സിദ്ധാർത്ഥ് ഭരതൻ ചിത്രം ജിന്ന് ഡിസംബർ 30ന് തിയേറ്ററുകളിലേക്ക് ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗബിൻ ചിത്രം “ജിന്ന് ” ഡിസംബർ 30 നു...

Songs20 hours ago

പൊലീസുകാർക്ക് സമർപ്പിച്ചുകൊണ്ട് കാക്കിപട സിനിമയിലെ “കാക്കിപടയാ കേരളത്തിൻ” എന്ന ആദ്യ ഗാനം റിലീസ് ആയി

പൊലീസുകാർക്ക് സമർപ്പിച്ചുകൊണ്ട് കാക്കിപട സിനിമയിലെ “കാക്കിപടയാ കേരളത്തിൻ” എന്ന ആദ്യ ഗാനം റിലീസ് ആയി നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന...

Film News20 hours ago

ഷൈൻ നിഗമും സണ്ണിവെയ്‌നും ഒരുമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു

ഷൈൻ നിഗമും സണ്ണിവെയ്‌നും ഒരുമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു സിൻസിൽ സെല്ലുലോയിഡിലെ ബാനറിൽ എസ്സ്‌. ജോർജ് നിർമിക്കുന്ന വേലയുടെ ടൈറ്റിൽ പോസ്റ്റർ...

Film News23 hours ago

അയ്യപ്പനും കോശിയും തമിഴിൽ ഒരുക്കാൻ വിക്രമും മാധവനും

അയ്യപ്പനും കോശിയും തമിഴിൽ ഒരുക്കാൻ വിക്രമും മാധവനും മലയാളത്തിൽ വമ്പൻ വിജയം സ്വന്തമാക്കിയ സൂപ്പർ ഹിറ്റ് ചിത്രം അയ്യപ്പനും കോശിയും തമിഴ് റീമേക്ക് ഒരുങ്ങുന്നു. കോളിവുഡിൽ പ്രചരിക്കുന്ന...

Film News1 day ago

ആഗോള തല അംഗീകാരം സ്വന്തമാക്കി ‘ഗഗനാചാരി’ ! മലയാള സിനിമയ്ക്ക് ഇത് അഭിമാന നേട്ടം

ആഗോള തല അംഗീകാരം സ്വന്തമാക്കി ‘ഗഗനാചാരി’ ! മലയാള സിനിമയ്ക്ക് ഇത് അഭിമാന നേട്ടം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ഗഗനാചാരി എന്ന...

Film News2 days ago

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു !

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു ! അതിരൻ എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം...

Reviews2 days ago

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞു അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രമാണ് ഗോൾഡ്....

Songs3 days ago

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി നേരം പ്രേമം എന്നീ സിനിമകളുടെ വമ്പൻ വിജയത്തിന് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന പുതിയ ചിത്രം ഗോൾഡിലെ...

Trending