Connect with us

Film News

ഇന്ത്യയിൽ 45 കോടി ഒ.ടി.ടി വരിക്കാൻ ! മുന്നിൽ കേരളവും ഈ പ്ലാറ്റ്‌ഫോമും ! സിനിമാസ്വാദനം മാറുന്നു

Published

on

ഇന്ത്യയിൽ 45 കോടി ഒ.ടി.ടി വരിക്കാൻ ! മുന്നിൽ കേരളവും ഈ പ്ലാറ്റ്‌ഫോമും ! സിനിമാസ്വാദനം മാറുന്നു

ലീഡ്സ് ഇന്ത്യയുടെ സ്ട്രീമിംഗ് OTT വിപണി കുതിച്ചുയരുകയാണ്. അതിന്റെ രണ്ടാം വളർച്ചാ ഘട്ടത്തിൽ, മൊത്തം വരുമാനം 2022-ൽ 3 ബില്യൺ ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ 2027-ഓടെ ഇത് ഏകദേശം 7 ബില്യൺ ഡോളറായി ഉയരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ഇപ്പോൾ 45 കോടി ഒടിടി ഉപയോക്താക്കളുണ്ട്, 14 കോടിയിലധികം വരിക്കാരുമായി ഹോട്ട്‌സ്റ്റാർ മുന്നിലാണ്. ആറ് കോടിയിലധികം വരിക്കാരുമായി ആമസോൺ രണ്ടാം സ്ഥാനത്താണ്. നെറ്റ്ഫ്ലിക്സ് 4 കോടിയോളം, Zee5 3.7 കോടി, സോണിലിവ് 2.5 കോടി വരിക്കാരുമായി മൂന്നാം സ്ഥാനത്താണ്.

കേരളത്തിലും ഏകദേശം 1.7 കോടി ഉപയോക്താക്കളുമായി ഹോട്ട്‌സ്റ്റാർ മുന്നിലാണ്.അടുത്തിടെ പുറത്തുവന്ന സൂപ്പർതാര ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുവാൻ മലയാളത്തിൽ ഹോട്ട്സ്റ്റാറിന് കഴിഞ്ഞിരുന്നു.മാത്രമല്ല ഈ പ്ലാറ്റ്ഫോം വഴി ടെലിവിഷൻ സീരിയൽ കാണുന്ന കുടുംബ പ്രേക്ഷകരും നിരവധിയാണ്.
തുടർന്ന് 99 ലക്ഷത്തിലധികം വരിക്കാരുമായി ആമസോണും വരുന്നു. 48 ലക്ഷവുമായി Zee5വും വലിയ കുതിച്ചു ചാട്ടം നടത്തുന്നു.

ഐ‌പി‌എൽ മത്സരങ്ങളുടെ തത്സമയ ബഫറിംഗ് കാരണം ഹോട്ട്‌സ്റ്റാർ മുന്നിട്ട് നിൽക്കുന്നു, എന്നാൽ ഇപ്പോൾ വയാകോം 20,500 കോടി രൂപയ്ക്ക് ഡിജിറ്റൽ അവകാശം നേടിയതിനാൽ നിലവിലെ ഉപഭോക്താക്കളെ നിലനിർത്തുവാനായി പുതിയ വഴികൾ പദ്ധതി ചെയ്യേണ്ടിവരും. IPL അവകാശങ്ങൾ നഷ്ടപ്പെട്ടതിന് ശേഷം Disney+Hotstar-ന് 15 മുതൽ 20 ദശലക്ഷം വരിക്കാരെ നഷ്ടപ്പെട്ടേക്കുമെന്ന് വ്യവസായ വിശകലന വിദഗ്ധർ പറയുന്നു.

 

Film News

സാമ്രാജ്യം തിരിച്ചു പിടിക്കാൻ കിംഗ് ഖാൻ വരുന്നു ! ബോളിവുഡിനെ കുലുക്കാൻ പഠാൻ ആദ്യ ഗാനം തിങ്കളാഴ്ച

Published

on

സാമ്രാജ്യം തിരിച്ചു പിടിക്കാൻ കിംഗ് ഖാൻ വരുന്നു ! ബോളിവുഡിനെ കുലുക്കാൻ പഠാൻ ആദ്യ ഗാനം തിങ്കളാഴ്ച

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ്- ദീപിക താരജോഡികൾ ഒന്നിച്ചെത്തുന്ന ‘പത്താൻ’. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജോൺ എബ്രഹാമും മുഖ്യ വേഷത്തിലെത്തുന്നു. ആദിത്യ ചോപ്ര നിർമ്മിക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഒരു ചാരനായാണ് വേഷമിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ പ്രമേയം രഹസ്യമായി വയ്ക്കുക എന്ന ഉദേശത്തോടെ ട്രെയിലറിനു മുൻപ് ഗാനരംഗം പുറത്തിറക്കാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. പത്താനിലെ ആദ്യ ഗാനരംഗം ഡിസംബർ 12 തിങ്കളാഴ്ച പുറത്തിറങ്ങും. ‘ബേഷാറം റാങ്ങ്’ എന്നാണ് ഗാനത്തിനു നൽകിയിരിക്കുന്ന പേര്. ദീപികയുടെ ഹോട്ട് ലുക്കിനൊപ്പം ഷാരൂഖുമായുള്ള കെമിസ്ട്രിയുമാണ് ഗാനത്തിൽ നിറഞ്ഞു നിൽക്കുന്നതെന്ന് പ്രവർത്തകർ പറയുന്നു.

ഇന്ത്യൻ സിനിമയിലെ തന്നെ വലിയ ആരാധകവൃന്ദമുള്ള താരജോഡികളാണ് ദീപികയും ഷാരൂഖും. ഇരുവരും ഒന്നിച്ചെത്തിയ ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്സ്, ഹാപ്പി ന്യൂയർ എന്നിവയെല്ലാം ബോക്സോഫീസ് ഹിറ്റുകളായിരുന്നു. പത്താനിലെ ഗാനം സ്പെയിനിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. 2023 ജനുവരി 25 നാണ് പത്താൻ റിലീസിനെത്തുക. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

 

Continue Reading

Film News

ദുരന്തമായ ബീസ്റ്റ് പോലും നേടിയത് 250 കോടി ! വാരിസിനായി മത്സരിച്ചു വിതരണക്കാരും തീയറ്റർ ഉടമകളും! “തീ ഇത് ദളപതി”

Published

on

ദുരന്തമായ ബീസ്റ്റ് പോലും നേടിയത് 250 കോടി ! വാരിസിനായി മത്സരിച്ചു വിതരണക്കാരും തീയറ്റർ ഉടമകളും! “തീ ഇത് ദളപതി”

എംജിആറിനും രജനീകാന്തിനും ശേഷം തമിഴ്നാട് കണ്ട ഏറ്റവും വലിയ താരമായി മാറുകയാണ് ഇപ്പോൾ ദളപതി വിജയ്. വിജയ് ചിത്രങ്ങളുടെ കച്ചവട മൂല്യം ഇപ്പോൾ മറ്റു താരങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്. അവസാന ചിത്രമായ നെൽസൻ ഒരുക്കിയ ബീസ്റ് ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞെങ്കിലും ചിത്രം നേടിയത് 250 കോടി രൂപയോളം ആണ്, ഇത് മാത്രം അടിവരയിട്ട് പറയുന്നു വിജയുടെ ബോക്സ് ഓഫീസ് താരമൂല്യം എത്രമാത്രം എന്ന്. മ്യൂസിക്കൽ റൈറ്റ്സ് ഓവർസീസ് റൈറ്റ്സ് അന്യഭാഷ ഡിസ്ട്രിബ്യൂഷൻ എന്നിവയിൽ എല്ലാം തന്നെ വിജയിച്ചിത്രങ്ങൾ അമ്മാനമാടുന്നത് കോടികൾ കൊണ്ടാണ്. പൊങ്കലിന് തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന വാരിസിനും സമാനമായ മത്സരമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് തമിഴ്‌നാട് തിയറ്റർ അവകാശം 75 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.
38 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഓവർസീസ് അവകാശം ഫാർസ് ഫിലിംസിന് വിറ്റത്. സൂപ്പർതാരം തല അജിത് കുമാറിന്റെ തുനിവിനു ഓവർസീസ് വിതരണത്തിൽ ലഭിച്ചത് വെറും 13 കോടി രൂപ മാത്രമാണ്.
ചിത്രത്തിന്റെ നിർമ്മാതാവ് ദിൽ രാജുവാണ് തെലുങ്കിൽ ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിൽ ഓരോ വിജയിച്ചിത്രത്തിനും റെക്കോർഡ് ഡിസ്ട്രിബ്യൂഷൻ തുകയ്ക്കാണ് വിറ്റു പോകാറുള്ളത്, മലയാളത്തിലെ സൂപ്പർതാര ചിത്രങ്ങളുടെ ബഡ്ജറ്റിന് സമാനമാണ് ഓരോ വിജയചിത്രത്തിന്റെയും ഡിസ്ട്രിബ്യൂഷൻ തുകയും. 250 കോടി ബഡ്ജറ്റിൽ പൂർത്തിയായ ചിത്രത്തിന്റെ വിതരണവകാശം മാത്രം 150 കോടിക്ക് മുകളിൽ സ്വന്തമാക്കി എന്നാണ് ഇതുവരെയുള്ള കണക്കുകൾ. പൊങ്കൽ റിലീസ് ആയി ജനുവരി 12ന് ചിത്രം തീയറ്ററുകളിൽ എത്തും.

Continue Reading

Film News

UMF എനിക്ക് പ്രതിഫലം തന്നു ! എല്ലാ ടെക്നീഷ്യൻമ്മാർക്കും UMF പ്രതിഫലം കൊടുത്തിട്ടുണ്ട്. – അനൂപ് പന്തളം

Published

on

UMF എനിക്ക് പ്രതിഫലം തന്നു ! എല്ലാ ടെക്നീഷ്യൻമ്മാർക്കും UMF പ്രതിഫലം കൊടുത്തിട്ടുണ്ട്. – അനൂപ് പന്തളം

കഴിഞ്ഞദിവസം ഉണ്ണിമുകുന്ദൻ ചിത്രമായ ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ പ്രതിഫലം നൽകാത്തതിൻ്റെ പേരിൽ ബാല നൽകിയ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. UMF ( ഉണ്ണി മുകുന്ദൻ ഫിലിംസ്) തനിക്കും സംവിധായകൻ ഉൾപ്പെടെയുള്ള മറ്റ് സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം നൽകിയിട്ടില്ല എന്നായിരുന്നു നടൻ ബാലയുടെ വാദം.

ഇപ്പോൾ ഇതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൻറെ സംവിധായകനായ അനൂപ് പന്തളം

 

“നടൻ ബാല ഒരു ഓൺലൈൻ ചാനലിന് നടത്തിയ സംഭാഷണത്തിൽ എന്റെ പേരുൾപ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണം.

ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റു ടെക്‌നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ കൊടുത്തതായി ആണ് എന്റെ അറിവിൽ.

അദ്ദേഹത്തെ ഈ സിനിമയിൽ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയിൽ നല്ലൊരു കഥാപാത്രമാണ് ബാലക്ക്. അദ്ദേഹമത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതിൽ സന്തോഷം. സിനിമ നന്നായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കുകയും ഇപ്പോൾ വിജയം നേടിയ സന്തോഷത്തിലും ആണ്‌ ഞങ്ങൾ ഈ സമയത്ത്‌ ഇത്തരം വിഷയങ്ങളിൽ എന്റെ പേര്‌ വലിച്ചിഴക്കുന്നതിൽ വിഷമമുണ്ട്‌.

സ്നേഹപൂർവ്വം
അനൂപ്‌ പന്തളം”

 

Continue Reading

Recent

Film News22 mins ago

സാമ്രാജ്യം തിരിച്ചു പിടിക്കാൻ കിംഗ് ഖാൻ വരുന്നു ! ബോളിവുഡിനെ കുലുക്കാൻ പഠാൻ ആദ്യ ഗാനം തിങ്കളാഴ്ച

സാമ്രാജ്യം തിരിച്ചു പിടിക്കാൻ കിംഗ് ഖാൻ വരുന്നു ! ബോളിവുഡിനെ കുലുക്കാൻ പഠാൻ ആദ്യ ഗാനം തിങ്കളാഴ്ച ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ്- ദീപിക...

Film News5 hours ago

ദുരന്തമായ ബീസ്റ്റ് പോലും നേടിയത് 250 കോടി ! വാരിസിനായി മത്സരിച്ചു വിതരണക്കാരും തീയറ്റർ ഉടമകളും! “തീ ഇത് ദളപതി”

ദുരന്തമായ ബീസ്റ്റ് പോലും നേടിയത് 250 കോടി ! വാരിസിനായി മത്സരിച്ചു വിതരണക്കാരും തീയറ്റർ ഉടമകളും! “തീ ഇത് ദളപതി” എംജിആറിനും രജനീകാന്തിനും ശേഷം തമിഴ്നാട് കണ്ട...

Songs6 hours ago

തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ച മോൺസ്റ്ററിലെ ഹണി റോസിന്റെ അതിഗംഭീര പ്രകടനങ്ങളുമായുള്ള വീഡിയോ ഗാനം എത്തി

തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ച മോൺസ്റ്ററിലെ ഹണി റോസിന്റെ അതിഗംഭീര പ്രകടനങ്ങളുമായുള്ള വീഡിയോ ഗാനം എത്തി മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രമായ പുലിമുരുകന് ശേഷം മോഹൻലാൽ വൈശാഖ കൂട്ടുകെട്ട്...

Film News8 hours ago

UMF എനിക്ക് പ്രതിഫലം തന്നു ! എല്ലാ ടെക്നീഷ്യൻമ്മാർക്കും UMF പ്രതിഫലം കൊടുത്തിട്ടുണ്ട്. – അനൂപ് പന്തളം

UMF എനിക്ക് പ്രതിഫലം തന്നു ! എല്ലാ ടെക്നീഷ്യൻമ്മാർക്കും UMF പ്രതിഫലം കൊടുത്തിട്ടുണ്ട്. – അനൂപ് പന്തളം കഴിഞ്ഞദിവസം ഉണ്ണിമുകുന്ദൻ ചിത്രമായ ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ...

Film News8 hours ago

മെഗാ ഹിറ്റ് ചിത്രം കടുവക്ക് ശേഷം പൃഥ്വി-ഷാജി കൈലാസ് കൂട്ടുകെട്ടിൻ്റെ അടുത്ത വെടിക്കെട്ടിന് ഇന്ന് തിരികൊളുത്തും. കാപ്പ ടീസർ വൈകീട്ട് 6 മണിക്ക്

മെഗാ ഹിറ്റ് ചിത്രം കടുവക്ക് ശേഷം പൃഥ്വി-ഷാജി കൈലാസ് കൂട്ടുകെട്ടിൻ്റെ അടുത്ത വെടിക്കെട്ടിന് ഇന്ന് തിരികൊളുത്തും. കാപ്പ ടീസർ വൈകീട്ട് 6 മണിക്ക്   പൃഥ്വിരാജും, ആസിഫ്...

Film News21 hours ago

ആദിശങ്കറിന് രണ്ടാം ജന്മം; ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം

ആദിശങ്കറിന് രണ്ടാം ജന്മം; ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം കോട്ടയം ജില്ലയിലെ ചെമ്പ് എന്ന ഗ്രാമത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ...

Film News22 hours ago

“കോമഡിയുടെ വഴിയിലേക്ക് വീണ്ടും സുരാജ് !എന്നാലും ന്റളിയാ റിലീസ് തീയതി പുറത്തു വിട്ടു”

“കോമഡിയുടെ വഴിയിലേക്ക് വീണ്ടും സുരാജ് !എന്നാലും ന്റളിയാ റിലീസ് തീയതി പുറത്തു വിട്ടു” സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന “എന്നാലും ന്റളിയാ” സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു .ജനുവരി...

Film News23 hours ago

NBK108 : ബാലകൃഷ്ണയുടെയും അനിൽ രവിപുടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഗ്രാൻഡ് ലോഞ്ച് നടന്നു

NBK108 : ബാലകൃഷ്ണയുടെയും അനിൽ രവിപുടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഗ്രാൻഡ് ലോഞ്ച് നടന്നു നന്ദമുരി ബാലകൃഷ്ണ കേന്ദ്രകഥാപാത്രത്തിൽ ബിഗ് ബജറ്റ് പ്രോജക്റ്റ് #NBK108 ന്റെ ലോഞ്ച് ഇന്ന്...

Film News1 day ago

ഉണ്ണി മുകുന്ദൻ ചതിച്ചു ! പെണ്ണുങ്ങൾക്ക് മാത്രം പൈസ. UMFന് എതിരെ ബാല ! അവൻ സ്മാൾ ബോയ്

ഉണ്ണി മുകുന്ദൻ ചതിച്ചു ! പെണ്ണുങ്ങൾക്ക് മാത്രം പൈസ. UMFന് എതിരെ ബാല ! അവൻ സ്മാൾ ബോയ് മലയാളത്തിലെ യുവ നടൻ ഉണ്ണിയും എതിരെ പ്രതിഫലവുമായി...

Film News1 day ago

ഏഴര ലക്ഷം രൂപയുടെ കട്ടൗട്ട് വെച്ച ആരാധകരെ വീട്ടിൽ വിളിച്ചുവരുത്തി ചീത്ത വിളിച്ച് സൂര്യ

ഏഴര ലക്ഷം രൂപയുടെ കട്ടൗട്ട് വെച്ച ആരാധകരെ വീട്ടിൽ വിളിച്ചുവരുത്തി ചീത്ത വിളിച്ച് സൂര്യ തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് കോളിവുഡ് താരം സൂര്യ. സ്ക്രീനിൽ മാത്രമല്ല...

Trending