Connect with us

Film News

27-മത് ചലച്ചിത്രമേളയുടെ ആകർഷണമാവുകാൻ മമ്മൂട്ടി -ലിജോ ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് ഉദ്യോഗിക സെലക്ഷൻ

Published

on

27-മത് ചലച്ചിത്രമേളയുടെ ആകർഷണമാവുകാൻ മമ്മൂട്ടി -ലിജോ ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് ഉദ്യോഗിക സെലക്ഷൻ

ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഇരുപത്തിയേഴാമത് കേരള സംസ്ഥാന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനോടൊപ്പം തന്നെ മഹേഷ് നാരായണന്റെ അറിയിപ്പും മലയാളം മത്സര വിഭാഗത്തിൽ ഉണ്ട്. സംവിധായകൻ ശരത് ചെയർമാനും ഷെറി , രഞ്ജിത്ത് ശങ്കർ, അനുരാജ് മനോഹരൻ ,ജീവ എന്നിവർ അംഗങ്ങളായ സമിതിയാണ് മത്സര വിഭാഗത്തിലേക്ക് ഉള്ള ചിത്രങ്ങൾ തിരഞ്ഞെടുത്തത്.

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍ നേരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് എഡിഷനുകളും സാധാരണയില്‍ നിന്നും വിഭിന്നമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. ഇത്തവണ മേള ഡിസംബറിലേയ്ക്ക് മടങ്ങി വരുകയാണ്.
അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമാ ടുഡേ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് മത്സര വിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നത്. സിനിമകള്‍ 2021 സെപ്റ്റംബര്‍ ഒന്നിനും 2022 ഓഗസ്റ്റ് 31 നും ഇടയില്‍ പൂര്‍ത്തിയാക്കിയവ ആയിരിക്കണം.

മമ്മൂട്ടി കമ്പനിയാണ് നന്‍പകല്‍ നേരത്ത് മയക്കം നിർമ്മിക്കുന്നത്.
ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍. ചിത്രത്തിനുവേണ്ടി കെ പി മുരളീധരന്‍ വരച്ച പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.പൂര്‍ണ്ണമായും തമിഴ്നാട് പശ്ചാത്തലമാക്കുന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിലാണ് ആരംഭിച്ചത്. പഴനി ആയിരുന്നു പ്രധാന ലൊക്കേഷന്‍. ആ സമയത്ത് തമിഴ്നാട്ടില്‍ ഉണ്ടായിരുന്ന പ്രതികൂല കാലാവസ്ഥയെ മറികടന്ന് 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ലിജോ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത് അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘അമരം’ കഴിഞ്ഞ് 30 വര്‍ഷത്തിനു ശേഷം അശോകനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്നതും പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്ന ഘടകമാണ്. രമ്യ പാണ്ഡ്യനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടിയും മലയാളത്തിലെ യുവ സംവിധായക നിരയിലെ ഏറ്റവും ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ ഇതിനകം വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചോ ചിത്രത്തിന്‍റെ സ്വഭാവത്തെക്കുറിച്ചോ വിവരങ്ങളൊന്നും ലിജോ പുറത്തുവിട്ടിട്ടില്ല.

 

Film News

മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി

Published

on

മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി

 

മലയാള സിനിമ ചരിത്രത്തിൽ ZEE5 ഇൽ റിലീസ് ചെയ്ത ജനപ്രിയ നായകൻ ദിലീപിന്റെ “പ്രിൻസ് ആൻഡ് ഫാമിലി” ഗൂഗിൾ ട്രെൻഡിങ്ങിൽ നമ്പർ 1.ഗൂഗിള്‍ ട്രെൻഡിങ് ഡാറ്റ പ്രകാരം “Most Searched Movie” എന്ന ലേബൽ ഈ കൊച്ചു കുടുംബ ചിത്രം കീഴടക്കി.

 

നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത പ്രിൻസ് ആൻഡ് ഫാമിലി,മലയാളത്തിലും തമിഴിലും ZEE5 ഇൽ സ്ട്രീമിങ്ങ് ചെയ്യുന്നുണ്ട്. ജനപ്രിയ നായകൻ ദിലീപിന്റെ 150-ാം ചിത്രം എന്ന പ്രതേകതയും ചിത്രത്തിനുണ്ട്.

ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സിനിമകൾ എഴുതിയ ഷാരിസ് മുഹമ്മദിന്റെ തിരക്കഥയിൽ, മാജിക്‌ ഫ്രെയിംസ് ഇന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

റിലീസിനുശേഷം പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തിയ ‘പ്രിൻസ് ആൻഡ് ഫാമിലി’ പുതിയ നേട്ടം കൊണ്ട് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന മുഹൂർത്തമാണ് നൽകിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെയും റിവ്യൂ പ്ലാറ്റ്‌ഫോമുകളിലൂടെയും വലിയ രീതിയിൽ ചർച്ചയായ സിനിമ, ഇപ്പോൾ ഗൂഗിളിന്റെ #1 “Most Searched” പട്ടികയിൽ ഇടം പിടിച്ചതോടെ,പ്രേക്ഷകർ ഇതിനെ ZEE5 ഇൽ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നതിന് തെളിവാണ്.

ഒരു മലയാളചിത്രം ഏറ്റവുമധികം തിരയപ്പെട്ട സിനിമയായി മാറുക എന്നത് അപൂർവ നേട്ടമാണ്.

 

റാണിയാ,ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരടക്കം തിളക്കമാർന്ന ഒരു താരനിരയും, ഉർവശിയുടെ പ്രത്യേക ഗസ്റ്റ് റോളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

 

എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാമിലി കോമഡി ചിത്രമായി ‘പ്രിൻസ് ആൻഡ് ഫാമിലി’ ZEE5-ൽ പ്രദർശനം തുടരുന്നു.

മലയാളത്തിലും തമിഴിലും ZEE5-ൽ ഈ ചിത്രം പ്രേക്ഷകർക്ക് കാണാവുന്നതാണ്.

Continue Reading

Film News

ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു

Published

on

ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു

 

എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ് ലെവൽ. ചിത്രം ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീമിംഗ് ചെയ്യുന്നു.

 

ദി ഷോ പീപ്പിൾ, നിഹാരിക എൻ്റർടെയ്ൻമെൻ്റ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സന്താനം, സെൽവരാഘവൻ, ഗൗതം വാസുദേവ് മേനോൻ, ഗീതിക തിവാരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ സ്ട്രീമിംഗ് ചെയ്യുന്ന ഡിഡി നെക്സ്റ്റ് ലെവൽ ഒരു പക്കാ ഹൊറർ കോമഡി ചിത്രമാണ്.കിസ്സാ ( സന്താനം)

സിനിമയെ വിമർശിക്കുന്നതിൽ പ്രശസ്തനായ ഒരു യൂട്യൂബ് ഫിലിം റിവ്യൂവറാണ്.ഒരു ദിവസം സംവിധായകനായ ഹിച്ച്കോക്ക് ഇരുത്യയാരാജ് (സെൽവരാഘവൻ)

തന്റെ പുതിയ ഹൊറർ-കോമഡി സിനിമയായ ഡിഡി നെക്സ്റ്റ് ലെവൽ എന്ന സിനിമയുടെ സ്വകാര്യ പ്രദർശനത്തിന് ക്ഷണിക്കുന്നു.

തുടർന്ന് അവിടെ നടക്കുന്ന സംഭവങ്ങളും അവരുടെ ജീവിതത്തിൽ നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

 

മികച്ച രീതിയിൽ ഉള്ള ആർട്ട്‌ വർക്കും VFX വർക്കുകളും ചിത്രത്തെ മനോഹരമാക്കുന്നു.

വമ്പൻ ബഡ്ജറ്റിൽ ചെയ്ത ചിത്രം മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.

 

സിനിമയിലൂടെ പരമ്പരാഗത ഹോറർ-കോമഡിയുടെ പരിധികൾ തകർത്ത്, വേറെ ഒരു ലോകം സൃഷ്ടിക്കാനായിരുന്നു ലക്ഷ്യം.ഈ സിനിമയുടെ ഡിജിറ്റൽ പ്രീമിയറിനായി ZEE5 പോലെ ഒരു മികച്ച പ്ലാറ്റ്‌ഫോം ലഭിച്ചതിൽ അതിയായ സന്തോഷ ഉണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനായ എസ്. പ്രേം ആനന്ദ് പറഞ്ഞു.

 

കിസ്സ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വളരെ ആവേശത്തോടെ ആയിരുന്നു. ഈ സിനിമ തികച്ചും സുഹൃത്തുക്കളോടോ കുടുംബത്തോടോ ചേർന്ന്, ലൈറ്റുകൾ ഓഫ് ചെയ്തിട്ട്, പോപ്പ്കോൺ കൈയ്യിൽ പിടിച്ച് ആസ്വദിക്കേണ്ട ഒരു ചിത്രമാണ് എന്ന് സന്താനം കൂട്ടിച്ചേർത്തു.

 

ഡിഡി നെക്സ്റ്റ് ലെവൽ എന്ന രസകരമായ ഹോറർ-കോമഡി ചലച്ചിത്രം പുതുമയാർന്ന ഒരു ദൃശ്യവിഷ്കാരം ആണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഇത് ഞങ്ങളുടെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കും എന്ന് ഉറപ്പാണ്. കൂടാതെ ഈ സിനിമ ഞങ്ങളുടെ പ്രാദേശിക ലൈബ്രറിയിലേക്കുള്ള വലിയൊരു മുതൽ കൂട്ടാണ് എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു:

 

പുതിയ രൂപത്തിലും പുതിയ ഭാവത്തിലും ജൂൺ 13 മുതൽ ZEE5-ൽ ‘ഡിഡി നെക്സ്റ്റ് ലെവൽ’ സ്ട്രീം ചെയ്യും !

Continue Reading

Film News

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !

Published

on

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !

 

നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ് ആൻഡ് ഫാമിലി,ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും സ്ട്രീമിങ്ങ് ആരംഭിക്കുന്നു.ജനപ്രിയ നായകൻ ദിലീപിന്റെ 150-ാം ചിത്രം എന്ന പ്രതേകതയും ചിത്രത്തിനുണ്ട്.

ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സിനിമകൾ എഴുതിയ ഷാരിസ് മുഹമ്മദിന്റെ തിരക്കഥയിൽ, മാജിക്‌ ഫ്രെയിംസ് ഇന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

പ്രിൻസ് ഒരു ഫാഷൻ ഡിസൈനറാണ്, സ്വന്തം നാട്ടിൽ ഒരു ബ്രൈഡൽ മേക്കോവർ സ്റ്റുഡിയോ നടത്തുന്നു. അച്ഛൻ, അമ്മ, രണ്ട് ഇളയ സഹോദരന്മാർ, അവരുടെ ഭാര്യമാർ, കുട്ടികൾ എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ഈ വലിയ കൂട്ടുകുടുംബത്തിലെ ഏക വരുമാനക്കാരൻ പ്രിൻസ് ആണ്, അദ്ദേഹത്തിന്റെ വിവാഹം ഇതുവരെ നടന്നിട്ടില്ല. വിവാഹിതനാകാൻ പ്രിൻസ് നേരിടുന്ന പോരാട്ടങ്ങളും ഒടുവിൽ വിവാഹിതനായപ്പോൾ അദ്ദേഹത്തിന് ലഭിച്ച ആശ്ചര്യങ്ങളുമാണ് ചിത്രത്തിൽ നമ്മൾ കാണുന്നത്.

 

റാണിയാ,ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരടക്കം തിളക്കമാർന്ന ഒരു താരനിരയും, ഉർവശിയുടെ പ്രത്യേക ഗസ്റ്റ് റോളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

‘പ്രിൻസ് ആൻഡ് ഫാമിലി’ ഡിജിറ്റൽ കാലഘട്ടത്തിലെ ബന്ധങ്ങളെയും കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്ന മനോഹരമായൊരു സിനിമയാണ്. ഈ ഹൃദയസ്പർശിയായ കോമഡി ഫാമിലി ചിത്രം ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.

 

എന്റെ ആദ്യ സിനിമയെന്ന നിലയിൽ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. മാജിക് ഫ്രെയിംസിനോടും, ദിലീപ് സാറിനോടും, ഞങ്ങളുടെ മുഴുവൻ ടീമിനോടും ഞാൻ എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു. ZEE5 എന്ന വലിയ പ്ലാറ്റ്‌ഫോം വഴി ചിത്രം ഓരോ വീടുകളിലേക്കും എത്തുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് സംവിധായകനായ ബിന്റോ സ്റ്റീഫൻ പറഞ്ഞു.

 

പ്രിൻസ് ആൻഡ് ഫാമിലി എന്റെ 150-ാം സിനിമയെന്നതിലും കൂടുതലായി,ഇന്നത്തെ സമൂഹം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മനോഹര കുടുംബ കഥയാണ്. അതുകൊണ്ട് എനിക്ക് ഈ ചിത്രം അത്രയും പ്രിയപ്പെട്ടതാണ്. ZEE5-ൽ ചിത്രം റിലീസ് ആകുന്നതിൽ സന്തോഷമുമുണ്ടെന്ന് ജനപ്രിയ നായകൻ ദിലീപ് കൂട്ടിച്ചേർത്തു.

 

എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാമിലി കോമഡി ചിത്രമായി ‘പ്രിൻസ് ആൻഡ് ഫാമിലി’ ZEE5-ൽ ജൂൺ 20 മുതൽ സ്ട്രീം ചെയ്യും.

Continue Reading

Recent

Film News4 weeks ago

മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി

മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി   മലയാള സിനിമ ചരിത്രത്തിൽ ZEE5...

Film News1 month ago

ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു

ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു   എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും...

Film News1 month ago

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !   നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ്...

Film News3 months ago

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു ആന്റണി വർഗീസ് നായകനായെത്തിയ ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ്...

Film News4 months ago

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീർ അത്താവറിന്റെ കൊറഗജ്ജ ദൈവത്തെക്കുറിച്ചു...

Film News4 months ago

സ്റ്റാർ സിങ്ങർ സീസൺ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ

മലയാളികൾക്ക് നിരവധി സംഗീതപ്രതിഭകളെ നൽകിയ, സ്റ്റാർ സിങ്ങറിന്റെ പത്താമത് സീസണിന്റെ മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6000-...

Uncategorized5 months ago

350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര ” ചെമ്പനീർ പൂവ് ” – ൽ ഇനി പൊങ്കൽ ആഘോഷങ്ങളും

350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര ” ചെമ്പനീർ പൂവ് ” – ൽ ഇനി പൊങ്കൽ ആഘോഷങ്ങളും പ്രണയത്തിന്റെ ആർദ്രതയും കുടുംബാംഗങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രമേയമാക്കിയ ജനപ്രീയപരമ്പര...

Film News5 months ago

ജിയോ ഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ മലയാളം ഒറിജിനൽ സീരിസ് ” Love Under Construction” ഫെബ്രുവരി 28 മുതൽ

ജിയോ ഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ മലയാളം ഒറിജിനൽ സീരിസ് ” Love Under Construction” ഫെബ്രുവരി 28 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു. പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസിന്റെ...

Film News5 months ago

” നാഗബന്ധം” നൃത്ത സംവിധായകനായി പുഷ്പ 2 ഫെയിം ഗണേഷ് ആചാര്യ

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; നൃത്ത സംവിധായകനായി പുഷ്പ 2 ഫെയിം ഗണേഷ് ആചാര്യ അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന...

Film News5 months ago

പാൻ ഇന്ത്യൻ ചിത്രം കൊരഗജ്ജ റിലീസിന് മുമ്പ് സംവിധായകൻ സുധീർ അത്താവറും സംഘവും മഹാ കുംഭമേളയിൽ പങ്കെടുത്തു അനുഗ്രഹം തേടി .

പാൻ ഇന്ത്യൻ ചിത്രം കൊരഗജ്ജ റിലീസിന് മുമ്പ് സംവിധായകൻ സുധീർ അത്താവറും സംഘവും മഹാ കുംഭമേളയിൽ പങ്കെടുത്തു അനുഗ്രഹം തേടി . ബ്ലോക്ക് ബസ്റ്റർ ചിത്രമായ “കാന്താര”യിൽ...

Trending