Connect with us

Reviews

വീണ്ടും ഒരു സർപ്രൈസ് ഹിറ്റ്!വൈശാഖ് സ്റ്റയിലിൽ കിടിലൻ കൊമേഴ്‌സ്യൽ ത്രില്ലർ

Published

on

വീണ്ടും ഒരു സർപ്രൈസ് ഹിറ്റ്!വൈശാഖ് സ്റ്റയിലിൽ കിടിലൻ കൊമേഴ്‌സ്യൽ ത്രില്ലർ

വൈശാഖിനെ കുറിച്ച് മലയാളികളോട് പറയാൻ പ്രത്യേകിച്ച് ആമുഖം ഒന്നും വേണ്ടി വരില്ല, എണ്ണം പറഞ്ഞ കൊമേഴ്സ്യൽ ഹിറ്റുകളിൽലൂടെ മലയാള സിനിമ പ്രേമിളുടെ പ്രിയ സംവിധായകനാണ് വൈശാഖ്. മലയാളത്തിലെ തന്നെ ഏറ്റവും വലിയ പണംവാരി ചിത്രമായ പുലിമുരുകനും തീയറ്ററുകളിൽ ആവേശം നിറച്ച് മധുരരാജ അതിനുശേഷം വൈശാഖ് ഒരുക്കിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്.

വമ്പൻ ക്യാൻവാസിൽ വമ്പൻ താരനിരയോടൊപ്പം ആണ് വൈശാഖ് ചിത്രങ്ങൾ എന്നും വെള്ളിത്തിരയിൽ പ്രേക്ഷകർ കണ്ടു സ്വീകരിച്ചിരിക്കുന്നത്, എന്നാൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായ യുവതാരനിരയിൽ ഒപ്പം ഒരു ത്രില്ലർ ചിത്രം എന്ന വിശേഷണം ആയാണ് നൈറ്റ് ഡ്രൈവ് തിയേറ്ററുകളിലെത്തിയത്.

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു രാത്രിയിൽ നഗരത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകയായ റിയയും(അന്ന ബെൻ) കാമുകൻ ഊബർ ഡ്രൈവർ കൂടിയായ ജോർജി ജേക്കബും(റോഷൻ മാത്യു) ഒരു നൈറ്റ് ഡ്രൈവിന് ഇറങ്ങുകയും സംസ്ഥാനത്ത് ഒരു മന്ത്രിയുടെ പെരുൾപ്പെട്ട ഏറെ വിവാദമായ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രാത്രി പെട്രോളിംഗിന് നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർ സി.ഐ ബെന്നി മൂപ്പൻ(ഇന്ദ്രജിത്ത്) മുന്നിൽ അകപ്പെടുകയും തുടർന്നു നടക്കുന്ന ഉദ്യോഗജനകമായ ആയ മുഹൂർത്തങ്ങളാണ് ചിത്രത്തിൻറെ കഥാഗതി.

സാധാരണക്കാരനെ പൾസർ ആവുന്ന സംവിധായകൻ വൈശാഖ് തന്നെയാണ് ചിത്രത്തിൻറെ ഏറ്റവും വലിയ ഹൈലൈറ്റ്, പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന വൈശാഖ് സ്റ്റയിൽ മേക്കിങ്ങും നവാഗതനായ അഭിലാഷ് പിള്ള ഒരുക്കിയ ഉദ്യോഗജനകമായ തിരക്കഥയും മുൻനിര താരങ്ങളുടെ തിളക്കമാർന്ന പ്രകടനവും ചേർന്ന് പ്രേക്ഷകന് ഒരു പൈസ വസൂൽ വിരുന്നു തന്നെയാണ് ഒരുക്കുന്നത്.

യാത്രയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷാജി കുമാറിൻറെ ദൃശ്യങ്ങൾ എടുത്തുപറയേണ്ടതാണ്. രഞ്ജിൻ രാജ് ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്, ത്രില്ലർ രംഗങ്ങളിലും ആക്ഷൻ രാഗങ്ങളിലും ഒരുക്കിയ പശ്ചാത്തല സംഗീതം തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്നു. സുനിൽ എസ് പിള്ളയാണ് ചിത്രത്തിന്റെ എഡിറ്റർ.

സിദ്ദീഖ് കലാഭവൻ ഷാജോൺ മുത്തുമണി കൈലാഷ് എന്നിവരും ചിത്രത്തിൽ ശക്തമായ വേഷങ്ങളിലൂടെ നിറസാന്നിധ്യം അറിയിക്കുന്നു. രണ്ടുമണിക്കൂർ എടുത്ത മാത്രം ദൈർഘ്യം വരുന്ന ചിത്രം ഒരു നിമിഷംപോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ ആവേശവും ആകാംഷയും നിറച്ച് പൂർണ്ണസംതൃപ്തിയോടുകൂടി ഇറങ്ങി വരാവുന്ന ഒരു കൊച്ചു സിനിമയാണ്.

 

Reviews

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി

Published

on

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി

പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞു അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജും നയൻതാരയും ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വേള്‍ഡ് വൈഡായി 1300കളിലധികം സ്‍ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ഗോള്‍ഡ് വിവിധ രാജ്യങ്ങളില്‍ ചില സെന്ററുകളില്‍ ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്.

മൊബൈൽ ഷോപ്പ് ഉടമസ്ഥനായ ജോഷി തൻ്റെ കല്യാണത്തിനോട് അനുബന്ധിച്ച് ഒരു കാർ വാങ്ങുന്നു, കാർ ഡെലിവറി ദിവസം ദുരൂഹമായ സാഹചര്യത്തിൽ വീട്ടിൻ്റെ മുന്നിൽ ഒരു ബൊലേറോ പ്രത്യക്ഷപെടുകയും തുടർന്ന് ഉണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൻറെ കഥാഗതി. പതിവ് അൽഫോൺസ് പുത്രൻ ശൈലിയിൽ തന്നെയാണ് ഗോൾഡും ഒരുങ്ങിയിരിക്കുന്നത്. അതിഗംഭീര എഡിറ്റിംഗ് ആണ് ചിത്രത്തിൻ്റെ മുഖ്യ ആകർഷണം. ജോഷിയായി അൽഫോൺസ് ശൈലിയിൽ പൃഥ്വിരാജിൻ്റെ ഗംഭീര പ്രകടനവും എടുത്തു പറയേണ്ടതാണ്. ആദ്യപകുതി അവസാനിക്കുമ്പോൾ ബ്ലോക്ക് ബസ്റ്റർ വിജയത്തിൻറെ എല്ലാ സൂചനകളും നൽകുന്നുണ്ട്.

അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

Continue Reading

Reviews

‘വിവാഹ ആവാഹനം’ ചിരിക്കാനുള്ള സിനിമയല്ല ചിന്തിക്കാനുള്ളതാണ് !

Published

on

‘വിവാഹ ആവാഹനം’ ചിരിക്കാനുള്ള സിനിമയല്ല ചിന്തിക്കാനുള്ളതാണ് !

“ഭയം നിങ്ങളെ വിഭ്രാന്തനാക്കും” എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ നിഷേധിക്കുമോ. ഒരു വ്യക്തി ഏറ്റവുമധികം സ്നേഹിക്കുന്നത് ആരെയാണെന്നോ, സ്വത്വത്തെ. അല്ലാ എന്ന് നിങ്ങൾ ആണയിട്ട് പറഞ്ഞാലും ഞാൻ അം​ഗീകരിക്കില്ല. ഞാൻ, എനിക്ക്, എന്റെ, തുടങ്ങി എനിക്ക് വേണം എന്റേതാവണം എനിക്ക് വേദനിക്കും എന്നൊക്കെയുള്ള ചിന്തകളാണ് ഒരു വ്യക്തിയിലുള്ളത്. നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും നമുക്ക് സന്തോഷം കിട്ടാൻ വേണ്ടിയുള്ളതായിരിക്കും. അവ നേടിയെടുക്കാൻ ഏതറ്റം വരെ പോവാനും നമ്മൾ തയ്യാറായേക്കും. ലക്ഷ്യത്തിലേക്കെത്തുക അത്ര എളുപ്പമല്ല എന്നുള്ളതുതിനാൽ തടസ്സങ്ങളും അനുഭവപ്പെടും. നമ്മൾ അസ്വസ്ഥരാവും, ഭയം വരും. ഭയം ദൈവത്തിലേക്കടുപ്പിക്കും. ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും സാധിച്ചു തരുന്ന ഒരാളായാണ് പലരും ദൈവത്തെ കണക്കാക്കുന്നത്. ദൈവത്തെ പ്രീതിപ്പെടുത്തുക എന്നത് ആഗ്രഹങ്ങളെ സാധിച്ചെടുക്കാനുള്ള ഉപാധിയായും കണക്കാക്കുന്നു. വാസ്തവമെന്തെന്നാൽ ‘ദൈവം’ എന്നത് തന്നെ ഒരു സങ്കൽപ്പമാണ്.


നിരഞ്ച് മണിയൻപിള്ള രാജു, നിതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്ത ‘വിവാഹ ആവാഹനം’ എന്ന സിനിമ കണ്ടു. അതിന്റെ പരിണിതഫലമെന്നോണമാണ് ഇത്തരമൊരു പ്രസം​ഗം ഞാൻ നടത്തിയത്. അന്ധവിശ്വാസമാണ് ചിത്രത്തിന്റെ പ്രമേയം. അന്ധവിശ്വാസത്തെ കുറിച്ച് പറയുമ്പോൾ ദൈവത്തെ കുറിച്ച് പറയണമല്ലോ. വ്യത്യസ്തമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന രണ്ട് കുടുംബങ്ങൾ. സമാധാനത്തോടെ പോയിക്കൊണ്ടിരുന്ന അവരുടെ കുടുംബത്തിൽ അപ്രതീക്ഷിതമായി ചില കാര്യങ്ങൾ സംഭവിക്കുന്നു. അതിനെ തുടർന്ന് ഇരു കുടുംബക്കാരും കാണിച്ചുകൂട്ടുന്ന കാര്യങ്ങളാണ് സിനിമയുടെ ആശയം. സിനിമ കണ്ട് കഴിഞ്ഞപ്പോൾ ചിരിയാണോ, ചിന്തയാണോ അനുഭവപ്പെട്ടത് എന്ന് ചോദിച്ചാൽ രണ്ടും എന്ന് ഞാൻ പറയും. ഞാനൊരു വിശ്വാസിയല്ല, എന്നാൽ അവിശ്വാസിയുമല്ല. ചിലർ വിശ്വാസികളായിരിക്കും ചിലർ അവിശ്വാസികളും പിന്നെ എന്നെ പോലെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന രീതിയിൽ നിൽക്കുന്ന മറ്റൊരു വിഭാഗവും. ചിത്രത്തിലെ ചില സീനുകൾ ചിരിപ്പിച്ചെങ്കിലും ചിന്തിക്കാനുള്ള ഒരുപാട് കാര്യങ്ങളും ചിത്രത്തിലുണ്ടായിരുന്നു. ഇതിനെ വെറുമൊരു സിനിമയായി ഞാൻ കാണുന്നില്ല. കാരണം ഇതിലെ കഥാപാത്രങ്ങളെ പോലത്തെ ഒരുപാടുപേരെ നിത്യ ജീവിതത്തിൽ ഞാൻ കണ്ടിട്ടുണ്ട്. ദൈവത്തിലുള്ള വിശ്വാസത്താൽ ദൈവത്തെ പ്രീതിപ്പെടുത്താനെന്നോണം നരബലി വരെ നടത്തിയ ഈ സമൂഹത്തിൽ ഈ സിനിമക്കുള്ള പ്രാധാന്യം ചെറുതല്ല.
‘വിവാഹ ആവാഹനം’ എന്ന സിനിമ ഉന്നം വെക്കുന്നത് അന്ധവിശ്വാസികളെ ആണെങ്കിലും ഇത് അവർക്ക് വേണ്ടി മാത്രമായുള്ള സിനിമയല്ല. എല്ലാവർക്കും വേണ്ടിയുള്ളതാണ്. നേരത്തെ പറഞ്ഞല്ലോ സിനിമ കണ്ടപ്പോൾ എനിക്ക് ചിരിയാണോ ചിന്തയാണോ അനുഭവപ്പെട്ടതെന്ന് ചോദിച്ചാൽ രണ്ടുമെന്ന്. നിങ്ങളീ സിനിമ കാണുമ്പോൾ നിങ്ങൾക്ക് എന്താണ് അനുഭവപ്പെടുക എന്നത് നിങ്ങൾ എന്തിൽ വിശ്വസിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെട്ടിരിക്കും. എനിക്ക് പറയാനുള്ളത് ‘വിവാഹ ആവാഹനം’ കുടുംബസമേതം പോയി കാണുക എന്നതാണ്. ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ നിങ്ങൾക്കിത് റിലേറ്റബിളായിരിക്കും. ‘അന്ധവിശ്വാസം തുലയട്ടെ ആത്മവിശ്വാസം വളരട്ടെ’ എന്ന മുദ്രാവാക്യത്തോടെ അവസാനിക്കുന്ന ചിത്രത്തിന്റെ ടീസറാണ് എന്നെ ഈ ചിത്രം കാണാൻ പ്രേരിപ്പിച്ച ഘടകം. എന്റെ വാക്കുകൾ നിങ്ങൾക്ക് പ്രചോദനമാവുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ഉറപ്പ് ഞാൻ തരാം, നഷ്ടബോധം തോന്നില്ല…

Continue Reading

Reviews

കണ്ട് ശീലിച്ച നന്മ പടമല്ല ! വേറിട്ട കാഴ്ചകളിൽ പ്രേക്ഷകരുടെ കയ്യടി നേടി കൊണ്ട് മുകുന്ദനുണ്ണി അസോസിയേറ്റ്സ് ! റിവ്യൂ വായിക്കാം

Published

on

കണ്ട് ശീലിച്ച നന്മ പടമല്ല ! വേറിട്ട കാഴ്ചകളിൽ പ്രേക്ഷകരുടെ കയ്യടി നേടി കൊണ്ട് മുകുന്ദനുണ്ണി അസോസിയേറ്റ്സ് ! റിവ്യൂ വായിക്കാം

മനുഷ്യൻ മിക്കപ്പോഴും ഗ്രേയാണ്, ചില സന്ദര്‍ഭങ്ങളില്‍ തീര്‍ത്തും കറുപ്പാണ് എന്ന് എഴുതി കാണിച്ചുകൊണ്ടാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ആരംഭിക്കുന്നത്. വർഷങ്ങളായി പ്രേക്ഷകർ കണ്ടു ശീലിച്ച നന്മ ചിത്രങ്ങളും സൽഗുണനായ നായകൻ്റെ പോരാട്ടങ്ങൾ തുടങ്ങിയ കഥ വഴിയിൽ നിന്നും വേറിട്ട സഞ്ചരിക്കുന്ന ചിത്രം കൂടിയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്.

ജീവിതത്തിലും കരിയറിലും ഏറെ സക്സസ്ഫുൾ ആവണം എന്ന് ആഗ്രഹിക്കുന്ന ജൂനിയർ അഡ്വക്കേറ്റ് ആണ് മുകുന്ദൻ ഉണ്ണി, അതിനുവേണ്ടി ഏറെ അധ്വാനിച്ചിട്ടും വയസ്സ് 36 ആയിട്ടും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിക്കുന്നില്ല. ജൂനിയർ അഡ്വക്കേറ്റിൽ നിന്നും സ്വതന്ത്രനായി സ്വന്തമായി കേസ് കണ്ടെത്തുവാൻ തുനിഞ്ഞിറങ്ങുന്ന അവിടെയും പരാജയപ്പെടുന്നു, ഒരു ദിവസം വീട്ടിൽ വീണ കാലൊടിഞ്ഞ അമ്മയുമായി ആശുപത്രിയിൽ എത്തുന്ന മുകുന്ദൻ ഉണ്ണിയുടെ ജീവിതത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ നടക്കുന്നു.
ചൂഷണം ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും എന്നീ രണ്ട് വിഭാഗങ്ങള്‍ മാത്രമാണ് ഭൂമിയിലുള്ളത് എന്ന് ‘മുകുന്ദൻ ഉണ്ണി’ തിരിച്ചയുകയും ചൂഷണം ചെയ്യുന്ന വിഭാഗത്തില്‍ പെടാൻ ‘മുകുന്ദൻ ഉണ്ണി’ തീരുമാനിക്കുന്നു. തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിൻ്റെ കഥാഗതി.

മുകുന്ദൻ ഉണ്ണിയായുള്ള വിനീത് ശ്രീനിവാസന്റെ ഔട്ട് ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിൻറെ മുഖ്യ ആകർഷണം. പൂർണ്ണമായും നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെ നോക്കിലും നടപ്പിലും നിൽപ്പിലും മനോഹരമായയാണ് വിനീത് ശ്രീനിവാസൻ ഉൾക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മുകുന്ദൻ ഉണ്ണിയുടെ മനസ്സിൻറെ ശബ്ദത്തിലൂടെയാണ് കഥാപാത്രം പ്രേക്ഷകരുമായി സമീപിക്കുന്നത്, ചെറിയ നോട്ടങ്ങൾ കൊണ്ടു പോലും കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളും സംഘർഷങ്ങളും പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കുവാൻ വിനീത് ശ്രീനിവാസന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് വിനീത് ശ്രീനിവാസനും ഒന്നിച്ചിട്ടുള്ള കോമ്പിനേഷൻ രംഗങ്ങളും അതിമനോഹരമായും രസകരമായും ആണ് സ്ക്രീനിൽ കാണുവാൻ സാധിക്കുക. ചിത്രത്തിൽ മീനാക്ഷി എന്ന നായിക കഥാപാത്രമായി എത്തിയ ആർഷ ബൈജുവിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.മറ്റൊരു നായികയായ തൻവി റാമും റോൾ മികച്ചതാക്കി. സുധി കോപ്പ, ബിജു സോപാനം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, നോബിള്‍ ബാബു, സുധീഷ്, ജോർജ് കോര തുടങ്ങിയവരും തങ്ങളുടെ റോൾ ഭദ്രമാക്കി.

ആനന്ദം ഗോദ എന്നീ ചിത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ച അഭിനവ് സുന്ദർ നായകന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. പതിവ് വാർപ്പ് ശൈലികളെ ഉടച്ച് മാറ്റിക്കൊണ്ടുള്ള ഇത്തരം ഒരു പ്രമേയവും അവതരണവും തിരഞ്ഞെടുത്ത ധീരതയ്ക്ക് കയ്യടി അർഹിക്കുന്നു. മാത്രമല്ല ചിത്രത്തിൻറെ അവതരണത്തിലും ഏറെ പുതുമകൾ കൊണ്ടുവരുവാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്, ടൈറ്റിൽ കാർഡിലും, മാറുന്ന ആസ്പെക്ട് റേഷ്യോസ് കൊണ്ടും ആനിമേഷൻ രംഗങ്ങൾ കൊണ്ടും വ്യത്യസ്തമായ പരീക്ഷണങ്ങൾ സംവിധായകൻ ചിത്രത്തിൽ കൊണ്ടുവന്നിട്ടുണ്ട്. അഭിനവ് സുന്ദർ നായക്കിനൊപ്പം വിമൽ ഗോപാലകൃഷ്ണനും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത്. മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ കോടതി നടപടികളെക്കുറിച്ചും ആക്സിഡന്റൽ ഇൻഷുറൻസ് വിഷയങ്ങളെക്കുറിച്ചും ഏറെ ഗൃഹപാഠം നടത്തി തയ്യാറാക്കിയ തിരക്കഥയാണ് ചിത്രത്തിൻറെത്.
തിരക്കഥയിൽ മാത്രമല്ല എഡിറ്റിങ്ങിലും സംവിധായകന്റെ കൈയ്യൊപ്പ് ഉണ്ട്
നിധിൻ രാജ് അരോളും സംവിധായകൻ അഭിനവ് സുന്ദര്‍ നായകും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. വിശ്വജീത്ത് ഒടുക്കത്തിലിന്റെ ഛായാഗ്രാഹണവും ചിത്രത്തിൻറെ സ്വഭാവത്തോട് ഇഴുതിച്ചേർന്ന് നിൽക്കുന്നു. സിബി മാത്യു അലക്സിന്റെ സംഗീതവും ഏറെ മികവ് പുലർത്തുന്നുണ്ട്.

പുതുമയുള്ള ചിത്രങ്ങൾ കാണുവാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് തീർച്ചയായും ഒരു വിരുന്നു തന്നെയാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്, ഒപ്പം തന്നെ വാഹന ഇൻഷുറൻസ്, ആശുപത്രി ആക്സിഡന്റൽ കേസുകൾ എന്നിവയിലെ സാധാരണക്കാർക്ക് അധികം പരിചിതമല്ലാത്ത വേറൊരു വശം സത്യസന്ധമായി തുറന്ന് കാണിച്ചു തരുന്നുണ്ട് ചിത്രം.

Continue Reading

Recent

Film News5 hours ago

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു !

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു ! അതിരൻ എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം...

Reviews9 hours ago

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞു അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രമാണ് ഗോൾഡ്....

Songs23 hours ago

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി നേരം പ്രേമം എന്നീ സിനിമകളുടെ വമ്പൻ വിജയത്തിന് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന പുതിയ ചിത്രം ഗോൾഡിലെ...

Film News23 hours ago

അതി ഗംഭീര പ്രകടനവുമായി യുവ തലമുറയിലെ താര റാണി പ്രിയ വാര്യരുടെ പുതിയ ഗാനം എത്തി

അതി ഗംഭീര പ്രകടനവുമായി യുവ തലമുറയിലെ താര റാണി പ്രിയ വാര്യരുടെ പുതിയ ഗാനം എത്തി പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത്...

Film News1 day ago

റിലീസിന് മുന്നേ 50 കോടി ക്ലബിൽ ഗോൾഡ് ! താര രാജാവിൻ്റെ സിംഹാസനത്തിൽ പ്രിഥ്വിരാജ്

റിലീസിന് മുന്നേ 50 കോടി ക്ലബിൽ ഗോൾഡ് ! താര രാജാവിൻ്റെ സിംഹാസനത്തിൽ പ്രിഥ്വിരാജ് റിലീസിന് മുന്നേ തന്നെ 50 കോടി ക്ലബിൽ ഇടം നേടി പൃഥ്വിരാജ്...

Film News1 day ago

താടിയെടുത്ത് തല ! യുവതാരങ്ങളെ വെല്ലുന്ന ഗെറ്റപ്പിൽ അജിത് കുമാർ സോഷ്യൽ മീഡിയയിൽ വൈറൽ

താടിയെടുത്ത് തല ! യുവതാരങ്ങളെ വെല്ലുന്ന ഗെറ്റപ്പിൽ അജിത് കുമാർ സോഷ്യൽ മീഡിയയിൽ വൈറൽ തുനിവ് എന്ന സിനിമയുടെ ചിത്രീകരണത്തിനായി തമിഴ് സൂപ്പർതാരം അജിത് കുമാറിൻ്റെ നീണ്ട...

Film News1 day ago

അതിരാവിലെ ഫാൻസ് ഷോ കാണുന്നവരുടെ വികാരം എനിക്കറിയാം. L353 എല്ലാ തലമുറയിലെ ആരാധകർക്കും വേണ്ടിയിട്ടുള്ള 200% ഫാൻ ബോയ് ചിത്രം – വിവേക്

അതിരാവിലെ ഫാൻസ് ഷോ കാണുന്നവരുടെ വികാരം എനിക്കറിയാം. L353 എല്ലാ തലമുറയിലെ ആരാധകർക്കും വേണ്ടിയിട്ടുള്ള 200% ഫാൻ ബോയ് ചിത്രം – വിവേക് അണിയറയിൽ വമ്പൻ ചിത്രങ്ങളുമായി...

Film News2 days ago

അടിക്കും ഇടിക്കും ഒരു ഇടവേള ‘പെപ്പെ ചിത്രം ഓ മേരി ലൈല..’ക്രിസ്മസിന് തിയേറ്ററുകളിൽ 

അടിക്കും ഇടിക്കും ഒരു ഇടവേള ‘പെപ്പെ ചിത്രം ഓ മേരി ലൈല..’ക്രിസ്മസിന് തിയേറ്ററുകളിൽ ആന്റണി വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഓ മേരി ലൈല...

Film News2 days ago

ഭിന്നശേഷിയുള്ള കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച സൈക്കോളജിസ്റ്റ് ഡോ.മേരി അനിത ഹയയെ കുറിച്ചു പറയുന്ന വാക്കുകളിങ്ങനെ

ഭിന്നശേഷിയുള്ള കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച സൈക്കോളജിസ്റ്റ് ഡോ.മേരി അനിത ഹയയെ കുറിച്ചു പറയുന്ന വാക്കുകളിങ്ങനെ :- ഇന്നലെ ഡയറക്ടർ സേതു എന്റെ സഹപാഠിയുടെ മകൾ അച്ചൂന്റെ വവാഹമായിരുന്നു,സ്വാഭാവികമായും...

Film News2 days ago

ശ്രീരാമന്റെ അനുഗ്രഹം തേടി പ്രശാന്ത് വർമ്മയും തേജ സജ്ജയും ഹനുമാൻ ടീമും അയോധ്യ ക്ഷേത്രം സന്ദർശിക്കുന്നു

ശ്രീരാമന്റെ അനുഗ്രഹം തേടി പ്രശാന്ത് വർമ്മയും തേജ സജ്ജയും ഹനുമാൻ ടീമും അയോധ്യ ക്ഷേത്രം സന്ദർശിക്കുന്നു സംവിധായകൻ പ്രശാന്ത് വർമ്മയ ഒരുക്കുന്ന തേജ സജ്ജ ടൈറ്റിൽ റോളിൽ...

Trending