Connect with us

Trailers

ലാലേട്ടനെ മനസ്സിൽ കണ്ട് എഴുതിയ ചിത്രം! യൂട്യൂബിനെ ഇളക്കിമറിച്ച് നല്ല സമയം ട്രെയിലർ ! പ്രതീക്ഷകൾ കൊടുമുടിയിൽ

Published

on

ലാലേട്ടനെ മനസ്സിൽ കണ്ട് എഴുതിയ ചിത്രം! യൂട്യൂബിനെ ഇളക്കിമറിച്ച് നല്ല സമയം ട്രെയിലർ ! പ്രതീക്ഷകൾ കൊടുമുടിയിൽ

ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം നല്ല സമയത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സൂപ്പർതാരം മോഹൻലാലിനെ മനസ്സിൽ കണ്ടായിരുന്നു നല്ല സമയം തിരക്കഥ എഴുതിയത് എന്ന് സംവിധായകൻ ഉമർ ലുലു തന്നെ നേരത്തെ പറഞ്ഞിരുന്നു.

ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നല്കിയിരിക്കുന്നത്. നവംബർ 25നാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ഇർഷാദ് അലിയും വിജീഷുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിലെ നായികമാരായി എത്തുന്നത് മൂന്ന് പുതുമുഖ താരങ്ങളാണ്.  കലന്തൂർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കലന്തൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

വിജീഷ് എന്നിവരെ കൂടാതെ നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങൾ ആണ് നായിക വേഷങ്ങളിൽ എത്തുന്നത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ അടക്കം ഉള്ള താരങ്ങൾ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കും.സിനിമയിലെ 5 പുതുമുഖ നായികമാരെ അവതരിപ്പിച്ചുകൊണ്ടുള്ള പ്രൊമോ ഗാനവും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഫ്രീക്ക് ലുക്കിൽ ഫ്രണ്ട്സുമായി എന്ന റാപ്പ് ഗാനമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. നടി മറീന മൈക്കളും ബിഗ് ബോസ് താരം ജാസ്മിൻ മൂസയും പ്രൊമോ ഗാനത്തിൽ എത്തുന്നുണ്ട്. നല്ല സമയത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ദാർത്താണ്. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് നല്ല സമയത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് ആലുങ്കലിന്റെ വരികൾക്ക് സിദ്ധാർഥ് ശങ്കറും തിരക്കഥ രചയ്താക്കളിൽ ഒരാളായ ചിത്രയും ചേർന്നാണ് സംഗീതം നൽകയിരിക്കുന്നത്.

Trailers

പോലീസ് വേഷത്തിൽ ഷീലു എബ്രഹാം ഫോറൻസിക്ക് സർജനായി ധ്യാൻ ശ്രീനിവാസൻ! വീകം ട്രൈലെർ പുറത്തിറങ്ങി !

Published

on

പോലീസ് വേഷത്തിൽ ഷീലു എബ്രഹാം ഫോറൻസിക്ക് സർജനായി ധ്യാൻ ശ്രീനിവാസൻ! വീകം ട്രൈലെർ പുറത്തിറങ്ങി !

ധ്യാൻ ശ്രീനിവാസൻ ഫോറൻസിക്ക് സർജനാവുന്ന ഷീലു എബ്രഹാം പോലീസ് വേഷത്തിൽ എത്തുന്ന വീകം ട്രൈലെർ പുറത്തിറങ്ങി . ചിത്രം അടുത്ത വെള്ളിയാഴ്ച്ച തിയേറ്ററിൽ എത്തും

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രം ആണ് ‘വീകം’.അജു വർഗീസ്, ദിനേശ് പ്രഭാകർ, ജഗദീഷ്, ഡെയിൻ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ്- ഹരീഷ് മോഹൻ, സംഗീതം- വില്യംസ് ഫ്രാൻസിസ്, കലാസാംവിധാനം- പ്രദീപ് എം.വി, പ്രൊജക്റ്റ് ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ- അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സനു സജീവൻ, സൗണ്ട് ഡിസൈൻ- അജിത് എ ജോർജ്, ക്രീയേറ്റീവ് കോർഡിനേറ്റർ- മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർസ്- സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, ഡിസൈൻ- പ്രമേഷ് പ്രഭാകർ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Continue Reading

Trailers

ആശ ശരത്തും മകൾ ഉത്തരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഖെദ്ദ’യുടെ ട്രെയിലർ എത്തി!!

Published

on

ആശ ശരത്തും മകൾ ഉത്തരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഖെദ്ദ’യുടെ ട്രെയിലർ എത്തി!!

‘ഖെദ്ദ’യുടെ ട്രെയിലർ എത്തി!! മലയാള സിനിമയിലെ ഒട്ടേറെ പ്രമുഖ താരങ്ങൾ ചേർന്ന് സോഷ്യൽ മീഡിയയിലൂടെ ആണ് ട്രെയിലർ റിലീസ് ചെയ്തത്.

ആശ ശരത്തും മകൾ ഉത്തരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനോജ്‌ കാനയാണ്.ബെൻസി പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം ഡിസംബർ 2ന് തിയേറ്ററുകളിൽ എത്തും

 

Continue Reading

Trailers

നാനി അവതരിപ്പിക്കുന്ന അദിവി ശേഷിന്റെ ‘ഹിറ്റ് 2: ദി സെക്കൻഡ് കേസ്’ ട്രെയിലർ പുറത്തിറങ്ങി

Published

on

നാനി അവതരിപ്പിക്കുന്ന അദിവി ശേഷിന്റെ ‘ഹിറ്റ് 2: ദി സെക്കൻഡ് കേസ്’ ട്രെയിലർ പുറത്തിറങ്ങി

ഡൽഹിയിൽ അടുത്തിടെ നടന്ന ഒരു സ്ത്രീയെ കൊലപ്പെടുത്തി വികൃതമാക്കിയ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ അടക്കം ഏറെ ചർച്ചയായതാണ്.സംഭവത്തിൻ്റെ വിചിത്രമായ സാമ്യതയിൽ, ‘മേജർ’ ഫെയിമിന്റെ ഏറ്റവും പുതിയ ട്രെയിലർ, അദിവി ശേഷിന്റെ ഏറ്റവും പുതിയ ചിത്രമായ “ഹിറ്റ് – ദി സെക്കൻഡ് കേസ്” ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഒരു വർഷം മുമ്പ് എഴുതിയ ഒരു സിനിമ, അത്തരമൊരു ഭയാനകമായ യഥാർത്ഥ സംഭവം നടന്ന് ഒരാഴ്ചയ്ക്കകം റിലീസ് ചെയ്യുന്നത് യാദൃശ്ചികവും ഞെട്ടിപ്പിക്കുന്നതും ആകസ്മികവുമാണ്.

 

 

ഡോ. സൈലേഷ് കൊളാനുവിന്റെ ഹിറ്റ് വേഴ്‌സിൽ നിന്നുള്ള രണ്ടാം ഭാഗമാണ് ഹിറ്റ് 2. സൈലേഷ് കൊളാനു സംവിധാനം ചെയ്യുന്ന ചിത്രം 2022 ഡിസംബർ 2 ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. കൃഷ്ണ ദേവ് എന്ന കൂൾ പോലീസുകാരന്റെ ജീവിതത്തിലെ സംഭവ വികാസങ്ങൾ ആണ് ട്രെയിലർ പറയുന്നത്.
കെഡിയുടെ ജീവിതം, പ്രണയം, ജോലി, എന്നിവയെല്ലാം ഉൾക്കൊള്ളിച്ച് മനോഹരമായ ട്രെയിലർ ആണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഒരു പാത്ത് ബ്രേക്കിംഗ് ട്രെയിൻ ത്രില്ലർ ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ എത്തും.

മേജർ എന്ന ചിത്രത്തിലൂടെയാണ് അദിവി ശേഷ് ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിരൂപക പ്രശംസയും ബോക്‌സ് ഓഫീസ് വിജയം നേടിയതും കൂടാതെ, 53-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (IFFI) ഒരു ഹിന്ദി ഭാഷാ ചിത്രമായി ഈ ചിത്രം തിരഞ്ഞെടുക്കപെടുകയും ചെയ്തിരുന്നു.ഹോമിസൈഡ് ഇന്റർവെൻഷൻ ടീമിലെ കൂൾ കോപ്പായ കെഡി എന്ന കഥാപാത്രത്തെയാണ് ‘ഹിറ്റ് 2’ അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരി നായികയായെത്തുന്ന ചിത്രത്തിൽ റാവു രമേഷ്, ശ്രീകാന്ത് മാഗന്തി, കോമലീ പ്രസാദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രശാന്തി തിപിർനേനി ചിത്രം നിർമ്മിക്കുമ്പോൾ വാൾ പോസ്റ്റർ സിനിമയുടെ അവതാരകൻ നാച്ചുറൽ സ്റ്റാർ നാനിയാണ്.

അഭിനേതാക്കൾ:

അദിവി ശേഷ്, മീനാക്ഷി ചൗധരി, റാവു രമേഷ്, പോസാനി കൃഷ്ണ മുരളി, തനിക്കെല്ല ഭരണി, ശ്രീനാഥ് മാഗന്തി, കോമലീ പ്രസാദ് തുടങ്ങിയവർ.

അവതരണം: നാനി
ബാനർ: വാൾപോസ്റ്റർ സിനിമ
നിർമ്മാതാവ്: പ്രശാന്തി ത്രിപിർനേനി
രചന, സംവിധാനം: ഡോ. സൈലേഷ് കൊളാനു
ഛായാഗ്രഹണം: മണികണ്ഠൻ.എസ്
സംഗീതം: ജോൺ സ്റ്റുവാർട്ട് എദുരി
കല: മനീഷ എ.ദത്ത്
എഡിറ്റിംഗ്: ഗാരി ബി.എച്ച്
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്.വെങ്കട്ട് രത്‌നം
പിആർഒ: ശബരി

Continue Reading

Recent

Film News5 hours ago

500 കോടി ചിത്രം വിക്രത്തിൽ കമൽ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകിയപ്പോൾ 100 കോടി ചിത്രമായ റോഷാക്കിൽ ആസിഫ് അലിക്ക് റോളക്സ് നൽകി മമ്മൂട്ടി

500 കോടി ചിത്രം വിക്രത്തിൽ കമൽ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകിയപ്പോൾ 100 കോടി ചിത്രമായ റോഷാക്കിൽ ആസിഫ് അലിക്ക് റോളക്സ് നൽകി മമ്മൂട്ടി കമലഹാസൻ ചിത്രമായ...

Film News10 hours ago

ലൂസിഫറിൻ്റെ അഴിഞ്ഞാട്ടത്തിന് ശേഷം ആറാടാൻ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ

ലൂസിഫറിൻ്റെ അഴിഞ്ഞാട്ടത്തിന് ശേഷം ആറാടാൻ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ മെഗാസ്റ്റാർ ചിരഞ്ജീവിയുടെയും സംവിധായകൻ ബോബി കൊല്ലിയുടെയും (കെ.എസ്. രവീന്ദ്ര) ക്രേസി മെഗാ...

Uncategorized13 hours ago

അക്ഷയ്കുമാർ ഇനി വിയർക്കും. ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

അക്ഷയ്കുമാർ ഇനി വിയർക്കും. ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി ബോളിവുഡ് സൂപ്പർതാരം അക്ഷയ്...

Film News14 hours ago

ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ ! ആനക്കൊമ്പ് കേസിൽ ഹൈക്കോടതി

ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ ! ആനക്കൊമ്പ് കേസിൽ ഹൈക്കോടതി 2012 ഏറെ വിവാദമായ വാർത്തയായിരുന്നു ആദായ നികുതി വകുപ്പിന്റെ റൈഡിൽ സൂപ്പർതാരം മോഹൻലാലിൻറെ...

Film News16 hours ago

റഷ്യൻ ചൈനീസ് ജപ്പാൻ പ്രേക്ഷകരെ ലക്ഷ്യം വെച്ച് ആഗോള ചിത്രമായി പുഷ്പ 2 ഒരുങ്ങുന്നു !

റഷ്യൻ ചൈനീസ് ജപ്പാൻ പ്രേക്ഷകരെ ലക്ഷ്യം വെച്ച് ആഗോള ചിത്രമായി പുഷ്പ 2 ഒരുങ്ങുന്നു ! ‘പുഷ്പ 2’ ന്റെ ചിത്രീകരണം അടുത്തിടെ ഹൈദരാബാദിലെ റാമോജി ഫിലിം...

Film News1 day ago

ഐ എഫ് എഫ് കെയിൽ നൻ പകൽ നേരത്ത് മയക്കം 12 13 14 തീയതികളിൽ പ്രദർശിപ്പിക്കും

ഐ എഫ് എഫ് കെയിൽ നൻ പകൽ നേരത്ത് മയക്കം 12 13 14 തീയതികളിൽ പ്രദർശിപ്പിക്കും വീണ്ടുമൊരു സിനിമാ ഉത്സവ കാലമെത്തി. അടുത്ത മേളയ്ക്ക്‌ വീണ്ടും...

Film News2 days ago

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ദളപതി 67 നായകനാവാൻ വിജയ് !

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ദളപതി 67 നായകനാവാൻ വിജയ് ! ആരാധകരും പ്രേക്ഷകരും ഒരുപോലെ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് വിജയ്...

Film News2 days ago

ഇനി തല എൻട്രി ! തുനിവിലെ ആദ്യ ഗാനം “ചില്ല ചില്ല” ഡിസംബർ 9ന് എത്തുന്നു !

ഇനി തല എൻട്രി ! തുനിവിലെ ആദ്യ ഗാനം “ചില്ല ചില്ല” ഡിസംബർ 9ന് എത്തുന്നു ! എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അജിത് കുമാറിന്റെ വരാനിരിക്കുന്ന...

Film News2 days ago

ബോക്സ് ഓഫീസിൽ ജനുവരിയിൽ മമ്മൂട്ടി-ബാലയ്യ പോരാട്ടം ! തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ ആദ്യമായി നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തീപാറും

ബോക്സ് ഓഫീസിൽ ജനുവരിയിൽ മമ്മൂട്ടി-ബാലയ്യ പോരാട്ടം ! തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ ആദ്യമായി നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തീപാറും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുഗ് സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണയും...

Film News2 days ago

തിരുമ്പി വന്തിട്ടേന്ന് സൊല്ല് ! ഒറ്റയടിക്ക് 15 കിലോ കുറച്ച് പുത്തൻ ലുക്കിൽ നിവിൻപോളി !

തിരുമ്പി വന്തിട്ടേന്ന് സൊല്ല് ! ഒറ്റയടിക്ക് 15 കിലോ കുറച്ച് പുത്തൻ ലുക്കിൽ നിവിൻപോളി ! വീണ്ടുമൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മലയാളികളുടെ പ്രിയ ജനപ്രിയ താരമായ നിവിൻപോളി....

Trending