Film News
രാഘവൻ അഞ്ജലിക്ക് കൊടുത്ത എഴുത്തു എന്തായിരിക്കാം ? ഒരുപക്ഷെ ഇതായിരിക്കാം ആ കുറിപ്പ്

രാഘവൻ അഞ്ജലിക്ക് കൊടുത്ത എഴുത്തു എന്തായിരിക്കാം ? ഒരുപക്ഷെ ഇതായിരിക്കാം ആ കുറിപ്പ്
മെഗാസ്റ്റാര് മമ്മൂട്ടിയുടെ കരിയറില് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ് മുന്നറിയിപ്പ്. വേണു സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര് ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. സികെ രാഘവന് എന്ന കഥാപാത്രമായി എത്തിയ മമ്മൂട്ടിയുടെ പ്രകടനം തന്നെയായിരുന്നു സിനിമയില് മുഖ്യ ആകര്ഷണമായത്. ദയ എന്ന ആദ്യ ചിത്രത്തിന് ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഛായാഗ്രാഹകന് കൂടിയായ വേണു പുതിയ സിനിമയുമായി എത്തിയിരുന്നത്.
ഉണ്ണി ആര് തിരക്കഥയും സംഭാഷണവും ഒരുക്കിയ മുന്നറിയിപ്പിന്റെ കഥ സംവിധായകന്റെതു തന്നെയായിരുന്നു.
മുന്നറിയിപ്പ് കണ്ട ഏതൊരാളും ഞെട്ടിയത് അവസാനത്തെ ആ ക്ലൈമാക്സ് സമയത്ത് തന്നെയാകും.പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിപ്പിച്ച ഒരു ക്ലൈമാക്സ് തന്നെയാണ് മുന്നറിയിപ്പിന്റേത്. ആര്ക്കും പ്രവചിക്കാനാവാത്ത വിധം ഒരു ക്ലൈമാക്സ് നല്കിയാണ് സംവിധായകന് സിനിമ അവസാനിപ്പിച്ചത്. ചിത്രത്തിൻറെ ക്ലൈമാക്സിൽ രാഘവൻ അഞ്ജലിക്ക് എഴുതിയ കുറിപ്പ് ഇന്നും ഒരു സസ്പെൻസ് ആണ്, കഴിഞ്ഞ ദിവസങ്ങളിൽ പ്രേക്ഷകനെ ഭാവനയിൽ ആ കുറിപ്പ് എങ്ങനെയായിരിക്കുമെന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ മീഡിയയിൽ വൈറൽ ആവുകയുണ്ടായി, നിഷാൽ തമ്പാൻ ആണ് പ്രേക്ഷകന്റെ ഭാവനയിൽ കുറിപ്പ് ഫേസ്ബുക്ക് വഴി പങ്കു വെച്ചത്
കുറിപ്പ് വായിക്കാം
പ്രിയപ്പെട്ട അഞ്ജലിക്ക്..
പ്രശസ്തിയാണോ സ്വാതന്ത്രയമാണോ മനുഷ്യൻ ജീവിതത്തിൽ ഏറ്റവുമധികം ആഗ്രഹിക്കുന്നത്? പലർക്കും പ്രശസ്തിയായിരിക്കാം, എനിക്ക് പക്ഷെ സ്വാതന്ത്ര്യമാണ്. അത് പക്ഷെ നിങ്ങളെ പോലുള്ള ഭൂരിഭാഗം വരുന്ന ആളുകൾ കരുതുന്ന പോലെ ഈ ഭൂമിയുടെ ഏതറ്റം വരെയും അലഞ്ഞു തിരിഞ്ഞു നടക്കാനുള്ള സ്വാതന്ത്ര്യമല്ല. എനിക്ക് എന്നോടൊപ്പം മാത്രമായി ആകുവാനുള്ള സ്വാതന്ത്ര്യമാണ്. മടിയനായ എനിക്ക് ഈ ലോകത്തിന്റെ മറ്റു പ്രവർത്തനങ്ങളുടെ ഭാഗമാവാൻ താല്പര്യമില്ല.
നൈമിഷികമായി കിട്ടുന്ന ഈ പ്രശസ്തി ഒരു പക്ഷെ നിങ്ങളെ ഇപ്പൊ ഭ്രമിപ്പിക്കുന്നുണ്ടാവും, എന്നെയും ഒന്ന് ഭ്രമിപ്പിച്ചു ആദ്യം, പക്ഷെ ഒടുക്കം സ്വാതന്ത്ര്യം തന്നെയാണ് വലുത് എന്ന് ഞാൻ മനസിലാക്കുന്നു. എല്ലാ നാശത്തിന്റെയും ആരംഭം എന്തിനോടെങ്കിലുമുള്ളോരു ഭ്രമം ആണെന്ന് ഞാൻ മനസിലാക്കുന്നു, ഇത് വായിച്ചു കഴിയുമ്പോഴേക്കും നിങ്ങൾക്കും ആ സത്യം ബോധ്യമാവും. ചിലർക്ക് അധികാരത്തോടുള്ള ഭ്രമം, ചിലർക്ക് മനുഷ്യരോടുള്ള ഭ്രമം, ചിലർക്ക് വസ്തുക്കളോട്, ചിലർക്ക് പണത്തിനോട്, പിന്നെ നിങ്ങളെ പോലെ ഉള്ള മറ്റു ചിലർക്ക് പ്രശസ്തിയോടുള്ള ഭ്രമം. എന്തിനോടാണെങ്കിലും, അന്തിമ ഫലം നാശം തന്നെ.
ഇതൊരു പരമമായ സത്യമാണ്, അശോക സ്തംഭത്തിൽ നമ്മുടെ കണ്ണിൽ പെടാതെ തിരിഞ്ഞു നിൽക്കുന്ന നാലാമത്തെ സിംഹം പോലെ മറഞ്ഞിരിക്കുന്ന ഒരു സത്യം. നിങ്ങൾ ഒരുപക്ഷെ മനസിലാക്കാൻ വൈകുന്ന സത്യം. ഇതൊക്കെയാണെങ്കിലും എനിക്ക് ഒന്നിനോടും ഭ്രമം ഇല്ലെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? തീർച്ചയായുമുണ്ട്…സ്വാതന്ത്ര്യത്തോടു തന്നെ! നാളിതു വരെയുള്ള എന്റെ യുദ്ധവും അതിനു വേണ്ടി തന്നെ! ഞാനതിൽ വിജയിച്ചിട്ടുമുണ്ട്. എങ്ങനെ ആണെന്ന് അറിയാൻ ആകാംഷയുണ്ടല്ലേ ? പറയാം…
വിദ്യാഭ്യാസ പ്രസ്ഥാനം ആണ് എന്റെ സ്വാതന്ത്ര്യത്തിൽ ആദ്യം തടയിട്ടത്. വാർപ്പുമാതൃകകൾ പിന്തുടർന്ന് വരുന്ന രീതിയോട് എനിക്ക് താല്പര്യമില്ലായിരുന്നു, എനിക്ക് ഇഷ്ടമുള്ളത് വായിക്കാൻ ആണ് എനിക്ക് ഇഷ്ടം. അത് മറ്റുള്ള ആളുകൾക്ക് തീരുമാനിക്കാൻ എന്ത് അധികാരം? എഴുത്തും വായനയും കുറച്ചു പഠിച്ച ശേഷം അത്കൊണ്ട് ഞാൻ കൂടുതൽ പഠനത്തോട് താല്പര്യം കാണിക്കാൻ തോന്നിയില്ല. ഇഷ്ടമില്ലാത്തത് പഠിപ്പിക്കാൻ സമ്മർദം ചെലുത്തുന്ന അധ്യാപകർ. ഒറ്റയ്ക്ക് സ്വസ്ഥമായി എവിടേലും ഇരിക്കാൻ താല്പര്യമുള്ള എന്നെ കൂടെ കൂടെ ശല്യം ചെയ്യുന്ന മറ്റു പിള്ളേർ.
എനിക്ക് ഇടക്ക് സംസാരിക്കാനൊക്കെ ഇഷ്ടം തന്നെയാ, പക്ഷെ അത് എനിക്ക് ഇഷ്ടമുള്ളപ്പോ മാത്രം. അങ്ങനെ എന്റേതായ ഇടയിലേക്ക് ഇടക്ക് ഇടക്ക് വന്നു ശല്യപ്പെടുത്തിയ ഒരുത്തനായിരുന്നു വർക്കി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ. സ്വസ്ഥമായി ഇരിക്കുന്ന എന്നെ വന്നു ഓരോന്ന് പറഞ്ഞു കളിയാക്കും, തൊണ്ടും, അവനതൊരു ഹരമാണെന്നു തോന്നുന്നു. എന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ വന്ന ആദ്യത്തെ ഇര ആയിരുന്നു വർക്കി. എന്റെ യുദ്ധത്തിലെ ആദ്യ ചെറു വിജയം. സ്കൂൾ പരിസരത്തിലെ ഒരു കോണിൽ കിട്ടിയ അവനെ ഞാൻ ഒരു വടി വെച്ച് പിന്നിൽ നിന്ന് തലക്കടിച്ചു. ചോര ഒലിച്ചിറങ്ങുന്നത് ഞാൻ നോക്കി നിന്ന്. ചോര ചിന്താതെ എന്ത് യുദ്ധം?! എന്റെ കൃത്യം നിർവഹിച്ചതിന് ശേഷം ഞാൻ നടന്നു നീങ്ങി, ഓടി ഒളിച്ചില്ല, കാരണം ഞാൻ ആരെ ഭയക്കണം? പക്ഷെ ആ പരിസരത്തു ആരും ഇല്ലാത്തതിനാൽ സത്യം പറയാൻ അവിടെ ആരും ഇല്ലാരുന്നു. നാലാമത്തെ സിംഹം വീണ്ടും തിരിഞ്ഞു അവിടെ നിന്ന്. ശാന്തപ്രകൃതം എന്ന് കരുത്തപെട്ട എന്നെ ആരും സംശയിച്ചുമില്ല.
പിന്നിൽ നിന്നുള്ള ആഘാതമായതിനാൽ അവനു ഒന്നും ഓർമയില്ലാരുന്നു. അവൻ മരിച്ചില്ല , പക്ഷെ അവന്റെ മുറിവ് ഭേദമായി വന്നപ്പോഴേക്കും പത്താം ക്ലാസ്സു കഴിഞ്ഞു. അങ്ങനെ ഞാൻ വിദ്യാലയമെന്ന മനുഷ്യനിർമിത സ്ഥാപനത്തെയും വർക്കിയെയും പറിച്ചു മാറ്റി. പിന്നീട് കുറെ നാൾ സ്വസ്ഥതയുടെ നാളുകൾ ആയിരുന്നു.
അങ്ങനെ ഞാൻ വിവാഹത്തിലേക്ക് കടന്നു. രമണിയെ വിവാഹം ചെയ്തു. വിവാഹം, മനുഷ്യനിർമിതമായ മറ്റൊരു തളച്ചിടൽ. പ്രണയം നല്ലതാണു, പക്ഷെ സാഷ്ടാംഗ പ്രണയം? എനിക്ക് അതിനോട് യോജിപ്പില്ല, ഞാൻ തന്ന ഡയറിയിലും ഇത് വായിച്ചിരിക്കണമല്ലോ അല്ലെ. മനസ് കൊണ്ട് പ്രണയിക്കാം , എന്നാൽ അതിനു ശരീരം കൂടെ പങ്കിടുന്നത് എന്റെ ശരീരത്തിന് മേലുള്ള എന്റെ അധികാരത്തിനു ഏൽക്കുന്ന ക്ഷതമല്ലേ? അങ്ങനെ എന്റെ മനസിനും ശരീരത്തിനും മേൽ പങ്കാളിത്തം ആഗ്രഹിച്ച രമണിയേയും ഞാൻ പറിച്ചു മാറ്റി. എന്റെ സ്വാതന്ത്ര്യത്തിന്റെ രണ്ടാം വിജയം. ശ്വാസം മുട്ടലിന്റെ അസുഖം ഉണ്ടായിരുന്ന അവളെ ഞാൻ കഴുത്തു ഞെരിച്ചു കൊന്നു. വീണ്ടും സമാധാനത്തിന്റെ നാളുകൾ ആയിരുന്നു കുറച്ചു നാൾ.
ഞാൻ പിന്നീട് ഒരു മാർവാഡി പെണ്ണിന്റെ ഡ്രൈവർ ആയി ജോലി ചെയ്യാൻ തുടങ്ങി. മുതലാളിത്ത സമൂഹത്തിന്റെ മറ്റൊരു വിക്രത മുഖം മാത്രമായിരുന്നു ആ പെണ്ണ്. എന്നെ ആവശ്യത്തിൽ കൂടുതൽ ജോലി എടുപ്പിക്കും. വൈകി വന്നാൽ വഴക്കു പറയും. ഒരു ജോലിക്കാരനോട് കൊടുക്കണ്ട മാന്യത എനിക്ക് തന്നില്ല. ചെയ്ത ജോലിക്കു കിട്ടുന്ന ശമ്പളം മാത്രമാണോ ഒരു തൊഴിലാളിയുടെ കൂലി? ഒരിക്കലുമല്ല. അവിടെയും സ്വാതന്ത്രയുമുണ്ട്. തൊഴിലാളിക്കും തന്റേതായ ഒരു ഇടം വേണമെന്നും എല്ലാവരെയും പോലെ ബഹുമാനം അർഹിക്കുന്നുണ്ടെന്നും ഈ നാട്ടിലെ മുതലാളിമാർ എന്ന് പഠിക്കും? ഇങ്ങനെ ഉള്ള മുതലാളിമാരെയും നാം പറിച്ചു മാറ്റെണ്ടിയിരിക്കുന്നു. അത് തന്നെ ഞാനും ചെയ്തുള്ളു. ദൂരയോട്ടത്തിനു എന്നെ ഒരു ദിവസം വിളിച്ചു. അന്ന് ഞാനൊരു കത്തി കരുതി. കുറച്ചു ദൂരം ഓടിച്ചു കഴിഞ്ഞു വഴി ഞാൻ മാറ്റി പിടിച്ചു ഒരു വിജനമായ പ്രദേശത്തേക്ക് ചീറി പാഞ്ഞു പോയി. അവിടെ വണ്ടി നിർത്തിയിട്ടു കത്തി എടുത്തു ഞാൻ ആ പെണ്ണിനെ കുത്തി. കുതറിമാറാൻ ശ്രേമിച്ചെങ്കിലും അവൾക്കതിന് കഴിഞ്ഞില്ല. അങ്ങനെ അവളുടെ ശരീരത്തിൽ നിന്ന് രക്തം വാർന്നൊഴുക്കുന്നതു ഞാൻ നോക്കി നിന്നു, മറ്റൊരു യുദ്ധം ജയിച്ച പോരാളിയെ പോലെ. പക്ഷെ ദൂരെ നിന്നു ഏതോ ഒരാൾ അത് കണ്ടു. ഞാൻ ഓടി ഒളിച്ചൊന്നുമില്ല, ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ. അയാൾ അവിടെ അടുത്ത് ഉണ്ടായിരുന്ന രണ്ടു മൂന്ന് ആളിനെയും കൂടെ കൊണ്ട് വന്നു എന്നെ ബലമായി പിടിച്ചു നിർത്തി. ആ പെണ്ണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പോലീസ് വന്നു കേസും കോടതിയുമായി. എന്നാൽ അന്നും ഇന്നും ഒരു കാര്യം തന്നെ ഞാൻ പറയും, ഞാൻ കൊന്നിട്ടില്ല. കോല എന്ന പ്രക്രിയ തികച്ചും വ്യക്തിവൈരാഗ്യത്തിൽ നിന്നു ഉണ്ടാവുന്ന ഒരു പ്രവർത്തി മാത്രമാണ്, എനിക്ക് ആരോടും ഒരു വൈരാഗ്യംവുമില്ല.
എന്റെ വഴിയിൽ വന്ന തടസ്സങ്ങളെ ഞാൻ പറിച്ചു മാറ്റി എന്ന് മാത്രം. അതിനെ കൊലയുമായി ബന്ധപ്പെടുത്തുന്നതിൽ ഞാൻ യാതൊരു യുക്തിയും കാണുന്നില്ല. ഇന്നോ നാളെയോ എല്ലാരും മരണത്തിനു വിധേയമാകും, അതിനു പലരും പല രീതിയിൽ ഉപകരണങ്ങൾ ആവും എന്നത് അത്യന്താപേക്ഷികമാണ്. അതിനു എന്നെ മാത്രം കുറ്റകാരൻ ആക്കുന്നതിൽ അർത്ഥമുണ്ടോ?
കോടതി എന്നെ കുറ്റകാരൻ ആക്കിയെങ്കിലും എനിക്ക് കോടതി വലിയ ഒരു സഹായം ചെയ്തു എന്ന് സമ്മതിക്കാതെ വയ്യ. ജയിൽ എന്ന സ്വർഗ്ഗത്തിലേക്കെന്നെ എത്തിച്ചു. ഞാൻ ആഗ്രഹിച്ച സ്വാതന്ത്ര്യം എനിക്ക് കിട്ടിയ ഒരേയൊരു സ്ഥലം. മനുഷ്യ നിർമ്മിത സംബ്രതായങ്ങളിൽ ഏറ്റവും ഉത്തമം എന്ന് ഞാൻ ജയിലിനെ വിശേഷിപ്പിക്കും. ഉപഭോഗ സംസ്കാരത്തിന് അടിമപ്പെട്ട ഒരു സമൂഹത്തിൽ തളക്കപെട്ടു ജീവിക്കുന്നതിലും നല്ലതു പൂർണ സ്വാതന്ത്ര്യത്തോടെ ഈ നാല് ചുമരുകളിൽ തന്നെ ജീവിക്കുന്നതാണ്. ആ സ്വസ്ഥതയിലേക്കാണ് നിങ്ങളുടെ വരവ്. എനിക്ക് നിങ്ങളുടെ പെരുമാറ്റം ഇഷ്ടമായിരുന്നു. മാസികയിൽ എന്റെ പടം വന്നപ്പോൾ സന്തോഷിക്കുകയും ചെയ്തു. പ്രശസ്തിയിൽ ഞാൻ ഭ്രമിച്ചു പോയ ചുരുക്കം ചില നിമിഷങ്ങൾ. പക്ഷെ ഞാൻ നിങ്ങൾക്കു വെറും ഒരു ഉപകരണം മാത്രം ആണ് എന്ന് പയ്യെ ഞാൻ മനസിലാക്കി.
ഉപഭോഗ സംസ്കാരത്തിന്റെ മറ്റൊരു മുഖം മാത്രമാണ് നിങ്ങളും. എന്റെ സ്വാതന്ത്ര്യത്തിനു തടയിടാൻ വന്ന മറ്റൊരു മുഖം. അതുകൊണ്ടു നിങ്ങളെയും എനിക്ക് പറിച്ചു മാറ്റിയെ തീരു. ഈ കുറിപ്പിന്റെ ആദ്യം ഞാൻ സൂചിപ്പിച്ചല്ലോ, എല്ലാ ഭ്രമത്തിന്റെയും ഒടുക്കം നാശമാണ് വിധി, നിങ്ങളുടെ കാര്യത്തിലും അത് മറിച്ചല്ല. ഈ കുറിപ്പ് തീരാറായി, നിങ്ങളുടെ ഭൂമിയിലുള്ള ആയുസ്സും, പക്ഷെ മറഞ്ഞു നിൽക്കുന്ന നാലാമത്തെ സിംഹത്തെ കണ്ടു എന്നോർത്ത് നിങ്ങൾക്കു തീർച്ചയായും ആശ്വസിക്കാം…
എന്ന്
സി കെ രാഘവൻ
Film News
” തമിഴ് ഇൻഡസ്ട്രിയിൽ തരംഗം സൃഷ്ടിച്ച് അയാലി! “

” തമിഴ് ഇൻഡസ്ട്രിയിൽ തരംഗം സൃഷ്ടിച്ച് അയാലി! ”
26 ജനുവരി 2023: ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഗ്രൗൺ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ZEE5, അതിന്റെ അടുത്ത തമിഴ് ഒറിജിനൽ സീരീസ് ‘അയാലി’ 2023 ജനുവരി 26-ന് പ്രീമിയർ ചെയ്യാൻ ഒരുങ്ങുന്നു.കൗമാരക്കാരിയായ തമിഴ് സെൽവിയെയും സമൂഹത്തിലെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരായ അവളുടെ പോരാട്ടത്തെയും ചുറ്റിപ്പറ്റിയാണ് പരമ്പര. നാഷണൽ ഗേൾ ചൈൽഡ് ദിനത്തിലും ഇന്റർനാഷണൽ എഡ്യൂക്കേഷൻ ദിനത്തിലും പ്ലാറ്റ്ഫോം ഒന്നിലധികം സ്ക്രീനിംഗ് സംഘടിപ്പിച്ചു. ഈ വരാനിരിക്കുന്ന പരമ്പര, ഇൻഡസ്ട്രിയും പ്രേക്ഷകരും ഒരുപോലെ അപ്ലോഡ് ചെയ്തു. ദുൽഖർ സൽമാൻ, വെങ്കട്ട് പ്രഭു, വിജയ് സേതുപതി, മിത്രൻ ആർ ജവഹർ, സംവിധായകൻ പ്രശാന്ത് തുടങ്ങിയ സെലിബ്രിറ്റികൾ ഷോയെ അഭിനന്ദിക്കാനും സംസാരിക്കാനും ട്വിറ്ററിൽ എത്തി.
എസ് കുഷ്മാവതിയുടെ എസ്ട്രെല്ല സ്റ്റോറീസ് നിർമ്മിച്ച് മുത്തുകുമാർ സംവിധാനം ചെയ്ത 8 എപ്പിസോഡികളുള്ള പരമ്പരയിൽ അബി നക്ഷത്ര, അനുമോൾ, അരുവി മദൻ, ലിംഗ, സിംഗംപുലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോക്ടറാകാൻ സ്വപ്നം കാണുന്ന ഒരു കൗമാരകാരിയുടെ സാമൂഹിക നാടകമാണ് ‘അയാലി’. എന്നിരുന്നാലും, വീരപ്പണ്ണായിയുടെ ഗ്രാമത്തിൽ നിലവിലുള്ള ആചാരങ്ങൾ പെൺകുട്ടികളെ പ്രായപൂർത്തിയായാൽ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ ആചാരം പാലിച്ചില്ലെങ്കിൽ അയാലി ദേവി കോപിക്കുകയും ഗ്രാമവാസികളെ ശപിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. പഴക്കമുള്ള വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർത്തുകൊണ്ട്, ഒരു ഡോക്ടറാവുക എന്ന തന്റെ ലക്ഷ്യം നേടിയെടുക്കാൻ പെൺകുട്ടി എല്ലാ പ്രതിബന്ധങ്ങളോടും പോരാടുന്നു. ലക്ഷ്മി പ്രിയ, സ്മൃതി വെങ്കട്ട്, ഭഗവതി പെരുമാൾ എന്നിവരും അയാലിയിൽ അതിഥി വേഷത്തിലുണ്ട്. മികച്ച അഭിനേതാക്കളും ഒരു സാമൂഹിക സന്ദേശവും എന്റെർടൈനിങ് പ്ലോട്ടും ഉള്ള ‘അയാലി’ ജനുവരി 26 ന് ZEE5-ൽ പ്രീമിയർ ചെയ്യും.
ജനുവരി 26 മുതൽ ZEE5-ൽ മാത്രമായി ‘ അയാലി ‘ കാണാൻ തയ്യാറാകൂ!
ZEE5 : ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ OTT പ്ലാറ്റ്ഫോമാണ്, കൂടാതെ ദശലക്ഷക്കണക്കിന് വിനോദ അന്വേഷകർക്കുള്ള ഒരു ബഹുഭാഷാ കഥാകാരനാണ്. ആഗോള ഉള്ളടക്ക ശക്തികേന്ദ്രമായ ZEE എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ (ZEEL) സ്ഥിരതയിൽ നിന്നാണ് ZEE5 രൂപം കൊണ്ടത്. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ഒരു തർക്കവുമില്ലാത്ത വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം; 3,500-ലധികം സിനിമകൾ ഉൾക്കൊള്ളുന്ന ഉള്ളടക്കത്തിന്റെ വിപുലവും വൈവിധ്യപൂർണ്ണവുമായ ഒരു ലൈബ്രറി ഇത് വാഗ്ദാനം ചെയ്യുന്നു; 1,750 ടിവി ഷോകൾ, 700 ഒറിജിനലുകൾ, കൂടാതെ 5 ലക്ഷം+ മണിക്കൂർ ആവശ്യാനുസരണം ഉള്ളടക്കം. 12 ഭാഷകളിൽ (ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഒറിയ, ഭോജ്പുരി, ഗുജറാത്തി, പഞ്ചാബി) വ്യാപിച്ചുകിടക്കുന്ന ഉള്ളടക്ക ഓഫറിൽ മികച്ച ഒറിജിനൽ, ഇന്ത്യൻ, അന്തർദേശീയ സിനിമകൾ, ടിവി ഷോകൾ, സംഗീതം എന്നിവ ഉൾപ്പെടുന്നു. , കിഡ്സ് ഷോകൾ, എഡ്ടെക്, സിനിമാപ്ലേകൾ, വാർത്തകൾ, തത്സമയ ടിവി, ആരോഗ്യവും ജീവിതശൈലിയും. ഗ്ലോബൽ ടെക് ഡിസ്റപ്റ്ററുകളുമായുള്ള പങ്കാളിത്തത്തിൽ നിന്ന് ഉടലെടുത്ത ശക്തമായ ഡീപ്-ടെക് സ്റ്റാക്ക്, ഒന്നിലധികം ഉപകരണങ്ങൾ, ഇക്കോസിസ്റ്റങ്ങൾ, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ എന്നിവയിലുടനീളം 12 നാവിഗേഷൻ ഭാഷകളിൽ തടസ്സമില്ലാത്തതും അതിവ്യക്തിപരവുമായ ഉള്ളടക്ക കാഴ്ചാനുഭവം നൽകാൻ ZEE5-നെ പ്രാപ്തമാക്കി.
Film News
ഇനി അവരുടെ വരവാണ് “മഞ്ഞുമ്മൽ ബോയ്സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഇനി അവരുടെ വരവാണ് “മഞ്ഞുമ്മൽ ബോയ്സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്സ്” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിരാം രാധാകൃഷണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്ദു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ബാബുഷാഹിർ, സൗബിൻ ഷാഹിർ, ഷ്വാൻ ആൻ്റണി എന്നിവർ ചേർന്നാണ് “മഞ്ഞുമ്മൽ ബോയ്സ്” നിർമ്മിക്കുന്നത്.
ഛായഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്ങ്- വിവേക് ഹർഷൻ, സംഗീതം- സുശിൻ ശ്യാം, കലാ സംവിധാനം- അജയൻ ചാലിശ്ശേരി, വസ്ത്രാലങ്കാരം- മഷർ ഹംസ, ചമയം- റോണക്സ് സേവിയർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബിനു ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, സ്റ്റീൽസ്- രോഹിത് കെ സുരേഷ്, പിആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട് , ടൈറ്റിൽ ഡിസൈൻ- സർക്കാസനം, വിഎഫ് എക്സ്- എഗ് വൈറ്റ് വിഎഫ് എക്സ്, പോസ്റ്റർ ഡിസൈൻ- നിതിൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറക്കാർ.
2022ൽ പുറത്തിറങ്ങിയ ജാൻ-എ-മൻ ആ വർഷത്തെ സർപ്രൈസ് ഹിറ്റുകളിൽ ഒന്നായിരുന്നു. മഞ്ഞുമ്മൽ ബോയിസിന്റെ ചിത്രീകരണം കൊടൈക്കനാലിൽ ആരംഭിച്ചു.
Film News
ഇത് കലക്കും ! പ്രതീക്ഷകളേകി എങ്കിലും ചന്ദ്രികേയിലേ ടൈറ്റിൽ ഗാനം എത്തി

ഇത് കലക്കും ! പ്രതീക്ഷകളേകി എങ്കിലും ചന്ദ്രികേയിലേ ടൈറ്റിൽ ഗാനം എത്തി
സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എങ്കിലും ചന്ദ്രികയിലേ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്നു.
ഉത്തര മലബാറിലെ ഒരിടത്തരം ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നിരഞ്ജനാ അനൂപും തൻവി റാമുമാണു നായികമാർ. അശ്വിൻ, രാജേഷ് ശർമ്മ, അഭിറാം രാധാകൃഷ്ണൻ എന്നിവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ആദിത്യൻ ചന്ദ്രശേഖരനും, അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – ജിതിൻ സ്റ്റാൻസിലോസ്. എഡിറ്റിംഗ് ലിജോ പോൾ. കലാസംവിധാനം -ത്യാഗു. മേക്കപ്പ് -സുധി. കോസ്റ്റ്യൂം ഡിസൈനർ – സ്റ്റെഫി സേവ്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.എം.നാസർ. പ്രൊഡക്ഷൻ മാനേജർ – അനിൽ കല്ലാർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കൺട്രോളർ- ഷിബു.ജി.സുശീലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു.
-
Film News11 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video10 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News5 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News11 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News11 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser6 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News3 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News10 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം