Film News
രാഘവൻ അഞ്ജലിക്ക് കൊടുത്ത എഴുത്തു എന്തായിരിക്കാം ? ഒരുപക്ഷെ ഇതായിരിക്കാം ആ കുറിപ്പ്
രാഘവൻ അഞ്ജലിക്ക് കൊടുത്ത എഴുത്തു എന്തായിരിക്കാം ? ഒരുപക്ഷെ ഇതായിരിക്കാം ആ കുറിപ്പ്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ് മുന്നറിയിപ്പ്. വേണു സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. സികെ രാഘവന്‍ എന്ന കഥാപാത്രമായി എത്തിയ മമ്മൂട്ടിയുടെ പ്രകടനം തന്നെയായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷണമായത്. ദയ എന്ന ആദ്യ ചിത്രത്തിന് ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഛായാഗ്രാഹകന്‍ കൂടിയായ വേണു പുതിയ സിനിമയുമായി എത്തിയിരുന്നത്.
ഉണ്ണി ആര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയ മുന്നറിയിപ്പിന്റെ കഥ സംവിധായകന്റെതു തന്നെയായിരുന്നു.
മുന്നറിയിപ്പ് കണ്ട ഏതൊരാളും ഞെട്ടിയത് അവസാനത്തെ ആ ക്ലൈമാക്‌സ് സമയത്ത് തന്നെയാകും.പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിപ്പിച്ച ഒരു ക്ലൈമാക്‌സ് തന്നെയാണ് മുന്നറിയിപ്പിന്റേത്. ആര്‍ക്കും പ്രവചിക്കാനാവാത്ത വിധം ഒരു ക്ലൈമാക്‌സ് നല്‍കിയാണ് സംവിധായകന്‍ സിനിമ അവസാനിപ്പിച്ചത്. ചിത്രത്തിൻറെ ക്ലൈമാക്സിൽ രാഘവൻ അഞ്ജലിക്ക് എഴുതിയ കുറിപ്പ് ഇന്നും ഒരു സസ്പെൻസ് ആണ്, കഴിഞ്ഞ ദിവസങ്ങളിൽ പ്രേക്ഷകനെ ഭാവനയിൽ ആ കുറിപ്പ് എങ്ങനെയായിരിക്കുമെന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ മീഡിയയിൽ വൈറൽ ആവുകയുണ്ടായി, നിഷാൽ തമ്പാൻ ആണ് പ്രേക്ഷകന്റെ ഭാവനയിൽ കുറിപ്പ് ഫേസ്‌ബുക്ക് വഴി പങ്കു വെച്ചത്
കുറിപ്പ് വായിക്കാം
പ്രിയപ്പെട്ട അഞ്ജലിക്ക്..
പ്രശസ്തിയാണോ സ്വാതന്ത്രയമാണോ മനുഷ്യൻ ജീവിതത്തിൽ ഏറ്റവുമധികം ആഗ്രഹിക്കുന്നത്? പലർക്കും പ്രശസ്തിയായിരിക്കാം, എനിക്ക് പക്ഷെ സ്വാതന്ത്ര്യമാണ്. അത് പക്ഷെ നിങ്ങളെ പോലുള്ള ഭൂരിഭാഗം വരുന്ന ആളുകൾ കരുതുന്ന പോലെ ഈ ഭൂമിയുടെ ഏതറ്റം വരെയും അലഞ്ഞു തിരിഞ്ഞു നടക്കാനുള്ള സ്വാതന്ത്ര്യമല്ല. എനിക്ക് എന്നോടൊപ്പം മാത്രമായി ആകുവാനുള്ള സ്വാതന്ത്ര്യമാണ്. മടിയനായ എനിക്ക് ഈ ലോകത്തിന്റെ മറ്റു പ്രവർത്തനങ്ങളുടെ ഭാഗമാവാൻ താല്പര്യമില്ല.
നൈമിഷികമായി കിട്ടുന്ന ഈ പ്രശസ്തി ഒരു പക്ഷെ നിങ്ങളെ ഇപ്പൊ ഭ്രമിപ്പിക്കുന്നുണ്ടാവും, എന്നെയും ഒന്ന് ഭ്രമിപ്പിച്ചു ആദ്യം, പക്ഷെ ഒടുക്കം സ്വാതന്ത്ര്യം തന്നെയാണ് വലുത് എന്ന് ഞാൻ മനസിലാക്കുന്നു. എല്ലാ നാശത്തിന്റെയും ആരംഭം എന്തിനോടെങ്കിലുമുള്ളോരു ഭ്രമം ആണെന്ന് ഞാൻ മനസിലാക്കുന്നു, ഇത് വായിച്ചു കഴിയുമ്പോഴേക്കും നിങ്ങൾക്കും ആ സത്യം ബോധ്യമാവും. ചിലർക്ക് അധികാരത്തോടുള്ള ഭ്രമം, ചിലർക്ക് മനുഷ്യരോടുള്ള ഭ്രമം, ചിലർക്ക് വസ്തുക്കളോട്, ചിലർക്ക് പണത്തിനോട്, പിന്നെ നിങ്ങളെ പോലെ ഉള്ള മറ്റു ചിലർക്ക് പ്രശസ്തിയോടുള്ള ഭ്രമം. എന്തിനോടാണെങ്കിലും, അന്തിമ ഫലം നാശം തന്നെ.
ഇതൊരു പരമമായ സത്യമാണ്, അശോക സ്തംഭത്തിൽ നമ്മുടെ കണ്ണിൽ പെടാതെ തിരിഞ്ഞു നിൽക്കുന്ന നാലാമത്തെ സിംഹം പോലെ മറഞ്ഞിരിക്കുന്ന ഒരു സത്യം. നിങ്ങൾ ഒരുപക്ഷെ മനസിലാക്കാൻ വൈകുന്ന സത്യം. ഇതൊക്കെയാണെങ്കിലും എനിക്ക് ഒന്നിനോടും ഭ്രമം ഇല്ലെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? തീർച്ചയായുമുണ്ട്…സ്വാതന്ത്ര്യത്തോടു തന്നെ! നാളിതു വരെയുള്ള എന്റെ യുദ്ധവും അതിനു വേണ്ടി തന്നെ! ഞാനതിൽ വിജയിച്ചിട്ടുമുണ്ട്. എങ്ങനെ ആണെന്ന് അറിയാൻ ആകാംഷയുണ്ടല്ലേ ? പറയാം…
വിദ്യാഭ്യാസ പ്രസ്ഥാനം ആണ് എന്റെ സ്വാതന്ത്ര്യത്തിൽ ആദ്യം തടയിട്ടത്. വാർപ്പുമാതൃകകൾ പിന്തുടർന്ന് വരുന്ന രീതിയോട് എനിക്ക് താല്പര്യമില്ലായിരുന്നു, എനിക്ക് ഇഷ്ടമുള്ളത് വായിക്കാൻ ആണ് എനിക്ക് ഇഷ്ടം. അത് മറ്റുള്ള ആളുകൾക്ക് തീരുമാനിക്കാൻ എന്ത് അധികാരം? എഴുത്തും വായനയും കുറച്ചു പഠിച്ച ശേഷം അത്കൊണ്ട് ഞാൻ കൂടുതൽ പഠനത്തോട് താല്പര്യം കാണിക്കാൻ തോന്നിയില്ല. ഇഷ്ടമില്ലാത്തത് പഠിപ്പിക്കാൻ സമ്മർദം ചെലുത്തുന്ന അധ്യാപകർ. ഒറ്റയ്ക്ക് സ്വസ്ഥമായി എവിടേലും ഇരിക്കാൻ താല്പര്യമുള്ള എന്നെ കൂടെ കൂടെ ശല്യം ചെയ്യുന്ന മറ്റു പിള്ളേർ.
എനിക്ക് ഇടക്ക് സംസാരിക്കാനൊക്കെ ഇഷ്ടം തന്നെയാ, പക്ഷെ അത് എനിക്ക് ഇഷ്ടമുള്ളപ്പോ മാത്രം. അങ്ങനെ എന്റേതായ ഇടയിലേക്ക് ഇടക്ക് ഇടക്ക് വന്നു ശല്യപ്പെടുത്തിയ ഒരുത്തനായിരുന്നു വർക്കി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ. സ്വസ്ഥമായി ഇരിക്കുന്ന എന്നെ വന്നു ഓരോന്ന് പറഞ്ഞു കളിയാക്കും, തൊണ്ടും, അവനതൊരു ഹരമാണെന്നു തോന്നുന്നു. എന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ വന്ന ആദ്യത്തെ ഇര ആയിരുന്നു വർക്കി. എന്റെ യുദ്ധത്തിലെ ആദ്യ ചെറു വിജയം. സ്കൂൾ പരിസരത്തിലെ ഒരു കോണിൽ കിട്ടിയ അവനെ ഞാൻ ഒരു വടി വെച്ച് പിന്നിൽ നിന്ന് തലക്കടിച്ചു. ചോര ഒലിച്ചിറങ്ങുന്നത് ഞാൻ നോക്കി നിന്ന്. ചോര ചിന്താതെ എന്ത് യുദ്ധം?! എന്റെ കൃത്യം നിർവഹിച്ചതിന് ശേഷം ഞാൻ നടന്നു നീങ്ങി, ഓടി ഒളിച്ചില്ല, കാരണം ഞാൻ ആരെ ഭയക്കണം? പക്ഷെ ആ പരിസരത്തു ആരും ഇല്ലാത്തതിനാൽ സത്യം പറയാൻ അവിടെ ആരും ഇല്ലാരുന്നു. നാലാമത്തെ സിംഹം വീണ്ടും തിരിഞ്ഞു അവിടെ നിന്ന്. ശാന്തപ്രകൃതം എന്ന് കരുത്തപെട്ട എന്നെ ആരും സംശയിച്ചുമില്ല.
പിന്നിൽ നിന്നുള്ള ആഘാതമായതിനാൽ അവനു ഒന്നും ഓർമയില്ലാരുന്നു. അവൻ മരിച്ചില്ല , പക്ഷെ അവന്റെ മുറിവ് ഭേദമായി വന്നപ്പോഴേക്കും പത്താം ക്ലാസ്സു കഴിഞ്ഞു. അങ്ങനെ ഞാൻ വിദ്യാലയമെന്ന മനുഷ്യനിർമിത സ്ഥാപനത്തെയും വർക്കിയെയും പറിച്ചു മാറ്റി. പിന്നീട് കുറെ നാൾ സ്വസ്ഥതയുടെ നാളുകൾ ആയിരുന്നു.
അങ്ങനെ ഞാൻ വിവാഹത്തിലേക്ക് കടന്നു. രമണിയെ വിവാഹം ചെയ്തു. വിവാഹം, മനുഷ്യനിർമിതമായ മറ്റൊരു തളച്ചിടൽ. പ്രണയം നല്ലതാണു, പക്ഷെ സാഷ്ടാംഗ പ്രണയം? എനിക്ക് അതിനോട് യോജിപ്പില്ല, ഞാൻ തന്ന ഡയറിയിലും ഇത് വായിച്ചിരിക്കണമല്ലോ അല്ലെ. മനസ് കൊണ്ട് പ്രണയിക്കാം , എന്നാൽ അതിനു ശരീരം കൂടെ പങ്കിടുന്നത് എന്റെ ശരീരത്തിന് മേലുള്ള എന്റെ അധികാരത്തിനു ഏൽക്കുന്ന ക്ഷതമല്ലേ? അങ്ങനെ എന്റെ മനസിനും ശരീരത്തിനും മേൽ പങ്കാളിത്തം ആഗ്രഹിച്ച രമണിയേയും ഞാൻ പറിച്ചു മാറ്റി. എന്റെ സ്വാതന്ത്ര്യത്തിന്റെ രണ്ടാം വിജയം. ശ്വാസം മുട്ടലിന്റെ അസുഖം ഉണ്ടായിരുന്ന അവളെ ഞാൻ കഴുത്തു ഞെരിച്ചു കൊന്നു. വീണ്ടും സമാധാനത്തിന്റെ നാളുകൾ ആയിരുന്നു കുറച്ചു നാൾ.
ഞാൻ പിന്നീട് ഒരു മാർവാഡി പെണ്ണിന്റെ ഡ്രൈവർ ആയി ജോലി ചെയ്യാൻ തുടങ്ങി. മുതലാളിത്ത സമൂഹത്തിന്റെ മറ്റൊരു വിക്രത മുഖം മാത്രമായിരുന്നു ആ പെണ്ണ്. എന്നെ ആവശ്യത്തിൽ കൂടുതൽ ജോലി എടുപ്പിക്കും. വൈകി വന്നാൽ വഴക്കു പറയും. ഒരു ജോലിക്കാരനോട് കൊടുക്കണ്ട മാന്യത എനിക്ക് തന്നില്ല. ചെയ്‌ത ജോലിക്കു കിട്ടുന്ന ശമ്പളം മാത്രമാണോ ഒരു തൊഴിലാളിയുടെ കൂലി? ഒരിക്കലുമല്ല. അവിടെയും സ്വാതന്ത്രയുമുണ്ട്. തൊഴിലാളിക്കും തന്റേതായ ഒരു ഇടം വേണമെന്നും എല്ലാവരെയും പോലെ ബഹുമാനം അർഹിക്കുന്നുണ്ടെന്നും ഈ നാട്ടിലെ മുതലാളിമാർ എന്ന് പഠിക്കും? ഇങ്ങനെ ഉള്ള മുതലാളിമാരെയും നാം പറിച്ചു മാറ്റെണ്ടിയിരിക്കുന്നു. അത് തന്നെ ഞാനും ചെയ്തുള്ളു. ദൂരയോട്ടത്തിനു എന്നെ ഒരു ദിവസം വിളിച്ചു. അന്ന് ഞാനൊരു കത്തി കരുതി. കുറച്ചു ദൂരം ഓടിച്ചു കഴിഞ്ഞു വഴി ഞാൻ മാറ്റി പിടിച്ചു ഒരു വിജനമായ പ്രദേശത്തേക്ക് ചീറി പാഞ്ഞു പോയി. അവിടെ വണ്ടി നിർത്തിയിട്ടു കത്തി എടുത്തു ഞാൻ ആ പെണ്ണിനെ കുത്തി. കുതറിമാറാൻ ശ്രേമിച്ചെങ്കിലും അവൾക്കതിന് കഴിഞ്ഞില്ല. അങ്ങനെ അവളുടെ ശരീരത്തിൽ നിന്ന് രക്തം വാർന്നൊഴുക്കുന്നതു ഞാൻ നോക്കി നിന്നു, മറ്റൊരു യുദ്ധം ജയിച്ച പോരാളിയെ പോലെ. പക്ഷെ ദൂരെ നിന്നു ഏതോ ഒരാൾ അത് കണ്ടു. ഞാൻ ഓടി ഒളിച്ചൊന്നുമില്ല, ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ. അയാൾ അവിടെ അടുത്ത് ഉണ്ടായിരുന്ന രണ്ടു മൂന്ന് ആളിനെയും കൂടെ കൊണ്ട് വന്നു എന്നെ ബലമായി പിടിച്ചു നിർത്തി. ആ പെണ്ണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പോലീസ് വന്നു കേസും കോടതിയുമായി. എന്നാൽ അന്നും ഇന്നും ഒരു കാര്യം തന്നെ ഞാൻ പറയും, ഞാൻ കൊന്നിട്ടില്ല. കോല എന്ന പ്രക്രിയ തികച്ചും വ്യക്തിവൈരാഗ്യത്തിൽ നിന്നു ഉണ്ടാവുന്ന ഒരു പ്രവർത്തി മാത്രമാണ്, എനിക്ക് ആരോടും ഒരു വൈരാഗ്യംവുമില്ല.
എന്റെ വഴിയിൽ വന്ന തടസ്സങ്ങളെ ഞാൻ പറിച്ചു മാറ്റി എന്ന് മാത്രം. അതിനെ കൊലയുമായി ബന്ധപ്പെടുത്തുന്നതിൽ ഞാൻ യാതൊരു യുക്തിയും കാണുന്നില്ല. ഇന്നോ നാളെയോ എല്ലാരും മരണത്തിനു വിധേയമാകും, അതിനു പലരും പല രീതിയിൽ ഉപകരണങ്ങൾ ആവും എന്നത് അത്യന്താപേക്ഷികമാണ്. അതിനു എന്നെ മാത്രം കുറ്റകാരൻ ആക്കുന്നതിൽ അർത്ഥമുണ്ടോ?
കോടതി എന്നെ കുറ്റകാരൻ ആക്കിയെങ്കിലും എനിക്ക് കോടതി വലിയ ഒരു സഹായം ചെയ്തു എന്ന് സമ്മതിക്കാതെ വയ്യ. ജയിൽ എന്ന സ്വർഗ്ഗത്തിലേക്കെന്നെ എത്തിച്ചു. ഞാൻ ആഗ്രഹിച്ച സ്വാതന്ത്ര്യം എനിക്ക് കിട്ടിയ ഒരേയൊരു സ്ഥലം. മനുഷ്യ നിർമ്മിത സംബ്രതായങ്ങളിൽ ഏറ്റവും ഉത്തമം എന്ന് ഞാൻ ജയിലിനെ വിശേഷിപ്പിക്കും. ഉപഭോഗ സംസ്കാരത്തിന് അടിമപ്പെട്ട ഒരു സമൂഹത്തിൽ തളക്കപെട്ടു ജീവിക്കുന്നതിലും നല്ലതു പൂർണ സ്വാതന്ത്ര്യത്തോടെ ഈ നാല് ചുമരുകളിൽ തന്നെ ജീവിക്കുന്നതാണ്. ആ സ്വസ്ഥതയിലേക്കാണ് നിങ്ങളുടെ വരവ്. എനിക്ക് നിങ്ങളുടെ പെരുമാറ്റം ഇഷ്ടമായിരുന്നു. മാസികയിൽ എന്റെ പടം വന്നപ്പോൾ സന്തോഷിക്കുകയും ചെയ്തു. പ്രശസ്തിയിൽ ഞാൻ ഭ്രമിച്ചു പോയ ചുരുക്കം ചില നിമിഷങ്ങൾ. പക്ഷെ ഞാൻ നിങ്ങൾക്കു വെറും ഒരു ഉപകരണം മാത്രം ആണ് എന്ന് പയ്യെ ഞാൻ മനസിലാക്കി.
ഉപഭോഗ സംസ്കാരത്തിന്റെ മറ്റൊരു മുഖം മാത്രമാണ് നിങ്ങളും. എന്റെ സ്വാതന്ത്ര്യത്തിനു തടയിടാൻ വന്ന മറ്റൊരു മുഖം. അതുകൊണ്ടു നിങ്ങളെയും എനിക്ക് പറിച്ചു മാറ്റിയെ തീരു. ഈ കുറിപ്പിന്റെ ആദ്യം ഞാൻ സൂചിപ്പിച്ചല്ലോ, എല്ലാ ഭ്രമത്തിന്റെയും ഒടുക്കം നാശമാണ് വിധി, നിങ്ങളുടെ കാര്യത്തിലും അത് മറിച്ചല്ല. ഈ കുറിപ്പ് തീരാറായി, നിങ്ങളുടെ ഭൂമിയിലുള്ള ആയുസ്സും, പക്ഷെ മറഞ്ഞു നിൽക്കുന്ന നാലാമത്തെ സിംഹത്തെ കണ്ടു എന്നോർത്ത് നിങ്ങൾക്കു തീർച്ചയായും ആശ്വസിക്കാം…
എന്ന്
സി കെ രാഘവൻ
Film News
ദിലീപിന്റെ ഭഭബ ജനുവരി 16 മുതൽ ZEE5-ൽ
ദിലീപിന്റെ ഭഭബ ജനുവരി 16 മുതൽ ZEE5-ൽ
ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത്, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച “ഭഭബ”ഭയം, ഭക്തി, ബഹുമാനം ജനുവരി 16 മുതൽ ZEE5-ൽ സ്ട്രീമിംഗ് ആരംഭിക്കും.ദിലീപ് നായകനായ ചിത്രത്തിൽ സ്പൂഫും മാസും കോമഡിക്കൊപ്പം സമാസമം ചേർത്ത് ഒരുക്കിയ ചിത്രത്തിൽ മോഹൻലാൽ ശക്തമായ അതിഥി വേഷത്തിൽ എത്തുന്നു.നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

രാഷ്ട്രീയ-ഭരണ സംവിധാനങ്ങളെ നടുക്കുന്ന ഒരു ഞെട്ടിക്കുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്.സംസ്ഥാനത്തെ മുഴുവന്‍ വിറപ്പിച്ച വട്ടന്റെ കഥയാണ് ചിത്രം പറയുന്നത്.ദിലീപ് ഇനെ കൂടാതെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സാൻഡി,അശോകൻ, സിദ്ധാർഥ് ഭരതൻ, മണിയൻപിള്ള രാജു, ബിജു പപ്പൻ, ജിബിൻ ഗോപിനാഥ്, അശ്വത് ലാൽ, നോബി മാർക്കോസ്, ഷാജു ശ്രീധർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.ഒരേയൊരു രംഗത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട് റിയാസ് ഖാനും കയ്യടി നേടുന്നു.
സ്പൂഫ് സിനിമകൾ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും ‘സ്പൂഫ് മാസ് എന്റർടെയ്നർ’ ഗണത്തിൽപെടുന്ന സിനിമ ഇതാദ്യമായിരിക്കും.‘നോ ലോജിക്, ഒൺലി മാഡ്നെസ്’ എന്ന ടാഗ്‌ലൈനോടു നൂറു ശതമാനം നീതി പുലർത്തുന്ന മേക്കിങ് ആണ് സംവിധായകൻ പ്രേക്ഷകർക്ക് സമ്മാനിച്ചത്.പ്രേക്ഷകരെ പൂർണ്ണമായി എങ്കേജ് ചെയ്യുന്നതിനൊപ്പം അവർക്ക് വേണ്ട ഒരു എന്റർടെയ്‌നറായിട്ടാണ് ‘ഭാ ഭാ ബാ’യെ ഞങ്ങൾ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ കൂട്ടിച്ചേർത്തു.
പ്രേക്ഷകർക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. തിയറ്ററുകളിൽ ചിരിയുടെ പൂരം പടർത്തിയ ചിത്രം, ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ZEE5 ഓ ടി ടിയിൽ ജനുവരി 16 മുതൽ സ്ട്രീമിങ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ദിലീപ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഏറ്റവും വലിയ ഓ ടി ടി വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5 മലയാളി പ്രേക്ഷകർക്ക് മികച്ച ഉള്ളടക്കം എത്തിക്കുന്നതിൽ എന്നും മുൻപന്തിയിൽ ഉണ്ടാകും എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
ഭഭബ പ്രേക്ഷകർക്ക് മികച്ചൊരു ചിരി അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. ചിത്രം ജനുവരി 16 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.
Film News
ZEE5 ഒറിജിനൽ സീരീസ് Once Upon A Time in Kayamkulam ന്റെ ചിത്രീകരണം ആരംഭിച്ചു.
ZEE5 ഒറിജിനൽ സീരീസ് Once Upon A Time in Kayamkulam ന്റെ ചിത്രീകരണം ആരംഭിച്ചു.
തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് ‘Once Upon A Time in Kayamkulam’ന്റെ ചിത്രീകരണം ആരംഭിച്ചു.റൈസ് ഈസ്റ്റ് പ്രൊഡക്ഷൻ ഹൗസ് നിർമ്മിച്ച് അമീൻ ബാരിഫ് സംവിധാനം ചെയ്യുന്ന സീരീസ് പുതുവത്സരത്തിൽ മലയാളം, തമിഴ് ഭാഷകളിൽ പ്രേക്ഷകരിലേക്ക് എത്തും.
ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു നാട്ടിൻപുറം കോമഡി ത്രില്ലർ സീരിസായാണ് അണിയറയിൽ ഒരുങ്ങുന്നത്.കമ്മട്ടം, ഇൻസ്പെക്ഷൻ ബംഗ്ലാവ് എന്നി ഹിറ്റ് സീരിസിന് ശേഷം ഉള്ള ZEE5 ഇന്റെ ഒറിജിനൽ സീരീസ് ആണ് “Once Upon A Time in Kayamkulam”.
രാജേഷ് മാധവൻ,ഗൗതമി നായർ,അൻബുസെൽവൻ, സുഭാഷ്,വിൻസു റേച്ചൽ,രാകേഷ് ഉഷാർ,സാവിത്രി, വിജയ് സത്യ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്.
ചിത്രീകരണം പുരോഗമിക്കുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം’ തമിഴിലും മലയാളത്തിലുമുള്ള ZEE5-ന്റെ ഒറിജിനൽ സീരിസിന്റെ പട്ടികയിലേക്ക് പ്രേക്ഷകരിലേക്ക് എത്തുകയാണ്.
വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്.
Film News
ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ
ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ
തിയറ്ററിൽ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ ചിത്രം പെറ്റ് ഡിറ്റക്ടീവ് നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം തിയറ്ററിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു.

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി എന്നിവരാണ്. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, വിജയരാഘവൻ, വിനായകൻ, ഷോബി തിലകൻ,ജോമോൻ ജ്യോതിർ,നിഷാന്ത് സാഗർ, ശ്യാം മോഹൻ,അൽതാഫ് സലിംഎന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രാജേഷ് മുരുകേശൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്.മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റിങ് നിർവഹിച്ചത്.
ലോജിക്കിന്റെ ഭാരമില്ലാതെ കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉൾപ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിച്ചുകാണാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ വേഷമിട്ട ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷകർക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. തിയറ്ററുകളിൽ ചിരിയുടെ പൂരം പടർത്തിയ ആ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ZEE5 ഓ ടി ടിയിൽ നവംബർ 28 മുതൽ സ്ട്രീമിങ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു.
“പെറ്റ് ഡിറ്റക്റ്റീവ്” പ്രേക്ഷകർക്ക് മികച്ചൊരു ചിരി അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. ചിത്രം നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.
-
Songs2 years agoകാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News4 years ago18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video4 years agoഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years agoഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years agoകലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News4 years agoഎട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News4 years agoഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years agoഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
