Connect with us

Box Office

തകർന്നടിഞ്ഞത് ആദ്യ രണ്ടു മാസത്തിൽ 76 ചിത്രങ്ങൾ ! ആശങ്കയിൽ മോളിവുഡ് ബോക്സ് ഓഫീസ്

Published

on

തകർന്നടിഞ്ഞത് ആദ്യ രണ്ടു മാസത്തിൽ 76 ചിത്രങ്ങൾ ! ആശങ്കയിൽ മോളിവുഡ് ബോക്സ് ഓഫീസ്

2023 പിറന്നിട്ട് രണ്ടുമാസങ്ങൾ പിന്നിടുമ്പോൾ മലയാളത്തിന്റെ ബോക്സോഫീസിൽ തകർന്നടിഞ്ഞത് 76 ചിത്രങ്ങൾ. ഈ വർഷം റിലീസ് ചെയ്തത് വിതരണക്കാർക്കും തീയറ്റർ ഉടമകൾക്കും ലാഭമുണ്ടാക്കി കൊടുത്തത് ഇതുവരെ രോമാഞ്ചം മാത്രമാണ്. ബോളിവുഡ് ചിത്രമായ പത്താനും റീ റിലീസ് ചിത്രമായ സ്പടികവും ബോക്സ് ഓഫീസിന് ആശ്വാസകരമാണ്. വലുതും ചെറുതുമായ എഴുപത്താറ് ചിത്രങ്ങൾ റിലീസ് ചെയ്തെങ്കിലും ബോക്സ് ഓഫീസിൽ മങ്ങിയ പ്രകടനങ്ങൾ ആയിരുന്നു കാഴ്ചവച്ചത്. പോയ വർഷം റിലീസ് ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറവും മികച്ച പ്രകടനം നടത്തിയാണ് ഈ വർഷം പ്രദർശനം അവസാനിപ്പിച്ചത്.

അന്യ ഭാഷകളിൽ നിന്നെത്തിയ പൊങ്കൽ ചിത്രങ്ങൾ തീയറ്റർ ഉടമകൾക്ക് വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും കാര്യമായ ചലനങ്ങൾ ചിത്രങ്ങൾക്ക് സൃഷ്ടിക്കുവാൻ കഴിഞ്ഞില്ല. പതിവ് വിജയ്ച്ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ആദ്യ ദിവസങ്ങളിൽ സൃഷ്ടിക്കാനുള്ള വലിയ തരംഗം ഉണ്ടാക്കുവാൻ വാരിസിനും സാധിച്ചില്ല എന്നതും തിയേറ്റർ ഉടമകളെ നിരാശരാക്കി. സൂപ്പർതാര ചിത്രങ്ങളായി മമ്മൂട്ടിയുടെ നൻ പകൽ നേരത്ത് മയക്കവും, ക്രിസ്റ്റഫറും മോഹൻലാലിന്റെ എലോനും റീ റീലീസ് ആയ സ്പടികവും ആണ് തിയേറ്ററുകളിൽ എത്തിയത്. രാജ്യാന്തര ചലച്ചിത്രമേളയിൽ വലിയ തിരക്കുകൾ കൊണ്ട് ശ്രദ്ധേകർഷിച്ച നൻ പകൽ നേരത്ത് മയക്കത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഉണ്ടായെങ്കിലും തീയറ്ററുകളിൽ വലിയ തരംഗം സൃഷ്ടിക്കുവാൻ സാധിച്ചില്ല. ബി. ഉണ്ണികൃഷ്ണൻ മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫർ പത്തു കോടിക്ക് മുകളിൽ ബോക്സോഫീസിൽ കളക്ഷൻ നേടി നിലവിൽ പ്രദർശനം തുടരുകയാണ്. ഡിജിറ്റൽ റിലീസായി പദ്ധതി ചെയ്ത ഒടുവിൽ തിയേറ്റർ റിലീസായി എത്തിയെങ്കിലും, സമീപകാല മോഹൻലാൽ ചിത്രങ്ങളിൽ വെച്ച് കനത്ത പരാജയം ചിത്രം ഏറ്റുവാങ്ങി. റീ റിലീസ് ചെയ്തു എത്തിയ സ്പടികം എന്നാൽ ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

ഈ വർഷം പൂർത്തിയാകാൻ പത്തു മാസങ്ങൾ ഇനിയും ഉണ്ടെന്നിരിക്കെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് മലയാള സിനിമ ലോകം.

Box Office

500 കോടി ക്ലബ്ബിലേക്ക് ലാലേട്ടൻ ചിത്രം ! ചരിത്രമാകുന്ന ജയിലർ ! ഒരിക്കൽ കൂടി Lbrand !

Published

on

500 കോടി ക്ലബ്ബിലേക്ക് ലാലേട്ടൻ ചിത്രം ! ചരിത്രമാകുന്ന ജയിലർ ! ഒരിക്കൽ കൂടി Lbrand !

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തിയ ജയിലർ ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ! സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം മലയാളികൾക്ക് ജയിലർ ആഘോഷമാക്കുവാൻ മറ്റൊരു വലിയ കാരണം കൂടിയുണ്ട്, മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. വെറും അഞ്ച് മിനിറ്റിൽ താഴെ മാത്രമുള്ള മോഹൻലാലിൻറെ ചിത്രത്തിലെ അതിഥി വേഷം ഒരു മുഴുനീള മോഹൻലാൽ ചിത്രം എന്നപോലെ ആഘോഷമാക്കുകയാണ് മലയാളികൾ, കാരണം അവർ കാത്തിരുന്ന മോഹൻലാലിനെ വെറും അഞ്ചു മിനിറ്റ് കൊണ്ട് പ്രേക്ഷകർക്ക് സംവിധായകൻ നെൽസൺ അവതരിപ്പിച്ച് കാണിച്ചുകൊടുത്തു. ആദ്യദിനങ്ങളിൽ നേടിയ മികച്ച പ്രതികരണങ്ങൾക്കും, മോഹൻലാലിന്റെ അസാധ്യ സ്ക്രീൻ പ്രസൻസിനും ഫലമായി തിയേറ്ററുകളിൽ പ്രേക്ഷകർ ആർത്തിരമ്പുകയാണ്. കേരളത്തിലെ ഏറ്റവും വലിയ തമിഴ് വിജയ് ചിത്രമായി മാറിയിരിക്കുകയാണ് ജയിലർ. കമലഹാസൻ ചിത്രം വിക്രത്തിന്റെ 40 കോടിയുടെ റെക്കോർഡ് ആണ് ജയിലർ തകർത്തിരിക്കുന്നത്. വെറും 9 ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്നും മാത്രം 50 കോടി രൂപയോളം ചിത്രം ഇതിനോടകം കളക്ട് ചെയ്തു കഴിഞ്ഞു.

ചിത്രം ആഗോളതലത്തിൽ 500 കോടി ക്ലബ്ബ് എന്ന നാഴികല്ലിന് അരികിലാണ്, 500 കോടി ക്ലബ് നേടുന്ന ചിത്രത്തിൽ സാന്നിധ്യമായി മലയാളികളുടെ പ്രിയതാരം മോഹൻലാൽ ഉണ്ട് എന്നതും മലയാളികൾക്ക് അഭിമാനിക്കാവുന്നതാണ്. ചിത്രം തമിഴ്നാട്ടിൽ നിന്നും മാത്രമായി 200 കോടി രൂപയോളം ബോക്സ് ഓഫീസിൽ നേടിയിരുന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ അവതരിപ്പിച്ചത്. റിലീസ് ചെയ്ത ഒരാഴ്ച പിന്നിടുമ്പോഴും മിക്ക കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്.

 

Continue Reading

Box Office

ചിരി പടവുമായി ജനപ്രിയൻ എത്തി തീയറ്ററുകളിൽ ജനസാഗരം ! തീയറ്ററുകളിൽ വീണ്ടും ആളെ നിറയ്ക്കുന്ന ദിലീപ് മാജിക്

Published

on

ചിരി പടവുമായി ജനപ്രിയൻ എത്തി തീയറ്ററുകളിൽ ജനസാഗരം ! തീയറ്ററുകളിൽ വീണ്ടും ആളെ നിറയ്ക്കുന്ന ദിലീപ് മാജിക്

മൂന്നു വർഷത്തെ ഇടവേളക്കു ശേഷം തിയേറ്ററിൽ റിലീസ് ആയ ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥനെ ഇരു കൈയും ചേർത്ത് സ്വീകരിച്ചിരിക്കുകയാണ് കുടുംബ പ്രേക്ഷകർ. ചിത്രം തിയേറ്ററുകളിൽ എത്തി നാല് ദിവസം പിന്നിടുമ്പോൾ പ്രദർശന കേന്ദ്രങ്ങളിലെല്ലാം പ്രേക്ഷകരുടെ നിറഞ്ഞ സദസ്സുകൾ ആണ്. വലിയ ഒരു ഇടവേളയ്ക്കുശേഷം മലയാളത്തിലെ സിനിമ പ്രേമികൾക്ക് ലഭിച്ച ഒരു ദിലീപ് ഫൺ എന്റർടൈനർ ആഘോഷപൂർവ്വം കുടുംബസമേതം കണ്ട് ആഘോഷിക്കുന്ന തിരക്കിലാണ് പ്രേക്ഷകർ. ഇതിനോടകം തന്നെ 7 കോടിക്ക് മുകളിൽ കേരളത്തിലെ ബോക്സ് ഓഫീസിൽ നിന്നും വാരിക്കൂട്ടിയ ചിത്രം ഈ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ കളക്ഷനിൽ നാലാം സ്ഥാനത്താണ്.
ജനപ്രിയനായകൻ ദിലീപിന്റെ വൻ തിരിച്ചു വരവാണ് ചിത്രത്തിൽ. നർമ്മവും ഇമോഷനും ഇടകലർന്ന ചിത്രത്തിൽ ജോജു ജോർജ്, സിദ്ധിഖ് എന്നിവരുടെ ഗംഭീര പ്രകടനങ്ങളും ശ്രേധേയമാണ്. തിയേറ്ററുകളിലേക്ക് നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ക്ലീൻ എന്റർടൈൻറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽഎന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസർ : രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി,ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു ഏ ഇ).ഛായാഗ്രഹണം : സ്വരുപ് ഫിലിപ്പ്,സംഗീതം:അങ്കിത് മേനോൻ,എഡിറ്റര്‍:ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം:സമീറ സനീഷ്, കല സംവിധാനം:എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്‌സണ്‍ പൊടുത്താസ്,മേക്കപ്പ് : റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്: സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍ : മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍ : ഷിജോ ഡൊമനിക്,റോബിന്‍ അഗസ്റ്റിന്‍,ഡിജിറ്റൽ മാർക്കറ്റിംഗ് : മാറ്റിനി ലൈവ്, സ്റ്റിൽസ് :ശാലു പേയാട്, ഡിസൈന്‍: ടെന്‍ പോയിന്റ്

Continue Reading

Box Office

ഭീഷ്മ പർവ്വത്തെ തകർത്തു ഇനി മുന്നിൽ ലൂസിഫറും മുരുകനും മാത്രം ! സർവ്വകാല റെക്കോർഡിലേക്ക് 2018

Published

on

ഭീഷ്മ പർവ്വത്തെ തകർത്തു ഇനി മുന്നിൽ ലൂസിഫറും മുരുകനും മാത്രം ! സർവ്വകാല റെക്കോർഡിലേക്ക് 2018

മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ പിറക്കുകയാണ്. നീണ്ട നാളുകളായി ആളൊഴിഞ്ഞ കിടന്നിരുന്ന തിയേറ്ററുകളെ ഉത്സവപ്പറമ്പുകൾ ആക്കിക്കൊണ്ട് ജ്യൂഡ് അന്തോണി ജോസഫ് ഒരുക്കിയ പുതിയ ചിത്രം 2018 എവെരിവൺ ഈസ് എ ഹീറോ മോളിവുഡിലെ സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ആയ സ്നേഹ ശലഭത്തിന്റെ കണക്കുകൾ അനുസരിച്ച് ചിത്രം ഇതിനോടകം തന്നെ 90 കോടി രൂപ കളക്ട് ചെയ്ത് കഴിഞ്ഞിരിക്കുന്നു. റിലീസ് ചെയ്ത വെറും 10 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മോളിവുഡിലെ തന്നെ ടോപ്പ് ഗ്രോസേഴ്സിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ 2018 ന്റെ സ്ഥാനം. 82 കോടിയുടെ മമ്മൂട്ടി ചിത്രം ഭീഷ്മർവതത്തിന്റെ കളക്ഷൻ റെക്കോർഡ് തകർത്താണ് 2018 മോളിവുഡിലെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുന്നത്. 146 കോടി നേടിയ പുലിമുരുകൻ ഒന്നാം സ്ഥാനത്തും 136 കോടി നേടിയ ലൂസിഫർ രണ്ടാം സ്ഥാനത്തുമാണ് നിലവിൽ.

എക്കാലത്തെയും മികച്ച 10 മോളിവുഡ് ഗ്രോസറുകൾ

1. പുലിമുരുകൻ – 146.5 CR
2. ലൂസിഫർ – 130.4 CR
3. 2018 – 90 CR
4. ഭീഷ്മപർവ്വം – 82.3 CR
5. കുറുപ്പ് – 81.1 CR
6. പ്രേമം – 73.1 CR
7. കായംകുളം കൊച്ചുണ്ണി – 70.7 CR
8. രോമാഞ്ചം – 69.6 CR
9. ദൃശ്യം – 65 CR
10. എന്ന് നിൻ്റെ മൊയ്തീൻ – 56.3 CR

കോവിഡ് അടക്കമുള്ള ഏറെ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് ജൂഡ് ആന്റണി ജോസഫ് ആണ് ഈ ഗംഭീര മലയാള ചിത്രം ഒരുക്കിയിരിക്കുന്നത്.വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമകളിലേറ്റവും വലിയ താരസാനിധ്യം കൂടെയുള്ള ചിത്രമാണ് 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Continue Reading

Recent

Film News2 days ago

ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു

ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു   എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും...

Film News2 days ago

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !   നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ്...

Film News2 months ago

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു ആന്റണി വർഗീസ് നായകനായെത്തിയ ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ്...

Film News3 months ago

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീർ അത്താവറിന്റെ കൊറഗജ്ജ ദൈവത്തെക്കുറിച്ചു...

Film News3 months ago

സ്റ്റാർ സിങ്ങർ സീസൺ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ

മലയാളികൾക്ക് നിരവധി സംഗീതപ്രതിഭകളെ നൽകിയ, സ്റ്റാർ സിങ്ങറിന്റെ പത്താമത് സീസണിന്റെ മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6000-...

Uncategorized4 months ago

350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര ” ചെമ്പനീർ പൂവ് ” – ൽ ഇനി പൊങ്കൽ ആഘോഷങ്ങളും

350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര ” ചെമ്പനീർ പൂവ് ” – ൽ ഇനി പൊങ്കൽ ആഘോഷങ്ങളും പ്രണയത്തിന്റെ ആർദ്രതയും കുടുംബാംഗങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രമേയമാക്കിയ ജനപ്രീയപരമ്പര...

Film News4 months ago

ജിയോ ഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ മലയാളം ഒറിജിനൽ സീരിസ് ” Love Under Construction” ഫെബ്രുവരി 28 മുതൽ

ജിയോ ഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ മലയാളം ഒറിജിനൽ സീരിസ് ” Love Under Construction” ഫെബ്രുവരി 28 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു. പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസിന്റെ...

Film News4 months ago

” നാഗബന്ധം” നൃത്ത സംവിധായകനായി പുഷ്പ 2 ഫെയിം ഗണേഷ് ആചാര്യ

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; നൃത്ത സംവിധായകനായി പുഷ്പ 2 ഫെയിം ഗണേഷ് ആചാര്യ അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന...

Film News4 months ago

പാൻ ഇന്ത്യൻ ചിത്രം കൊരഗജ്ജ റിലീസിന് മുമ്പ് സംവിധായകൻ സുധീർ അത്താവറും സംഘവും മഹാ കുംഭമേളയിൽ പങ്കെടുത്തു അനുഗ്രഹം തേടി .

പാൻ ഇന്ത്യൻ ചിത്രം കൊരഗജ്ജ റിലീസിന് മുമ്പ് സംവിധായകൻ സുധീർ അത്താവറും സംഘവും മഹാ കുംഭമേളയിൽ പങ്കെടുത്തു അനുഗ്രഹം തേടി . ബ്ലോക്ക് ബസ്റ്റർ ചിത്രമായ “കാന്താര”യിൽ...

Film News9 months ago

ZEE5 കേരളയുടെ ഏറ്റവും ഉയർന്ന പ്രീ-സബ്‌സ്‌ക്രിപ്‌ഷൻ സ്വന്തമാക്കി ‘നുണക്കുഴി’ ! സ്ട്രീമിംഗ് സെപ്റ്റംബർ 13 മുതൽ…

ZEE5 കേരളയുടെ ഏറ്റവും ഉയർന്ന പ്രീ-സബ്‌സ്‌ക്രിപ്‌ഷൻ സ്വന്തമാക്കി ‘നുണക്കുഴി’ ! സ്ട്രീമിംഗ് സെപ്റ്റംബർ 13 മുതൽ… തിയറ്ററുകളിലെ മികച്ച വിജയത്തിന് ശേഷം ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’...

Trending