Film News
അട്ടപ്പാടിയിലെ ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുത്ത് മോഹൻലാൽ

അട്ടപ്പാടിയിലെ ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുത്ത് മോഹൻലാൽ
നടന്‍ മോഹന്‍ലാൽ തുടങ്ങിയ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്‍
‘വിന്റേജ്’ എന്ന പുതിയ പദ്ധതിയുമായി എത്തിയിരിയ്ക്കുകയാണ് .ഓരോ വർഷവും ആറാം ക്ലാസിൽ പഠിക്കുന്ന 20 കുട്ടികളെ കണ്ടെത്തി അവർക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും നൽകി ഉയർത്തിക്കൊണ്ട് വരികയാണ് പദ്ധതിയുടെ ലക്ഷ്യം. മോഹൻലാൽ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ViswaSanthi Foundation's new initiative, the ‘Vintage' project, has officially begun. In this endeavor, we chose 20…
Posted by Mohanlal on Tuesday, April 12, 2022
അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട, ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഇരുപതു കുട്ടികകളുടെ, ഇനിയുള്ള പതിനഞ്ചു വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ചുമതലയാണ് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ ഏറ്റെടുത്തിരിക്കുന്നത്. ഈ ഉദ്യമത്തില്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനോട് സഹകരിക്കാന്‍ ഇ വൈ ഗ്ലോബല്‍ ഡെലിവറി സര്‍വീസ് കരിയേഴ്‌സ് എന്ന സ്ഥാപനവും ഉണ്ട്.
Film News
പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…
പ്രശാന്ത് വർമ്മയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ലെ ‘സൂപ്പർ ഹീറോ ഹനുമാൻ’ എന്ന ഗാനം പുറത്തിറങ്ങി. കൃഷ്ണകാന്തിന്റെ വരികളിലൂടെയാണ് തമാശക്കാരനും അതേസമയം സാഹസികനുമായ ഹനുമാനെ ഈ ഗാനത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ശിശുദിനത്തിൽ റിലീസ് ചെയ്ത ഈ സിംഗിളിലെ ഹനുമന്റെ ശക്തികൾ കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതോടൊപ്പം അവരെ ആകർഷിക്കുന്നതുകൂടിയാണ്. തേജ സജ്ജ നായകനായെത്തുന്ന ‘ഹനു-മാൻ’ തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായി 2024 ജനുവരി 12നാണ് റിലീസ് ചെയ്യുന്നത്.
വിഎഫ്‌എക്‌സ് വലിയ രീതിയിൽ ആവശ്യമുള്ള ‘ഹനുമാൻ’ പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ആദ്യ ചിത്രമാണ്. ‘അഞ്ജനാദ്രി’ എന്ന സാങ്കൽപ്പിക സ്ഥലത്താണ് സിനിമ പ്രധാനമായും സജ്ജീകരിച്ചിരിക്കുന്നത്. സിനിമയുടെ ആശയം സാർവത്രികമായതിനാൽ, ലോകമെമ്പാടും മികച്ച പ്രകടനം കാഴ്ചവക്കാൻ സാധ്യതയുണ്ട്. പ്രശാന്ത് വർമ്മ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡി നിർമ്മിക്കുന്ന ചിത്രം ശ്രീമതി ചൈതന്യയാണ് അവതരിപ്പിക്കുന്നത്.
വിനയ് റായി വില്ലനായും വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷത്തിലും എത്തുന്ന ഈ ചിത്രത്തിൽ അമൃത അയ്യരാണ് നായിക. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദാശരധി ശിവേന്ദ്രയാണ് ഛായാഗ്രാഹകൻ.
അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായി എത്തുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ചിത്രസംയോജനം എസ് ബി രാജു തലാരി കൈകാര്യം ചെയ്യും. ഗൗരഹരി, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
തിരക്കഥ: സ്‌ക്രിപ്റ്റ്‌സ്‌വില്ലെ, പ്രൊഡക്ഷൻ ഡിസൈനർ: ശ്രീനാഗേന്ദ്ര തങ്കാല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അസ്രിൻ റെഡ്ഡി, ലൈൻ പ്രൊഡ്യൂസർ: വെങ്കട്ട് കുമാർ ജെട്ടി, അസോസിയേറ്റ് പ്രൊഡ്യൂസർ: കുശാൽ റെഡ്ഡി & പുഷ്പക് റെഡ്ഡി, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആർഒ: ശബരി.
Film News
വരുന്നത് പാൻ ഇന്ത്യൻ ബ്രഹ്മാൻഡം ! ഒരേ ഒരു മോഹൻലാൽ നായകനാകുന്ന റമ്പാൻ ഒരുങ്ങുന്നു !

വരുന്നത് പാൻ ഇന്ത്യൻ ബ്രഹ്മാൻഡം ! ഒരേ ഒരു മോഹൻലാൽ നായകനാകുന്ന റമ്പാൻ ഒരുങ്ങുന്നു !
8 വർഷത്തിന് ശേഷം മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു; തരംഗമായി ‘റമ്പാൻ’ മോഷൻ പോസ്റ്റർ
ആരാധകരെ ആവേശത്തിലാക്കുന്ന പുതിയ വാർത്തയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.പാൻ ഇന്ത്യൻ ലെവലിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിൽ സിനിമയുടെ പേര് അനൗൺസ് ചെയ്തു. ‘റമ്പാൻ’ എന്ന പേരിലെത്തുന്ന സിനിമ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ആകുമെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.
മലയാളത്തിന്റെ മാസ്റ്റർ ക്രഫ്റ്റ്മാൻ ജോഷിയും മോഹൻലാലും ഒന്നിക്കുമ്പോൾ ആരാധകരുടെ ആവേശവും വാനോളമാണ്. ഒരു ഗെയിം ചേഞ്ചിന് ആവും പ്രേക്ഷകർ ഇനി സാക്ഷി ആകാൻ പോകുന്നത്. കാലത്തിനൊത്ത് അപ്ഡേറ്റ് ആകുന്ന സംവിധായകൻ എന്ന നിലയിൽ ജോഷി പ്രേക്ഷകർക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത് എന്തായാലും ചെറുതൊന്നുമായിരിക്കില്ലെന്ന് അനുമാനിക്കാം. കാലാതീതമായ ക്ലാസിക്കുകൾ നമുക്ക് നൽകിയ ജോഷിയുടെയും നടന്ന വൈഭവം മോഹൻലാലിന്റേയും പുതിയ ഹിറ്റിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നടൻ ചെമ്പൻ വിനോദ് ആണെന്നാണ് ‘റമ്പാൻ’ന്റെ മറ്റൊരു വലിയ പ്രത്യേകതകളിൽ ഒന്ന്. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ സിനിമകൾക്ക് രചന നിർവ്വഹിച്ച ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും പ്രതീക്ഷകളും ഏറെയാണ്. കയ്യിൽ ചുറ്റികയും തോക്കും പിടിച്ച് മുണ്ട് മടക്കുക്കുത്തി നിൽക്കുന്ന മോഹൻലാലിനെയാണ് സിനിമയുടെ മോഷൻ പോസ്റ്ററിൽ കാണുന്നത്, അത് കൊണ്ട് തന്നെ ഒരു മാസ് എന്റർടെയ്നറായിരിക്കും ചിത്രം എന്നാണ് സൂചന. ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സ്, ഐൻസ്റ്റിൻ മീഡിയ, നെക്‌സ്റ്റൽ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റിൻ സാക്ക് പോൾ, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സമീർ താഹിർ ആണ് ഛായാഗ്രഹണം ഒരുക്കുന്നത്. സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ് ആണ്.
വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, എഡിറ്റിംഗ് വിവേക് ഹർഷൻ തുടങ്ങി മികച്ച സാങ്കേതിക പ്രവർത്തകരെ കൊണ്ട് സമ്പന്നമാണ് അണിയറ. മികച്ച താരനിരയും കൗതുകമുണർത്തുന്ന കഥാസന്ദർഭവുമുള്ള ‘റമ്പാൻ’ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് പ്രേക്ഷകരെ കീഴടക്കുമെന്ന് ഉറപ്പാണ്. 2024-ന്റെ പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ റിലീസ് 2025 ലെ വിഷു അല്ലെങ്കിൽ ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് ആകുമെന്നാണ് സൂചന. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ കഴിയുന്ന ഒരു സിനിമയായിരിക്കും ‘റമ്പാൻ’ എന്നാണ് റിപ്പോർട്ടുകൾ.
ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ
പി ആർ ഒ. ശബരി
Film News
ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
കലാലയ ജീവിതം എന്നും ഓർമ്മകൾ നൽകുന്ന ഒന്നാണ്.കോളേജിലെ രണ്ടു കാലഘട്ടങ്ങൾ കൂട്ടിയിണക്കി വേറിട്ട പ്രമേയവുമായി ഒരുങ്ങിയ റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ആൻസൺ പോൾ, ആരാധ്യ ആൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം മലയാള സിനിമ ഇതുവരെ കൈകാര്യം ചെയ്യാത്ത ഒരു പ്രമേയത്തെ അവതരിപ്പിക്കുന്നു. രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ.ജി.കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.
താൾ എന്ന ക്യാമ്പസ് ചിത്രത്തിൽ ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രഞ്ജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ,
വിവിയ ശാന്ത്, അരുൺകുമാർ,
മറീന മൈക്കിൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.
താളിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്,സംഗീതം: ബിജിബാൽ
ലിറിക്‌സ് : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ് , വിസ്‌താ ഗ്രാഫിക്സ് , വസ്ത്രാലങ്കാരം :അരുൺ മനോഹർ,
കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ് മല്ല്യ , ഡിസൈൻ: മാമി ജോ, പി ആർ ഓ: പ്രതീഷ് ശേഖർ.
-
Songs1 month ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News2 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video2 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News1 year ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News1 year ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News2 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News2 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser1 year ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി