Connect with us

Film News

ടിനു പാപ്പച്ചന്റെ ആക്ഷൻ ചിത്രത്തിൽ നിന്ന് മോഹൻലാൽ പിന്മാറി പകരം പൃഥ്വിരാജ്

Published

on

ടിനു പാപ്പച്ചന്റെ ആക്ഷൻ ചിത്രത്തിൽ നിന്ന് മോഹൻലാൽ പിന്മാറി പകരം പൃഥ്വിരാജ്

ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമായിരുന്നു ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ എത്തുന്ന ചിത്രം. സംവിധായകനായ ടിനു പാപ്പച്ചൻ സിനിമയെക്കുറിച്ച് സൂചനകൾ തന്നതോടെ ആരാധകർ വലിയ ആവേശത്തിലും ആയിരുന്നു. ചിത്രത്തിന് “L350” ഇന്ന് താൽക്കാലികമായി പേര് നൽകുകയും ആൻറണി വർഗീസും അർജുൻ അശോകനും ചിത്രത്തിൻറെ ഭാഗമാകുന്നു എന്ന വാർത്തകളും വന്നിരുന്നു.
എന്നാൽ പുറത്തുവരുന്ന പുതിയ വാർത്തകൾ പ്രകാരം ചിത്രത്തിൽ നിന്ന് മോഹൻലാൽ പിന്മാറിയിരിക്കുകയാണ്. യുവതാരം പൃഥ്വിരാജ് ആണ് മോഹൻലാലിന് പകരം ആവേഷം ചെയ്യുന്നത്.

പൂർണ്ണമായും മോഹൻലാലിനെ മനസ്സിൽ കണ്ട് ഒരുക്കിയതായിരുന്നു ചിത്രത്തിന്റെ തിരക്കഥ എന്നാൽ നിലവിലെ ചില അവ്യക്ത സാഹചര്യത്തിൽ മോഹൻലാലിന് ചിത്രത്തിൽ സഹകരിക്കാൻ സാധ്യമല്ലാതാകുകയായിരുന്നു, ഈ അവസരത്തിലാണ് മോഹൻലാലിന് പകരം പൃഥ്വിരാജിനെ നായകനാക്കി ചിത്രം മുന്നോട്ടു കൊണ്ടുപോകുവാൻ സംവിധായകനും നിർമ്മാതാക്കളും തീരുമാനിച്ചത്. ആൻറണി വർഗീസ് പെപ്പേ നായകനാക്കി സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന സംവിധായകനായിരുന്നു ടിനു പാപ്പച്ചൻ. ലിജോ ജോസ് പല്ലിശ്ശേരിയുടെ അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്ത സംവിധായകന്റെ അവസാന ചിത്രം അജഗജാന്തരം ആയിരുന്നു.

Film News

ദുരൂഹതകളുമായി ബാലു വർഗീസിന്റെ ജോയ്നർ! അച്ചു വിജയൻ സംവിധാനം ചെയ്ത “വിചിത്രം” എത്തുന്നു ഒക്ടോബർ 14 മുതൽ

Published

on

ദുരൂഹതകളുമായി ബാലു വർഗീസിന്റെ ജോയ്നർ! അച്ചു വിജയൻ സംവിധാനം ചെയ്ത “വിചിത്രം” എത്തുന്നു ഒക്ടോബർ 14 മുതൽ

ഷൈന്‍ ടോം ചാക്കോ ബാലു വർഗീസ് തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങൾ ആവുന്ന വിചിത്രം റിലീസിനൊരുങ്ങുന്നു. ഒക്ടോബര്‍ പതിനാലിന് ചിത്രം തീയറ്ററുകളിലെത്തും. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്‌ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിലെ ബാലു വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ജോയ്‌നർ എന്ന ഏറെ ദുരൂഹതകൾ ഉള്ള കഥാപാത്രമായാണ് പ്രേക്ഷകരുടെ പ്രിയ താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചെറിയ കാലയാളവുകൊണ്ടു തന്നെ ഏറെ ശ്രദ്ധേയപരമായ കഥാപത്രങ്ങളിലൂടെ മികവ് തെളിയിച്ച ബാലുവിന്റെ പുതിയ വേഷ പകർച്ചക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകർ.

ഷൈൻ ടോം ചാക്കോ ബാലു വർഗീസ് എന്നിവരെ കൂടാതെ
ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അച്ചു വിജയന്‍ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആര്‍ അരവിന്ദന്‍ ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉമേഷ് രാധാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, സ്റ്റില്‍- രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പര്‍ വൈസര്‍- ബോബി രാജന്‍, പി ആര്‍ ഒ  ആതിര ദില്‍ജിത്ത്, ഡിസൈന്‍- അനസ് റഷാദ് ആന്‍ഡ് ശ്രീകുമാര്‍ സുപ്രസന്നന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍

Continue Reading

Film News

ഭീഷ്മയുടെയും സി.ബി.ഐ-യുടെയും വമ്പൻ വിജയം ആവർത്തിക്കാൻ മെഗാ സ്റ്റാർ വീണ്ടും എത്തുന്നു ! ഒക്ടോബർ 7 മുതൽ

Published

on

ഭീഷ്മയുടെയും സി.ബി.ഐ-യുടെയും വമ്പൻ വിജയം ആവർത്തിക്കാൻ മെഗാ സ്റ്റാർ വീണ്ടും എത്തുന്നു ! ഒക്ടോബർ 7 മുതൽ

നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് റിലീസിന് ഒക്ടോബർ 7ന് ചിത്രം ലോകമെമ്പാടുമായി പ്രദർശനത്തിന് ഒരുങ്ങുകയാണ്. തിയറ്ററുകളിൽ ഈ വർഷം വമ്പൻ വിജയമായി മാറിയ ഭീഷ്മക്കും സി.ബി.ഐ-ക്കും ശേഷം തിയറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് റോഷാക്ക്.

മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്. ഐശ്വര്യ ലക്ഷ്മി സ്നേഹ ആസിഫ് അലി
ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു.
നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.

Continue Reading

Film News

അന്വേഷിപ്പിൻ കണ്ടെത്തും’ ടോവിനോ തോമസ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

Published

on

അന്വേഷിപ്പിൻ കണ്ടെത്തും’ ടോവിനോ തോമസ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു..

തിയെറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.. ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. തിരക്കഥ-ജിനു വി എബ്രഹാം, ഛായാഗ്രഹണം-ഗിരീ ഷ് ഗംഗാധരൻ, സംഗീതം-സന്തോഷ് നാരായണ ൻ, എഡിറ്റർ-ഷെജു ശ്രീധരൻ,പ്രൊഡക്ഷൻ കൺട്രോളർ-ബെന്നി കട്ടപ്പന, പി ആർ ഓ ശബരി

Continue Reading

Recent

Songs6 hours ago

കിടിലൻ ഗാനവുമായി ഗോവിന്ദ് വസന്തയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ! പടവെട്ടിലെ മഴപ്പാട്ട് പിറത്തിറങ്ങി

കിടിലൻ ഗാനവുമായി ഗോവിന്ദ് വസന്തയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ! പടവെട്ടിലെ മഴപ്പാട്ട് പിറത്തിറങ്ങി നിവിൻ പോളി നായകനായി എത്തുന്ന ചിത്രം  പടവെട്ടിലെ പുതിയ ഗാനം പുറത്തിറങ്ങി.ചിത്രത്തിനായി സംഗീത...

Film News10 hours ago

ദുരൂഹതകളുമായി ബാലു വർഗീസിന്റെ ജോയ്നർ! അച്ചു വിജയൻ സംവിധാനം ചെയ്ത “വിചിത്രം” എത്തുന്നു ഒക്ടോബർ 14 മുതൽ

ദുരൂഹതകളുമായി ബാലു വർഗീസിന്റെ ജോയ്നർ! അച്ചു വിജയൻ സംവിധാനം ചെയ്ത “വിചിത്രം” എത്തുന്നു ഒക്ടോബർ 14 മുതൽ ഷൈന്‍ ടോം ചാക്കോ ബാലു വർഗീസ് തുടങ്ങിയവർ മുഖ്യ...

Songs10 hours ago

ആടി തിമൃത്ത് നാനി !മാസ് ആക്ഷൻ ചിത്രം ദസറയിലെ ആദ്യ സിംഗിൾ ‘ധൂം ധൂം ദോസ്ഥാൻ’ പുറത്തിറങ്ങി

ആടി തിമൃത്ത് നാനി !മാസ് ആക്ഷൻ ചിത്രം ദസറയിലെ ആദ്യ സിംഗിൾ ‘ധൂം ധൂം ദോസ്ഥാൻ’ പുറത്തിറങ്ങി നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന...

Trailer and Teaser12 hours ago

ജാനേമന് ശേഷം ഒരു കിടിലൻ ഐറ്റം എത്തുന്നുണ്ട് ! സൂചനകൾ നൽകി ഒന്നൊന്നര ടീസർ

ജാനേമന് ശേഷം ഒരു കിടിലൻ ഐറ്റം എത്തുന്നുണ്ട് ! സൂചനകൾ നൽകി ഒന്നൊന്നര ടീസർ തിയറ്ററുകളിൽ വമ്പൻ വിജയമായി ജാനേമൻ ഹിറ്റ് ചിത്രത്തിന് ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ...

Film News15 hours ago

ഭീഷ്മയുടെയും സി.ബി.ഐ-യുടെയും വമ്പൻ വിജയം ആവർത്തിക്കാൻ മെഗാ സ്റ്റാർ വീണ്ടും എത്തുന്നു ! ഒക്ടോബർ 7 മുതൽ

ഭീഷ്മയുടെയും സി.ബി.ഐ-യുടെയും വമ്പൻ വിജയം ആവർത്തിക്കാൻ മെഗാ സ്റ്റാർ വീണ്ടും എത്തുന്നു ! ഒക്ടോബർ 7 മുതൽ നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക്...

Celebrity Life16 hours ago

പാഷാണം ഷാജി ഗുരുവായൂരിൽ വീണ്ടും വിവാഹിതനായി ! വധു ആരെന്നറിയണ്ടേ

പാഷാണം ഷാജി ഗുരുവായൂരിൽ വീണ്ടും വിവാഹിതനായി ! വധു ആരെന്നറിയണ്ടേ മിമിക്രി വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തി ഇപ്പോള്‍ ഹാസ്യനടനായി വാഴുകയാണ് പാഷാണം ഷാജി എന്ന് വിളിക്കുന്ന...

Film News17 hours ago

അന്വേഷിപ്പിൻ കണ്ടെത്തും’ ടോവിനോ തോമസ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

അന്വേഷിപ്പിൻ കണ്ടെത്തും’ ടോവിനോ തോമസ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു.....

Film News18 hours ago

താര രാജാക്കന്മാർ വീണ്ടും ഒന്നിക്കുന്നു ! 8 വർഷങ്ങൾക്ക് ശേഷം ദുൽഖർ-നിവിൻ കൂട്ടുകെട്ട് !

താര രാജാക്കന്മാർ വീണ്ടും ഒന്നിക്കുന്നു ! 8 വർഷങ്ങൾക്ക് ശേഷം ദുൽഖർ-നിവിൻ കൂട്ടുകെട്ട് ! മലയാളത്തിന്റെ യുവ സൂപ്പർ താരങ്ങളായ ദുൽഖറും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു....

Kutty Stories19 hours ago

ജീവിതകാലം മുഴുവൻ ഞാൻ ജീവിക്കേണ്ട വീടല്ലേ, അപ്പോൾ അത് ഞാൻ കാണണ്ടേ ? ഒരു ആണുകണൽ ചടങ്ങ് !

ജീവിതകാലം മുഴുവൻ ഞാൻ ജീവിക്കേണ്ട വീടല്ലേ, അപ്പോൾ അത് ഞാൻ കാണണ്ടേ ? ഒരു ആണുകണൽ ചടങ്ങ് ! മനോഹരമായ ചെറിയ റൊമാന്റിക് ഹസ്വ ചിത്രങ്ങൾ ഒരുക്കി...

Film News1 day ago

‘പേര് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ കൂട്ടി, സിനിമയും അതുപോലെയാകട്ടെ’; റോഷാക്കിനെക്കുറിച്ച് മമ്മൂട്ടി

‘പേര് പ്രഖ്യാപിച്ചപ്പോള്‍ തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ കൂട്ടി, സിനിമയും അതുപോലെയാകട്ടെ’; റോഷാക്കിനെക്കുറിച്ച് മമ്മൂട്ടി പുത്തന്‍തലമുറയുടെ സിനിമ സങ്കല്‍പ്പങ്ങളെ പരിപൂര്‍ണമായി ഉപയോഗപ്പെടുത്തുന്ന പുതിയ സംവിധായകന്റെ ചിത്രമാണ് റോഷാക്കെന്ന് മമ്മൂട്ടി....

Trending