Connect with us

Songs

വീണ്ടും റഹ്മാൻ മാജിക് മലയാളത്തിൽ ! അലിഞ്ഞൊഴുകുന്ന സംഗീതം പോലെ മലയൻകുഞ്ഞിലെ ഗാനം എത്തി

Published

on

വീണ്ടും റഹ്മാൻ മാജിക് മലയാളത്തിൽ ! അലിഞ്ഞൊഴുകുന്ന സംഗീതം പോലെ മലയൻകുഞ്ഞിലെ ഗാനം എത്തി

നീണ്ട ഇടവേളക്കുശേഷം എ ആർ റഹ്മാൻ മലയാളത്തിൽ സംഗീത സംവിധാനം ചെയ്യുന്ന മലയൻകുഞ്ഞിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ഫഹദ് ഫാസിൽ നായനാകുന്ന ചിത്രം ജൂലൈ 22നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

ശ്വേത മോഹൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ‘മണ്ണും നിറഞ്ഞേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. വർഷങ്ങൾക്ക് ശേഷമാണ് എ ആർ റഹ്മാൻ വീണ്ടും ഒരു മലയാളം ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ‘യോദ്ധ’യാണ് ഇതിന് മുൻപ് അദ്ദേഹം സംഗീതം നിർവഹിച്ച മലയാളം സിനിമ.

ചിത്രത്തിന്‍റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. ഫാസില്‍ നിര്‍മ്മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Songs

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി

Published

on

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി

നേരം പ്രേമം എന്നീ സിനിമകളുടെ വമ്പൻ വിജയത്തിന് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന പുതിയ ചിത്രം ഗോൾഡിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നാളെയാണ് തിയറ്റുകളിൽ റിലീസിന് ഒരുങ്ങുന്നത്. പതിവ് അൽഫോൺസ് പുത്രൻ ചിത്രങ്ങളിലെ ഗാനം എന്നപോലെ ഏറെ മാസ് മൂഡിലാണ് ഗോൾഡിലെ ഗാനവും ഒരുക്കിയിരിക്കുന്നത്. വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഈ കഴിഞ്ഞ ഓണത്തിന് തിയറ്ററുകളിൽ എത്തിക്കാനിരുന്ന ചിത്രമായിരുന്നു ഗോൾഡ്. ചില സാങ്കേതിക പ്രശ്നങ്ങളും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനെയും തുടർന്ന് സിനിമയുടെ റിലീസ് നീണ്ട് പോയത്. തുടർന്ന് ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ ദിവസം ലിസ്റ്റിൻ സ്റ്റീഫൻ ഗോൾഡിന്റെ റിലീസ് പ്രഖ്യാപിക്കുന്നത്. ആദ്യം ഡിസംബർ ഒന്നിന് ചിത്രമെത്തുമെന്ന് അറിയിച്ചെങ്കിലും ചിലപ്പോൾ റിലീസ് നീണ്ട് പോകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകികൊണ്ടായിരുന്നു പ്രഖ്യാപനം. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹബാനറിൽ സുപ്രിയ മേനോനോടൊപ്പം ചേർന്നാണ് ലിസ്റ്റിൻ ഗോൾഡ് നിർമിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രേയിംസാണ് ഗോൾഡ് തിയറ്ററുകളിൽ എത്തിക്കുന്നത്. ദി ടീം എന്ന സിനിമ വിതരണ കമ്പനിയാണ് ചിത്രം തമിഴ്നാട്ടിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കുകയും ചെയ്തു. സൺ നെറ്റ്വർക്കിനാണ് സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം.

ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിക്കുന്നത്. നയൻതാരയെത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ്. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വിട്ടിരുന്നു. എന്നാൽ ഇനി സിനിമയുടെ ട്രെയിലറോ ഗാനമോ പുറത്ത് റിലീസിന് മുമ്പ് പുറത്ത് വിടില്ലയെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. പൃഥ്വിരാജിനും നയൻതാരയ്ക്കും പുറമെ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്,  ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Continue Reading

Songs

പ്രതീക്ഷകളേകി ടീച്ചറിലെ ആദ്യ ഗാനം പുറത്തിങ്ങി !

Published

on

പ്രതീക്ഷകളേകി ടീച്ചറിലെ ആദ്യ ഗാനം പുറത്തിങ്ങി !

അമല പോൾ – ഹക്കിം ഷാ എന്നിവർ പ്രധാന വേഷം ചെയുന്ന ടീച്ചറിലെ ‘കായലും കണ്ടലും’ എന്ന് തുടങ്ങുന്ന ഗാനം എത്തി

വിവേക് സംവിധാനം ചെയ്യുന്ന ടീച്ചർ ത്രില്ലെർ ജോണറിൽ ഒരുങ്ങിയ ചിത്രം സമകാലിക സംഭവങ്ങളുമായി ഇഴചേരുന്നതും സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന ചിത്രമായിരിക്കുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാജി കുമാർ വ്യകത്മാക്കിയിരുന്നു. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ ചെമ്പൻ വിനോദ്, എം,മഞ്ജു പിള്ള, ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങരൻ, അനുമോൾ, മാല പാർവതി,വിനീതാ കോശി എന്നിവരാണ് അഭിനയിക്കുന്നത് .തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന മലയാള ചിത്രം ടീച്ചർ ഡിസംബർ 2 നു സെഞ്ച്വറി ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു.

നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാന്നറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, വി റ്റി വി ഫിലിംസിന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. തിരക്കഥ :പി വി ഷാജി കുമാർ, വിവേക് . ഛായാഗ്രഹണം അനു മൂത്തേടത്ത്‌. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ, കല- അനീസ് നാടോടി, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ,സ്റ്റിൽസ്-ഇബ്സൺ മാത്യു, ഡിസൈൻ- ഓൾഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാർ,ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ശ്രീക്കുട്ടൻ ധനേശൻ, ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ-ഷിനോസ് ഷംസുദ്ദീൻ,അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രൻ, വിഎഫ്എക്സ്-പ്രോമിസ്, പി ആർ ഓ പ്രതീഷ് ശേഖർ.ഡിജിറ്റൽ പി ആർ ഓ അനന്തകൃഷ്ണൻ

Continue Reading

Songs

വീണ്ടും ബാലയ്യ ! വീരസിംഹ റെഡ്ഡിയിലെ “ജയ് ബാലയ്യ” മാസ്സ് ഗാനത്തിനൊപ്പം ചുവടുവച്ചു ബാലയ്യയും ലാലും !

Published

on

വീണ്ടും ബാലയ്യ ! വീരസിംഹ റെഡ്ഡിയിലെ “ജയ് ബാലയ്യ” മാസ്സ് ഗാനത്തിനൊപ്പം ചുവടുവച്ചു ബാലയ്യയും ലാലും !

മൈത്രി മൂവി മേക്കേഴ്‌സിന്റെ കീഴിൽ ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന റെഡ്ഡിയിൽ ഇതുവരെ കാണാത്ത മാസ് അവതാരത്തിലാണ് സൂപ്പർ താരം നതസിംഹ നന്ദമുരി ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്. തിയറ്ററുകളിൽ ആരാധകർക്ക് ആവേശം പകരാൻ തക്ക ഘടകങ്ങൾ ചിത്രത്തിലുണ്ടാകും എന്നാണ് പ്രതീക്ഷകൾ. ചിത്രത്തിൻറെ ആദ്യ സിംഗിൾ ജയ് ബാലയ്യ എന്ന ഗാനം ഇപ്പൊൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്.

 

ജയ് ബാലയ്യ എന്നത് ബാലകൃഷ്ണ ആരാധകർക്ക് വേണ്ടി ഒരുക്കിയ ഒരു മാസ് ഒരു ഗാനമാണ്, സംഗീത സംവിധായകൻ എസ് എസ് തമൻ ആണ് ഗാനം ഒരുക്കിയത്.
സരസ്വതിപുത്ര രാമജോഗയ്യ ശാസ്ത്രിയുടെ വരികൾ ഗാനത്തെ കൂടുതൽ മനോഹരമാക്കുന്നു. ബാലകൃഷ്ണയുടെ നൃത്തച്ചുവടുകൾ ആണ് ഗാനത്തിന്റെ മറ്റൊരു ആകർഷണം. ഇതിനോടകം തന്നെ ഹിറ്റ്ലിസ്റ്റുകളിൽ ഇടംപിടിച്ച ഗാനം ബിഗ് സ്ക്രീനിൽ കാണുവാനായി ആരാധകർ ആവേശത്തോടെ കൂടി കാത്തിരിക്കുകയാണ്.

ശ്രുതി ഹാസൻ നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിഷി പഞ്ചാബി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, പ്രശസ്ത എഴുത്തുകാരൻ സായ് മാധവ് ബുറയാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ ക്രാഫ്റ്റ്സ്മാൻ നവിൻ നൂലി എഡിറ്റിംഗും എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനറും നിർവ്വഹിക്കുന്നു. രാം-ലക്ഷ്മൺ ജോഡിയും വെങ്കട്ടും ചേർന്ന് സംഘട്ടനം ഒരുക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ചന്തു രവിപതിയാണ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഹൈദരാബാദിലാണ് നടക്കുന്നത്. 2023-ലെ സംക്രാന്തിക്ക് ഇത് ലോകമെമ്പാടും ഗ്രാൻഡ് റിലീസിന് ഒരുങ്ങുകയാണ്.

അഭിനേതാക്കൾ: നന്ദമുരി ബാലകൃഷ്ണ, ശ്രുതി ഹാസൻ, ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി (പ്രത്യേക നമ്പർ) തുടങ്ങിയവർ.

കഥ, തിരക്കഥ, സംവിധാനം: ഗോപിചന്ദ് മലിനേനി
നിർമ്മാതാക്കൾ: നവീൻ യേർനേനി, വൈ രവിശങ്കർ
ബാനർ: മൈത്രി മൂവി മേക്കേഴ്സ്
സംഗീത സംവിധായകൻ: തമൻ എസ്
DOP: ഋഷി പഞ്ചാബി
എഡിറ്റർ: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്
സംഭാഷണങ്ങൾ: സായ് മാധവ് ബുറ
സഘട്ടണം : രാം-ലക്ഷ്മൺ, വെങ്കട്ട്
സിഇഒ: ചിരഞ്ജീവി (ചെറി)
സഹസംവിധായകൻ: കുറ രംഗ റാവു
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു രവിപതി
ലൈൻ പ്രൊഡ്യൂസർ: ബാല സുബ്രഹ്മണ്യം കെ.വി.വി
പബ്ലിസിറ്റി: ബാബ സായ് കുമാർ
പിആർഒ: ശബരി

Continue Reading

Recent

Film News3 hours ago

ആഗോള തല അംഗീകാരം സ്വന്തമാക്കി ‘ഗഗനാചാരി’ ! മലയാള സിനിമയ്ക്ക് ഇത് അഭിമാന നേട്ടം

ആഗോള തല അംഗീകാരം സ്വന്തമാക്കി ‘ഗഗനാചാരി’ ! മലയാള സിനിമയ്ക്ക് ഇത് അഭിമാന നേട്ടം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ഗഗനാചാരി എന്ന...

Film News22 hours ago

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു !

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു ! അതിരൻ എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം...

Reviews1 day ago

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞു അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രമാണ് ഗോൾഡ്....

Songs2 days ago

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി നേരം പ്രേമം എന്നീ സിനിമകളുടെ വമ്പൻ വിജയത്തിന് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന പുതിയ ചിത്രം ഗോൾഡിലെ...

Film News2 days ago

അതി ഗംഭീര പ്രകടനവുമായി യുവ തലമുറയിലെ താര റാണി പ്രിയ വാര്യരുടെ പുതിയ ഗാനം എത്തി

അതി ഗംഭീര പ്രകടനവുമായി യുവ തലമുറയിലെ താര റാണി പ്രിയ വാര്യരുടെ പുതിയ ഗാനം എത്തി പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത്...

Film News2 days ago

റിലീസിന് മുന്നേ 50 കോടി ക്ലബിൽ ഗോൾഡ് ! താര രാജാവിൻ്റെ സിംഹാസനത്തിൽ പ്രിഥ്വിരാജ്

റിലീസിന് മുന്നേ 50 കോടി ക്ലബിൽ ഗോൾഡ് ! താര രാജാവിൻ്റെ സിംഹാസനത്തിൽ പ്രിഥ്വിരാജ് റിലീസിന് മുന്നേ തന്നെ 50 കോടി ക്ലബിൽ ഇടം നേടി പൃഥ്വിരാജ്...

Film News2 days ago

താടിയെടുത്ത് തല ! യുവതാരങ്ങളെ വെല്ലുന്ന ഗെറ്റപ്പിൽ അജിത് കുമാർ സോഷ്യൽ മീഡിയയിൽ വൈറൽ

താടിയെടുത്ത് തല ! യുവതാരങ്ങളെ വെല്ലുന്ന ഗെറ്റപ്പിൽ അജിത് കുമാർ സോഷ്യൽ മീഡിയയിൽ വൈറൽ തുനിവ് എന്ന സിനിമയുടെ ചിത്രീകരണത്തിനായി തമിഴ് സൂപ്പർതാരം അജിത് കുമാറിൻ്റെ നീണ്ട...

Film News2 days ago

അതിരാവിലെ ഫാൻസ് ഷോ കാണുന്നവരുടെ വികാരം എനിക്കറിയാം. L353 എല്ലാ തലമുറയിലെ ആരാധകർക്കും വേണ്ടിയിട്ടുള്ള 200% ഫാൻ ബോയ് ചിത്രം – വിവേക്

അതിരാവിലെ ഫാൻസ് ഷോ കാണുന്നവരുടെ വികാരം എനിക്കറിയാം. L353 എല്ലാ തലമുറയിലെ ആരാധകർക്കും വേണ്ടിയിട്ടുള്ള 200% ഫാൻ ബോയ് ചിത്രം – വിവേക് അണിയറയിൽ വമ്പൻ ചിത്രങ്ങളുമായി...

Film News3 days ago

അടിക്കും ഇടിക്കും ഒരു ഇടവേള ‘പെപ്പെ ചിത്രം ഓ മേരി ലൈല..’ക്രിസ്മസിന് തിയേറ്ററുകളിൽ 

അടിക്കും ഇടിക്കും ഒരു ഇടവേള ‘പെപ്പെ ചിത്രം ഓ മേരി ലൈല..’ക്രിസ്മസിന് തിയേറ്ററുകളിൽ ആന്റണി വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഓ മേരി ലൈല...

Film News3 days ago

ഭിന്നശേഷിയുള്ള കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച സൈക്കോളജിസ്റ്റ് ഡോ.മേരി അനിത ഹയയെ കുറിച്ചു പറയുന്ന വാക്കുകളിങ്ങനെ

ഭിന്നശേഷിയുള്ള കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച സൈക്കോളജിസ്റ്റ് ഡോ.മേരി അനിത ഹയയെ കുറിച്ചു പറയുന്ന വാക്കുകളിങ്ങനെ :- ഇന്നലെ ഡയറക്ടർ സേതു എന്റെ സഹപാഠിയുടെ മകൾ അച്ചൂന്റെ വവാഹമായിരുന്നു,സ്വാഭാവികമായും...

Trending