Connect with us

Film News

മഞ്ജുവും ആ നാലുപേരും താമസിച്ചത് ഒരു ടെന്റിൽ, അവർ കുറച്ചുപേരുടെ തടവറയിൽ ആണ് – മഞ്ജു വാര്യരെക്കുറിച്ചു ഗുരുതര പരാമർശവുമായി സംവിധായകൻ

Published

on

മഞ്ജുവും ആ നാലുപേരും താമസിച്ചത് ഒരു ടെന്റിൽ, അവർ കുറച്ചുപേരുടെ തടവറയിൽ ആണ് – മഞ്ജു വാര്യരെക്കുറിച്ചു ഗുരുതര പരാമർശവുമായി സംവിധായകൻ

മലയാളികളുടെ പ്രിയങ്കരിയായ നടി മഞ്ജു വാര്യരെ കുറിച്ചും താരത്തിനെ മാനേജ്മെൻറ് ആളുകളെക്കുറിച്ചും ഗുരുതരമായ ആരോപണവുമായി മഞ്ജു ചിത്രമായ കയറ്റത്തിന്റെ സംവിധായകൻ കൂടിയായ സനൽകുമാർ രംഗത്ത്. തൻറെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് സംവിധായകൻ ഗുരുതരമായ പരാമർശം ഉന്നയിക്കുന്നത്. സംവിധായകൻറെ വാക്കുകൾ വായിക്കാം.

വളരെയധികം ഉത്തരവാദിത്ത ബോധത്തോടെയും ഭവിഷ്യത്തുകളെക്കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെയും എഴുതുന്ന പോസ്റ്റാണിത്. ഇതിനെ…

Posted by Sanal Kumar Sasidharan on Tuesday, 26 April 2022

വളരെയധികം ഉത്തരവാദിത്ത ബോധത്തോടെയും ഭവിഷ്യത്തുകളെക്കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെയും എഴുതുന്ന പോസ്റ്റാണിത്. ഇതിനെ അർഹിക്കുന്ന ഗൗരവത്തോടെ കാണണം എന്ന് അഭ്യർത്ഥിക്കുന്നു. മഞ്ജുവാര്യരെ ഞാൻ പരിചയപ്പെടുന്നത് കയറ്റം എന്ന സിനിമയുമായി ബന്ധപ്പെട്ടാണ്. എന്റെ സെക്സിദുർഗ കാണാൻ എന്താണ് വഴി എന്ന് ചോദിച്ചുകൊണ്ട് അവർ എനിക്ക് മെസേജ് അയക്കുകയായിരുന്നു. സിനിമ ഇഷ്ടപ്പെട്ടെന്നും ഒരുമിച്ച് സിനിമ ചെയ്യാൻ താല്പര്യമുണ്ടെന്നും അവർ പറഞ്ഞതോടെയാണ് കയറ്റം എന്ന സിനിമയുടെ ആലോചന ഉണ്ടാകുന്നത്.

ഏതാണ്ട് ഒരു മാസത്തോളം ഒരുമിച്ച് ഉണ്ടായിരുന്നിട്ടും രണ്ടുപേർ മാത്രം തനിച്ച് ഞങ്ങൾ സംസാരിചിട്ട് പോലും ഉണ്ടായിരുന്നില്ല. അവരുടെ സഹായികളായി വന്നതും സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാരായി പിന്നീട് മാറിയവരുമായ ബിനീഷ് ചന്ദ്രൻ, ബിനു നായർ എന്നിവർ ഒരുമിച്ചല്ലാതെ അവരെ കണ്ടിട്ടില്ല. ഹിമാലയത്തിൽ കയറ്റത്തിന്റെ അണിയറ പ്രവർത്തകർ എല്ലാം ടെന്റുകളിലാണ് ഉണ്ടായിരുന്നത്. മഞ്ജുവാര്യരും, ബിനീഷ് ചന്ദ്രനും, ബിനു നായരും ഒരു ടെന്റിലാണ് താമസിച്ചിരുന്നത്. ചെലവ് ചുരുങ്ങിയ സിനിമ ആയതിനാൽ അവർ അങ്ങനെ അഡ്ജസ്റ് ചെയ്യുന്നതാണ് എന്നാണ് ഞാൻ കരുതിയിരുന്നത്.

പിന്നീട് സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫി ചെയ്യാൻ ബിനീഷിന്റെ ഏർപ്പാടിൽ ഫിറോസ് എന്നയാൾ വന്നപ്പോൾ നാലുപേരും ഒരു ടെന്റിൽ തന്നെയായി. സിനിമയുടെ സീനുകൾ ചർച്ചചെയ്യാൻ പോലും മഞ്ജുവാര്യരുമായി ഒറ്റയ്ക്ക് സംസാരിച്ചിട്ടില്ല. സിനിമ കഴിഞ്ഞപ്പോൾ അത് പുറത്തിറങ്ങാതിരിക്കാൻ ശ്രമങ്ങൾ നടക്കുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങി. അക്കാര്യം ഞാൻ മഞ്ജുവാര്യരോട് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സിനിമ വിൽക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഒന്നും വിജയിക്കുന്നില്ല എന്നും അവർ എന്നോട് പറഞ്ഞു. സിനിമയുടെ ട്രെയിലർ എ ആർ റഹ്‌മാന്റെ പേജിലൂടെ റിലീസ് ചെയ്യാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ അതിൽ സന്തോഷമല്ലേ ഉള്ളു എന്ന് അവർ എന്നോട് പറഞ്ഞു.

ഞാൻ അക്കാര്യം മുന്നോട്ട് നീക്കിയപ്പോൾ തടസങ്ങൾ തുടങ്ങി. ട്രെയിലർ ഉൾപ്പെടെ സിനിമയുടെ പാട്ടുകൾ എല്ലാം റിലീസ് ചെയ്യാൻ മനോരമ മ്യൂസിക്കുമായി ഒരു എഗ്രിമെന്റ് അയക്കുകയായിരുന്നു. അതിനോടകം തന്നെ ട്രെയിലർ റിലീസ് ചെയ്യാൻ എആർ റഹ്മാൻ സമ്മതിച്ചിരുന്നത് കൊണ്ട് എഗ്രിമെന്റിൽ നിന്നും ട്രെയിലർ നീക്കം ചെയ്യണം എന്നു ഞാൻ പറഞ്ഞു. ആദ്യം എന്നോടത് സമ്മതിച്ചിരുന്നതാണെങ്കിലും മഞ്ജുവാര്യർ അക്കാര്യത്തിൽ ഒരു നിലപാടെടുക്കാൻ ബുദ്ധിമുട്ടുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ കടുംപിടുത്തം പിടിച്ചതുകൊണ്ട് ട്രെയിലർ റഹ്‌മാൻ സാർ വഴി തന്നെ റിലീസ് ആയെങ്കിലും മനോരമ മ്യൂസിക്കുമായുള്ള എഗ്രിമെന്റ് തണുത്തു. ഇതിനു മുൻപ് ഇസ്തക്കോ എന്ന പാട്ട് മഞ്ജുവാര്യർക്ക് പാടാൻ താത്പര്യമുണ്ടെന്ന് ബിനീഷ് അറിയിച്ചപ്പോൾ എറണാകുളത്ത് പോയി അത് റെക്കോർഡ് ചെയ്തിരുന്നു.

ആ പാട്ടിന്റെ ഫയലുകളെല്ലാം നേരത്തെ തന്നെ ബിനീഷ് ഏർപ്പാട് ചെയ്ത ഒരു എഡിറ്ററെ ഏൽപ്പിച്ചിരുന്നു എങ്കിലും ട്രെയിലറിനെ ചൊല്ലിയുള്ള തർക്കങ്ങൾ കാരണം അത് നടന്നില്ല. സിനിമയുടെ പ്രൊഡ്യൂസർ ആയ ഷാജി മാത്യുവിനോട് അക്കാര്യം തിരക്കിയപ്പോൾ മഞ്ജുവാര്യരും അവരുടെ മാനേജരുമാണ് അക്കാര്യം നോക്കുന്നത് എന്ന് എന്നോട് പറഞ്ഞു. അത് റിലീസ് ചെയ്യുന്നത് നീണ്ടുപോയി 2020 ഓണത്തിന് റിലീസ് ചെയ്യാനായിരുന്നു പ്ലാൻ. മാനേജരുടെ ഇടപെടൽ സിനിമയെ ബാധിക്കുന്നത് മഞ്ജുവാര്യരുടെ മൗനാനുവാദത്തോടെയാണ് എന്ന് എനിക്ക് സംശയം തോന്നിയതോടെ ഞാൻ അവരുമായി സംസാരിക്കാതെയായി.

പിന്നീട് “തീയാട്ടം” എന്നപേരിൽ ഒരു സ്ക്രിപ്ട് എഴുതിക്കഴിഞ്ഞപ്പോൾ മഞ്ജുവാര്യർ അതിന് അനുയോജ്യമാണെന്ന് തോന്നിയതുകൊണ്ട് അവരെ സമീപിച്ചു. ആദ്യം സമ്മതം പ്രകടിപ്പിച്ച അവർ പിന്നീട് അതിൽ നിന്ന് മാറി. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോൾ ചെയ്യുന്ന കാര്യങ്ങൾ നോക്കാമോ എന്ന് ഞാൻ ആദ്യം ബിനീഷ് ചന്ദ്രനോട് സംസാരിച്ചിരുന്നെങ്കിലും അയാളുടെ ഇടപെടലിലുള്ള ചില അസ്വാരസ്യങ്ങൾ കാരണം അയാളോട് ഒപ്പം പ്രവർത്തിക്കാൻ താത്പര്യമില്ലെന്ന് ഞാൻ അറിയിച്ചു. താമസിയാതെ മഞ്ജുവാര്യരും പ്രൊജക്ടിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്. മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവാര്യർ എന്ന വലിയ കലാകാരി എന്ന തോന്നലുണ്ടായതോടെ എനിക്ക് അവരോടുണ്ടായിരുന്ന എല്ലാ ആദരങ്ങളും പോയി. ഞാൻ വഴക്ക് എന്ന സിനിമയുമായി മുന്നോട്ട് പോയി. ഇതിനിടെ കയറ്റത്തിൽ എനിക്കുണ്ടായിരുന്ന അവകാശം അവർ വിലതന്ന് വാങ്ങി.

വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും അതെന്നെ സഹായിച്ചു. വഴക്ക് തീർന്നപ്പോൾ ആ സിനിമ കാണാൻ കഴിയുമോ എന്ന് ചൊദിച്ചുകൊണ്ട് ഒരു അപ്രതീക്ഷിത മെസേജ് മഞ്ജുവാര്യർ അയച്ചു. ഞാൻ സിനിമയുടെ ലിങ്ക് അയച്ചുകൊടുത്തു. അതേത്തുടർന്ന് വീണ്ടും ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. അങ്ങനെയാണ് ഇസ്തക്കോ എന്ന പാട്ട് റിലീസ് ചെയ്യുന്നത്തെക്കുറിച്ച് വീണ്ടും ആലോചനകൾ ഉണ്ടാകുന്നത്. എന്നാൽ 2021 ആഗസ്റ്റിൽ പാട്ടു പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മുന്നോട്ട് പോയപ്പോൾ അപ്രതീക്ഷിതമായ ചില തടസ്സങ്ങളുണ്ടായി. ആദ്യം പറഞ്ഞത് ഞാൻ അയച്ചുകൊടുത്ത ഫയൽ കാണാനില്ല എന്നതായിരുന്നു. സിനിമയുടെ ഹാർഡ് ഡിസ്ക് പാട്ടും ട്രെയിലറും എഡിറ്റ് ചെയ്യാൻ ബിനീഷ് ഏർപ്പെടുത്തിയ എഡിറ്റർക്ക് ഒരു വർഷം മുൻപ് തന്നെ ഞാൻ അയച്ചുകൊടുത്തിരുന്നതാണ്. അയാളുടെ കയ്യിലും പാട്ടുകളോ എഡിറ്റ് ചെയ്ത വിഷ്വലുകളോ ഇല്ല എന്ന് പറഞ്ഞു.

മ്യുസ്സിക് ഡയറക്ടർ ആയ Ratheesh Kumar Raveendran രതീഷ് ഈറ്റില്ലത്തെ വിളിച്ചു ഞാൻ പാട്ടുകളുടെ ഫയലുകൾ സംഘടിപ്പിച്ചു. ഞാൻ തന്നെ പാട്ടിനുള്ള വിഷ്വലുകൾ വീണ്ടും എഡിറ്റ് ചെയ്യാൻ ആരംഭിച്ചു. അപ്പോഴേക്ക് വിചിത്രമായ ഒരു സംഭവം ഉണ്ടായി. പ്രൊഡ്യൂസർ ആയ ഷാജി മാത്യു എന്നോട് പറയാതെ രതീഷിനെ വിളിച്ച് പാട്ടിന്റെ stem files ആവശ്യപ്പെട്ടു. അത് അറിഞ്ഞതോടെ എനിക്ക് പാട്ടിന്റെ കണ്ടന്റ് തന്നെ നശിപ്പിക്കാൻ ശ്രമമുണ്ടെന്ന സംശയം ബലപ്പെട്ടു. പാട്ടിന്റെ വിഷ്വലുകൾ എഡിറ്റ് ചെയ്ത് ഞാൻ മനോരമ മ്യൂസിക്കിന് നെരിട്ട് തന്നെ അയച്ചുകൊടുത്തു. എന്നാൽ അപ്പോഴേക്കും ഞാൻ അയച്ചുകൊടുത്ത കണ്ടന്റ് മാറ്റി മറ്റൊരു കണ്ടന്റ് അപ്‌ലോഡ് ആവശ്യപ്പെട്ടുകൊണ്ട് “പ്രൊഡ്യൂസറുടെ ആളുകൾ” അവിടെ എത്തി എന്ന് ഞാൻ അറിഞ്ഞു. അതോടെ എന്റെ സംശയം ഉറപ്പിക്കപ്പെട്ടു. വളരെ പ്രയാസപ്പെട്ടാണ് ഇസ്തക്കോ 28/8/2021 ന് റിലീസ് ചെയ്യുന്നത്. എന്റെ ജീവൻ അപായപ്പെടുത്താൻ ശ്രമം നടക്കുന്നതായി എനിക്ക് ചില സൂചനകൾ ലഭിച്ചതുകൊണ്ട് ഞാൻ കേരളം വിട്ടു. ഇസ്തക്കോ റിലീസ് ആയപ്പോൾ മഞ്ജുവാര്യരുടെ പോസ്റ്റുകളിൽ നിന്നും അവർ മറ്റെന്തൊക്കെയോ സംഘർഷങ്ങൾ അനുഭവിക്കുന്നു എന്ന് എനിക്ക് തോന്നി. അവരെ ഫോണിൽ ബന്ധപ്പെട്ടാൽ മറുപടി ലഭിക്കാത്തതുകൊണ്ട് നേരിൽ കണ്ട് സംസാരിക്കുന്നതിനായി ഞാൻ 2021 ഡിസംബറിൽ കോട്ടയത്തെത്തി.

അവിടെ അവർ ഒരു റെസ്റ്റോറന്റ് ഉദ്‌ഘാടനത്തിന് വന്നതായിരുന്നു. പതിവുപോലെ ബിനു നായർ, ബിനീഷ് ചന്ദ്രൻ എന്നിവർ ഒപ്പമായിരുന്നു അവർ. കൂടാതെ ഒരു കൂട്ടം “സുരക്ഷാഭടന്മാരും” അവരുടെ അടുത്തേക്ക് ഒരു ഈച്ചയെപ്പോലും കടത്തിവിടാതെ സൂക്ഷിക്കുന്നുണ്ടായിരുന്നു. എനിക്ക് മഞ്ജുവാര്യരെ കണ്ട് സംസാരിക്കണമെന്ന് ഞാൻ ബിനു നായരോട് ആവശ്യപ്പെട്ടപ്പോൾ അയാൾ എന്നെ ബിനീഷ് ചന്ദ്രന്റെ അടുത്തേക്ക് കൊണ്ടുപോയി. അയാൾക്കൊപ്പമുണ്ടായിരുന്ന മഞ്ജുവാര്യർ എന്നെ അഭിവാദ്യം ചെയ്തു എങ്കിലും എന്തെങ്കിലും സംസാരിക്കുന്നതിനുമുൻപ് “നമുക്ക് പുറത്തിറങ്ങി സംസാരിക്കാം ചേട്ടാ” എന്ന് പറഞ്ഞതും സുരക്ഷാഭടന്മാർ അവരെയും കൊണ്ട് മിന്നൽ പോലെ പുറത്തിറങ്ങി അവരുടെ കാറിലേക്ക് തള്ളിക്കയറ്റുന്നപോലെ അവർ കയറി. എന്തെങ്കിലും സംസാരിക്കുന്നതിനു മുൻപ് കാർ പാഞ്ഞു പോയി. അവർ ഒരു തടവറയിലാണ് എന്നെനിക്ക് തോന്നി. പിറ്റേദിവസം രാവിലെ മഞ്ജുവാര്യർ എന്നെ വിളിച്ചു എങ്കിലും സംസാരിക്കാൻ കഴിയുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. പിന്നീട് ഞാൻ വിളിച്ചപ്പോൾ അവർ ഫോണെടുത്തുമില്ല. പുറത്തു പറയാൻ കഴിയാത്ത വിധം സങ്കീർണമായ വിഷയങ്ങൾ ആയതിനാൽ എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് മനസിലായില്ല.

അവരുടെ ഒന്ന് രണ്ട് സുഹൃത്തുക്കളെ വിളിച്ച് ഞാൻ സംസാരിച്ചെങ്കിലും എല്ലാവരും നിസ്സഹായതയോടെയാണ് പ്രതികരിച്ചത്. കാര്യങ്ങൾ മാറിനിന്ന് നോക്കിക്കാണുമ്പോൾ എനിക്ക് ഇരിക്കപ്പൊറുതി കിട്ടാത്തതുകൊണ്ട് ഞാൻ ഒരു ചെറിയ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. എനിക്ക് അവരോട് “admiration”ഉണ്ട് എന്നാണ് അതിൽ പ്രധാനമായും പറഞ്ഞത്. വിചിത്രമെന്ന് പറയട്ടെ പിറ്റേ ദിവസം രാവിലെ അരൂർ സ്റ്റേഷനിലെ സിഐ ആണെന്ന് പറഞ്ഞ് എന്നെ ഒരാൾ വിളിച്ചു. എന്റെ പോസ്റ്റിനെക്കുറിച്ച് മഞ്ജുവാര്യർ അയാളോട് പരാതിപ്പെട്ടു എന്നാണ് അയാൾ പറഞ്ഞത് അത്. എനിക്കത് അവിശ്വസനീയമായി തോന്നി. ഒരു ജൂറിസ്ഡിക്ഷനും ഇല്ലാതെ അയാളോട് എന്തിന് മഞ്ജുവാര്യർ പരാതിപ്പെടണം എന്ന് ഞാൻ ചോദിച്ചു. സൗമ്യമായി തുടങ്ങിയ സംസാരം പിന്നീട് ഭീഷണിയിലേക്ക് മാറിയതോടെ അയാളോട് നിയമപരമായി നീങ്ങാൻ പറഞ്ഞപ്പോൾ അയാൾ ഫോൺ കട്ട് ചെയ്തു. പിന്നീട് മഞ്ജുവാര്യർ തന്നെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതുകൊണ്ട് ഞാൻ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു. ഞാനവരോട് പ്രണയം പറഞ്ഞിട്ടുണ്ട്. പക്ഷെ പ്രണയാതുരനായി പിന്നാലെ നടക്കുകയാണ് എന്ന് ധരിക്കരുത്. അവരുടെ ജീവൻ അപകടത്തിലാണെന്ന തോന്നൽ എനിക്ക് വളരെ ശക്തമായി ഉണ്ട്. വധഗൂഡാലോചനയുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെയാണ് രായ്ക്ക് രാമാനം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.

ആ കേസ് കേവലം ഒന്നോ രണ്ടോ വ്യക്തികളിൽ ഒതുങ്ങിനിൽക്കുന്നതല്ല എന്ന് തുടക്കം മുതൽ തോന്നിയിരുന്നു. അന്വേഷണം അതിന്റെ കാതലായ ഭാഗത്തേക്ക് കടന്നതോടെ അന്വേഷണം സർക്കാർ തന്നെ ലജ്ജയില്ലാതെ അട്ടിമറിക്കുന്നു. അതിനി മുന്നോട്ട് പോകുമെന്ന് എനിക്ക് വിശ്വാസമില്ല. പക്ഷെ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ മഞ്ജുവാര്യർ ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണ് എന്ന് ഞാൻ ബലമായി സംശയിക്കുന്നു.

മുൻപ് ഇൻസ്റ്റയിൽ നിന്നും ഡിലീറ്റ് ചെയ്തതും ഫെയ്‌സ്ബുക്കിൽ ഹൈഡ് ചെയ്തതുമായ പോസ്റ്റുകൾ വീണ്ടും പബ്ലിഷ് ചെയ്ത് ലിങ്കുകൾ കമെന്റിൽ കൊടുക്കുന്നു.

#kayattam #ManjuWarrier #justiceindanger

Film News

ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ

Published

on

ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ

 

തിയറ്ററിൽ ‌പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ ചിത്രം പെറ്റ് ഡിറ്റക്ടീവ് നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം തിയറ്ററിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു.

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി എന്നിവരാണ്. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, വിജയരാഘവൻ, വിനായകൻ, ഷോബി തിലകൻ,ജോമോൻ ജ്യോതിർ,നിഷാന്ത് സാഗർ, ശ്യാം മോഹൻ,അൽതാഫ് സലിംഎന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

രാജേഷ് മുരുകേശൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്.മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റിങ് നിർവഹിച്ചത്.

 

ലോജിക്കിന്റെ ഭാരമില്ലാതെ കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉൾപ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിച്ചുകാണാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ വേഷമിട്ട ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

 

പ്രേക്ഷകർക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. തിയറ്ററുകളിൽ ചിരിയുടെ പൂരം പടർത്തിയ ആ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ZEE5 ഓ ടി ടിയിൽ നവംബർ 28 മുതൽ സ്ട്രീമിങ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ഷറഫുദ്ദീൻ കൂട്ടിച്ചേർത്തു.

 

“പെറ്റ് ഡിറ്റക്റ്റീവ്” പ്രേക്ഷകർക്ക് മികച്ചൊരു ചിരി അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. ചിത്രം നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.

Continue Reading

Film News

റിക്കാർഡ് ഡാൻസ് വേവ്സ് ഫിലിം ബസാറിലേക്ക്

Published

on

റിക്കാർഡ് ഡാൻസ് വേവ്സ് ഫിലിം ബസാറിലേക്ക്

 

ഗോവയിൽ നാളെ മുതൽ തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് , ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വേവ്സ് ഫിലിം ബസാറിലേക്ക് നാമ നിർദ്ദേശംലഭിച്ച സിനിമകളിൽ മലയാളത്തിൽ നിന്നുള്ള ഒരു ഡോക്യുമെന്ററി സിനിമയും. കേരള ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച 17 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടിയ ഷിഹാബ് ഓങ്ങല്ലൂരിന്റെ ‘റിക്കാർഡ് ഡാൻസ്’ എന്ന ഡോക്യുമെന്ററി സിനിമയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 14 ഭാഷകളിൽ നിന്നായി 22 സിനിമകൾക്കാണ് ഫിലിം ബസാർ നാമനിർദ്ദേശം ലഭിച്ചത്. 30 ഓളം രാജ്യങ്ങളിൽ നിന്നായി സമർപ്പിക്കപ്പെട്ട 230 ഓളം സിനിമകളിൽ നിന്നാണ് ഈ സിനിമകൾ നാമനിർദേശം ചെയ്യപ്പെട്ടത്. നെറ്റ്ഫ്ലിക്സ് ആണ് പരിപാടിയുടെ പ്രായോജകർ . ഈ അടുത്ത് നടന്ന കശ്മീർ വേൾഡ് ഫിലിം ഫെസ്റ്റിവലിലും ഈ സിനിമ മികച്ച ഡോക്യുമെന്ററി ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റിക്കാർഡ് ഡാൻസ് എന്ന നാടോടി നൃത്തകലാരൂപത്തെ കുറിച്ചും അതിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരന്മാരെ കുറിച്ചുമാണ് ഡോക്യുമെന്ററി സിനിമ സംസാരിക്കുന്നത്. മലയാളത്തിൽ നിന്നും നാമനിർദ്ദേശം ലഭിച്ച ഏക സിനിമയാണ് റിക്കാർഡ് ഡാൻസ്.

ക്ലാസിക് മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ അഭയ ഷിഹാബും സുജി സുകുമാരനും ആണ് ഇത് നിർമിച്ചിരിക്കുന്നത്.സഹ നിർമ്മാണം ചെയ്തിരിക്കുന്നത് വിഷ്ണു ബാലകൃഷ്ണനാണ്.ക്യാമറയും സംവിധാനവും ചെയ്തിരിക്കുന്നത് ഷിഹാബ് ഓങ്ങല്ലൂർ. സച്ചിൻ സത്യയാണ് എഡിറ്റർ. വിഷ്ണു ശിവശങ്കർ പശ്ചാത്തല സംഗീതവും ധനുഷ് നായനാർ മിക്സിങ്ങും ചെയ്തിരിക്കുന്നു.അസ്സോസിയേറ്റ് ഡയറക്ടർ മിദ്‌ലാജ് മുഹമ്മദ്.കിഷോർ ബാബുവാണ് പോസ്റ്റർ ഡിസൈനിങ് ചെയ്തിരിക്കുന്നു.

Continue Reading

Film News

മികച്ച അഭിപ്രായം നേടി “ചെക്ക് മേറ്റ് ” ZEE5 ഇൽ സ്ട്രീമിങ് തുടരുന്നു

Published

on

മികച്ച അഭിപ്രായം നേടി “ചെക്ക് മേറ്റ് ” ZEE5 ഇൽ സ്ട്രീമിങ് തുടരുന്നു

 

നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായി എത്തിയ “ചെക്ക് മേറ്റ്” ZEE5 ഇൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നു.അനൂപ് മേനോനും ലാലിനും പുറമെ രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സ്ട്രീമിംഗ് ചെയ്യുന്നു.

 

ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തിയ ചിത്രം മികച്ച അഭിപ്രായം ആണ് ഓ ടി ടി ഇൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

“ചെക്ക് മേറ്റ് ” ഒരു മലയാള സിനിമയാണെങ്കിലും കേരളത്തിൽ ഒരു സീൻ പോലും ഷൂട്ട് ചെയ്യാത്തൊരു മലയാള സിനിമ ആണ്. ചിത്രം പൂർണ്ണമായും ന്യൂയോർക്കിൽ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്.ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും  നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ രതീഷ് ശേഖർ തന്നെയാണ്.

 

അമേരിക്കയിലെ ഒരു ഫാർമ്മ കമ്പനി ഉടമയുടെ ജീവിതത്തിലേക്ക് വരുന്ന ഒട്ടേറെ മനുഷ്യരിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഓരോ സെക്കന്‍റും ആകാംക്ഷ നിറയ്ക്കുന്ന ചിത്രത്തിൽ അനൂപ് മേനോന്റെ മികച്ച പെർഫോമൻസ് പ്രേക്ഷകർക്ക് കാണാം.ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത് ലാലാണ്.

 

അനൂപ് മേനോനും,ലാലും ഒന്നിച്ചെത്തുന്ന സിനിമയായതിനാൽ തന്നെ പ്രേക്ഷകർ വളരെയേറെ പ്രതീക്ഷകൾ വെച്ച് പുലർത്തുന്ന ചിത്രമാണ് ചെക്ക് മേറ്റ് എന്നും,ZEE5 ഇൽ റിലീസ് ചെയ്തതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് സംവിധായകൻ രതീഷ് ശേഖർ കൂട്ടിച്ചേർത്തു.

 

ZEE5 ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ്, ലോകമെമ്പാടും 190-ത്തിലധികം രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് ദക്ഷിണേഷ്യൻ ഉള്ളടക്കം എത്തിക്കുന്നതിലൂടെ ജനപ്രീതി നേടിയ പ്ലാറ്റ്‌ഫോമിലൂടെ ഇനി മുതൽ ” ചെക്ക് മേറ്റ് ” കാണാം.

Continue Reading

Recent

Film News3 weeks ago

ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ

ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ   തിയറ്ററിൽ ‌പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ ചിത്രം പെറ്റ്...

Film News3 weeks ago

റിക്കാർഡ് ഡാൻസ് വേവ്സ് ഫിലിം ബസാറിലേക്ക്

റിക്കാർഡ് ഡാൻസ് വേവ്സ് ഫിലിം ബസാറിലേക്ക്   ഗോവയിൽ നാളെ മുതൽ തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് , ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വേവ്സ്...

Reviews4 weeks ago

OTT ബ്ലോക്ക് ബസ്റ്റർ ! ഹിറ്റ് ചാർട്ടിൽ ഇടം നേടി തരംഗമാകുന്ന ഇൻസ്പെക്ഷൻ ബംഗ്ലാവ്

OTT ബ്ലോക്ക് ബസ്റ്റർ ! ഹിറ്റ് ചാർട്ടിൽ ഇടം നേടി തരംഗമാകുന്ന ഇൻസ്പെക്ഷൻ ബംഗ്ലാവ് വീണ്ടും ഒരു വെബ് സീരീസ് കൂടി പ്രേക്ഷകർക്കിടയിൽ തരംഗമാകുകയാണ്. ഈ വാരം...

Film News2 months ago

മികച്ച അഭിപ്രായം നേടി “ചെക്ക് മേറ്റ് ” ZEE5 ഇൽ സ്ട്രീമിങ് തുടരുന്നു

മികച്ച അഭിപ്രായം നേടി “ചെക്ക് മേറ്റ് ” ZEE5 ഇൽ സ്ട്രീമിങ് തുടരുന്നു   നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ...

Film News4 months ago

ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം’ ട്രൈലർ പുറത്തിറങ്ങി

ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം’ ട്രൈലർ പുറത്തിറങ്ങി   ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന...

Film News4 months ago

ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ.

ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ.   ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന...

Film News4 months ago

മെറ്റയുടെ മുൻ സൗത്ത് പാർട്ണർഷിപ്പ് ലീഡ് ജിനു ബെൻ, Creators & Marketers School-ന്റെ സഹ സ്ഥാപകനായി ചുമതലയേറ്റു.

മെറ്റയുടെ മുൻ സൗത്ത് പാർട്ണർഷിപ്പ് ലീഡ് ജിനു ബെൻ, Creators & Marketers School-ന്റെ സഹ സ്ഥാപകനായി ചുമതലയേറ്റു.   ലോകോത്തര നിലവാരമുള്ള ക്രിയേറ്റേഴ്സിനെയും,മാർക്കെറ്റെഴ്സിനെയും, സംരംഭകരേയും സൃഷ്ടിക്കുക...

Film News4 months ago

ജനകി V/S സ്റ്റേറ്റ്‌സ് ഓഫ് കേരള ഡിജിറ്റൽ പ്രീമിയർ ഓഗസ്റ്റ് 15 മുതൽ ZEE5 ഇൽ

ജനകി V/S സ്റ്റേറ്റ്‌സ് ഓഫ് കേരള ഡിജിറ്റൽ പ്രീമിയർ ഓഗസ്റ്റ് 15 മുതൽ ZEE5 ഇൽ   സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ച്, സംവിധാനം...

Film News4 months ago

ZEE WRITERS ROOM ഓഗസ്റ്റ് 3ന് ഗവണ്മെന്റ് ലോ കോളേജ് മറൈൻ ഡ്രൈവിൽ.

ZEE WRITERS ROOM ഓഗസ്റ്റ് 3ന് ഗവണ്മെന്റ് ലോ കോളേജ് മറൈൻ ഡ്രൈവിൽ.   ZEE എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് (Z) കേരളത്തിൽ ആദ്യമായി ZEE WRITERS...

Film News6 months ago

മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി

മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി   മലയാള സിനിമ ചരിത്രത്തിൽ ZEE5...

Trending