Trailer and Teaser
തിരിച്ചു വരവിനൊരുങ്ങി ജയറാമും മീരാ ജാസ്മിനും, സത്യൻ അതിക്കാട് ചിത്രം മകൾ ട്രെയ്ലർ പുറത്തിറങ്ങി

തിരിച്ചു വരവിനൊരുങ്ങി ജയറാമും മീരാ ജാസ്മിനും, സത്യൻ അതിക്കാട് ചിത്രം മകൾ ട്രെയ്ലർ പുറത്തിറങ്ങി
ജയറാം, മീര ജാസ്മിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദേവിക സഞ്ജയ്, ശ്രീനിവാസൻ, ഇന്നസെന്റ്, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.
ട്രെയിലർ കാണാം
‘മകൾ’ ഒരുങ്ങിക്കഴിഞ്ഞു.
ഏപ്രിൽ അവസാനത്തോടെ അവൾ നിങ്ങൾക്കു മുന്നിലെത്തും.
ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം, ജയറാമിനേയും മീര ജാസ്മിനെയും വീണ്ടും മലയാളികൾക്കു മുന്നിലെത്തിക്കാൻ കഴിഞ്ഞു എന്നതാണ്. ഒപ്പം ഇന്നസെന്റിന്റെയും, ശ്രീനിവാസന്റെയും സജീവ സാന്നിദ്ധ്യവും. പുതിയ തലമുറയിലെ നസ്ലിനും, ദേവിക സഞ്ജയും കൂടി ചേരുമ്പോൾ ഇതൊരു തലമുറകളുടെ സംഗമം കൂടിയാകുന്നു- സത്യൻ അന്തിക്കാട് കുറച്ചു.
Trailer and Teaser
പ്രേക്ഷക മനസ്സുകൾ കീഴടക്കാൻ വീണ്ടും മഞ്ജു വാര്യർ-സൗബിൻ കൂട്ടുകെട്ട്, ‘വെള്ളരിപട്ടണ’ത്തിന്റെ രണ്ടാം ടീസര് പുറത്തിറങ്ങി

പ്രേക്ഷക മനസ്സുകൾ കീഴടക്കാൻ വീണ്ടും മഞ്ജു വാര്യർ-സൗബിൻ കൂട്ടുകെട്ട്, ‘വെള്ളരിപട്ടണ’ത്തിന്റെ രണ്ടാം ടീസര് പുറത്തിറങ്ങി
കുളത്തില് മുങ്ങുന്ന കെ.പി.യുമായി
‘വെള്ളരിപട്ടണ’ത്തിന്റെ രണ്ടാം ടീസര്
കുളത്തില് മുങ്ങി ആറ്റില് പൊങ്ങുന്ന ലീഡര് കെ.പി.സുരേഷിനെ അവതരിപ്പിച്ചുകൊണ്ട് ‘വെള്ളരിപട്ടണ’ത്തിന്റെ രണ്ടാമത്ത ടീസര് പുറത്തിറങ്ങി.
മഞ്ജുവാര്യര്,സൗബിന്ഷാഹിര്,കോട്ടയം രമേശ് എന്നിവരാണ് ടീസറിലുള്ളത്. ചിത്രത്തിന്റെ ആദ്യ ടീസറും മഞ്ജുവിന്റെയും സൗബിന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടര് റീലുകള് വന് ഹിറ്റായിരുന്നു.
ആക്ഷന് ഹീറോ ബിജു,അലമാര,മോഹന്ലാല്,കുങ്ഫുമാസ്റ്റര് തുടങ്ങിയ സിനിമകള്ക്ക് സിനിമകള്ക്ക് ശേഷം ഫുള് ഓണ് സ്റ്റുഡിയോസ് നിര്മിക്കുന്ന ‘വെള്ളരിപട്ടണ’ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്.
മാധ്യമപ്രവര്ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്ന്നാണ് രചന. മഞ്ജുവാര്യര്ക്കും സൗബിന് ഷാഹിറിനും പുറമേ സലിംകുമാര്,സുരേഷ്കൃഷ്ണ,കൃഷ്ണശങ്കര്,ശബരീഷ് വര്മ,അഭിരാമി ഭാര്ഗവന്,കോട്ടയം രമേശ്,മാലപാര്വതി,വീണനായര്,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ പ്രധാന അഭിനേതാക്കള്. അലക്സ് ജെ.പുളിക്കല് ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്. സച്ചിന് ശങ്കര് മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്. പ്രൊഡക്ഷന് കണ്ട്രോളര് ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്മാര്. പി.ആര്.ഒ. എ.എസ്.ദിനേശ്. ഡിജിറ്റല് മാര്ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.
Trailer and Teaser
ഉന്നെ കല്യാണം പണ്ണിട്ടാ, എന്നെ പണ്ണിട്ടാ ! നയൻസ്-സാമന്ത-വിജയ് സേതുപതി കൂട്ടുകെട്ടിൽ കാത്തുവാക്കുള്ളെ രണ്ട് കാതൽ ട്രെയ്ലർ കാണാം

ഉന്നെ കല്യാണം പണ്ണിട്ടാ, എന്നെ പണ്ണിട്ടാ ! നയൻസ്-സാമന്ത-വിജയ് സേതുപതി കൂട്ടുകെട്ടിൽ കാത്തുവാക്കുള്ളെ രണ്ട് കാതൽ ട്രെയ്ലർ കാണാം
വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കാതുവാക്കുള രണ്ടു കാതലിന്റെ ട്രെയ്ലർ പുറത്ത് വിട്ടു.
ത്രികോണ പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്നേഷ് ശിവനാണ്. ചിത്രം ഏപ്രിൽ 28 ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന് വേണ്ടി പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ്.
റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് സാമന്തയും നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതൽ’. ക്രിക്കറ്റ് താരം ശ്രീശാന്തും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്.
ശ്രീശാന്ത് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും കാതുവാക്കുള രണ്ടു കാതലിന് ഉണ്ട്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെയും റൗഡി പിക്ചേഴ്സിന്റെയും ബാനറിലാണ് ചിത്രം എത്തുന്നത്. ലളിത് കുമാർ എസ്.എസും നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും വിഘ്നേശ് ശിവൻ തന്നെയാണ്.
വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ എന്നിവരെ കൂടാതെ കലാ മാസ്റ്റർ, റെഡിൻ കിംഗ്സ്ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എസ്.ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഇഫാർ മീഡിയ- റാഫി മതിരയാണ്.
Trailer and Teaser
തലമുറകളെ ആവേശം കൊള്ളിച്ച സേതുരാമയ്യരുടെ അഞ്ചാം വരവ് ! പ്രേക്ഷകരിൽ ആവേശം കൊള്ളിച്ച് ട്രെയ്ലർ പുറത്തിറങ്ങി

തലമുറകളെ ആവേശം കൊള്ളിച്ച സേതുരാമയ്യരുടെ അഞ്ചാം വരവ് ! പ്രേക്ഷകരിൽ ആവേശം കൊള്ളിച്ച് ട്രെയ്ലർ പുറത്തിറങ്ങി
ആരാധകർ ഏറെ പ്രതീക്ഷയോടെ
കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘സി.ബി.ഐ 5: ദ് ബ്രെയ്ൻ’ ട്രെയ്ലർ പുറത്തിറങ്ങി.
2 മിനിറ്റ് 24 സെക്കന്റ് ഉള്ള ട്രെയ്ലർ തലമുറകളെ ഏറെ ആവേശം കൊള്ളിച്ച സിബിഐ തീം മ്യൂസിക് അടക്കം ഉൾക്കൊള്ളിസിച്ചുകൊണ്ടു സേതുരാമയ്യരുടെ അഞ്ചാം വരവിന് പ്രതീക്ഷകൾ ഉയർത്തുന്നു.ചിത്രം
മെയ് ഒന്നിന് റിലീസ് ചെയ്യും. മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച പരമ്പരയായ സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം വരവാണിത്.
സി.ബി.ഐ പരമ്പരയിലെ നാലാം ഭാഗമിറങ്ങി 17 വര്ഷങ്ങള്ക്കിപ്പുറമാണ് പുതിയ ചിത്രം വരുന്നത്. എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും സേതുരാമയ്യരെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. സ്വർഗചിത്ര അപ്പച്ചനാണ് നിർമാണം. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കിടപ്പിലായ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവും സിനിമയുടെ പ്രത്യേകതയാണ്.
രൺജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം. ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വൻ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം-ജേക്സ് ബിജോയ്, ഛായാഗ്രഹണം-അഖിൽ ജോർജ്, എഡിറ്റിങ്-ശ്രീകർ പ്രസാദ്.
സേതുരാമയ്യർ സീരീസിലെ ഇതുവരെയുള്ള നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988ൽ ‘ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്’ ആണ് ആദ്യമെത്തിയത്. 1989ൽ ‘ജാഗ്രത’ എന്ന പേരിൽ രണ്ടാം ഭാഗമിറങ്ങി. 2004ൽ ‘സേതുരാമയ്യർ സി.ബി.ഐ’യും, 2005ൽ ‘നേരറിയാൻ സി.ബി.ഐ’യും എത്തി.
-
Film News4 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News4 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News4 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Film News3 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം
-
Film News3 months ago
പുതിയ കാമുകി പഴയ ഭാര്യ, ഭാര്യയുടെ ഇപ്പോഴത്തെ കാമുകൻ ! മനോഹരമായ നിമിഷം പകർത്തി ഹൃത്തിക്ക്
-
Video3 months ago
അന്തം വിട്ട് ആരാധകർ! എന്താണീകാണുന്നത് ? അപ്സരസോ ? വൈറൽ ആയി മാളവിക മേനോന്റെ പുതിയ ഫോട്ടോ ഷൂട്ട്
-
Film News3 months ago
ബോക്സോഫീസ് വിയർക്കും! യുവ ഹിറ്റ് സംവിധായകനൊപ്പം അടുത്ത മമ്മൂട്ടി ചിത്രം, വരുന്നതെല്ലാം അടാർ ഐറ്റങ്ങൾ ആണല്ലോ