Connect with us

Film News

മകൾ ലക്ഷ്മിയെ ഓർത്ത് വിതുമ്പി സുരേഷ് ഗോപി ! മരിച്ചു പോയ അവളുടെ പേരിലെ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന പുഞ്ചിരിയിൽ ലക്ഷ്‌മിയെ കാണുന്നു

Published

on

മകൾ ലക്ഷ്മിയെ ഓർത്ത് വിതുമ്പി സുരേഷ് ഗോപി ! മരിച്ചു പോയ അവളുടെ പേരിലെ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന പുഞ്ചിരിയിൽ ലക്ഷ്‌മിയെ കാണുന്നു

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ പാപ്പൻ ഈ വരുന്ന വെള്ളിയാഴ്ച തീയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രചാരണാർത്ഥം മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നതിനിടയിൽ മകൾ ലക്ഷ്മിയെ കുറിച്ച് ഓർത്ത് അഭിമുഖത്തിനിടെ സുരേഷ് ഗോപി വിതുമ്പുന്ന കാഴ്ചകൾ കാഴ്ചകളിൽ കണ്ണു നിറയുകയാണ് മലയാളികൾ. ഒരു പോലീസ് ഓഫീസറുടെയും അദ്ദേഹത്തിൻറെ കുടുംബത്തിന്റെയും ആത്മബന്ധങ്ങളുടെ കൂടി കഥ പറയുന്ന ചിത്രമാണ് പാപ്പൻ. അച്ഛൻ മകൾ ബന്ധമുള്ള ചിത്രങ്ങളിൽ സുരേഷ് ഗോപി അസാധാരണ പ്രകടനം ആണല്ലോ കാഴ്ചവയ്ക്കാറ് എന്ന് ചോദ്യ കർത്താവ് ചോദിച്ചിരുന്നു. അതിനുള്ള മറുപടിയിലാണ് സുരേഷ് ഗോപി തൻറെ മകൾ ലക്ഷ്മിയെ ഓർത്തത്.

ലക്ഷ്മിയുടെ നഷ്ടം എന്നത് എന്നെ മരിച്ചു കഴിഞ്ഞ് പട്ടടയിൽ കൊണ്ടുപോയി കത്തിച്ചാലും അതിലെ ചാരത്തിനു പോലും ആ വേദനയുണ്ടാവും. അവൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഏതാണ്ട് 32 വയസ്സ് പ്രായം കാണും, എനിക്ക് മൂന്നോ നാലോ പേരക്കിടാങ്ങളെയും അവൾ തന്നേനെ. എനിക്ക് ആ പ്രായത്തിലുള്ള പെൺകുട്ടികളോട് വല്ലാത്തൊരു സ്നേഹമാണ്. എൻറെ മകളെ എനിക്ക് അവരിൽ കാണാൻ സാധിക്കും, അവരെ ചെന്ന് കെട്ടിപ്പിടിച്ച് ആ മണം വലിച്ചെടുത്ത് ഉമ്മ വെക്കാൻ വല്ലാത്ത ആഗ്രഹമാണ്. ഏതുതരത്തിലുള്ള കുഞ്ഞുങ്ങളെ കണ്ടാലും എനിക്ക് വല്ലാത്ത സ്നേഹം തന്നെയാണ്. പക്ഷേ അത്തരത്തിലുള്ള വികാരങ്ങൾ പ്രകടിപ്പിക്കാൻ നമ്മുടെ സമൂഹം അനുവദിക്കില്ല. ജനകൻ എന്ന ചിത്രത്തിലേക്ക് എൻറെ പ്രകടനത്തിന് ലക്ഷ്മി എന്നിൽ ഉണ്ടാക്കിയ ആ വികാരം ഒരുപാട് സംഭാവനകൾ ചെയ്തിട്ടുണ്ട്.

മകൾ ലക്ഷ്മി സുരേഷ് ഗോപിയുടെ പേരിൽ ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങളും സുരേഷ് ഗോപി നടത്തുന്നുണ്ട്. അത്തരം ചാരിറ്റുകളിലൂടെ ലഭിക്കുന്ന പുഞ്ചിരികളിൽ തന്റെ മകളെ കാണാൻ സാധിക്കുന്നു എന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്. ലക്ഷ്മിക്ക് ഒന്നര വയസ്സാകുമ്പോഴായിരുന്നു കാർ അപകടത്തിൽ മരണപ്പെട്ടത്.

ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തില്‍ ‘എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്’ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാനിന്‍റേതാണ് ചിത്രത്തിന്‍റെ രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്സ് ബിജോയ്. 

Film News

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !

Published

on

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !

മീരാ ജാസ്മിൻ, നരേൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം ചെയ്ത ‘ക്യൂൻ എലിസബത്ത്’ ഒടിടി റിലീസിനൊരുങ്ങുന്നു. ജന മനസ്സുകളിൽ സ്വീകാര്യത നേടിയെടുത്ത ഒടിടി പ്ലാറ്റ് ഫോമായ ‘Zee5’ലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് ‘ക്യൂൻ എലിസബത്ത്’ എത്തുന്നു. ഫെബ്രുവരി 14ന് സ്രീമിങ്ങ് ആരംഭിക്കുന്ന ചിത്രത്തിന്റെ ഒടിടി അവകാശം ‘Zee5’ആണ് സ്വന്തമാക്കിയിരിക്കുന്നത്.

ട്രൈലെർ :

https://f.io/VIfLg-ng

കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാൻറിക് കോമഡി എന്റർടെയിനറായ് ഒരുക്കിയ ചിത്രം ഡിസംബർ 29നാണ് തിയറ്റർ റിലീസ് ചെയ്തത്. ‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേർന്ന് നിർമ്മിച്ച ചിത്രത്തിന് അർജുൻ ടി സത്യന്റെതാണ് തയ്യാറാക്കിയത്.

ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ തുടങ്ങി ഒട്ടനവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ.

ഛായാഗ്രഹണം: ജിത്തു ദാമോദർ, ചിത്രസംയോജനം: അഖിലേഷ് മോഹൻ, സം​ഗീതം: രഞ്ജിൻ രാജ്, ​ഗാനരചന: ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ, ജോ പോൾ, കലാസംവിധാനം: എം ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ്: ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ: മനു, ഡിജിറ്റൽ മാർക്കറ്റിങ്ങ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.

Continue Reading

Film News

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !

Published

on

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ കേരളത്തിൽ തരം​ഗം സൃഷ്ടിച്ച്, മികച്ച അഭിപ്രായങ്ങളോടെ പ്രദർശനം തുടരുകയാണ്. 40 തിയറ്ററുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ഗംഭീര റെസ്പോൺസ് ലഭിച്ചതോടെ വരുന്ന വെള്ളിയാഴ്ച മുതൽ 40ൽ നിന്ന് മാറി 100 സെന്ററുകളിലൂടെ ചിത്രം പ്രദർശനത്തിനെത്തും. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ഒരുക്കിയ ഈ ചിത്രം തെലുങ്ക്, ഹിന്ദി, മറാത്തി, കന്നഡ, തമിഴ്, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായ് ജനുവരി 12നാണ് തിയറ്റർ റിലീസ് ചെയതത്. ചിത്രത്തിന്റെ കേരളത്തിലെ പ്രദർശനാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് സ്വന്തമാക്കിയത്. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്. അമൃത അയ്യർ നായികയായും വിനയ് റായ് പ്രതിനായകനായും എത്തിയ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വരലക്ഷ്മി ശരത്കുമാറാണ്. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഇന്ത്യൻ പുരാണങ്ങളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രചോദനം ഉൾക്കൊണ്ട് സൂപ്പർഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേൾഡ് നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ. അതിലെ ആദ്യഭാ​ഗമായ ‘ഹനു-മാൻ’ സൂപ്പർഹീറോ ഹനുമാനെ കേന്ദ്രീകരിച്ച്, ‘അഞ്ജനാദ്രി’ എന്ന സാങ്കൽപ്പിക സ്ഥലത്താണ് പ്രധാനമായും സജ്ജീകരിച്ചത്. ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചതോടെ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണിത്. ‘ശ്രീരാമദൂത സ്‌തോത്രം’, ‘ആവക്കായ ആഞ്ജനേയ’, ‘പവർഫുൾ ഹനുമാൻ’, ‘സൂപ്പർ ഹീറോ ഹനുമാൻ’ തുടങ്ങി ചിത്രത്തിലെ നാല് ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.

ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമ്മിക്കുന്നത്. അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായ് എത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയാണ്.

ഛായാഗ്രാഹണം: ദാശരധി ശിവേന്ദ്ര, ചിത്രസംയോജനം: സായിബാബു തലാരി, തിരക്കഥ: സ്‌ക്രിപ്റ്റ്‌സ്‌വില്ലെ, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആർഒ: ശബരി.

Continue Reading

Film News

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്

Published

on

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്

കാലം പറയാത്ത കഥയോ കണ്ടു പഴകിയ കഥയോ അല്ല ഖൽബ്‌.. കണ്മുന്നിൽ കണ്ട ജീവിതങ്ങളുടെ നമ്മളോരുത്തരും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളുടെ മികവാർന്ന ആവിഷ്ക്കാരമാണ്. സിനിമ കണ്ട് തീയറ്റർ വിടുന്ന പ്രേക്ഷകർ ഞങ്ങളെ അറിയിക്കുന്നത് അത്തരം മികച്ച അഭിപ്രായങ്ങൾ തന്നെ.. നിരൂപണ സ്വഭാവമല്ലാതെ ആസ്വാദനത്തിനായി സിനിമ തിരഞ്ഞെടുക്കുന്ന സാധാരണ പ്രേക്ഷകരാണ് ഖൽബിന്റെ വിജയം.. അതിലുപരി നിങ്ങൾ പ്രണയിച്ചവരാണെങ്കിൽ പ്രണയം ഉള്ളിൽ തോന്നിയവരാണെങ്കിൽ നിങ്ങളെ ഈ നിരാശരാക്കില്ല എന്നത് ഞങ്ങളുടെ ഉറപ്പാണ്.

Continue Reading

Recent

Film News3 weeks ago

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ ! മീരാ ജാസ്മിൻ, നരേൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം...

Film News1 month ago

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ ! തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’...

Film News2 months ago

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ് കാലം പറയാത്ത കഥയോ കണ്ടു പഴകിയ കഥയോ അല്ല ഖൽബ്‌.. കണ്മുന്നിൽ കണ്ട ജീവിതങ്ങളുടെ നമ്മളോരുത്തരും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളുടെ മികവാർന്ന ആവിഷ്ക്കാരമാണ്. സിനിമ...

Film News2 months ago

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം   എന്നും പുതുമയും വ്യത്യസ്ഥതയും ഉള്ള ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ബാനർ ആണ് ഫ്രൈഡേ ഫിലിം ഹൗസ്. അങ്കമാലി...

Reviews2 months ago

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !   ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അബ്രഹാം ഒസ്‌ലർ’ തിയറ്റർ റിലീസ്...

Songs2 months ago

‘നിന്നെ കണ്ട’ന്നു; പ്രണയം നിറച്ച് ഖൽബിലെ രണ്ടാമത്തെ ഗാനം എത്തി !!

‘നിന്നെ കണ്ട’ന്നു; പ്രണയം നിറച്ച് ഖൽബിലെ രണ്ടാമത്തെ ഗാനം എത്തി !! രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന...

Film News4 months ago

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…   പ്രശാന്ത് വർമ്മയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ലെ ‘സൂപ്പർ ഹീറോ ഹനുമാൻ’...

Songs4 months ago

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ പ്രേക്ഷകർ ഇരുകൈയും നീട്ടി...

Film News4 months ago

വരുന്നത് പാൻ ഇന്ത്യൻ ബ്രഹ്മാൻഡം ! ഒരേ ഒരു മോഹൻലാൽ നായകനാകുന്ന റമ്പാൻ ഒരുങ്ങുന്നു !

വരുന്നത് പാൻ ഇന്ത്യൻ ബ്രഹ്മാൻഡം ! ഒരേ ഒരു മോഹൻലാൽ നായകനാകുന്ന റമ്പാൻ ഒരുങ്ങുന്നു !   8 വർഷത്തിന് ശേഷം മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു;...

Film News4 months ago

ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി കലാലയ ജീവിതം എന്നും ഓർമ്മകൾ നൽകുന്ന ഒന്നാണ്.കോളേജിലെ രണ്ടു കാലഘട്ടങ്ങൾ കൂട്ടിയിണക്കി വേറിട്ട പ്രമേയവുമായി...

Trending