Connect with us

Matinee Special

നെഞ്ചിനകത്ത് ലക്ഷ്മി ചേച്ചി, നെഞ്ചു വിരിച്ചു ടാറ്റു അടിച്ചു തുറന്നു കാട്ടി ആരാധന

Published

on

നെഞ്ചിനകത്ത് ലക്ഷ്മി ചേച്ചി, നെഞ്ചു വിരിച്ചു ടാറ്റു അടിച്ചു തുറന്നു കാട്ടി ആരാധന

ടെലിവിഷൻ താരം ലക്ഷ്മി നക്ഷത്രക്കുള്ള വമ്പൻ ആരാധകവൃന്ദം എല്ലാവർക്കും അറിയുന്ന കാര്യമാണ്. പക്ഷേ ഇത്തവണ ലക്ഷ്മി യോടുള്ള തൻറെ ആരാധന കാണിക്കാൻ ഒരു ആരാധകൻ ചെയ്തത് ചില്ലറക്കാര്യമല്ല. ലക്ഷ്മി നക്ഷത്രയുടെ മുഖം നെഞ്ചിൽ ടാറ്റു അടിച്ചാണ് ആരാധകൻ സ്നേഹം പ്രകടിപ്പിച്ചത്.

ലക്ഷ്മി നക്ഷത്ര തന്നെയാണ് തൻറെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വീഡിയോ സഹിതം ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ഒപ്പം ഒപ്പം ആരാധകർക്ക് തന്നോടുള്ള സ്നേഹത്തിന് നന്ദിയും താരം കുറിച്ചു. തൻറെ ആരാധകന്റെ അക്കൗണ്ട് കണ്ടെത്താൻ പറ്റാത്തതിൽ വിഷമമുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

 

https://www.instagram.com/reel/CaqsEyTA_7G/?utm_medium=copy_link

ടമാർ പടാർ എന്ന ടെലിവിഷൻ ഷോയിലെ അവതാരികയായ ആണ് ലക്ഷ്മി ആദ്യം പ്രേക്ഷകർ പരിചയപ്പെടുന്നത്. ശേഷം വന്ന സ്റ്റാർ മാജിക് എൻറെ രണ്ടാം സീസൺ മുതലാണ് ആണ് ലക്ഷ്മിക്ക് ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞത്.

മാത്രമല്ല ഫോട്ടോഷൂട്ടുകൾ നടത്തിയും ബ്ലോഗുകൾ ചെയ്തും ആരാധകരുമായി എപ്പോഴും തൻറെ വിശേഷങ്ങൾ പങ്കിടാനും ലക്ഷ്മി ശ്രമിക്കാറുണ്ട്.

Matinee Special

ഗാനത്തിലൂടെ വെല്ലുവിളികൾ നടത്തിയ വിജയ്-അജിത്ത് പോരിന്റെ കഥ. തമിഴ്നാട്ടിലെ തല-ദളപതി യുദ്ധം

Published

on

ഗാനത്തിലൂടെ വെല്ലുവിളികൾ നടത്തിയ വിജയ്-അജിത്ത് പോരിന്റെ കഥ. തമിഴ്നാട്ടിലെ തല-ദളപതി യുദ്ധം

കോളിവുഡിൽ രണ്ട് വമ്പൻ താരങ്ങളാണ് തലയും ദളപതിയും എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന അജിത് കുമാറും വിജയും. പൊതുവേ ഇവർ തമ്മിൽ സിനിമയ്ക്കകത്ത് വളരെ സൗഹൃദത്തിലാണ്, എന്നാൽ സിനിമയ്ക്ക് പുറത്ത് ആരാധകർക്കിടയിൽ ഇതല്ല അവസ്ഥ. തമിഴ്നാട്ടിൽ നിലവിലെ ഏറ്റവും വലിയ ആരാധക പോര് തലയുടെയും ദളപതിയുടെയും ഫാൻസുകൾ തമ്മിലാണ്. എംജിആർ-ശിവാജി ഗണേശൻ, രജനീകാന്ത്-കമലഹാസൻ എന്നീ സൂപ്പർ താരങ്ങളുടെ ആരാധകർ തമ്മിൽ മുൻപും തമിഴകത്ത് ആരാധക സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രത്തോളം ബലാബലം നിൽക്കുന്ന ഇരു ആരാധക സംഘങ്ങൾ തമിഴ് സിനിമ ചരിത്രത്തിൽ ആദ്യമാണ്.

ഇത് ആരാധക പോരിനെ കുറിച്ചുള്ള കഥയല്ല പറയുന്നത്. 2004-2005 കാലഘട്ടത്തിൽ ഇരു താരങ്ങളുടെയും സിനിമയിലെ ഇൻട്രൊഡക്ഷൻ ഗാനത്തിൽ പാട്ടിലെ വരികൾ കൊണ്ട് ഒരു വാക്ക് പോര് നടക്കുകയുണ്ടായി. 2004ൽ അജിത്ത് നായകനായ എത്തിയ ചിത്രമായിരുന്നു അട്ടഹാസം. ആ ചിത്രത്തിലെ ഹിറ്റ് ഗാനമായിരുന്നു “ഇമയ മലയിൽ എൻ കൊടി പറന്താൽ ഉനക്കെന്നെ”. സാധാരണ തമിഴ് സൂപ്പർതാര ചിത്രങ്ങളിൽ ഇൻട്രൊഡക്ഷൻ ഗാനങ്ങളും നായകനെ പുകഴ്ത്തുന്ന വരികളും സ്വാഭാവികമാണ്. എന്നാൽ ഈ ഗാനത്തിൽ നായകനെ പുകഴ്ത്തുന്നതിനോടൊപ്പം മറ്റൊരാളെ പരോക്ഷമായി വിമർശിക്കുന്ന തരത്തിൽ ആയിരുന്നു വരികൾ. “എന്നെ മുകളിലേക്ക് ഉയർത്താൻ അച്ഛൻ ഉണ്ടായിരുന്നില്ല എന്റെ സ്വന്തം അധ്വാനത്തിലാണ് ഞാൻ വിജയിക്കുന്നത്” എന്ന് തുടങ്ങുന്ന വരികൾ പരോക്ഷമായി വിജയ്നെ ആക്ഷേപിക്കുന്നതാണ് എന്ന് പറഞ്ഞ് ആ സമയങ്ങളിൽ വൻ വിവാദങ്ങൾ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു.

 

എന്നാൽ അതിനു ശേഷം വന്ന വിജയിച്ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം കൃത്യമായി അജിത്തിന്റെ പാട്ടിലെ വരികൾക്ക് മറുപടി കൊടുക്കുന്നതായിരുന്നു. 2005ൽ പുറത്തിറങ്ങിയ സച്ചിൻ എന്ന ചിത്രത്തിലെ “വാ വാ വാ എൻ തലൈവ” എന്ന ഗാനമായിരുന്നു അത്.

അട്ടഹാസത്തിലെ “ഹിറ്റ്ലർ ആയാലും ബുദ്ധൻ ആയാലും നിനക്കെന്താണ്” എന്ന വരികൾക്ക് വിജയിച്ചിത്രത്തിൽ മറുപടി കൊടുത്തത് “ഹിറ്റ്ലർ ജീവിതവും വേണ്ട ബുദ്ധൻറെ ജീവിതവും വേണ്ട നീയും ഞാനും ആയി മാത്രം ഇരുന്നാൽ മതി” എന്നു തുടങ്ങുന്ന വരികൾ ഗാനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ചന്ദ്രമുഖിക്കൊപ്പം റിലീസ് ചെയ്ത സച്ചിൻ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയില്ലെങ്കിലും ചിത്രത്തിലെ ഗാനം ആരാധകർ ഏറ്റെടുത്ത് വലിയ രീതിയിൽ ആഘോഷമാക്കിയിരുന്നു. പിന്നീട് തമിഴ്നാട്ടിലെ പല പൊതു പരിപാടികളിലും ചിത്രത്തിലെ ഈ രണ്ടു ഗാനങ്ങൾ തമ്മിൽ മത്സരങ്ങൾ വരെ ഉണ്ടായിരുന്നു.

പിന്നീട് വളരെ നാളുകൾക്കു ശേഷം അജിത് തൻറെ ആരാധക സംഘടന ഔദ്യോഗികമായി പിരിച്ചുവിടുകയും ആരാധകർക്കിടയിൽ നിന്നും മാധ്യമപ്രവർത്തകർക്കിടയിൽ നിന്നും കൃത്യമായ അകലം താരം കാത്തുസൂക്ഷിക്കുകയും ചെയ്തു. എന്നാൽ ഇതിന് വിപരീതമാണ് വിജയ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. ആരാധകർക്കിടയിൽ ഇറങ്ങിച്ചെല്ലുകയും തൻറെ ചിത്രത്തിൻറെ ഓരോ ഓഡിയോ ലോഞ്ചിലും ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് അവരെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള വാക്കുകൾ കൊണ്ടും താരം ആരാധകരെ കയ്യിലെടുത്തു. തെന്നിന്ത്യയിലെ തന്നെ നിലവിലെ ഏറ്റവും വലിയ ആരാധകരാണ് ഇപ്പോൾ തലാ ഫാൻസും ദളപതി ഫാൻസും തമ്മിൽ നടക്കുന്നത്, തമിഴ്നാട്ടിൽ മാത്രമല്ല ഇപ്പോൾ കേരളത്തിലും ഇരുവരുടെയും ആരാധകർ തമ്മിൽ ആരോഗ്യപരമായ മത്സരം നടക്കുന്നുണ്ട്.

Continue Reading

Matinee Special

ട്രാക്ക് മാറ്റി ഷൈൻ നിഗം ! ഉല്ലാസം നാളെ മുതൽ തിയ്യറ്ററുകളിലേക്ക്

Published

on

ട്രാക്ക് മാറ്റി ഷൈൻ നിഗം ! ഉല്ലാസം നാളെ മുതൽ തിയ്യറ്ററുകളിലേക്ക്

ഷൈൻ നിഗത്തെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ഉല്ലാസം നാളെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. പതിവ് ഷൈൻ നിഗം കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി പുതിയ രൂപത്തിലും ഊർജത്തിലും ആണ് ഷൈൻ ചിത്രത്തിൻറെ ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം, ക്രിസ്റ്റി കെെതമറ്റം എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പ്രവീൺ ബാലകൃഷ്ണന്‍റേതാണ് തിരക്കഥ. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ്ഛാ യാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് നായിക.

സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി കെ ഹരിനാരായണന്‍റെ വരികൾക്ക് ഷാൻ റഹ്‍മാന്‍ ഈണം പകരുന്നു. തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ (കാല, മാരി, പേട്ട, സിംഗം) ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്. അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി, അംബിക, നയന എൽസ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പൊജകട് ഡിസൈനർ ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ. എഡിറ്റിംഗ് ജോൺകുട്ടി, കലാസംവിധാനം നിമേഷ് താനൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റഷീദ് അഹമ്മദ്, സഹസംവിധാനം സനൽ വി ദേവൻ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

Continue Reading

Matinee Special

കമൽ ഹസ്സനും മമ്മൂട്ടിയും ഒന്നിക്കുന്നു മഹേഷ് നാരായൺ ചിത്രത്തിൽ

Published

on

കമൽ ഹസ്സനും മമ്മൂട്ടിയും ഒന്നിക്കുന്നു മഹേഷ് നാരായൺ ചിത്രത്തിൽ

ഇന്ത്യൻ സിനിമയിൽ ഇളക്കിമറിച്ച വിക്രംത്തിനുശേഷം ഉലകനായകൻ കമലഹാസൻ നായകനാകുന്ന പുതിയ ചിത്രത്തിൽ മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയും ഒരുമിക്കുന്നു എന്നാണ് ഇപ്പോഴത്തെ പുതിയ വാർത്തകൾ. തമിഴിലെ പ്രമുഖ ഓൺലൈൻ മാധ്യമമായ വള പേച്ചു ആണ് ഈ വാർത്ത ഔദ്യോഗികമായി പുറത്തു വിട്ടത്.

മലയാളത്തിലെ തന്നെ ഹിറ്റ്മേക്കർ മഹേഷ് നാരായണനാണ് കമലഹാസൻ- മമ്മൂട്ടി ചിത്രം ഒരുക്കുന്നത്. കമലഹാസനും മഹേഷ് നാരായണൻ കൂടി ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കമലിന്റെ തന്നെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ അവസാന വാരത്തോടെ കൂടി ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കും.

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ദേശീയ പുരസ്കാരം നേടിയ നടൻമാരുടെ പട്ടികയിൽ മുൻനിരയിലാണ് കമലഹാസനെയും മമ്മൂട്ടിയുടെയും സ്ഥാനം. ഇരുവരും മൂന്നുതവണ വീതം ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പുറത്തുവന്ന വാർത്തകൾ സത്യമാണെങ്കിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താര സംഗമം ആയിരിക്കും മഹേഷ് നാരായണൻ ചിത്രം.

അതേസമയം ലോകേഷ് കനകരാജ് ഒരുക്കിയ കമലഹാസൻ ചിത്രം വിക്രം 400 കോടി ക്ലബ്ബിൽ ഇടം നേടി തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.

 

Continue Reading

Recent

Film News1 week ago

ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം’ ട്രൈലർ പുറത്തിറങ്ങി

ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം’ ട്രൈലർ പുറത്തിറങ്ങി   ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന...

Film News3 weeks ago

ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ.

ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ.   ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന...

Film News3 weeks ago

മെറ്റയുടെ മുൻ സൗത്ത് പാർട്ണർഷിപ്പ് ലീഡ് ജിനു ബെൻ, Creators & Marketers School-ന്റെ സഹ സ്ഥാപകനായി ചുമതലയേറ്റു.

മെറ്റയുടെ മുൻ സൗത്ത് പാർട്ണർഷിപ്പ് ലീഡ് ജിനു ബെൻ, Creators & Marketers School-ന്റെ സഹ സ്ഥാപകനായി ചുമതലയേറ്റു.   ലോകോത്തര നിലവാരമുള്ള ക്രിയേറ്റേഴ്സിനെയും,മാർക്കെറ്റെഴ്സിനെയും, സംരംഭകരേയും സൃഷ്ടിക്കുക...

Film News4 weeks ago

ജനകി V/S സ്റ്റേറ്റ്‌സ് ഓഫ് കേരള ഡിജിറ്റൽ പ്രീമിയർ ഓഗസ്റ്റ് 15 മുതൽ ZEE5 ഇൽ

ജനകി V/S സ്റ്റേറ്റ്‌സ് ഓഫ് കേരള ഡിജിറ്റൽ പ്രീമിയർ ഓഗസ്റ്റ് 15 മുതൽ ZEE5 ഇൽ   സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ച്, സംവിധാനം...

Film News4 weeks ago

ZEE WRITERS ROOM ഓഗസ്റ്റ് 3ന് ഗവണ്മെന്റ് ലോ കോളേജ് മറൈൻ ഡ്രൈവിൽ.

ZEE WRITERS ROOM ഓഗസ്റ്റ് 3ന് ഗവണ്മെന്റ് ലോ കോളേജ് മറൈൻ ഡ്രൈവിൽ.   ZEE എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് (Z) കേരളത്തിൽ ആദ്യമായി ZEE WRITERS...

Film News2 months ago

മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി

മലയാള സിനിമാ ഓ ടി ടി ചരിത്രത്തിൽ ഗൂഗിൾ ട്രെൻഡിംഗ് നമ്പർ 1 നേട്ടം കുറിച്ച് പ്രിൻസ് ആൻഡ് ഫാമിലി   മലയാള സിനിമ ചരിത്രത്തിൽ ZEE5...

Film News3 months ago

ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു

ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു   എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും...

Film News3 months ago

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !

പ്രിൻസ് ആൻഡ് ഫാമിലി ജൂൺ 20 മുതൽ മലയാളത്തിലും തമിഴിലും ZEE5-ൽ സ്ട്രീമിങ്ങ് ആരംഭിക്കുന്നു !   നവാഗത സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ്...

Film News4 months ago

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു

ആന്റണി വർഗീസ് ആക്ഷൻ പാക്ക്ഡ് ചിത്രം ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ് വ്യൂവ്സുമായ് ZEE5ൽ പ്രദർശനം തുടരുന്നു ആന്റണി വർഗീസ് നായകനായെത്തിയ ‘ദാവീദ്’ 50 മില്യൺ സ്ട്രീമിങ്ങ്...

Film News5 months ago

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ

“കൊറഗജ്ജ” സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദർ സാഹിത്യ അക്കാദമി അവാർഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീർ അത്താവറിന്റെ കൊറഗജ്ജ ദൈവത്തെക്കുറിച്ചു...

Trending