Film News
കുന്നുമ്മേൽ ശാന്ത എന്ന കഥാപാത്രം ചെയ്യുവാൻ ആദ്യം ഇഷ്ടമായിരുന്നില്ല – സോനാ നായർ
കുന്നുമ്മേൽ ശാന്ത എന്ന കഥാപാത്രം ചെയ്യുവാൻ ആദ്യം ഇഷ്ടമായിരുന്നില്ല – സോനാ നായർ
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ് ജോഷി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം നരൻ. ചിത്രത്തിലെ മുള്ളൻകൊള്ളി വേലായുധൻ എന്ന കഥാപാത്രവും വേൽമുരുക എന്ന ഗാനവും മാത്രമല്ല അതിലെ നാട്ടിൻപുറത്തെ വേശ്യ കഥാപാത്രമായ കുന്നുമ്മേൽ ശാന്ത എന്ന കഥാപാത്രവും ഏറെ ജനപ്രീതി നേടിയിരുന്നു. സിനിമയിലെ ആ വേഷം കൈകാര്യം ചെയ്തത് സോനാ നായർ ആയിരുന്നു. അടുത്തിടെ സോനാ നായർ നൽകിയ ഒരു അഭിമുഖത്തിൽ നരൻ എന്ന സിനിമയിലേക്ക് വരുവാൻ ഉണ്ടായ സാഹചര്യം തുറന്നു പറയുകയാണ്.
ചിത്രത്തെക്കുറിച്ച് പറയുവാനായി ആദ്യം സിനിമയുടെ തിരക്കഥാകൃത്തായ രഞ്ജൻ പ്രമോദ് ആയിരുന്നു എന്നെ ഫോണിൽ ബന്ധപ്പെട്ടത്, കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ തന്നെ ഞാൻ ഞെട്ടി. ഒരു വേശ്യയുടെ കഥാപാത്രം എന്തുകൊണ്ടായിരിക്കും അത്തരത്തിലൊരു കഥാപാത്രം ചെയ്യുവാൻ എന്നെ ക്ഷണിച്ചിട്ടുണ്ടാവുക ? എന്നെ അത്തരം വേഷങ്ങളിൽ മുമ്പ് എന്നെ കണ്ടിട്ടുണ്ടോ എന്ന് ഞാൻ അദ്ദേഹത്തോട് തുറന്നു ചോദിക്കുക പോലും ചെയ്തു. അതിന് മറുപടിയായി അദ്ദേഹം ഫോണിലൂടെ സിനിമയുടെ കഥ മുഴുവൻ എനിക്ക് പറഞ്ഞു തന്നു. മാത്രമല്ല ആ കഥാപാത്രത്തിന്റെ സിനിമയിലുള്ള വ്യാപ്തിയെക്കുറിച്ചും.
ഇതിൽ താങ്കൾക്ക് എന്തെങ്കിലും മോശമായി തോന്നുകയാണെങ്കിൽ എന്നോട് തുറന്നു പറയാം എന്ന് പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്. ജോഷി സാറിനെ പോലെ വലിയൊരു ഡയറക്ടർ ഒരിക്കലും ഇത്തരം മോശമായ സീനുകൾ ഉണ്ടാവില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ലാലേട്ടന്റെ ജോടി ആണെങ്കിൽ പോലും ഒരു വേശ്യയുടെ വേഷമല്ലേ വേറെ ഏതെങ്കിലും സീനിൽ സാധാരണ കുനിയുമ്പോഴോ മുന്താണി മാറുമ്പോഴോ ചില രംഗങ്ങൾ കാണാറുണ്ട് അത്തരത്തിൽ വല്ലതും ഉണ്ടാവുമോ എന്നും ഞാൻ ഭയപ്പെട്ടിരുന്നു. എന്നാൽ വളരെ മനോഹരമായയാണ് ആ സിനിമ ചിത്രീകരിച്ചത്. എന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി കുന്നുമ്മൽ ശാന്ത മാറുകയും ചെയ്തു. സോനാ നായർ കൂട്ടിച്ചേർത്തു.
Film News
ജീത്തു ജോസഫ്-ബേസിൽ ജോസഫ് ചിത്രം ‘നുണക്കുഴി’ ഒടിടി റിലീസിനൊരുങ്ങുന്നു ! സെപ്റ്റംബർ 13 മുതൽ ചിത്രം ZEE5ൽ…
ജീത്തു ജോസഫ്-ബേസിൽ ജോസഫ് ചിത്രം ‘നുണക്കുഴി’ ഒടിടി റിലീസിനൊരുങ്ങുന്നു ! സെപ്റ്റംബർ 13 മുതൽ ചിത്രം ZEE5ൽ…
ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമൽ, അജു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘നേര്’ന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റർടെയ്നർ ചിത്രം ‘നുണക്കുഴി’ ഒടിടി റിലീസിനൊരുങ്ങുന്നു. മലയാളം, തെലുഗു, കന്നഡ എന്നീ ഭാഷകളിലായ് സെപ്റ്റംബർ 13 മുതൽ ചിത്രം ZEE5ൽ സ്ട്രീമിംഗ് ആരംഭിക്കും. ചിത്രത്തിന്റെ റിലീസ് ട്രെയിലർ പുറത്തുവിട്ടിട്ടുണ്ട്. സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ആശിർവാദാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. സാഹിൽ എസ് ശർമ്മയാണ് സഹനിർമ്മാതാവ്.
U/A സർട്ടിഫിക്കറ്റോടെ 2024 ഓഗസ്റ്റ് 15നാണ് ‘നുണക്കുഴി’ തിയറ്റർ റിലീസ് ചെയ്തത്. ‘ട്വെൽത്ത് മാൻ’, ‘കൂമൻ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാർ തിരക്കഥ രചിച്ച ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, അൽത്താഫ് സലിം, ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരാണ് കൈകാര്യം ചെയ്തത്.
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, ചിത്രസംയോജനം: വിനായക് വി എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ് (സരിഗമ): സൂരജ് കുമാർ, ആശിഷ് മെഹ്‌റ, അനുരോദ് ഗുസൈൻ, രതി ഗലാനി, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ (ബെഡ്ടൈം സ്റ്റോറീസ്): കാറ്റിന ജീത്തു, ലൈൻ പ്രൊഡ്യൂസർ: ബെഡ്ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സൗരഭ് അരോറ, സംഗീതം: ജയ് ഉണ്ണിത്താൻ, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്കോർ: വിഷ്ണു ശ്യാം, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർമാർ: രോഹിത്, രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടേർസ്: സോണി ജി സോളമൻ, അമരേഷ് കുമാർ കെ, ഫസ്റ്റ് അസിസ്റ്റൻ്റ് ഡയറക്ടേർസ്: മാർട്ടിൻ ജോസഫ്, ഗൗതം കെ നായനാർ, സെക്കൻഡ് യൂണിറ്റ് സിനിമാറ്റോഗ്രഫി: ബിനു കുര്യൻ, ഏരിയൽ സിനിമാറ്റോഗ്രഫി: നിതിൻ അന്തിക്കാടൻ, സ്പോട്ട് എഡിറ്റർ: ഉണ്ണികൃഷ്ണൻ ഗോപിനാഥൻ, ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്: വിനീത് ബാലചന്ദ്രൻ, അഖിലേഷ് കൊയിലാണ്ടി, റെക്കോർഡിംഗ് എഞ്ചിനീയർ: സുബൈർ സി പി, വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ്: അമൽ ചന്ദ്രൻ, രതീഷ് വിജയൻ, കളറിസ്റ്റ്: ലിജു പ്രഭാഷകർ, വി.എഫ്.എക്സ്: ടോണി ടോം (മാഗ്മിത്ത്), സ്റ്റിൽസ്: ബെന്നറ്റ് എം വർഗീസ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, മാർക്കറ്റിംഗ് ഹെഡ് (സരിഗമ): പങ്കജ് കൽറ, പിആർഒ&മാർക്കറ്റിംങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ZEE5 പിആർഒ: വിവേക് വിനയരാജ്.
Film News
‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന്
‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന്
മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ എറണാകുളം ഫോർട്ട് കൊച്ചി സിഎസ്ഐ ഹെറിറ്റേജ് ബംഗളോയിൽ വെച്ച് രാവിലെ 8 മണിക്ക് നടന്നു. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേർന്നാണ് ആസിഫ് അലി നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. നൈറ്റ് ഡ്രൈവ്, മാളികപ്പുറം, 2018 എന്നീ വൻ വിജയ ചിത്രങ്ങൾക്കും, റീലീസിന് തയ്യാറെടുക്കുന്ന ആനന്ദ് ശ്രീബാലയ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ ജയൻ എന്നിവർ എത്തുന്നു.
ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സംഗീതം: രാഹുൽ രാജ്, കലാസംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ,
ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ , പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, അസിസ്റ്റന്റ് ഡയറക്ടേർസ്: സുമേഷ് കെ സുരേശൻ, Fr വിനീഷ് മാത്യു, രോഹൻ മിഥ്വിഷ്, ആദർശ് എ നായർ, സംഘട്ടനം: ഫീനിക്സ് പ്രഭു, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: ഓൾഡ്മങ്ക്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Film News
തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക്
തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക്
‘ഒരമ്മ പെറ്റ അളിയന്മാര്‍!..’ എന്ന് തിളക്കം സിനിമയിലെ ഓമനക്കുട്ടനേയും ഉണ്ണിയേയും, ഓമനക്കുട്ടന്റെ ഭാര്യ വനജ വിശേഷിപ്പിക്കുന്നുണ്ട്. ഈ പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന അളിയന്മാരാണ് വാണംപറമ്പില്‍ ബ്രിഗേഷും കുഴിച്ചാലില്‍ കമലാക്ഷനും. ‘പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക, തരുമോ അളിയാ’ എന്ന് തമാശയായോ കാര്യമായോ ബ്രിഗേഷിനോട് ചോദിക്കാത്ത പഞ്ചപ്പാവമാണ് കുഴിച്ചാലില്‍ കമലാക്ഷന്‍. എന്തിനും ഏതിനും അളിയന്‍ ബ്രിഗേഷിന്റെ നന്മയ്ക്കായി ഓടിനടക്കുന്ന അന്‍പുള്ള അളിയനാണ് കുഴിച്ചാലില്‍ കമലാക്ഷന്‍!..
പോലിസില്‍ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടറാണെങ്കിലും ആളൊരു ശുദ്ധനാണ്. ശുദ്ധന്‍ ചിലപ്പോള്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നാണ് അളിയനെ കുറിച്ച് ബ്രിഗേഷിന്റെ വിലയിരുത്തല്‍. പ്രശാന്ത് മുരളി നായകനായി പപ്പന്‍ ടി നമ്പ്യാര്‍ സംവിധാനം ചെയ്ത ‘വയസ്സ് എത്രയായി? മുപ്പത്തി…’ എന്ന ചിത്രത്തില്‍, അന്‍പുള്ള അളിയന്‍ കുഴിച്ചാലില്‍ കമലാക്ഷന്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു!. കുഴിച്ചാലില്‍ കമലാക്ഷനായി വേഷമിട്ടത് ചിത്രത്തിന്റെ നിര്‍മ്മാതാവും തിരക്കഥാകൃത്തുക്കളില്‍ ഒരാളുമായി ഷിജു യു.സിയാണ്. നവാഗതന്റെ പകപ്പോ പരിഭ്രമോ ഇല്ലാതെ തന്മയത്വത്തോടെയാണ് ഷിജു യു.സി കമലാക്ഷനെ അവതരിപ്പിച്ചിട്ടുള്ളത്.
തലശ്ശേരി-വടകര പ്രദേശങ്ങളില്‍ വിവാഹശേഷം ഭര്‍ത്താവ് ഭാര്യ വീട്ടില്‍ താമസിക്കുന്ന സമ്പ്രദായം ഇപ്പോളും സര്‍വ്വസാധാരണമാണ്. വാണംപറമ്പില്‍ ബബിതയെ വിവാഹം ചെയ്ത ശേഷം, ഭാര്യ വീട്ടിലാണ് കമലാക്ഷന്റെ താമസം. ഭാര്യയെ പിരിയാനുള്ള വിഷമമാണെന്ന് കമലാക്ഷന്‍ ആവര്‍ത്തിച്ച് പറയാറുണ്ടെങ്കിലും യാഥാര്‍ത്യം മറ്റൊന്നാണ്. ബബിതയുടെ സഹോദരന്‍ ബ്രിഗേഷിനൊപ്പം കറങ്ങി നടക്കാനും വെള്ളമടിക്കാനുമാണ്, അയാള്‍ ഭാര്യ വീട്ടില്‍ തങ്ങുന്നത്. 42 വയസ്സായിട്ടും വിവാഹം നടക്കാത്ത അളിയന്‍ ബ്രിഗേഷിനെ പെണ്ണുകെട്ടിക്കാനുള്ള ശുഷ്‌കാന്തിയിലും ഓട്ടത്തിലുമാണ് അളിയന്റെ ശ്രദ്ധ മുഴുവനും.
അളിയനും കുടുംബത്തിനും നല്‍കുന്ന അമിത ശ്രദ്ധമൂലം ആളിപ്പോള്‍ സസ്‌പെന്‍ഷനിലാണ്. പെണ്ണുകിട്ടാത്ത അളിയനേയും കൊണ്ട് കുടകിലേക്ക് പെണ്ണിനെ തപ്പിപ്പോകാനും കൗമാര കാലത്തെ പ്രണയിനിയെ വളക്കാനും ഉപദേശം നല്‍കുന്ന കമലാക്ഷന്റെ പ്രകടം ‘വയസ്സ് എത്രയായി? മുപ്പത്തി…’ എന്ന ചിത്രത്തെ സജീവമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ബ്രിഗേഷിന്റെ അളിയനായി മാത്രമല്ല, ബബിതയുടെ സ്‌നേഹനിധിയായ ഭര്‍ത്താവായും കമലാക്ഷന്‍ സ്‌ക്രീനില്‍ നിറഞ്ഞാടുന്നു. ‘ന്നാ താന്‍ കേസ് കൊട്’ ഫെയിം ചിത്രനായര്‍ വേഷമിട്ട ബബിതയും ഷിജു യു.സിയുടെ കമലാക്ഷനും സ്‌നേഹിച്ചും കലഹിച്ചും ജീവിക്കുന്ന ദമ്പതികളായി ജീവിക്കുകയായിരുന്നെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരുവരും ഒന്നിച്ചു വരുന്ന രംഗങ്ങളെല്ലാം തിയേറ്ററില്‍ ചിരിയുണര്‍ത്തുന്നവയാണ്.
കല്ല്യാണ മാര്‍ക്കറ്റില്‍ വിപണി മൂല്യമോ പറയത്തക്ക യോഗ്യതയോ ഇല്ലാത്തത് കൊണ്ട് 42 വയസ്സായിട്ടും അവിവാഹിതനായി തുടരേണ്ടി വരുന്ന ബ്രിഗേഷിന്റേയും അവന്റെ പ്രിയപ്പെട്ടവരുടേയും കഥയാണ് പപ്പന്‍ ടി നമ്പ്യാര്‍ ഒരുക്കിയ ഈ കോമഡി ചിത്രത്തിന്റെ കേന്ദ്രപ്രമേയം. ബ്രിഗേഷിനെ പെണ്ണുകെട്ടിക്കാന്‍ അളിയന്‍ കമലാക്ഷനും സുഹൃത്തുക്കളും നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ആദ്യ പകുതിയെ മുന്നോട്ട് നയിക്കുന്നത്. വിവാഹിതനാകാന്‍ ബ്രിഗേഷ് നടത്തുന്ന ശ്രമങ്ങളും, ആ ശ്രമങ്ങള്‍ക്ക് കൊഴുപ്പേകുന്ന അളിയന്റെ സാന്നിദ്ധ്യവും ചിത്രത്തെ ചിരിമയമാക്കുന്നു. വിവാഹം കഴിക്കാന്‍ പതിനെട്ട് അടവും പയറ്റി പരാജയപ്പെടുന്ന ബ്രിഗേഷിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായൊരു യുവതി കടന്നു വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ്, ചിത്രത്തിന്റെ രണ്ടാംപകുതിയെ ചടുലമാക്കുന്നത്. അപരിചിതയായ ആ യുവതി ബ്രിഗേഷിന്റെ ജീവിതത്തില്‍ നടത്തുന്ന ഇടപെടലുകള്‍ സിനിമയെ ഗൗരവമുള്ളതും സാമൂഹ്യ പ്രസക്തവുമായ വിഷയത്തിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു. സന്യാസത്തിന്റെ പേരില്‍ സ്ത്രികളെ ചൂഷണം ചെയ്യുന്നതിനെ ഗൗരവത്തോടെ ചിത്രം വിമര്‍ശിക്കുന്നു. ഗൗരവമുള്ള വിഷയങ്ങള്‍ തമാശയുടെ മേമ്പൊടിയോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഗൗരവമുള്ള വിഷയം കൈകാര്യം ചെയ്യുമ്പോളും തമാശ ഈ സിനിമയുടെ മുഖമുദ്രയാണ്. നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ ചിത്രത്തെ കൊണ്ടുപോകുന്നത് ബ്രിഗേഷിന്റെ അന്‍പുള്ള അളിയന്‍ കുഴിച്ചാലില്‍ കമലാക്ഷനാണ്.
അളിയനെ പെണ്ണുകെട്ടിക്കുക എന്നത് തന്റെ ലക്ഷ്യമായി കണക്കാക്കുന്ന കമലാക്ഷന്റെ ആത്മാര്‍ത്ഥത മൂലം ബ്രിഗേഷ് ചെന്നുവീഴുന്ന കുരുക്കുകള്‍ സ്രഷ്ടിക്കുന്ന നര്‍മ്മമാണ് ‘വയസ്സ് എത്രയായി? മുപ്പത്തി…’ എന്ന സിനിമയുടെ നട്ടെല്ല്. സര്‍ക്കാര്‍ ജോലിയില്ലാത്തതിനാലും പ്രായക്കൂടുതലും കഷണ്ടിയും കാരണം വിവാഹാലോചനകള്‍ മുടങ്ങി നിരാശനാകുന്ന ബ്രിഗേഷിന്റെ താങ്ങും തണലും അന്‍പുള്ള അളിയന്‍ കമലാക്ഷനാണ്. ഇണയെ കിട്ടാത്തതിന്റെ ഏകാന്തതയും അരക്ഷിതത്വവും ബ്രിഗേഷ് മറക്കുന്നത്, അളിയന്റെ കരുതലും സ്‌നേഹവും കൊണ്ടാണ്. സ്‌നേഹനിധിയായ അളിയന്‍ കമലാക്ഷനെ ഒടുക്കം ബ്രിഗേഷ് തള്ളിപ്പറയുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്യുമ്പോള്‍, കമലാക്ഷനൊപ്പം പ്രേക്ഷകന്റേയും കണ്ണ് നിറയും. കോമഡി മാത്രമല്ല ഗൗരവവും തനിക്ക് ചേരുമെന്ന് കമലാക്ഷനിലൂടെ ഷിജു യു.സി തെളിയിക്കുന്നു.
-
Songs10 months ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video2 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News2 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News2 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser2 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി