Trailers
ട്രെയിലർ നൽകുന്ന സൂചന സത്യമാവുകയാണെങ്കിൽ വരാനിരിക്കുന്നത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ആക്ഷൻ എൻ്റെർടൈനർ ! കാപ്പ ട്രൈലർ എത്തി

ട്രെയിലർ നൽകുന്ന സൂചന സത്യമാവുകയാണെങ്കിൽ വരാനിരിക്കുന്നത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ആക്ഷൻ എൻ്റെർടൈനർ ! കാപ്പ ട്രൈലർ എത്തി
പൃഥ്വിരാജും, ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ട്രൈലെർ പുറത്തിറങ്ങി ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22നാണ് സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്.
ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,
ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജിനെയും അപർണയെയും കൂടാതെ ആസിഫ് അലി, അന്ന ബെൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
ബാനർ : തിയറ്റർ ഓഫ് ഡ്രീംസ് & സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
സംവിധാനം-ഷാജി കൈലാസ്
നിർമ്മാതാക്കൾ- ഡോൾബിൻ കുര്യാക്കോസ്,ജിനു വി എബ്രഹാം,ദിലീഷ് നായർ
തിരക്കഥ – ജി ആർ ഇന്ദുഗോപൻ
ഛായാഗ്രഹണം- ജോമോൻ ടി ജോൺ
എഡിറ്റർ-ഷമീർ മുഹമ്മദ്
പ്രൊഡക്ഷൻ കൺട്രോളർ- സഞ്ചു ജെ
അസോസിയേറ്റ് ഡയറക്ടർ- മനു സുധാകരൻ
കലാസംവിധാനം- ദിലീപ് നാഥ്
വസ്ത്രാലങ്കാരം- സമീറ സനീഷ്
മേക്കപ്പ്- സജി കാട്ടാക്കട
സ്റ്റിൽസ്-ഹരി തിരുമല
പിആർഓ – ശബരി
Trailers
ബ്രഹ്മാണ്ഡ കാഴ്ചകളുമായി ഡ്രൈവിംഗ് ലൈസൻസിന്റെ ബോളിവുഡ് റീമേക്ക് ! ട്രെയിലർ കാണാം

ബ്രഹ്മാണ്ഡ കാഴ്ചകളുമായി ഡ്രൈവിംഗ് ലൈസൻസിന്റെ ബോളിവുഡ് റീമേക്ക് ! ട്രെയിലർ കാണാം
അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ‘സെൽഫി’യുടെ ട്രെയിലർ പുറത്തുവിട്ടു.പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തിയ മലയാള ചിത്രം ‘ഡ്രൈവിങ് ലൈസൻസിന്റെ’ ഹിന്ദി പതിപ്പാണ് ‘സെൽഫി’. ഫെബ്രുവരി 24 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. രാജ് മേത്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന് റിഷഭ് ശർമയാണ് തിരക്കഥയൊരുക്കുന്നത്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷനും ,പൃഥ്വിരാജും, സുപ്രിയയും, മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
ഡ്രൈവിങ് ലൈസൻസിൽ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ താരമായി അക്ഷയ് കുമാറും , സുരാജ് വെഞ്ഞാറമൂട് അവതിരിപ്പിച്ച വെഹിക്കിള്‍ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയുമാണ് എത്തുന്നത്. ചിത്രത്തിൽ മിയ അവതരിപ്പിച്ച വേഷം കൈകാര്യം ചെയ്യുന്നത് നുഷ്രത്ത് ബറൂച്ചയാണ്.
സച്ചിയുടെ തിരക്കഥയിൽ ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമായ ഡ്രൈവിങ് ലൈസൻസ് 2019 ലാണ് പുറത്തിറങ്ങുന്നത്. ഒരു സൂപ്പർ താരവും വെഹിക്കിള്‍ ഇൻസ്പെക്ടർ ആയ അയാളുടെ ആരാധകനും തമ്മിലുള്ള കഥയാണ് ചിത്രം പറയുന്നത്.
Trailers
ഇരട്ടയുമായി ഞെട്ടിച്ചു ജോജു ജോർജ്ജ് ! ട്രെയിലർ പുറത്തിറങ്ങി

ഇരട്ടയുമായി ഞെട്ടിച്ചു ജോജു ജോർജ്ജ് ! ട്രെയിലർ പുറത്തിറങ്ങി
ജോജു ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ‘ഇരട്ട’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. വിനോദ്, പ്രമോദ് എന്നീ രണ്ട് ഇരട്ട സഹോദരമാരുടെ വേഷമാണ് ചിത്രത്തിൽ ജോജു ജോർജ്ജ് ചെയ്യുന്നത്. ചിത്രത്തിലെ നായികയായി എത്തുന്നത് തമിഴ്- മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ അഞ്ജലിയാണ്. ഏറെ ആകാംഷ ഉണർത്തുന്ന ട്രൈലർ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്
നവാഗതനായ രോഹിത് എം.ജി. കൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകൻ. ഫെബ്രുവരി രണ്ടിന് ചിത്രം തിയേറ്ററുകളിൽ എത്തും. വീണ്ടും ജോജു പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരും ചിത്രത്തിലുണ്ട്.
Trailers
ഇന്ത്യൻ സിനിമയുടെ രാജാവിൻ്റെ തിരിച്ചുവരവ് ! ഷാരൂഖ് ഖാൻ ചിത്രം പത്താൻ്റെ ട്രെയിലർ പുറത്തിറങ്ങി

ഇന്ത്യൻ സിനിമയുടെ രാജാവിൻ്റെ തിരിച്ചുവരവ് ! ഷാരൂഖ് ഖാൻ ചിത്രം പത്താൻ്റെ ട്രെയിലർ പുറത്തിറങ്ങി
ഷാറൂഖ് ഖാന്–ദീപിക പദുക്കോണ്‍ ചിത്രം ‘പത്താന്റെ’ ട്രെയിലർ പുറത്തിറങ്ങി. ഒരു ഇടവേളയ്ക്കു ശേഷമാണ് ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ തിരിച്ചുവരവിന് ഒരുങ്ങുന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങളാണ് ചിത്രത്തിൻറെ ട്രെയിലറിൽ ഒരുക്കിയിരിക്കുന്നത്.250കോടിരൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.
ജനുവരി 25ന് പുറത്തിറങ്ങുന്ന ചിത്രം ഇതിനോടകം തന്നെ ആഗോളതലത്തിൽ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. 2018ല്‍ പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം തിയറ്റര്‍ റിലീസിനൊരുങ്ങുന്ന ഷാറൂഖ് ചിത്രമാണ് പത്താന്. ചിത്രത്തിലെ ഒരു പാട്ട് സീനില്‍ നായിക ഉപയോഗിച്ച വസത്രത്തിന്റെ നിറത്തെച്ചൊല്ലി വന്‍വിവാദം ഉയര്‍ന്നിരുന്നു.
ബേഷരം രംഗ് എന്ന് തുടങ്ങുന്ന ഗാനവും ജൂമേ ജോ പത്താന് എന്ന് തുടങ്ങുന്ന ഗാനവും കോടിക്കണക്കിന് ആരാധകരാണ് കണ്ടത്. 2020ല്‍ തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് മൂലം ഇടയ്ക്ക് നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു. മൂംബൈ,ദുബായ്, സ്പെയിന്,ഇറ്റലി, ഫ്രാന്‍സ്,റഷ്യ, തുര്‍ക്കി എന്നിവടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ആദിത്യ ചോപ്ര നിര്‍മിക്കുന്ന ചിത്രം സിദ്ധാര്‍ഥ് ആനന്ദാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഖത്തര്‍ ലോകകപ്പ് ട്രോഫി അനാവരണത്തിലും ലോകകപ്പ് ഫൈനല്‍ ദിനത്തിലെ ടെലിവിഷന്‍ ചാറ്റിലും പങ്കെടുത്ത ദീപിക പദുക്കോണും ഷാറൂഖ് ഖാനും ലോകവേദിയില്‍ തന്നെ ‘പത്താന്റെ’ പ്രചാരകരായി. ഷാറൂഖിനും ദീപികയ്ക്കും ഒപ്പം ജോണ്‍ എബ്രഹാമും പ്രധാനവേഷത്തിലെത്തുന്നു.
-
Film News11 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video11 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News5 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News11 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News11 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser6 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News3 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News10 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം