Connect with us

Matinee Special

ഒരു തവണ ഉപയോഗിച്ച വസ്ത്രങ്ങൾ കഴുകി വീണ്ടും ഉപയോഗിക്കുന്ന ആളാണ് താൻ, തുറന്നു പറഞ്ഞു കനിഹ

ഒരു തവണ ഉപയോഗിച്ച വസ്ത്രങ്ങൾ കഴുകി വീണ്ടും ഉപയോഗിക്കുന്ന ആളാണ് താൻ, തുറന്നു പറഞ്ഞു കനിഹ

Published

on

ഒരു തവണ ഉപയോഗിച്ച വസ്ത്രങ്ങൾ കഴുകി വീണ്ടും ഉപയോഗിക്കുന്ന ആളാണ് താൻ, തുറന്നു പറഞ്ഞു കനിഹ

ഒരു തവണ ഉപയോഗിച്ച വസ്ത്രങ്ങൾ കഴുകി വീണ്ടും ഉപയോഗിക്കുന്ന ആളാണ് താൻ, തുറന്നു പറഞ്ഞു കനിഹ

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി കനിഹ. ഓരോ അപ്ഡേറ്റ്സും നടി പ്രേക്ഷകർക്കായി നൽകാറുണ്ട്, അതേ സമയം തന്നെ വസ്ത്രധാരണത്തിന്റെ പേരിലും ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന പോസ്റ്റുകൾക്കും നിരവധി കമന്റുകളും സോഷ്യൽ മീഡിയയിൽ താരം നേരിടുന്നുണ്ട്. എന്നാൽ അവയെ എല്ലാം അവഗണിച്ചുകൊണ്ടും കണക്കിനു മറുപടി കൊടുത്തുകൊണ്ടും ആരാധകരുടെ കയ്യടി കനിഹ നേടിയെടുക്കാറുണ്ട്.

 

ഇപ്പോൾ ഏറ്റവും ഒടുവിലായി താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തൻറെ വസ്ത്രധാരണത്തെ പറ്റി പറഞ്ഞിരിക്കുന്ന ഭാഗങ്ങളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഇന്ന വസ്ത്രമേ ധരിക്കാവൂ എന്ന നിർബന്ധം ഒന്നും ഇല്ലല്ലോ. അതുകൊണ്ട് തന്നെ എനിക്ക് കംഫർട്ട് എന്ന് തോന്നുന്ന വസ്ത്രങ്ങൾ ധരിക്കുവാൻ ആണ് എപ്പോഴും ഞാൻ ശ്രമിക്കുന്നത്.

ഒരു തവണ ഉപയോഗിച്ച വസ്ത്രം പിന്നീട് ഉപയോഗിക്കാതെ ഇരിക്കുന്ന പതിവ് എനിക്കില്ല. കഴുകി വസ്ത്രം ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ എന്നും ബ്രാൻഡഡ് വസ്ത്രങ്ങൾക്കായി എനിക്ക് ഒരു അലമാര ഇല്ലെന്നും അങ്ങനെ ഒന്ന് വേണം എന്ന് ഇതുവരെ തോന്നിയിട്ടില്ല എന്നുമാണ് കനിഹ പറയുന്നത്.

ജോഷി ചിത്രം പാപ്പാന്‍ ആണ് കനിഹ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രം. സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രോ ഡാഡി സിനിമയിലും കനിഹ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

 

Click to comment

You must be logged in to post a comment Login

Leave a Reply

Matinee Special

ഗാനത്തിലൂടെ വെല്ലുവിളികൾ നടത്തിയ വിജയ്-അജിത്ത് പോരിന്റെ കഥ. തമിഴ്നാട്ടിലെ തല-ദളപതി യുദ്ധം

Published

on

ഗാനത്തിലൂടെ വെല്ലുവിളികൾ നടത്തിയ വിജയ്-അജിത്ത് പോരിന്റെ കഥ. തമിഴ്നാട്ടിലെ തല-ദളപതി യുദ്ധം

കോളിവുഡിൽ രണ്ട് വമ്പൻ താരങ്ങളാണ് തലയും ദളപതിയും എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന അജിത് കുമാറും വിജയും. പൊതുവേ ഇവർ തമ്മിൽ സിനിമയ്ക്കകത്ത് വളരെ സൗഹൃദത്തിലാണ്, എന്നാൽ സിനിമയ്ക്ക് പുറത്ത് ആരാധകർക്കിടയിൽ ഇതല്ല അവസ്ഥ. തമിഴ്നാട്ടിൽ നിലവിലെ ഏറ്റവും വലിയ ആരാധക പോര് തലയുടെയും ദളപതിയുടെയും ഫാൻസുകൾ തമ്മിലാണ്. എംജിആർ-ശിവാജി ഗണേശൻ, രജനീകാന്ത്-കമലഹാസൻ എന്നീ സൂപ്പർ താരങ്ങളുടെ ആരാധകർ തമ്മിൽ മുൻപും തമിഴകത്ത് ആരാധക സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രത്തോളം ബലാബലം നിൽക്കുന്ന ഇരു ആരാധക സംഘങ്ങൾ തമിഴ് സിനിമ ചരിത്രത്തിൽ ആദ്യമാണ്.

ഇത് ആരാധക പോരിനെ കുറിച്ചുള്ള കഥയല്ല പറയുന്നത്. 2004-2005 കാലഘട്ടത്തിൽ ഇരു താരങ്ങളുടെയും സിനിമയിലെ ഇൻട്രൊഡക്ഷൻ ഗാനത്തിൽ പാട്ടിലെ വരികൾ കൊണ്ട് ഒരു വാക്ക് പോര് നടക്കുകയുണ്ടായി. 2004ൽ അജിത്ത് നായകനായ എത്തിയ ചിത്രമായിരുന്നു അട്ടഹാസം. ആ ചിത്രത്തിലെ ഹിറ്റ് ഗാനമായിരുന്നു “ഇമയ മലയിൽ എൻ കൊടി പറന്താൽ ഉനക്കെന്നെ”. സാധാരണ തമിഴ് സൂപ്പർതാര ചിത്രങ്ങളിൽ ഇൻട്രൊഡക്ഷൻ ഗാനങ്ങളും നായകനെ പുകഴ്ത്തുന്ന വരികളും സ്വാഭാവികമാണ്. എന്നാൽ ഈ ഗാനത്തിൽ നായകനെ പുകഴ്ത്തുന്നതിനോടൊപ്പം മറ്റൊരാളെ പരോക്ഷമായി വിമർശിക്കുന്ന തരത്തിൽ ആയിരുന്നു വരികൾ. “എന്നെ മുകളിലേക്ക് ഉയർത്താൻ അച്ഛൻ ഉണ്ടായിരുന്നില്ല എന്റെ സ്വന്തം അധ്വാനത്തിലാണ് ഞാൻ വിജയിക്കുന്നത്” എന്ന് തുടങ്ങുന്ന വരികൾ പരോക്ഷമായി വിജയ്നെ ആക്ഷേപിക്കുന്നതാണ് എന്ന് പറഞ്ഞ് ആ സമയങ്ങളിൽ വൻ വിവാദങ്ങൾ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു.

 

എന്നാൽ അതിനു ശേഷം വന്ന വിജയിച്ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം കൃത്യമായി അജിത്തിന്റെ പാട്ടിലെ വരികൾക്ക് മറുപടി കൊടുക്കുന്നതായിരുന്നു. 2005ൽ പുറത്തിറങ്ങിയ സച്ചിൻ എന്ന ചിത്രത്തിലെ “വാ വാ വാ എൻ തലൈവ” എന്ന ഗാനമായിരുന്നു അത്.

അട്ടഹാസത്തിലെ “ഹിറ്റ്ലർ ആയാലും ബുദ്ധൻ ആയാലും നിനക്കെന്താണ്” എന്ന വരികൾക്ക് വിജയിച്ചിത്രത്തിൽ മറുപടി കൊടുത്തത് “ഹിറ്റ്ലർ ജീവിതവും വേണ്ട ബുദ്ധൻറെ ജീവിതവും വേണ്ട നീയും ഞാനും ആയി മാത്രം ഇരുന്നാൽ മതി” എന്നു തുടങ്ങുന്ന വരികൾ ഗാനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ചന്ദ്രമുഖിക്കൊപ്പം റിലീസ് ചെയ്ത സച്ചിൻ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയില്ലെങ്കിലും ചിത്രത്തിലെ ഗാനം ആരാധകർ ഏറ്റെടുത്ത് വലിയ രീതിയിൽ ആഘോഷമാക്കിയിരുന്നു. പിന്നീട് തമിഴ്നാട്ടിലെ പല പൊതു പരിപാടികളിലും ചിത്രത്തിലെ ഈ രണ്ടു ഗാനങ്ങൾ തമ്മിൽ മത്സരങ്ങൾ വരെ ഉണ്ടായിരുന്നു.

പിന്നീട് വളരെ നാളുകൾക്കു ശേഷം അജിത് തൻറെ ആരാധക സംഘടന ഔദ്യോഗികമായി പിരിച്ചുവിടുകയും ആരാധകർക്കിടയിൽ നിന്നും മാധ്യമപ്രവർത്തകർക്കിടയിൽ നിന്നും കൃത്യമായ അകലം താരം കാത്തുസൂക്ഷിക്കുകയും ചെയ്തു. എന്നാൽ ഇതിന് വിപരീതമാണ് വിജയ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. ആരാധകർക്കിടയിൽ ഇറങ്ങിച്ചെല്ലുകയും തൻറെ ചിത്രത്തിൻറെ ഓരോ ഓഡിയോ ലോഞ്ചിലും ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് അവരെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള വാക്കുകൾ കൊണ്ടും താരം ആരാധകരെ കയ്യിലെടുത്തു. തെന്നിന്ത്യയിലെ തന്നെ നിലവിലെ ഏറ്റവും വലിയ ആരാധകരാണ് ഇപ്പോൾ തലാ ഫാൻസും ദളപതി ഫാൻസും തമ്മിൽ നടക്കുന്നത്, തമിഴ്നാട്ടിൽ മാത്രമല്ല ഇപ്പോൾ കേരളത്തിലും ഇരുവരുടെയും ആരാധകർ തമ്മിൽ ആരോഗ്യപരമായ മത്സരം നടക്കുന്നുണ്ട്.

Continue Reading

Matinee Special

ട്രാക്ക് മാറ്റി ഷൈൻ നിഗം ! ഉല്ലാസം നാളെ മുതൽ തിയ്യറ്ററുകളിലേക്ക്

Published

on

ട്രാക്ക് മാറ്റി ഷൈൻ നിഗം ! ഉല്ലാസം നാളെ മുതൽ തിയ്യറ്ററുകളിലേക്ക്

ഷൈൻ നിഗത്തെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ഉല്ലാസം നാളെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. പതിവ് ഷൈൻ നിഗം കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി പുതിയ രൂപത്തിലും ഊർജത്തിലും ആണ് ഷൈൻ ചിത്രത്തിൻറെ ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം, ക്രിസ്റ്റി കെെതമറ്റം എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പ്രവീൺ ബാലകൃഷ്ണന്‍റേതാണ് തിരക്കഥ. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ്ഛാ യാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് നായിക.

സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി കെ ഹരിനാരായണന്‍റെ വരികൾക്ക് ഷാൻ റഹ്‍മാന്‍ ഈണം പകരുന്നു. തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ (കാല, മാരി, പേട്ട, സിംഗം) ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്. അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി, അംബിക, നയന എൽസ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പൊജകട് ഡിസൈനർ ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ. എഡിറ്റിംഗ് ജോൺകുട്ടി, കലാസംവിധാനം നിമേഷ് താനൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റഷീദ് അഹമ്മദ്, സഹസംവിധാനം സനൽ വി ദേവൻ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

Continue Reading

Matinee Special

കമൽ ഹസ്സനും മമ്മൂട്ടിയും ഒന്നിക്കുന്നു മഹേഷ് നാരായൺ ചിത്രത്തിൽ

Published

on

കമൽ ഹസ്സനും മമ്മൂട്ടിയും ഒന്നിക്കുന്നു മഹേഷ് നാരായൺ ചിത്രത്തിൽ

ഇന്ത്യൻ സിനിമയിൽ ഇളക്കിമറിച്ച വിക്രംത്തിനുശേഷം ഉലകനായകൻ കമലഹാസൻ നായകനാകുന്ന പുതിയ ചിത്രത്തിൽ മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയും ഒരുമിക്കുന്നു എന്നാണ് ഇപ്പോഴത്തെ പുതിയ വാർത്തകൾ. തമിഴിലെ പ്രമുഖ ഓൺലൈൻ മാധ്യമമായ വള പേച്ചു ആണ് ഈ വാർത്ത ഔദ്യോഗികമായി പുറത്തു വിട്ടത്.

മലയാളത്തിലെ തന്നെ ഹിറ്റ്മേക്കർ മഹേഷ് നാരായണനാണ് കമലഹാസൻ- മമ്മൂട്ടി ചിത്രം ഒരുക്കുന്നത്. കമലഹാസനും മഹേഷ് നാരായണൻ കൂടി ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കമലിന്റെ തന്നെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ അവസാന വാരത്തോടെ കൂടി ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കും.

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ദേശീയ പുരസ്കാരം നേടിയ നടൻമാരുടെ പട്ടികയിൽ മുൻനിരയിലാണ് കമലഹാസനെയും മമ്മൂട്ടിയുടെയും സ്ഥാനം. ഇരുവരും മൂന്നുതവണ വീതം ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പുറത്തുവന്ന വാർത്തകൾ സത്യമാണെങ്കിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താര സംഗമം ആയിരിക്കും മഹേഷ് നാരായണൻ ചിത്രം.

അതേസമയം ലോകേഷ് കനകരാജ് ഒരുക്കിയ കമലഹാസൻ ചിത്രം വിക്രം 400 കോടി ക്ലബ്ബിൽ ഇടം നേടി തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.

 

Continue Reading

Recent

Film News4 hours ago

500 കോടി ചിത്രം വിക്രത്തിൽ കമൽ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകിയപ്പോൾ 100 കോടി ചിത്രമായ റോഷാക്കിൽ ആസിഫ് അലിക്ക് റോളക്സ് നൽകി മമ്മൂട്ടി

500 കോടി ചിത്രം വിക്രത്തിൽ കമൽ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകിയപ്പോൾ 100 കോടി ചിത്രമായ റോഷാക്കിൽ ആസിഫ് അലിക്ക് റോളക്സ് നൽകി മമ്മൂട്ടി കമലഹാസൻ ചിത്രമായ...

Film News9 hours ago

ലൂസിഫറിൻ്റെ അഴിഞ്ഞാട്ടത്തിന് ശേഷം ആറാടാൻ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ

ലൂസിഫറിൻ്റെ അഴിഞ്ഞാട്ടത്തിന് ശേഷം ആറാടാൻ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ മെഗാസ്റ്റാർ ചിരഞ്ജീവിയുടെയും സംവിധായകൻ ബോബി കൊല്ലിയുടെയും (കെ.എസ്. രവീന്ദ്ര) ക്രേസി മെഗാ...

Uncategorized12 hours ago

അക്ഷയ്കുമാർ ഇനി വിയർക്കും. ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

അക്ഷയ്കുമാർ ഇനി വിയർക്കും. ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി ബോളിവുഡ് സൂപ്പർതാരം അക്ഷയ്...

Film News13 hours ago

ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ ! ആനക്കൊമ്പ് കേസിൽ ഹൈക്കോടതി

ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ ! ആനക്കൊമ്പ് കേസിൽ ഹൈക്കോടതി 2012 ഏറെ വിവാദമായ വാർത്തയായിരുന്നു ആദായ നികുതി വകുപ്പിന്റെ റൈഡിൽ സൂപ്പർതാരം മോഹൻലാലിൻറെ...

Film News14 hours ago

റഷ്യൻ ചൈനീസ് ജപ്പാൻ പ്രേക്ഷകരെ ലക്ഷ്യം വെച്ച് ആഗോള ചിത്രമായി പുഷ്പ 2 ഒരുങ്ങുന്നു !

റഷ്യൻ ചൈനീസ് ജപ്പാൻ പ്രേക്ഷകരെ ലക്ഷ്യം വെച്ച് ആഗോള ചിത്രമായി പുഷ്പ 2 ഒരുങ്ങുന്നു ! ‘പുഷ്പ 2’ ന്റെ ചിത്രീകരണം അടുത്തിടെ ഹൈദരാബാദിലെ റാമോജി ഫിലിം...

Film News1 day ago

ഐ എഫ് എഫ് കെയിൽ നൻ പകൽ നേരത്ത് മയക്കം 12 13 14 തീയതികളിൽ പ്രദർശിപ്പിക്കും

ഐ എഫ് എഫ് കെയിൽ നൻ പകൽ നേരത്ത് മയക്കം 12 13 14 തീയതികളിൽ പ്രദർശിപ്പിക്കും വീണ്ടുമൊരു സിനിമാ ഉത്സവ കാലമെത്തി. അടുത്ത മേളയ്ക്ക്‌ വീണ്ടും...

Film News1 day ago

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ദളപതി 67 നായകനാവാൻ വിജയ് !

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ദളപതി 67 നായകനാവാൻ വിജയ് ! ആരാധകരും പ്രേക്ഷകരും ഒരുപോലെ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് വിജയ്...

Film News2 days ago

ഇനി തല എൻട്രി ! തുനിവിലെ ആദ്യ ഗാനം “ചില്ല ചില്ല” ഡിസംബർ 9ന് എത്തുന്നു !

ഇനി തല എൻട്രി ! തുനിവിലെ ആദ്യ ഗാനം “ചില്ല ചില്ല” ഡിസംബർ 9ന് എത്തുന്നു ! എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അജിത് കുമാറിന്റെ വരാനിരിക്കുന്ന...

Film News2 days ago

ബോക്സ് ഓഫീസിൽ ജനുവരിയിൽ മമ്മൂട്ടി-ബാലയ്യ പോരാട്ടം ! തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ ആദ്യമായി നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തീപാറും

ബോക്സ് ഓഫീസിൽ ജനുവരിയിൽ മമ്മൂട്ടി-ബാലയ്യ പോരാട്ടം ! തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ ആദ്യമായി നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തീപാറും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുഗ് സൂപ്പർസ്റ്റാർ നന്ദമുരി ബാലകൃഷ്ണയും...

Film News2 days ago

തിരുമ്പി വന്തിട്ടേന്ന് സൊല്ല് ! ഒറ്റയടിക്ക് 15 കിലോ കുറച്ച് പുത്തൻ ലുക്കിൽ നിവിൻപോളി !

തിരുമ്പി വന്തിട്ടേന്ന് സൊല്ല് ! ഒറ്റയടിക്ക് 15 കിലോ കുറച്ച് പുത്തൻ ലുക്കിൽ നിവിൻപോളി ! വീണ്ടുമൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മലയാളികളുടെ പ്രിയ ജനപ്രിയ താരമായ നിവിൻപോളി....

Trending