Connect with us

Trailer and Teaser

കെജിഎഫ് തരംഗത്തിന് ശേഷം ഇനി അടുത്തത് കണ്ഠാര !

Published

on

കെജിഎഫ് തരംഗത്തിന് ശേഷം ഇനി അടുത്തത് കണ്ഠാര !

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ റെക്കോർഡുകൾ തിരുത്തി കുറിച്ച കെ.ജി.എഫിന് ശേഷം പുതിയ കന്നഡ ചിത്രവുമായി നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് വീണ്ടും. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിര​ഗണ്ടൂർ നിർമിക്കുന്ന കണ്ഠാരയുടെ ടീസർ പുറത്തിറങ്ങി. കന്നഡയിലെ സൂപ്പർ താരമായ ഋഷഭ് ഷെട്ടിയാണ് ചിത്രത്തിലെ നായകൻ.

പാൻ ഇന്ത്യൻ ചിത്രങ്ങളിലൂടെ കൂടെ ഏവർക്കും പ്രിയപ്പെട്ട നടൻ കൂടിയ
ഋഷഭ് ഷെട്ടി തന്നെയാണ് കണ്ഠാരയുടെ തിരക്കഥയും സംവിധാനവും. തമിഴ് നടൻ കിഷോർ, അച്യുത് കുമാർ, സപ്തമി ​ഗൗഡ, പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റഭിനേതാക്കൾ. ആക്ഷനും സസ്പെൻസും നിറഞ്ഞ അത്യന്തം ആവേശകരമായ രം​ഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ​

ഋഷഭ് ഷെട്ടി മുഖ്യകഥാപാത്രങ്ങളിലൊന്നായി ഈയിടെ പുറത്തിറങ്ങിയ ഗരുഡ​ഗമന ഋഷഭവാഹന എന്ന ചിത്രം പ്രേക്ഷകരുടേയും നിരൂപകരുടേയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റിയിരുന്നു.

അരവിന്ദ് എസ് കശ്യപ് ആണ് ഛായാ​ഗ്രഹണം. ബി അജനീഷ് ലോകനാഥ് സം​ഗീത സംവിധാനവും കെ.എം പ്രകാശ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. നടനും സംവിധായകനുമായ രാജ് ബി ഷെട്ടി, ഭൂഷൺ എന്നിവരാണ് നൃത്തസംവിധായകർ. കെ.ജി.എഫ് ആദ്യഭാ​ഗത്തിലൂടെ മലയാളികൾക്കും സുപരിചിതനായ വിക്രം മൂർ ആണ് കണ്ഠാരയുടെ സംഘട്ടനസംവിധായകൻ. ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.

Trailer and Teaser

പ്രേക്ഷക മനസ്സുകൾ കീഴടക്കാൻ വീണ്ടും മഞ്ജു വാര്യർ-സൗബിൻ കൂട്ടുകെട്ട്, ‘വെള്ളരിപട്ടണ’ത്തിന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി

Published

on

പ്രേക്ഷക മനസ്സുകൾ കീഴടക്കാൻ വീണ്ടും മഞ്ജു വാര്യർ-സൗബിൻ കൂട്ടുകെട്ട്, ‘വെള്ളരിപട്ടണ’ത്തിന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി

 

കുളത്തില്‍ മുങ്ങുന്ന കെ.പി.യുമായി
‘വെള്ളരിപട്ടണ’ത്തിന്റെ രണ്ടാം ടീസര്‍

കുളത്തില്‍ മുങ്ങി ആറ്റില്‍ പൊങ്ങുന്ന ലീഡര്‍ കെ.പി.സുരേഷിനെ അവതരിപ്പിച്ചുകൊണ്ട് ‘വെള്ളരിപട്ടണ’ത്തിന്റെ രണ്ടാമത്ത ടീസര്‍ പുറത്തിറങ്ങി.

മഞ്ജുവാര്യര്‍,സൗബിന്‍ഷാഹിര്‍,കോട്ടയം രമേശ് എന്നിവരാണ് ടീസറിലുള്ളത്. ചിത്രത്തിന്റെ ആദ്യ ടീസറും മഞ്ജുവിന്റെയും സൗബിന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍ റീലുകള്‍ വന്‍ ഹിറ്റായിരുന്നു.
ആക്ഷന്‍ ഹീറോ ബിജു,അലമാര,മോഹന്‍ലാല്‍,കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിപട്ടണ’ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്.

മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,മാലപാര്‍വതി,വീണനായര്‍,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ പ്രധാന അഭിനേതാക്കള്‍. അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.

Continue Reading

Trailer and Teaser

ഉന്നെ കല്യാണം പണ്ണിട്ടാ, എന്നെ പണ്ണിട്ടാ ! നയൻസ്-സാമന്ത-വിജയ് സേതുപതി കൂട്ടുകെട്ടിൽ കാത്തുവാക്കുള്ളെ രണ്ട് കാതൽ ട്രെയ്‌ലർ കാണാം

Published

on

ഉന്നെ കല്യാണം പണ്ണിട്ടാ, എന്നെ പണ്ണിട്ടാ ! നയൻസ്-സാമന്ത-വിജയ് സേതുപതി കൂട്ടുകെട്ടിൽ കാത്തുവാക്കുള്ളെ രണ്ട് കാതൽ ട്രെയ്‌ലർ കാണാം

വിജയ് സേതുപതി, നയൻ‌താര, സാമന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കാതുവാക്കുള രണ്ടു കാതലിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടു.

ത്രികോണ പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്നേഷ് ശിവനാണ്. ചിത്രം ഏപ്രിൽ 28 ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന് വേണ്ടി പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ്.

റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് സാമന്തയും നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതൽ’. ക്രിക്കറ്റ് താരം ശ്രീശാന്തും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്.

ശ്രീശാന്ത് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും കാതുവാക്കുള രണ്ടു കാതലിന് ഉണ്ട്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെയും റൗഡി പിക്ചേഴ്സിന്റെയും ബാനറിലാണ് ചിത്രം എത്തുന്നത്. ലളിത് കുമാർ എസ്.എസും നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും വിഘ്നേശ് ശിവൻ തന്നെയാണ്.

വിജയ് സേതുപതി, നയൻ‌താര, സാമന്ത എന്നിവർ എന്നിവരെ കൂടാതെ കലാ മാസ്റ്റർ, റെഡിൻ കിംഗ്സ്ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എസ്.ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഇഫാർ മീഡിയ- റാഫി മതിരയാണ്.

 

Continue Reading

Trailer and Teaser

തലമുറകളെ ആവേശം കൊള്ളിച്ച സേതുരാമയ്യരുടെ അഞ്ചാം വരവ് ! പ്രേക്ഷകരിൽ ആവേശം കൊള്ളിച്ച് ട്രെയ്‌ലർ പുറത്തിറങ്ങി

Published

on

തലമുറകളെ ആവേശം കൊള്ളിച്ച സേതുരാമയ്യരുടെ അഞ്ചാം വരവ് ! പ്രേക്ഷകരിൽ ആവേശം കൊള്ളിച്ച് ട്രെയ്‌ലർ പുറത്തിറങ്ങി

ആരാധകർ ഏറെ പ്രതീക്ഷയോടെ
കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘സി.ബി.ഐ 5: ദ് ബ്രെയ്ൻ’ ട്രെയ്‌ലർ പുറത്തിറങ്ങി.

2 മിനിറ്റ് 24 സെക്കന്റ് ഉള്ള ട്രെയ്‌ലർ തലമുറകളെ ഏറെ ആവേശം കൊള്ളിച്ച സിബിഐ തീം മ്യൂസിക് അടക്കം ഉൾക്കൊള്ളിസിച്ചുകൊണ്ടു സേതുരാമയ്യരുടെ അഞ്ചാം വരവിന് പ്രതീക്ഷകൾ ഉയർത്തുന്നു.ചിത്രം
മെയ് ഒന്നിന് റിലീസ് ചെയ്യും. ​മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച പരമ്പരയായ സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം വരവാണിത്.

സി.ബി.ഐ പരമ്പരയിലെ നാലാം ഭാഗമിറങ്ങി 17 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുതിയ ചിത്രം വരുന്നത്. എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും സേതുരാമയ്യരെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. സ്വർ​ഗചിത്ര അപ്പച്ചനാണ് നിർമാണം. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കിടപ്പിലായ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവും സിനിമയുടെ പ്രത്യേകതയാണ്.

രൺജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം. ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വൻ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം-ജേക്സ് ബിജോയ്, ഛായാഗ്രഹണം-അഖിൽ ജോർജ്, എഡിറ്റിങ്-ശ്രീകർ പ്രസാദ്.
സേതുരാമയ്യർ സീരീസിലെ ഇതുവരെയുള്ള നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988ൽ ‘ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്’ ആണ് ആദ്യമെത്തിയത്. 1989ൽ ‘ജാഗ്രത’ എന്ന പേരിൽ രണ്ടാം ഭാഗമിറങ്ങി. 2004ൽ ‘സേതുരാമയ്യർ സി.ബി.ഐ’യും, 2005ൽ ‘നേരറിയാൻ സി.ബി.ഐ’യും എത്തി.

Continue Reading

Recent

Film News7 hours ago

സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്ന ഏട്ടൻ ! സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസയുമായി ദിലീപ്

സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്ന ഏട്ടൻ ! സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസയുമായി ദിലീപ് മലയാളികളുടെ ഏറെ പ്രിയങ്കരനായ താരമായ സുരേഷ് ഗോപിയുടെ അറുപത്തിനാലാമത് ജന്മദിന ആഘോഷം...

Film News16 hours ago

വൈദ്യതി നിരക്ക് വർധന, സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്കും വർധിക്കും

വൈദ്യതി നിരക്ക് വർധന, സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്കും വർധിക്കും കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് വർധിപ്പിച്ചിരുന്ന സാഹചര്യത്തിൽ കേരളത്തിലെ...

Film News21 hours ago

ഒരു ഇടവേളക്ക് ശേഷം വേദി പങ്കിട്ട് മലയാളത്തിന്റെ താര രാജാക്കൻമാർ

ഒരു ഇടവേളക്ക് ശേഷം വേദി പങ്കിട്ട് മലയാളത്തിന്റെ താര രാജാക്കൻമാർ വലിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഒരേവേദിയിൽ ഒത്തുകൂടിയിരിക്കുകയാണ് മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും...

Film News22 hours ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി,...

Film News1 day ago

പതിവ് വിജയ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പുത്തൻ ലുക്കിൽ വിജയുടെ വാരിസ്

പതിവ് വിജയ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പുത്തൻ ലുക്കിൽ വിജയുടെ വാരിസ് വിജയുടെ 48 ആം ജന്മദിനത്തിൽ പുതിയ ചിത്രമായ വാരിസിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. തെലുങ്കിലെ...

Film News1 day ago

ജന്മദിനത്തിൽ മാസ്സായി സുരേഷ് ഗോപിയുടെ SG251 സെക്കന്റ് ലുക്ക് പോസ്റ്റർ

ജന്മദിനത്തിൽ മാസ്സായി സുരേഷ് ഗോപിയുടെ SG251 സെക്കന്റ് ലുക്ക് പോസ്റ്റർ ജീബൂബ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ രാഹുൽ രാമചന്ദ്രൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം സുരേഷ് ഗോപി...

Film News2 days ago

മലയാളത്തിലെ ഇന്റസ്ട്രിയൽ ഹിറ്റ് പഴശ്ശിരാജയിൽ മാക്കത്തിന്റെ വേഷം ഉപേക്ഷിക്കാൻ കാരണം അതുകൊണ്ടായിരുന്നു

മലയാളത്തിലെ ഇന്റസ്ട്രിയൽ ഹിറ്റ് പഴശ്ശിരാജയിൽ മാക്കത്തിന്റെ വേഷം ഉപേക്ഷിക്കാൻ കാരണം അതുകൊണ്ടായിരുന്നു വെറും നാലു വർഷത്തെ സിനിമാജീവിതം കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു സംയുക്താവർമ്മ. പിന്നീട്...

Film News2 days ago

മമ്മൂട്ടിയുടെ അതിഥി വേഷ തിളക്കത്തിൽ പ്രിയൻ തിയറ്ററുകളിൽ നിറഞ്ഞോടുന്നു

മമ്മൂട്ടിയുടെ അതിഥി വേഷ തിളക്കത്തിൽ പ്രിയൻ തിയറ്ററുകളിൽ നിറഞ്ഞോടുന്നു ഷറഫുദ്ദീനെ നായകനാക്കി ആന്റണി സോണി സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. നൈല ഉഷ, അപർണ...

Film News2 days ago

പപ്പൻ പറക്കാൻ ഒരുങ്ങുന്നു ! തിരിച്ചു വരവിന് കച്ചകെട്ടി ജനപ്രിയ നായകൻ

പപ്പൻ പറക്കാൻ ഒരുങ്ങുന്നു ! തിരിച്ചു വരവിന് കച്ചകെട്ടി ജനപ്രിയ നായകൻ 2018 ക്രിസ്മസ് വേളയിൽ പ്രഖ്യാപിച്ച ദിലീപ് ചിത്രമായിരുന്നു പറക്കും പപ്പൻ. പിന്നീട് പല കാരണങ്ങൾ...

Film News2 days ago

കടുവയിൽ 10 മിനിറ്റ് സിംഹം ഇറങ്ങുന്നു ! പൃഥ്വിരാജ് ചിത്രം കടുവയിൽ അതിഥി വേഷത്തിൽ മോഹൻലാൽ

കടുവയിൽ 10 മിനിറ്റ് സിംഹം ഇറങ്ങുന്നു ! പൃഥ്വിരാജ് ചിത്രം കടുവയിൽ അതിഥി വേഷത്തിൽ മോഹൻലാൽ ഒരു ഇടവേളക്കുശേഷം ഷാജി കൈലാസ് ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം കടുവയിൽ...

Trending