Songs
നിറഞ്ഞാടി നയൻസും സാംസും ! വിഘ്നേഷ് ശിവൻ ചിത്രത്തിലെ പുതിയ ഗാനം എത്തി

നിറഞ്ഞാടി നയൻസും സാംസും ! വിഘ്നേഷ് ശിവൻ ചിത്രത്തിലെ പുതിയ ഗാനം എത്തി
നയൻതാര, വിജയ് സേതുപതി, സാമന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാതുവാക്കിലെ രണ്ടു കാതൽ’ എന്ന ചിത്രത്തിന്റെ ഗാനം പുറത്തിറങ്ങി. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്.
റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് സാമന്തയും നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതൽ’. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ്ചിത്രത്തിൽ അഭിനയിക്കുന്നത്.
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേശ് ശിവനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. വിഘ്നേഷ് ശിവന്റേത് തന്നെയാണ് കഥയും തിരക്കഥയും. കലാ മാസ്റ്റർ, റെഡിൻ കിംഗ്സ്ലി, ലൊല്ലു സഭാ മാരൻ, ഭാർഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്.
Songs
മലയാളികളുടെ പ്രിയപ്പെട്ട സൂഫി വീണ്ടും ലിയോ തദ്ദേവൂസ് – അൽഫോൺസ് ജോസഫ് ടീമിന്റെ പന്ത്രണ്ടിലെ മെല്ലേ എൻ പ്രണയം എന്ന് ഗാനം പുറത്തിറങ്ങി

മലയാളികളുടെ പ്രിയപ്പെട്ട സൂഫി വീണ്ടും ലിയോ തദ്ദേവൂസ് – അൽഫോൺസ് ജോസഫ് ടീമിന്റെ പന്ത്രണ്ടിലെ മെല്ലേ എൻ പ്രണയം എന്ന് ഗാനം പുറത്തിറങ്ങി
ദേവ് മോഹൻ, വിനായകന്, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന’പന്ത്രണ്ടി’ന്റെ പുതിയ ഗാനം പുറത്തിറങ്ങി.
സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്ല ആണ് നിർവ്വഹിക്കുന്നത്. നടന് ലാലും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ബി.കെ. ഹരിനാരായണന്, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു.
എഡിറ്റർ- നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്ട്രോളർ- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്, മേക്കപ്പ്- അമല്‍ ചന്ദ്രന്, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈൻ- പോപ്കോണ്‍, സൗണ്ട് ഡിസൈനർ- ടോണി ബാബു, ആക്ഷന്‍ – ഫീനിക്സ് പ്രഭു, വി.എഫ്.എക്സ്. – മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ- ഹരീഷ് സി. പിള്ള, മോഷൻ പോസ്റ്റർ- ബിനോയ് സി. സൈമൺ- പ്രൊഡക്ഷൻ മാനേജർ- നികേഷ് നാരായൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോഷ് കൈമൾ,
Songs
പാൻ ഇന്ത്യൻ ചിത്രം ജന ഗണ മന യിലെ ആദ്യ ഗാനം പുറത്ത്

പാൻ ഇന്ത്യൻ ചിത്രം ജന ഗണ മന യിലെ ആദ്യ ഗാനം പുറത്ത്
ഡ്രൈവിംഗ് ലൈസൻസിന്റെ ഗംഭീര വിജയത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കു ന്ന ‘ജന ഗണ മന’ യുടെ ആദ്യ ഗാനം പുറത്തു വിട്ടു.
സുരാജ് പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന ചിത്രത്തിൽ മംമ്ത മോഹൻദാസാണ് നായിക.ക്വീൻ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തിലേക്കെത്തിയ ഡിജോ ജോസ് ആന്റണിയാണ് ജനഗണമനയുടെ സംവിധായകൻ. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനുമാണ് ചേർന്നാണ് ജന ഗണ മന നിർമ്മിക്കുന്നത്.
മംമ്ത മോഹൻദാസ്, ശ്രീദിവ്യ, ധ്രുവൻ, ഷാരി, ഷമ്മി തിലകൻ, രാജ കൃഷ്ണമൂർത്തി, പശുപതി, അഴകം പെരുമാൾ, ഇളവരസ്, വിനോദ് സാഗഡ, വിൻസി അലോഷ്യസ്, മിഥുൻ, ഹരി കൃഷ്ണൻ, വിജയ് കുമാർ, വൈഷ്ണവി വേണുഗോപാൽ തുടങ്ങിയരവാണ് പ്രധാന കഥാപത്രങ്ങളായി ചിത്രത്തിലെത്തുന്നത്.
സൂദീപ് ഇളമൺ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശ്രീജിത്ത് സാരംഗാണ് എഡിറ്റിങ്. ജേക്സ് ബിജോയായണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
Songs
പത്താംവളവിലെ പെരുന്നാൾ ! മനോഹരമായ ഗാനം കാണാം

പത്താംവളവിലെ പെരുന്നാൾ ! മനോഹരമായ ഗാനം കാണാം
സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രമായ പത്താം വളവ് തീയേറ്ററുകളിൽ എത്തുംമുൻപേ ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയുമാണ് അണിയറ പ്രവർത്തകർ
. എം. പദ്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രം മെയ് 13 ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്.
ആർധന എന്ന ഇമ്പമാർന്നതും സ്നേഹ സാന്ദ്രമായതുമാർന്ന ഗാനം പാടിയിരിക്കുന്നത് വിജയ് യേശുദാസും മെറിൻ ഗ്രിഗേറിയും ചേർന്ന് ആണ്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിൻ രാജാണ്.
എം. പദ്മകുമാറിന്റെ ചിത്രത്തിന് ഒരിക്കൽ കൂടി സംഗീതം നിർവഹിക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് സംഗീത സംവിധായകൻ പറയുന്നു. തനിക്ക് സംഗീത സംവിധാനത്തിൽ ഒരു നിർണായക അവസരം തന്ന എം. പദ്മകുമാറിന്റെ ഒപ്പം വീണ്ടും പാട്ടൊരുക്കുമ്പോൾ വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും അതെല്ലാം വിജയിക്കട്ടെയെന്നും രഞ്ജിൻ രാജ് കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ ട്രൈലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന നിരവധി മൂഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ച ട്രെയിലറിലെ ഇന്ദ്രജത്ത്, സുരജ് വെഞ്ഞാറംമൂട് എന്നിവരുടെ പ്രകടനം സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം അജ്മൽ അമീർ മലയാളത്തിലേക്ക് എത്തുന്ന സിനിമയാണ് പത്താം വളവ്.
-
Film News4 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News4 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News4 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Film News3 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം
-
Film News3 months ago
പുതിയ കാമുകി പഴയ ഭാര്യ, ഭാര്യയുടെ ഇപ്പോഴത്തെ കാമുകൻ ! മനോഹരമായ നിമിഷം പകർത്തി ഹൃത്തിക്ക്
-
Video3 months ago
അന്തം വിട്ട് ആരാധകർ! എന്താണീകാണുന്നത് ? അപ്സരസോ ? വൈറൽ ആയി മാളവിക മേനോന്റെ പുതിയ ഫോട്ടോ ഷൂട്ട്
-
Film News3 months ago
ബോക്സോഫീസ് വിയർക്കും! യുവ ഹിറ്റ് സംവിധായകനൊപ്പം അടുത്ത മമ്മൂട്ടി ചിത്രം, വരുന്നതെല്ലാം അടാർ ഐറ്റങ്ങൾ ആണല്ലോ