Connect with us

Uncategorized

ജാനേമൻ ഒ.ടി.ടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു, ചിത്രം സൺ നെക്സ്റ്റിൽ

Published

on

ജാനേമൻ ഒ.ടി.ടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു, ചിത്രം സൺ നെക്സ്റ്റിൽ

ഒടുവിൽ പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് സൂപ്പർഹിറ്റ് ചിത്രം ജാനേ മൻ ഒ.ടി.ടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. പോയവർഷം നവംബർ മാസം അവസാനത്തോടുകൂടി തിയേറ്ററുകളിൽ എത്തിയ ചിത്രം ആബാലവൃന്ദം പ്രേക്ഷകരും ഏറ്റെടുത്ത് വമ്പൻ വിജയം ആക്കുകയായിരുന്നു. ജാനേമൻനു ശേഷം റിലീസ് ആയ പല ചിത്രങ്ങളും, ഈ മാസം റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ഹൃദയം പോലും ഒ.ടി.ടിയിൽ റിലീസ് ചെയ്തെങ്കിലും 75 പരം ദിവസങ്ങൾ കഴിഞ്ഞിട്ടും ജാനേമൻ ഡിജിറ്റൽ റിലീസ് വയ്കുകയായിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്, ഫെബ്രുവരി 25ന് സൺ നെക്സ്റ്റ് വഴി ആണ് ചിത്രം എത്തുന്നത്. ഉടൻ തന്നെ ചിത്രം ടെലിവിഷൻ പ്രീമിയറിനും എത്തും.

അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, ഗായകനായ സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നീ നടീനടന്മാരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. യുവതാരനിരയോടൊപ്പം ലാൽ ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വികൃതി എന്ന സിനിമക്ക് ശേഷം ചീർസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സജിത് കൂക്കൾ, ഷോൺ ആന്റണി എന്നിവർ ചേർന്ന് ആണ് സിനിമാ നിർമ്മിക്കുന്നത്. സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ പി എബ്രഹാം. സഹ രചന സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം ബിജിബാൽ. എഡിറ്റർ കിരൺദാസ്, കോസ്റ്റ്യും മാഷർ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാൻ, മേക്കപ്പ് ആർജി വയനാടൻ, സ്റ്റിൽ വിവി ചാർലി, പ്രൊഡക്ഷൻ കൺട്രോളർ പി.കെ ജിനു എന്നിവരാണ്.

Uncategorized

വീണ്ടും അച്ഛനായി ഗിന്നസ് പക്രു !

Published

on

വീണ്ടും അച്ഛനായി ഗിന്നസ് പക്രു !

മിമിക്രി വേദികളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനും മിമിക്രി കലാകാരനുമാണ് ഗിന്നസ് പക്രു. കഴിഞ്ഞ ദിവസം തൻ്റെ ജീവിതത്തിലെ സന്തോഷ നിമിഷം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയ വഴി
താൻ വീണ്ടും ഒരച്ഛനായ വിവരം പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് പക്രു. പെൺകുഞ്ഞിന്റെ അച്ഛനായതായി അറിയിച്ച പക്രു ഡോക്ടർ രാധാമണിക്കും ആശുപത്രിക്കും നന്ദി അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ സന്തോഷവാർത്ത അറിയിച്ചത്. കുഞ്ഞിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗായത്രിയാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ. ദീപ്ത കീർത്തി എന്ന മറ്റൊരു മകൾ കൂടിയുണ്ട് അദ്ദേഹത്തിന്. നിരവധി പേരാണ് വിശേഷമറിഞ്ഞ് ഗിന്നസ് പക്രുവിനും കുടുംബത്തിനും ആശംസകൾ അറിയിച്ചുകൊണ്ടിരിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഗിന്നസ് പക്രുവിന്റെയും ഗായത്രിയുടേയും പതിനേഴാം വിവാഹവാർഷികം.

Continue Reading

Uncategorized

മരക്കാറിന് ശേഷം 100 കോടി ചിത്രത്തിൽ വീണ്ടും മോഹൻലാൽ ! ഒരുങ്ങുന്നത് പാൻ ഇന്ത്യൻ വിസ്മയം

Published

on

മരക്കാറിന് ശേഷം 100 കോടി ചിത്രത്തിൽ വീണ്ടും മോഹൻലാൽ ! ഒരുങ്ങുന്നത് പാൻ ഇന്ത്യൻ വിസ്മയം

മരയ്ക്കാർ ശേഷം വീണ്ടും ഒരു നൂറുകോടി ചിത്രവുമായി മോഹൻലാൽ എത്തുന്നു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്ന ‘ഋഷഭ’ എന്നാൽ മോഹൻലാൽ ചിത്രത്തിൻറെ ബഡ്ജറ്റ് അണിയറ പ്രവർത്തകർ പദ്ധതി ചെയ്തിരിക്കുന്നത് നൂറുകോടിക്ക് മുകളിലാണ്. മോഹൻലാലിനൊപ്പം തെലുങ്ക് സൂപ്പർ താരം വിജയ് ദേവര കൊണ്ടയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തും. നന്ദകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘ഋഷഭ’. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

അതേസമയം മോഹൻലാൽ ലിജോ ജോസ് പല്ലിശ്ശേരി ചിത്രമായ മലൈക്കൊട്ടൈ വാലിഭൻ്റെ ചിത്രീകരണ തിരക്കുകളിൽ ആണ് മോഹൻലാൽ നിലവിൽ. ജൂൺ മാസത്തിൽ ആയിരിക്കും ഋഷഭയുടെ ചിത്രീകരണം അണിയറപ്രവർത്തകർ പദ്ധതി ചെയ്യുന്നത്. മോഹൻലാലിനെയും വിജയ് തേവരകൊണ്ടയും കൂടാതെ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

Continue Reading

Uncategorized

അക്ഷയ്കുമാർ ഇനി വിയർക്കും. ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Published

on

അക്ഷയ്കുമാർ ഇനി വിയർക്കും.
ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ ചിത്രം ബഡേ മിയാൻ ചൊട്ടെ മിയാനിൽ സുപ്രധാന വേഷം ചെയ്യുവാൻ മലയാളി സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും എത്തുന്നു. അക്ഷയ് കുമാർ തൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്കും അക്ഷയ് പങ്കുവച്ചു.

“അതിശക്തനായ പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്. ഈ ആക്ഷൻ എന്റർടെയ്‌നറിൽ ഇത്തരമൊരു പവർഹൗസ് പെർഫോമർ ഉണ്ടായിരിക്കുന്നത് അതിശയകരമായ അനുഭവമായിരിക്കും, ”ബഡെ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിന്റെ സംവിധായകൻ അലി അബ്ബാസ് സഫർ പങ്കുവെച്ചു. രചനയും സംവിധാനവും കൂടാതെ, അലി അബ്ബാസ് സഫർ, വാഷു ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്‌റ എന്നിവരോടൊപ്പം നിർമ്മാണവും നിർവഹിക്കുന്നു. 2023ൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തിൽ വില്ലൻ വേഷത്തിൽ ആയിരിക്കും പൃഥ്വിരാജ് എത്തുക എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്.പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രമായ കെജിഎഫ് ഡയറക്ടർ പ്രശാന്ത് നീലൊരുക്കുന്ന സലാറിലും വില്ലൻ വേഷത്തിൽ പൃഥ്വിരാജ് എത്തുന്നത്.

അൽഫോൺസ് പുത്രന്റെ ഗോൾഡ് എന്ന ചിത്രമാണ് പൃഥ്വിരാജിന്റെ അവസാനമായി പുറത്തിറങ്ങിയത്. ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്നും നിരൂപകരത്തിൽ നിന്നും മോശം അഭിപ്രായവും സ്വീകരണവുമാണ് ലഭിച്ചത്. നായക വേഷത്തിന് പുറമെ ചിത്രത്തിന്റെ സഹനിർമ്മാതാവും പൃഥ്വിരാജ് ആണ്. സംവിധായകൻ ബ്ലെസിയുടെ സ്വപ്ന ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൃഥ്വി ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞിരുന്നൂ. ഖലീഫ, വിലായത്ത് ബുദ്ധ, കാളിയൻ എന്നിവയാണ് പൃഥ്വിരാജിന്റെ മറ്റ് പ്രോജക്ടുകൾ. 2019 ലെ ബ്ലോക്ക്ബസ്റ്റർ ലൂസിഫറിന്റെ തുടർച്ചയായ മോഹൻലാലിന്റെ എൽ 2: എമ്പുരാൻ എന്ന ചിത്രത്തിലൂടെ ഒരിക്കൽ കൂടി സംവിധായകൻ ആകുവാനായി തയ്യാറാക്കുകയുംകൂടിയാണ് പൃഥ്വിരാജ്.

Continue Reading

Recent

Film News23 hours ago

ജീത്തു ജോസഫ്-ബേസിൽ ജോസഫ് ചിത്രം ‘നുണക്കുഴി’ ഒടിടി റിലീസിനൊരുങ്ങുന്നു ! സെപ്റ്റംബർ 13 മുതൽ ചിത്രം ZEE5ൽ…

ജീത്തു ജോസഫ്-ബേസിൽ ജോസഫ് ചിത്രം ‘നുണക്കുഴി’ ഒടിടി റിലീസിനൊരുങ്ങുന്നു ! സെപ്റ്റംബർ 13 മുതൽ ചിത്രം ZEE5ൽ…   ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമൽ,...

Video4 months ago

കളർഫുൾ എന്റർടൈനറായി കട്ടീസ് ഗ്യാങ് ; ട്രെയിലർ എത്തി

കളർഫുൾ എന്റർടൈനറായി കട്ടീസ് ഗ്യാങ് ; ട്രെയിലർ എത്തി യുവതാരങ്ങൾ അണിനിരക്കുന്ന പുതിയ ചിത്രം കട്ടീസ് ഗ്യാങ്ങിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഉണ്ണി ലാലു, സജിൻ ചെറുകയിൽ,...

Film News4 months ago

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന്

‘ദ പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു!! ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും...

Events5 months ago

ജിആര്‍പിയിലും വമ്പൻ കുതിപ്പുമായി ബിഗ് ബോസ് സീസൺ 6 ചരിത്രം സൃഷ്ടിക്കുന്നു

ജിആര്‍പിയിലും വമ്പൻ കുതിപ്പുമായി ബിഗ് ബോസ് സീസൺ 6 ചരിത്രം സൃഷ്ടിക്കുന്നു ഇന്ന് മലയാളി സദസ്സുകളിൽ ഒഴിച്ചുകൂടാൻ ആവാത്ത വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് സീസൺ 6....

Film News5 months ago

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക്

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക് ‘ഒരമ്മ പെറ്റ അളിയന്മാര്‍!..’ എന്ന് തിളക്കം സിനിമയിലെ ഓമനക്കുട്ടനേയും ഉണ്ണിയേയും, ഓമനക്കുട്ടന്റെ ഭാര്യ വനജ വിശേഷിപ്പിക്കുന്നുണ്ട്. ഈ പ്രയോഗം...

Reviews6 months ago

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ. 2024ലെ മലയാള സിനിമയുടെ കുതിപ്പ് ടോപ്പ് ഗിയറിൽ...

Film News7 months ago

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ ! മീരാ ജാസ്മിൻ, നരേൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം...

Film News8 months ago

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ ! തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’...

Film News8 months ago

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ് കാലം പറയാത്ത കഥയോ കണ്ടു പഴകിയ കഥയോ അല്ല ഖൽബ്‌.. കണ്മുന്നിൽ കണ്ട ജീവിതങ്ങളുടെ നമ്മളോരുത്തരും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളുടെ മികവാർന്ന ആവിഷ്ക്കാരമാണ്. സിനിമ...

Film News8 months ago

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം   എന്നും പുതുമയും വ്യത്യസ്ഥതയും ഉള്ള ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ബാനർ ആണ് ഫ്രൈഡേ ഫിലിം ഹൗസ്. അങ്കമാലി...

Trending