Connect with us

Film News

ഹൃദയം ഒ.ടി.ടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു, ചിത്രം ഹോട്സ്റ്റാറിൽ

ഹൃദയം ഒ.ടി.ടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു, ചിത്രം ഹോട്സ്റ്റാറിൽ

Published

on

ഹൃദയം ഒ.ടി.ടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു, ചിത്രം ഹോട്സ്റ്റാറിൽ

ഹൃദയം ഒ.ടി.ടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു, ചിത്രം ഹോട്സ്റ്റാറിൽ

പ്രണവ് മോഹൻലാൽ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം തീയറ്ററുകളിൽ വിജയകരമായി നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ ജനുവരി 21ന് റിലീസ് ചെയ്ത ചിത്രം സർക്കാർ നിയന്ത്രണം ഉള്ളതിനാൽ പകുതി സദസ്സിലും ഞായറാഴ്ച ലോക്ക് ഡൗണിലും ഇടയിലാണ് പ്രദർശിപ്പിച്ച വരുന്നത്. എന്നിരുന്നാലും കഴിഞ്ഞ നാലു വാരത്തിനിടയിൽ ബോക്സ്ഓഫീസിൽ ചിത്രം നേടിയെടുത്തത് 50 കോടിയോളം രൂപയാണ്.

ചിത്രത്തിൻറെ ഒ.ടി.ടി റിലീസ് ഔദ്യോഗികമായി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ വഴി ഫെബ്രുവരി 18 മുതലാണ് ചിത്രം പ്രേക്ഷകരുടെ സ്വീകരണമുറിയിൽ എത്തുന്നത്.

വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മെരിലാൻഡ് സിനിമാസ് ആണ് നിർമ്മിച്ചത്. അജു വര്‍ഗ്ഗീസ്, ബെെജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ വെെശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.

സംഗീതം: ഹിഷാം അബ്ദുള്‍ വഹാബ്, എഡിറ്റര്‍: രഞ്ജന്‍ എബ്രാഹം, കോ പ്രൊഡ്യുസര്‍: നോബിള്‍ ബാബു തോമസ്സ്

 

Click to comment

You must be logged in to post a comment Login

Leave a Reply

Film News

സാമ്രാജ്യം തിരിച്ചു പിടിക്കാൻ കിംഗ് ഖാൻ വരുന്നു ! ബോളിവുഡിനെ കുലുക്കാൻ പഠാൻ ആദ്യ ഗാനം തിങ്കളാഴ്ച

Published

on

സാമ്രാജ്യം തിരിച്ചു പിടിക്കാൻ കിംഗ് ഖാൻ വരുന്നു ! ബോളിവുഡിനെ കുലുക്കാൻ പഠാൻ ആദ്യ ഗാനം തിങ്കളാഴ്ച

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ്- ദീപിക താരജോഡികൾ ഒന്നിച്ചെത്തുന്ന ‘പത്താൻ’. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജോൺ എബ്രഹാമും മുഖ്യ വേഷത്തിലെത്തുന്നു. ആദിത്യ ചോപ്ര നിർമ്മിക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഒരു ചാരനായാണ് വേഷമിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ പ്രമേയം രഹസ്യമായി വയ്ക്കുക എന്ന ഉദേശത്തോടെ ട്രെയിലറിനു മുൻപ് ഗാനരംഗം പുറത്തിറക്കാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. പത്താനിലെ ആദ്യ ഗാനരംഗം ഡിസംബർ 12 തിങ്കളാഴ്ച പുറത്തിറങ്ങും. ‘ബേഷാറം റാങ്ങ്’ എന്നാണ് ഗാനത്തിനു നൽകിയിരിക്കുന്ന പേര്. ദീപികയുടെ ഹോട്ട് ലുക്കിനൊപ്പം ഷാരൂഖുമായുള്ള കെമിസ്ട്രിയുമാണ് ഗാനത്തിൽ നിറഞ്ഞു നിൽക്കുന്നതെന്ന് പ്രവർത്തകർ പറയുന്നു.

ഇന്ത്യൻ സിനിമയിലെ തന്നെ വലിയ ആരാധകവൃന്ദമുള്ള താരജോഡികളാണ് ദീപികയും ഷാരൂഖും. ഇരുവരും ഒന്നിച്ചെത്തിയ ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്സ്, ഹാപ്പി ന്യൂയർ എന്നിവയെല്ലാം ബോക്സോഫീസ് ഹിറ്റുകളായിരുന്നു. പത്താനിലെ ഗാനം സ്പെയിനിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. 2023 ജനുവരി 25 നാണ് പത്താൻ റിലീസിനെത്തുക. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

 

Continue Reading

Film News

ദുരന്തമായ ബീസ്റ്റ് പോലും നേടിയത് 250 കോടി ! വാരിസിനായി മത്സരിച്ചു വിതരണക്കാരും തീയറ്റർ ഉടമകളും! “തീ ഇത് ദളപതി”

Published

on

ദുരന്തമായ ബീസ്റ്റ് പോലും നേടിയത് 250 കോടി ! വാരിസിനായി മത്സരിച്ചു വിതരണക്കാരും തീയറ്റർ ഉടമകളും! “തീ ഇത് ദളപതി”

എംജിആറിനും രജനീകാന്തിനും ശേഷം തമിഴ്നാട് കണ്ട ഏറ്റവും വലിയ താരമായി മാറുകയാണ് ഇപ്പോൾ ദളപതി വിജയ്. വിജയ് ചിത്രങ്ങളുടെ കച്ചവട മൂല്യം ഇപ്പോൾ മറ്റു താരങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്. അവസാന ചിത്രമായ നെൽസൻ ഒരുക്കിയ ബീസ്റ് ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞെങ്കിലും ചിത്രം നേടിയത് 250 കോടി രൂപയോളം ആണ്, ഇത് മാത്രം അടിവരയിട്ട് പറയുന്നു വിജയുടെ ബോക്സ് ഓഫീസ് താരമൂല്യം എത്രമാത്രം എന്ന്. മ്യൂസിക്കൽ റൈറ്റ്സ് ഓവർസീസ് റൈറ്റ്സ് അന്യഭാഷ ഡിസ്ട്രിബ്യൂഷൻ എന്നിവയിൽ എല്ലാം തന്നെ വിജയിച്ചിത്രങ്ങൾ അമ്മാനമാടുന്നത് കോടികൾ കൊണ്ടാണ്. പൊങ്കലിന് തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന വാരിസിനും സമാനമായ മത്സരമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് തമിഴ്‌നാട് തിയറ്റർ അവകാശം 75 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.
38 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഓവർസീസ് അവകാശം ഫാർസ് ഫിലിംസിന് വിറ്റത്. സൂപ്പർതാരം തല അജിത് കുമാറിന്റെ തുനിവിനു ഓവർസീസ് വിതരണത്തിൽ ലഭിച്ചത് വെറും 13 കോടി രൂപ മാത്രമാണ്.
ചിത്രത്തിന്റെ നിർമ്മാതാവ് ദിൽ രാജുവാണ് തെലുങ്കിൽ ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിൽ ഓരോ വിജയിച്ചിത്രത്തിനും റെക്കോർഡ് ഡിസ്ട്രിബ്യൂഷൻ തുകയ്ക്കാണ് വിറ്റു പോകാറുള്ളത്, മലയാളത്തിലെ സൂപ്പർതാര ചിത്രങ്ങളുടെ ബഡ്ജറ്റിന് സമാനമാണ് ഓരോ വിജയചിത്രത്തിന്റെയും ഡിസ്ട്രിബ്യൂഷൻ തുകയും. 250 കോടി ബഡ്ജറ്റിൽ പൂർത്തിയായ ചിത്രത്തിന്റെ വിതരണവകാശം മാത്രം 150 കോടിക്ക് മുകളിൽ സ്വന്തമാക്കി എന്നാണ് ഇതുവരെയുള്ള കണക്കുകൾ. പൊങ്കൽ റിലീസ് ആയി ജനുവരി 12ന് ചിത്രം തീയറ്ററുകളിൽ എത്തും.

Continue Reading

Film News

UMF എനിക്ക് പ്രതിഫലം തന്നു ! എല്ലാ ടെക്നീഷ്യൻമ്മാർക്കും UMF പ്രതിഫലം കൊടുത്തിട്ടുണ്ട്. – അനൂപ് പന്തളം

Published

on

UMF എനിക്ക് പ്രതിഫലം തന്നു ! എല്ലാ ടെക്നീഷ്യൻമ്മാർക്കും UMF പ്രതിഫലം കൊടുത്തിട്ടുണ്ട്. – അനൂപ് പന്തളം

കഴിഞ്ഞദിവസം ഉണ്ണിമുകുന്ദൻ ചിത്രമായ ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ പ്രതിഫലം നൽകാത്തതിൻ്റെ പേരിൽ ബാല നൽകിയ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. UMF ( ഉണ്ണി മുകുന്ദൻ ഫിലിംസ്) തനിക്കും സംവിധായകൻ ഉൾപ്പെടെയുള്ള മറ്റ് സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം നൽകിയിട്ടില്ല എന്നായിരുന്നു നടൻ ബാലയുടെ വാദം.

ഇപ്പോൾ ഇതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൻറെ സംവിധായകനായ അനൂപ് പന്തളം

 

“നടൻ ബാല ഒരു ഓൺലൈൻ ചാനലിന് നടത്തിയ സംഭാഷണത്തിൽ എന്റെ പേരുൾപ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണം.

ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റു ടെക്‌നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ കൊടുത്തതായി ആണ് എന്റെ അറിവിൽ.

അദ്ദേഹത്തെ ഈ സിനിമയിൽ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയിൽ നല്ലൊരു കഥാപാത്രമാണ് ബാലക്ക്. അദ്ദേഹമത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതിൽ സന്തോഷം. സിനിമ നന്നായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കുകയും ഇപ്പോൾ വിജയം നേടിയ സന്തോഷത്തിലും ആണ്‌ ഞങ്ങൾ ഈ സമയത്ത്‌ ഇത്തരം വിഷയങ്ങളിൽ എന്റെ പേര്‌ വലിച്ചിഴക്കുന്നതിൽ വിഷമമുണ്ട്‌.

സ്നേഹപൂർവ്വം
അനൂപ്‌ പന്തളം”

 

Continue Reading

Recent

Songs18 mins ago

തലയിറങ്ങി സോഷ്യൽ മീഡിയയിൽ ഇളക്കിമറിച്ച് തല വിളയാട്ടം ! തുനിവിലെ ചില്ല ചില്ല ഗാനം കാണാം

തലയിറങ്ങി സോഷ്യൽ മീഡിയയിൽ ഇളക്കിമറിച്ച് തല വിളയാട്ടം ! തുനിവിലെ ചില്ല ചില്ല ഗാനം കാണാം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത് നായകനാകുന്ന ‘തുനിവ്’ ചിത്രത്തിലെ ആദ്യ...

Trailers48 mins ago

ട്രെയിലർ നൽകുന്ന സൂചന സത്യമാവുകയാണെങ്കിൽ വരാനിരിക്കുന്നത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ആക്ഷൻ എൻ്റെർടൈനർ ! കാപ്പ ട്രൈലർ എത്തി

ട്രെയിലർ നൽകുന്ന സൂചന സത്യമാവുകയാണെങ്കിൽ വരാനിരിക്കുന്നത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ആക്ഷൻ എൻ്റെർടൈനർ ! കാപ്പ ട്രൈലർ എത്തി പൃഥ്വിരാജും, ആസിഫ് അലിയും ഷാജി...

Film News2 hours ago

സാമ്രാജ്യം തിരിച്ചു പിടിക്കാൻ കിംഗ് ഖാൻ വരുന്നു ! ബോളിവുഡിനെ കുലുക്കാൻ പഠാൻ ആദ്യ ഗാനം തിങ്കളാഴ്ച

സാമ്രാജ്യം തിരിച്ചു പിടിക്കാൻ കിംഗ് ഖാൻ വരുന്നു ! ബോളിവുഡിനെ കുലുക്കാൻ പഠാൻ ആദ്യ ഗാനം തിങ്കളാഴ്ച ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ്- ദീപിക...

Film News6 hours ago

ദുരന്തമായ ബീസ്റ്റ് പോലും നേടിയത് 250 കോടി ! വാരിസിനായി മത്സരിച്ചു വിതരണക്കാരും തീയറ്റർ ഉടമകളും! “തീ ഇത് ദളപതി”

ദുരന്തമായ ബീസ്റ്റ് പോലും നേടിയത് 250 കോടി ! വാരിസിനായി മത്സരിച്ചു വിതരണക്കാരും തീയറ്റർ ഉടമകളും! “തീ ഇത് ദളപതി” എംജിആറിനും രജനീകാന്തിനും ശേഷം തമിഴ്നാട് കണ്ട...

Songs8 hours ago

തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ച മോൺസ്റ്ററിലെ ഹണി റോസിന്റെ അതിഗംഭീര പ്രകടനങ്ങളുമായുള്ള വീഡിയോ ഗാനം എത്തി

തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ച മോൺസ്റ്ററിലെ ഹണി റോസിന്റെ അതിഗംഭീര പ്രകടനങ്ങളുമായുള്ള വീഡിയോ ഗാനം എത്തി മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രമായ പുലിമുരുകന് ശേഷം മോഹൻലാൽ വൈശാഖ കൂട്ടുകെട്ട്...

Film News9 hours ago

UMF എനിക്ക് പ്രതിഫലം തന്നു ! എല്ലാ ടെക്നീഷ്യൻമ്മാർക്കും UMF പ്രതിഫലം കൊടുത്തിട്ടുണ്ട്. – അനൂപ് പന്തളം

UMF എനിക്ക് പ്രതിഫലം തന്നു ! എല്ലാ ടെക്നീഷ്യൻമ്മാർക്കും UMF പ്രതിഫലം കൊടുത്തിട്ടുണ്ട്. – അനൂപ് പന്തളം കഴിഞ്ഞദിവസം ഉണ്ണിമുകുന്ദൻ ചിത്രമായ ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ...

Film News10 hours ago

മെഗാ ഹിറ്റ് ചിത്രം കടുവക്ക് ശേഷം പൃഥ്വി-ഷാജി കൈലാസ് കൂട്ടുകെട്ടിൻ്റെ അടുത്ത വെടിക്കെട്ടിന് ഇന്ന് തിരികൊളുത്തും. കാപ്പ ടീസർ വൈകീട്ട് 6 മണിക്ക്

മെഗാ ഹിറ്റ് ചിത്രം കടുവക്ക് ശേഷം പൃഥ്വി-ഷാജി കൈലാസ് കൂട്ടുകെട്ടിൻ്റെ അടുത്ത വെടിക്കെട്ടിന് ഇന്ന് തിരികൊളുത്തും. കാപ്പ ടീസർ വൈകീട്ട് 6 മണിക്ക്   പൃഥ്വിരാജും, ആസിഫ്...

Film News23 hours ago

ആദിശങ്കറിന് രണ്ടാം ജന്മം; ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം

ആദിശങ്കറിന് രണ്ടാം ജന്മം; ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം കോട്ടയം ജില്ലയിലെ ചെമ്പ് എന്ന ഗ്രാമത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ...

Film News23 hours ago

“കോമഡിയുടെ വഴിയിലേക്ക് വീണ്ടും സുരാജ് !എന്നാലും ന്റളിയാ റിലീസ് തീയതി പുറത്തു വിട്ടു”

“കോമഡിയുടെ വഴിയിലേക്ക് വീണ്ടും സുരാജ് !എന്നാലും ന്റളിയാ റിലീസ് തീയതി പുറത്തു വിട്ടു” സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന “എന്നാലും ന്റളിയാ” സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു .ജനുവരി...

Film News1 day ago

NBK108 : ബാലകൃഷ്ണയുടെയും അനിൽ രവിപുടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഗ്രാൻഡ് ലോഞ്ച് നടന്നു

NBK108 : ബാലകൃഷ്ണയുടെയും അനിൽ രവിപുടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഗ്രാൻഡ് ലോഞ്ച് നടന്നു നന്ദമുരി ബാലകൃഷ്ണ കേന്ദ്രകഥാപാത്രത്തിൽ ബിഗ് ബജറ്റ് പ്രോജക്റ്റ് #NBK108 ന്റെ ലോഞ്ച് ഇന്ന്...

Trending