Connect with us

Uncategorized

ധനൂഷ് ഹോളിവുഡ്‌ ചിത്രം ദ ഗ്രേ മാ൯ 22ന് നെറ്റ്ഫ്ലിക്സിൽ പ്രചാരണത്തിന് റൂസോ ബ്രദേഴ്സ് ഇന്ത്യയിലേക്ക്

Published

on

ധനൂഷ് ഹോളിവുഡ്‌ ചിത്രം ദ ഗ്രേ മാ൯ 22ന് നെറ്റ്ഫ്ലിക്സിൽ പ്രചാരണത്തിന് റൂസോ ബ്രദേഴ്സ് ഇന്ത്യയിലേക്ക്

നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ സഹോദരന്മാ൪, ആന്റണി, ജോ റൂസോ മറ്റൊരു ആക്ഷ൯ ചിത്രവുമായി തിരിച്ചെത്തുന്നു. നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ റയാ൯ ഗോസ്ലിംഗ്, ക്രിസ് ഇവാ൯സ്, അന്ന ഡി അ൪മാസ് എന്നിവ൪ക്കൊപ്പം തമിഴ് സൂപ്പർ താരം ധനുഷും വേഷമിടുന്നു. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി റൂസോ സഹോദരന്മാരെ തന്നെ ഇന്ത്യ൯ ആരാധക൪ക്കു മുന്നിലെത്തിക്കുകയാണ് നെറ്റ്ഫ്ളിക്‌സ്. 2022 ജൂലൈ 20 ന് മുംബൈയിൽ നടക്കുന്ന ദ ഗ്രേ മാന്റെ പ്രീമിയറിനായി ഇരട്ട സംവിധായകരും ധനുഷിനൊപ്പം ചേരും.

 

 

പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി പ്രിയ സുഹൃത്ത് ധനുഷിനെ കാണാനായി ഇന്ത്യയിലേക്ക് എത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യ൯ ആരാധക൪ക്ക് അയച്ച വീഡിയോ സന്ദേശത്തിൽ റൂസോ സഹോദരന്മാ൪ പ്രതികരിച്ചു. ആരാധക൪ തയാറെടുത്തോളൂ, ഉട൯ കാണാമെന്നും സന്ദേശത്തിൽ പറയുന്നു.

ആക്ഷ൯, ഡ്രാമ, പേസ്, ബിഗ് ചേസ് തുടങ്ങി ആകംക്ഷാഭരിതമായ രംഗങ്ങൾ നിറഞ്ഞ ദ ഗ്രേ മാ൯ അസാധാരണായ അനുഭവമായിരുന്നുവെന്ന് ധനുഷ് പറഞ്ഞു. അസാധാരണപ്രതിഭകൾക്കൊപ്പം ചെറിയൊരു വേഷം ചെയ്യാ൯ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നെറ്റ്ഫ്ളിക്സ്/എജിബിഒ നി൪മ്മിച്ചിരിക്കുന്ന ത്രില്ല൪ സംവിധാനം ചെയ്തിരിക്കുന്നത് ആന്റണി, ജോ റൂസോ ആണ്. അന്ന ഡി അ൪മാസ്, റെഗെ ജീ൯ പേജ്, ബില്ലി ബോബ് തോൺടൺ, ജെസീക്ക ഹെ൯വിക്ക്, ധനുഷ്, വാഗ്നെ൪ മൗറ, ആൽഫ്രെ വൂഡാ൪ഡ് തുടങ്ങിയവ൪ അഭിനയിക്കുന്നു. മാ൪ക്ക് ഗ്രീനിയുടെ നോവലായ ദ ഗ്രേ മാനെ അടിസ്ഥാനമാക്കി നി൪മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നി൪വഹിച്ചിരിക്കുന്നത് ജോ റൂസോ, ക്രിസ്റ്റഫ൪ മാ൪ക്കസ്, സ്റ്റീഫ൯ മക്ഫീലി എന്നിവ൪ ചേ൪ന്നാണ്. ജോ റോഥ്, ജെഫ്രി കി൪ഷെ൯ബോം, ജോ റൂസോ, ആന്റണി റൂസോ, മൈക്ക് ലറോക്ക, ക്രിസ് കാസ്റ്റാൽഡി എന്നിവരാണ് നി൪മ്മാതാക്കൾ. പാട്രിക് നെവാൾ, ക്രിസ്റ്റഫ൪ മാ൪ക്കസ്, സ്റ്റീഫ൯ മക്ഫീലി, ജെയ്ക്ക് ഓസ്റ്റ്, എയ്ഞ്ചല റൂസോ ഒട്സ്റ്റോട്ട്, ജിയോഫ് ഹാലി, സാക്ക് റോഥ്, പാലക്ക് പട്ടേൽ എന്നിവരാണ് എക്സ്കിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. PRO
എ. എസ്. ദിനേശ് ശബരി

Uncategorized

അക്ഷയ്കുമാർ ഇനി വിയർക്കും. ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Published

on

അക്ഷയ്കുമാർ ഇനി വിയർക്കും.
ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ ചിത്രം ബഡേ മിയാൻ ചൊട്ടെ മിയാനിൽ സുപ്രധാന വേഷം ചെയ്യുവാൻ മലയാളി സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും എത്തുന്നു. അക്ഷയ് കുമാർ തൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്കും അക്ഷയ് പങ്കുവച്ചു.

“അതിശക്തനായ പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്. ഈ ആക്ഷൻ എന്റർടെയ്‌നറിൽ ഇത്തരമൊരു പവർഹൗസ് പെർഫോമർ ഉണ്ടായിരിക്കുന്നത് അതിശയകരമായ അനുഭവമായിരിക്കും, ”ബഡെ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിന്റെ സംവിധായകൻ അലി അബ്ബാസ് സഫർ പങ്കുവെച്ചു. രചനയും സംവിധാനവും കൂടാതെ, അലി അബ്ബാസ് സഫർ, വാഷു ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്‌റ എന്നിവരോടൊപ്പം നിർമ്മാണവും നിർവഹിക്കുന്നു. 2023ൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തിൽ വില്ലൻ വേഷത്തിൽ ആയിരിക്കും പൃഥ്വിരാജ് എത്തുക എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്.പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രമായ കെജിഎഫ് ഡയറക്ടർ പ്രശാന്ത് നീലൊരുക്കുന്ന സലാറിലും വില്ലൻ വേഷത്തിൽ പൃഥ്വിരാജ് എത്തുന്നത്.

അൽഫോൺസ് പുത്രന്റെ ഗോൾഡ് എന്ന ചിത്രമാണ് പൃഥ്വിരാജിന്റെ അവസാനമായി പുറത്തിറങ്ങിയത്. ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്നും നിരൂപകരത്തിൽ നിന്നും മോശം അഭിപ്രായവും സ്വീകരണവുമാണ് ലഭിച്ചത്. നായക വേഷത്തിന് പുറമെ ചിത്രത്തിന്റെ സഹനിർമ്മാതാവും പൃഥ്വിരാജ് ആണ്. സംവിധായകൻ ബ്ലെസിയുടെ സ്വപ്ന ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൃഥ്വി ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞിരുന്നൂ. ഖലീഫ, വിലായത്ത് ബുദ്ധ, കാളിയൻ എന്നിവയാണ് പൃഥ്വിരാജിന്റെ മറ്റ് പ്രോജക്ടുകൾ. 2019 ലെ ബ്ലോക്ക്ബസ്റ്റർ ലൂസിഫറിന്റെ തുടർച്ചയായ മോഹൻലാലിന്റെ എൽ 2: എമ്പുരാൻ എന്ന ചിത്രത്തിലൂടെ ഒരിക്കൽ കൂടി സംവിധായകൻ ആകുവാനായി തയ്യാറാക്കുകയുംകൂടിയാണ് പൃഥ്വിരാജ്.

Continue Reading

Uncategorized

കൂമനിൽ സർപ്രൈസ് അതിഥി വേഷവുമായി മലയാളത്തിലെ യുവ സൂപ്പർ താരവും ?

Published

on

കൂമനിൽ സർപ്രൈസ് അതിഥി വേഷവുമായി മലയാളത്തിലെ യുവ സൂപ്പർ താരവും ?

ത്രില്ലർ ജോണറിലുള്ള ചിത്രങ്ങൾ മലയാളി പ്രേക്ഷകർ എന്നും ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. അത്തരത്തിൽ പ്രേക്ഷക പ്രീതി നേടാൻ എത്തുകയാണ് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് അലി സിനിമ “കൂമൻ”. നവംബർ 4 ന് ചിത്രം വേൾഡ് വൈഡായി പ്രദർശനത്തിന് എത്തും. ആദ്യമായി ജിത്തുവിന്റെ ചിത്രത്തിൽ ആസിഫ് നായകനാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട് കൂമന്. ജിത്തുവിന്റെ തന്നെ ’12th മാൻ’ എന്ന ചിത്രത്തിന് ശേഷം കെ ആർ കൃഷ്ണകുമാർ രചന നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് കൂമൻ. ഏറെ ദുരൂഹമായ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ സഞ്ചാരമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സസ്പെൻസ് ത്രില്ലറുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ജിത്തുവിന്റെ മാജിക്ക് ;ഈ ചിത്രത്തിലും നമുക്ക് അനുഭവിക്കാൻ കഴിയുമെന്നത് ത്രില്ലർ സിനിമ പ്രേമികളുടെ കുമന് വേണ്ടിയുള്ള കാത്തിരിപ്പിന് ഹരം കൂട്ടുമെന്നുറപ്പാണ്. ഒരു പക്ഷേ ആസിഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക് ബ്ലാസ്റ്റാറായും ഈ സിനിമ മാറിയേക്കും എന്നാണ് സൂചന.

ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ അഭ്യൂഹങ്ങൾ പ്രകാരം ചിത്രത്തിൽ വില്ലൻ വേഷത്തിൽ മലയാളത്തിലെ ഒരു യുവ സൂപ്പർതാരത്തിന്റെ സർപ്രൈസ് വേഷം ഉണ്ടാകും എന്നാണ് സൂചനകൾ.
കേരള – തമിഴ്നാട് അതിർത്തിയിലെ മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്ക്കാരത്തിലുള്ള ആളുകൾ ഒന്നിച്ചു പാർക്കുന്ന ആ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് വളരെ കർക്കശ്യക്കാരനായ ഒരു പോലസ്ഉദ്ദ്യോഗസ്ഥൻ സ്ഥലംമാറി എത്തുന്നതും. അയാളുടെ ആ സ്വഭാവം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളുടെയും നായകന്റെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നു. ആ ഗ്രാമത്തിലെ സാധാരണ സംഭവങ്ങൾ അസാധാരണമുള്ളതായി മാറുന്നു. അതിന്റെ പിന്നാലെയുള്ള നായകന്റെ യാത്ര കൂടിയാണെന്നതും ട്രെയിലർ സൂചന നൽകുന്നുണ്ട്.

ആസിഫ് അലി, രൺജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രാജികോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽസൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ, രമേശ് തിലക്, പ്രശാന്ത് മുരളി , അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൽ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നർമ്മകല തുടങ്ങി പ്രമുഖ താരനിരയും കൂമനിലുണ്ട്. ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ- സഹനിർമ്മാണം: ജയചന്ദ്രൻ കള്ളടത്ത്, മനു പത്മനാഭൻ നായർ, ആഞ്ജലീന ആന്റണി. പ്രൊജക്റ്റ് ഡിസൈനർ: ഡിക്സൺ പൊഡുത്താസ്. ഛായാഗ്രഹണം:സതീഷ് കുറുപ്പ്. എഡിറ്റിങ്ങ്:വി എസ് വിനായക്. പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ. വസ്ത്രാലങ്കാരം: ലിന്റാ ജിത്തു. കലാസംവിധാനം: രാജീവ്കോവിലകം. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്. അസോസിയേറ്റ് ഡയക്ടർ: സോണി ജി സോളമൻ. അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ് : ബബിൻ ബാബു, സംഗീതം: വിഷ്ണു ശ്യാം. ഗാനങ്ങൾ: വിനായക് ശശികുമാർ. ചമയം:രതീഷ് വിജയൻ. മാർക്കറ്റിംഗ്: ബിനു ബ്രിങ്ഫോർത്. കളറിസ്റ്റ്: ലിജുപ്രഭാകർ. വിഎഫക്സ്: ടോണി മാഗ് മിത്ത്. പരസ്യകല: തോട്ട് സ്റ്റേഷൻ. പിആർഒ & ഡിജിറ്റൽ മാർക്കറ്റിംഗ്: വൈശാഖ് സി. വടക്കേവീട്.

Continue Reading

Uncategorized

20 കോടിക്ക് മുകളിൽ പ്രീ ബിസിനസ്സ്; മൂന്നാം ദിനവും മികച്ച ബുക്കിംഗുമായി പടവെട്ട് സൂപ്പർ ഹിറ്റിലേക്ക്

Published

on

20 കോടിക്ക് മുകളിൽ പ്രീ ബിസിനസ്സ്; മൂന്നാം ദിനവും മികച്ച ബുക്കിംഗുമായി പടവെട്ട് സൂപ്പർ ഹിറ്റിലേക്ക്

നിവിൻ പോളി നായകനായി തീയറ്ററുകളിൽ എത്തിയ പടവെട്ട് ഗംഭീര പ്രതികരണങ്ങളുമായി വിജയകരമായ പ്രദർശനം തുടരുകയാണ്. 20 കോടിയുടെ പ്രീ ബിസിനസ്സ് നടന്ന ചിത്രത്തിന് മൂന്നാം ദിനം ആദ്യ രണ്ട് ദിനങ്ങളേക്കാൾ കൂടുതൽ ബുക്കിംഗ് നേടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുവാൻ സാധിച്ചിരിക്കുന്നത്. നെറ്റ്ഫ്‌ളിക്സാണ് വലിയൊരു തുകക്ക് ചിത്രത്തിൻ്റെ ഒ ടി ടി അവകാശം നേടിയത്. സൂര്യ ടിവിയാണ് സാറ്റലൈറ്റ് അവകാശം കരസ്ഥമാക്കിയിരിക്കുന്നത്. ഏകദേശം 12 കോടിയോളം മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിൻ്റെ ഓവർസീസ് റൈറ്റും വലിയ തുകക്കാണ് വിറ്റു പോയത്. മികച്ച കളക്ഷനുമായി ചിത്രം സൂപ്പർഹിറ്റിലേക്ക് മുന്നേറുകയാണ്.

മാലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതത്തിലൂടെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തിൽ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ രണ്ടു ദിനങ്ങളിൽ നേടിയ മികച്ച കളക്ഷൻ പിന്നാലെ ഞായറും ദീപാവലി അവധി ദിനമായ തിങ്കളാഴ്ചയും കൂടുതൽ പ്രേക്ഷകർ തീയറ്ററുകളിലേക്ക് എത്തുന്നതോടെ ചിത്രം വമ്പൻ ഹിറ്റായി തീരും എന്നുറപ്പാണ്. ആദ്യദിനത്തേക്കാൾ കൂടുതൽ ഹൗസ്ഫുൾ ഷോകളാണ് തുടർന്നുള്ള ദിവസങ്ങളിൽ കാണുവാൻ സാധിക്കുന്നത്.

ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം ഒക്ടോബർ 21നാണ് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹിൽ ശർമ്മ കോ-പ്രൊഡ്യൂസറാണ്. ബിബിൻ പോൾ, സുരാജ് കുമാർ, അക്ഷയ് വൽസംഗ്‌ക്കർ ആശിഷ് മെഹ്റ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

ഛായാഗ്രഹണം – ദീപക് ഡി മേനോൻ, എഡിറ്റർ – ഷഫീഖ് മുഹമ്മദ് അലി, സംഗീതം – ഗോവിന്ദ് വസന്ത, ക്രീയേറ്റീവ് പ്രൊഡ്യൂസർ – അഭിജിത്ത് ദേബ്, ആർട്ട് – സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവീ, ലിറിക്‌സ് – അൻവർ അലി, മേക്കപ്പ് – റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ – മഷർ ഹംസ, വിഷ്വൽ ഇഫക്ട്സ് – മൈൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, ആക്ഷൻ ഡയറക്ടർ – ദിനേശ് സുബ്ബരായൻ, ഡിഐ കളറിസ്റ്റ് – പ്രസത് സോമശേഖർ, ഡിജിറ്റൽ പ്രോമോ – ഹരികൃഷ്ണൻ ബി എസ്, ടീസർ കട്ട് – ഷഫീഖ് മുഹമ്മദ് അലി, സബ് ടൈറ്റിൽസ് – രഞ്ജിനി അച്യുതൻ, സ്റ്റിൽസ് – ബിജിത് ധർമടം, എസ്ബികെ ശുഹൈബ്, മീഡിയ ഡിസൈൻസ് – ഓൾഡ് മങ്ക്‌സ്, പി ആർ ഒ – ആതിര ദിൽജിത്.

Continue Reading

Recent

Film News11 hours ago

” തമിഴ് ഇൻഡസ്ട്രിയിൽ തരംഗം സൃഷ്ടിച്ച് അയാലി! “

” തമിഴ് ഇൻഡസ്ട്രിയിൽ തരംഗം സൃഷ്ടിച്ച് അയാലി! ” 26 ജനുവരി 2023: ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഗ്രൗൺ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5, അതിന്റെ...

Film News12 hours ago

ഇനി അവരുടെ വരവാണ് “മഞ്ഞുമ്മൽ ബോയ്‌സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഇനി അവരുടെ വരവാണ് “മഞ്ഞുമ്മൽ ബോയ്‌സ്” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ...

Film News17 hours ago

ഇത് കലക്കും ! പ്രതീക്ഷകളേകി എങ്കിലും ചന്ദ്രികേയിലേ ടൈറ്റിൽ ഗാനം എത്തി

ഇത് കലക്കും ! പ്രതീക്ഷകളേകി എങ്കിലും ചന്ദ്രികേയിലേ ടൈറ്റിൽ ഗാനം എത്തി സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എങ്കിലും...

Film News1 day ago

നൊമ്പരക്കൂടിലെ നായികക്ക് അവാർഡ്

നൊമ്പരക്കൂടിലെ നായികക്ക് അവാർഡ് ജോഷി മാത്യു സംവിധാനം ചെയ്യുന്ന നൊമ്പരക്കൂട് എന്ന സിനിമയിലെ നായിക പുതുമുഖം ഹർഷിദ യാണ്‌. 15- മത് ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ...

Film News1 day ago

നാനിയുടെ പാൻ ഇന്ത്യൻ ചിത്രം ദസറയുടെ ടീസർ ജനുവരി 30ന് പുറത്തിറങ്ങുന്നു

നാനിയുടെ പാൻ ഇന്ത്യൻ ചിത്രം ദസറയുടെ ടീസർ ജനുവരി 30ന് പുറത്തിറങ്ങുന്നു നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദസറ” . ശ്രീ...

Reviews2 days ago

പഠാന് ആരാധകരുടെ പട്ടാഭിഷേകം ! ഇന്ത്യൻ സിനിമയുടെ സിംഹാസനത്തിൽ വീണ്ടും രാജാവ് ! പഠാന് ഗംഭീര പ്രതികരണങ്ങൾ

പഠാന് ആരാധകരുടെ പട്ടാഭിഷേകം ! ഇന്ത്യൻ സിനിമയുടെ സിംഹാസനത്തിൽ വീണ്ടും രാജാവ് ! പഠാന് ഗംഭീര പ്രതികരണങ്ങൾ ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ഷാരൂഖ്...

Film News2 days ago

അയ്യപ്പനായി എൻ്റെ മുഖമാവും ഒരു തലമുറ ഇനി കാണുക- ഉണ്ണി മുകുന്ദൻ. ഇനി ഓരോ മണ്ഡലകാലത്തും അയ്യപ്പഭക്തന്മാർ ശരണം വിളിയോടെ കാണുന്ന ചിത്രം 

അയ്യപ്പനായി എൻ്റെ മുഖമാവും ഒരു തലമുറ ഇനി കാണുക- ഉണ്ണി മുകുന്ദൻ. ഇനി ഓരോ മണ്ഡലകാലത്തും അയ്യപ്പഭക്തന്മാർ ശരണം വിളിയോടെ കാണുന്ന ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം...

Film News2 days ago

രാജകീയ തിരിച്ചു വരവുമായി ബോളിവുഡ് രാജാവ് ! റെക്കോർഡ് ബുക്കിങ്ങുമായി പത്താൻ ! ആദ്യദിനം നോട്ടമിടുന്നത് 50 കോടി

രാജകീയ തിരിച്ചു വരവുമായി ബോളിവുഡ് രാജാവ് ! റെക്കോർഡ് ബുക്കിങ്ങുമായി പത്താൻ ! ആദ്യദിനം നോട്ടമിടുന്നത് 50 കോടി സിനിമാലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കിംഗ് ഖാൻ...

Film News2 days ago

ചരിത്രം ആവർത്തിക്കാൻ മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും എത്തുന്നു !

ചരിത്രം ആവർത്തിക്കാൻ മലയാളത്തിന്റെ കൂട്ടുകെട്ട് വീണ്ടും എത്തുന്നു ! മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾക്ക് ചുക്കാൻ പിടിച്ച കൂട്ടുകെട്ടാണ് ജോജു ജോർജ്ജ്-മാർട്ടിൻ പ്രക്കാട്ട്. 2010 ൽ മമ്മൂട്ടിയെ...

Film News2 days ago

വീണ്ടും ഒരു വെടിച്ചില്ല് പേരുമായി മെഗാസ്റ്റാർ ചിത്രം ! മമ്മൂട്ടി റോബി വർഗീസ് ചിത്രം “കണ്ണൂർ സ്ക്വാഡ്” !

വീണ്ടും ഒരു വെടിച്ചില്ല് പേരുമായി മെഗാസ്റ്റാർ ചിത്രം ! മമ്മൂട്ടി റോബി വർഗീസ് ചിത്രം “കണ്ണൂർ സ്ക്വാഡ്” ! മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം...

Trending