Film News
ലൂസിഫർ തെലുങ്കിൽ പൃഥ്വിരാജിന്റെ വേഷം ചെയ്യാൻ സൽമാൻ ഖാൻ
ലൂസിഫർ തെലുങ്കിൽ പൃഥ്വിരാജിന്റെ വേഷം ചെയ്യാൻ സൽമാൻ ഖാൻ
ബോളിവുഡിനെ സല്ലു ഭായ് ആദ്യമായി ഒരു തെന്നിന്ത്യൻ ചിത്രത്തിലെത്തുന്നു. മലയാളത്തിൽ വൻ വിജയമായി മാറിയ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ പ്രധാനവേഷത്തിൽ അഭിനയിച്ച ലൂസിഫറിന്റെ തെലുങ്ക് പതിപ്പായ ഗോഡ്ഫാദറിലൂടെയാണ് സൽമാൻ ഖാൻ എത്തുന്നത്.
മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ആണ് മോഹൻലാലിൻറെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി തെലുങ്കിൽ എത്തുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച സ്റ്റീഫന്റെ വലംകൈയായ സൈദ് മസൂദ് എന്ന വേഷത്തിൽ ആണ് സൽമാൻഖാൻ ഗോഡ് ഫാദറിൽ എത്തുന്നത്. മലയാളത്തേക്കാൾ ബ്രഹ്മാണ്ഡ ക്യാൻവാസിൽ ആണ് ചിത്രമൊരുങ്ങുന്നത്. മെഗാസ്റ്റാർ ചിരംഞ്ജീവി തൻറെ ട്വിറ്റർ അക്കൗണ്ടിൽ ഔദ്യോഗികമായ ആണ് സൽമാൻഖാൻ റെ ചിത്രത്തിലേക്കുള്ള വരവ് പ്രഖ്യാപിച്ചത്.
Welcome aboard #Godfather ,
Bhai @BeingSalmanKhan ! Your entry has energized everyone & the excitement has gone to next level. Sharing screen with you is an absolute joy. Your presence will no doubt give that magical #KICK to the audience.@jayam_mohanraja @AlwaysRamCharan pic.twitter.com/kMT59x1ZZq— Chiranjeevi Konidela (@KChiruTweets) March 16, 2022
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രമായി നയൻതാരയാണെത്തുക. ചിരഞ്ജീവിയുെട 153 -ാമത്തെ ചിത്രമാണ് ഗോഡ്ഫാദർ. മോഹൻരാജയാണ് ഗോഡ്ഫാദർ സംവിധാനം ചെയ്യുന്നത്. നീരവ് ഷാ ആണ് ചിത്രത്തിന് ഛായാഗ്രഹണമൊരുക്കിയിരിക്കുന്നത്. തമൻ ആണ് സംഗീതമൊരുക്കുന്നത്.
‘ലൂസിഫറി’ന്റെ സംഘട്ടനം ഒരുക്കിയ സിൽവ തന്നെയാണ് തെലുങ്ക് പതിപ്പിലും സംഘട്ടനമൊരുക്കുക. എൻ വി പ്രസാദ് ആണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം മലയാളത്തിൽ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ‘എമ്പുരാ’ന്റെ ചിത്രീകരണം ഈ വർഷം ഉണ്ടാകുമെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി പറഞ്ഞിരുന്നു. ‘ടൈഗർ 3’ ആണ് സൽമാന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. അടുത്ത വർഷം ഏപ്രിൽ 21 ന് ചിത്രം തീയേറ്ററുകളിലെത്തും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് കത്രീന കൈഫാണ്
Film News
മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !
മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !
മീരാ ജാസ്മിൻ, നരേൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം ചെയ്ത ‘ക്യൂൻ എലിസബത്ത്’ ഒടിടി റിലീസിനൊരുങ്ങുന്നു. ജന മനസ്സുകളിൽ സ്വീകാര്യത നേടിയെടുത്ത ഒടിടി പ്ലാറ്റ് ഫോമായ ‘Zee5’ലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് ‘ക്യൂൻ എലിസബത്ത്’ എത്തുന്നു. ഫെബ്രുവരി 14ന് സ്രീമിങ്ങ് ആരംഭിക്കുന്ന ചിത്രത്തിന്റെ ഒടിടി അവകാശം ‘Zee5’ആണ് സ്വന്തമാക്കിയിരിക്കുന്നത്.
ട്രൈലെർ :
https://f.io/VIfLg-ng
കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാൻറിക് കോമഡി എന്റർടെയിനറായ് ഒരുക്കിയ ചിത്രം ഡിസംബർ 29നാണ് തിയറ്റർ റിലീസ് ചെയ്തത്. ‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേർന്ന് നിർമ്മിച്ച ചിത്രത്തിന് അർജുൻ ടി സത്യന്റെതാണ് തയ്യാറാക്കിയത്.
ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ തുടങ്ങി ഒട്ടനവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ.
ഛായാഗ്രഹണം: ജിത്തു ദാമോദർ, ചിത്രസംയോജനം: അഖിലേഷ് മോഹൻ, സംഗീതം: രഞ്ജിൻ രാജ്, ഗാനരചന: ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ, ജോ പോൾ, കലാസംവിധാനം: എം ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ്: ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ: മനു, ഡിജിറ്റൽ മാർക്കറ്റിങ്ങ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.
Film News
കേരളത്തിൽ തരംഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !
കേരളത്തിൽ തരംഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !
തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ കേരളത്തിൽ തരംഗം സൃഷ്ടിച്ച്, മികച്ച അഭിപ്രായങ്ങളോടെ പ്രദർശനം തുടരുകയാണ്. 40 തിയറ്ററുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ഗംഭീര റെസ്പോൺസ് ലഭിച്ചതോടെ വരുന്ന വെള്ളിയാഴ്ച മുതൽ 40ൽ നിന്ന് മാറി 100 സെന്ററുകളിലൂടെ ചിത്രം പ്രദർശനത്തിനെത്തും. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ഒരുക്കിയ ഈ ചിത്രം തെലുങ്ക്, ഹിന്ദി, മറാത്തി, കന്നഡ, തമിഴ്, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായ് ജനുവരി 12നാണ് തിയറ്റർ റിലീസ് ചെയതത്. ചിത്രത്തിന്റെ കേരളത്തിലെ പ്രദർശനാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് സ്വന്തമാക്കിയത്. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്. അമൃത അയ്യർ നായികയായും വിനയ് റായ് പ്രതിനായകനായും എത്തിയ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വരലക്ഷ്മി ശരത്കുമാറാണ്. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഇന്ത്യൻ പുരാണങ്ങളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രചോദനം ഉൾക്കൊണ്ട് സൂപ്പർഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേൾഡ് നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ. അതിലെ ആദ്യഭാഗമായ ‘ഹനു-മാൻ’ സൂപ്പർഹീറോ ഹനുമാനെ കേന്ദ്രീകരിച്ച്, ‘അഞ്ജനാദ്രി’ എന്ന സാങ്കൽപ്പിക സ്ഥലത്താണ് പ്രധാനമായും സജ്ജീകരിച്ചത്. ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചതോടെ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണിത്. ‘ശ്രീരാമദൂത സ്തോത്രം’, ‘ആവക്കായ ആഞ്ജനേയ’, ‘പവർഫുൾ ഹനുമാൻ’, ‘സൂപ്പർ ഹീറോ ഹനുമാൻ’ തുടങ്ങി ചിത്രത്തിലെ നാല് ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.
ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമ്മിക്കുന്നത്. അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായ് എത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയാണ്.
ഛായാഗ്രാഹണം: ദാശരധി ശിവേന്ദ്ര, ചിത്രസംയോജനം: സായിബാബു തലാരി, തിരക്കഥ: സ്ക്രിപ്റ്റ്സ്വില്ലെ, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആർഒ: ശബരി.
Film News
ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്
ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്
കാലം പറയാത്ത കഥയോ കണ്ടു പഴകിയ കഥയോ അല്ല ഖൽബ്.. കണ്മുന്നിൽ കണ്ട ജീവിതങ്ങളുടെ നമ്മളോരുത്തരും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളുടെ മികവാർന്ന ആവിഷ്ക്കാരമാണ്. സിനിമ കണ്ട് തീയറ്റർ വിടുന്ന പ്രേക്ഷകർ ഞങ്ങളെ അറിയിക്കുന്നത് അത്തരം മികച്ച അഭിപ്രായങ്ങൾ തന്നെ.. നിരൂപണ സ്വഭാവമല്ലാതെ ആസ്വാദനത്തിനായി സിനിമ തിരഞ്ഞെടുക്കുന്ന സാധാരണ പ്രേക്ഷകരാണ് ഖൽബിന്റെ വിജയം.. അതിലുപരി നിങ്ങൾ പ്രണയിച്ചവരാണെങ്കിൽ പ്രണയം ഉള്ളിൽ തോന്നിയവരാണെങ്കിൽ നിങ്ങളെ ഈ നിരാശരാക്കില്ല എന്നത് ഞങ്ങളുടെ ഉറപ്പാണ്.
-
Songs5 months ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News2 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video2 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News2 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News2 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News2 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News2 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser2 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി