Connect with us

Film News

ഫ്രൈഡേ ഫിലിം ഹൗസിന്റെ “വാലാട്ടി” മെയ് 5 മുതൽ തിയറ്ററുകളിലേക്ക്

Published

on

ഫ്രൈഡേ ഫിലിം ഹൗസിന്റെ “വാലാട്ടി” മെയ് 5 മുതൽ തിയറ്ററുകളിലേക്ക്

വ്യത്യസ്തമായ ഒട്ടനവധി ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ച നിർമാണ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൌസ്.
മങ്കി പെൻ , അങ്കമാലി ഡയറീസ് , ആട് സീരീസ്, അടി കപ്യാരെ കൂട്ടമണി, ജൂൺ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ കൂടാതെ മലയാളത്തിലെ പ്രഥമ ഓ ടി ടി ചിത്രമായ സൂഫിയും സുജാതയും, 2021 ലെ ഏറ്റവും ജനപ്രിയ ചിത്രമായ # ഹോമും പ്രേക്ഷകരിലേക്ക് എത്തിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ മറ്റൊരു വ്യത്യസ്ത ചിത്രം കൂടി റിലീസിനായ് ഒരുങ്ങുകയാണ്.
മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി തീയേറ്ററിൽ റിലീസ് ചെയ്യുന്ന സൂപ്പർ താരങ്ങൾ ഇല്ലാത്ത മലയാളത്തിൽ നിന്നുള്ള ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് വാലാട്ടി.


ഫ്രൈഡേ ഫിലിം ഹൌസ് പരിചയപ്പെടുത്തുന്ന പതിനാലാമത്തെ പുതുമുഖ സംവിധായകനായ ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് . ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായ് പതിനൊന്ന് നായ്ക്കുട്ടികളും ഒരു പൂവൻകോഴിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ മറ്റനവധി ഇനത്തിൽപ്പെടുന്ന നായ്ക്കളെയും ഉൾപ്പെടുത്തിയിട്ടുണ്ട് .
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന നായ്ക്കുട്ടികൾക്കും കോഴിക്കും മലയാളത്തിൽ ശബ്ദം നൽകിയിരിക്കുന്നത് പ്രമുഖ താരങ്ങളാണ്, അവർ ആരൊക്കെയെന്നത് ഒരു സർപ്രൈസ് ആയി വെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
വരുൺ സുനിൽ സംഗീതം നൽകിയിരിയ്ക്കുന്ന ആറ് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. നായ്ക്കുട്ടികളെ വളർത്താനും ചിത്രത്തിനായുള്ള ട്രെയിനിങ് നൽകാനും മറ്റ് നിർമാണ പ്രവർത്തനങ്ങൾക്കുമായി മൂന്ന് വർഷത്തിൽ അധികം സമയം ആണ് എടുത്തിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഏറ്റവും വലിയ പരീക്ഷണ ചിത്രമാണിതെന്ന് ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബു പറയുന്നു. തന്റെ സ്വപ്‍ന ചിത്രമാണിതെന്ന് സംവിധായകൻ ദേവനും പ്രതികരിച്ചു.
വിഷ്ണു പണിക്കരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിയ്ക്കുന്നത്, ചിത്രസംയോജനം അയൂബ് ഖാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, നിർമാണ നിർവഹണം ഷിബു ജി സുശീലൻ ,സൗണ്ട് ഡിസൈൻ ധനുഷ് നായനാർ, അറ്റ്മോസ് മിക്സിങ് ജസ്റ്റിൻ ജോസ് , കലാ സംവിധാനം അരുൺ വെഞ്ഞാറന്മൂട് , ചമയം റോണക്സ് സേവിയർ, വസ്ത്രാലങ്കാരം ജിതിൻ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

ഫ്രൈഡേ ഫിലിം ഹൌസ് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന പതിനെട്ടാമത്തെ ചിത്രമായ വാലാട്ടി മെയ് 5ന് തീയറ്ററിൽ എത്തിക്കുമെന്നാണ് ഫ്രൈഡേ ഫിലിം ഹൌസ് അറിയിച്ചിരിക്കുന്നത്ത്.

Film News

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക്

Published

on

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക്

‘ഒരമ്മ പെറ്റ അളിയന്മാര്‍!..’ എന്ന് തിളക്കം സിനിമയിലെ ഓമനക്കുട്ടനേയും ഉണ്ണിയേയും, ഓമനക്കുട്ടന്റെ ഭാര്യ വനജ വിശേഷിപ്പിക്കുന്നുണ്ട്. ഈ പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന അളിയന്മാരാണ് വാണംപറമ്പില്‍ ബ്രിഗേഷും കുഴിച്ചാലില്‍ കമലാക്ഷനും. ‘പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക, തരുമോ അളിയാ’ എന്ന് തമാശയായോ കാര്യമായോ ബ്രിഗേഷിനോട് ചോദിക്കാത്ത പഞ്ചപ്പാവമാണ് കുഴിച്ചാലില്‍ കമലാക്ഷന്‍. എന്തിനും ഏതിനും അളിയന്‍ ബ്രിഗേഷിന്റെ നന്മയ്ക്കായി ഓടിനടക്കുന്ന അന്‍പുള്ള അളിയനാണ് കുഴിച്ചാലില്‍ കമലാക്ഷന്‍!..

പോലിസില്‍ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടറാണെങ്കിലും ആളൊരു ശുദ്ധനാണ്. ശുദ്ധന്‍ ചിലപ്പോള്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നാണ് അളിയനെ കുറിച്ച് ബ്രിഗേഷിന്റെ വിലയിരുത്തല്‍. പ്രശാന്ത് മുരളി നായകനായി പപ്പന്‍ ടി നമ്പ്യാര്‍ സംവിധാനം ചെയ്ത ‘വയസ്സ് എത്രയായി? മുപ്പത്തി…’ എന്ന ചിത്രത്തില്‍, അന്‍പുള്ള അളിയന്‍ കുഴിച്ചാലില്‍ കമലാക്ഷന്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു!. കുഴിച്ചാലില്‍ കമലാക്ഷനായി വേഷമിട്ടത് ചിത്രത്തിന്റെ നിര്‍മ്മാതാവും തിരക്കഥാകൃത്തുക്കളില്‍ ഒരാളുമായി ഷിജു യു.സിയാണ്. നവാഗതന്റെ പകപ്പോ പരിഭ്രമോ ഇല്ലാതെ തന്മയത്വത്തോടെയാണ് ഷിജു യു.സി കമലാക്ഷനെ അവതരിപ്പിച്ചിട്ടുള്ളത്.

തലശ്ശേരി-വടകര പ്രദേശങ്ങളില്‍ വിവാഹശേഷം ഭര്‍ത്താവ് ഭാര്യ വീട്ടില്‍ താമസിക്കുന്ന സമ്പ്രദായം ഇപ്പോളും സര്‍വ്വസാധാരണമാണ്. വാണംപറമ്പില്‍ ബബിതയെ വിവാഹം ചെയ്ത ശേഷം, ഭാര്യ വീട്ടിലാണ് കമലാക്ഷന്റെ താമസം. ഭാര്യയെ പിരിയാനുള്ള വിഷമമാണെന്ന് കമലാക്ഷന്‍ ആവര്‍ത്തിച്ച് പറയാറുണ്ടെങ്കിലും യാഥാര്‍ത്യം മറ്റൊന്നാണ്. ബബിതയുടെ സഹോദരന്‍ ബ്രിഗേഷിനൊപ്പം കറങ്ങി നടക്കാനും വെള്ളമടിക്കാനുമാണ്, അയാള്‍ ഭാര്യ വീട്ടില്‍ തങ്ങുന്നത്. 42 വയസ്സായിട്ടും വിവാഹം നടക്കാത്ത അളിയന്‍ ബ്രിഗേഷിനെ പെണ്ണുകെട്ടിക്കാനുള്ള ശുഷ്‌കാന്തിയിലും ഓട്ടത്തിലുമാണ് അളിയന്റെ ശ്രദ്ധ മുഴുവനും.

അളിയനും കുടുംബത്തിനും നല്‍കുന്ന അമിത ശ്രദ്ധമൂലം ആളിപ്പോള്‍ സസ്‌പെന്‍ഷനിലാണ്. പെണ്ണുകിട്ടാത്ത അളിയനേയും കൊണ്ട് കുടകിലേക്ക് പെണ്ണിനെ തപ്പിപ്പോകാനും കൗമാര കാലത്തെ പ്രണയിനിയെ വളക്കാനും ഉപദേശം നല്‍കുന്ന കമലാക്ഷന്റെ പ്രകടം ‘വയസ്സ് എത്രയായി? മുപ്പത്തി…’ എന്ന ചിത്രത്തെ സജീവമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ബ്രിഗേഷിന്റെ അളിയനായി മാത്രമല്ല, ബബിതയുടെ സ്‌നേഹനിധിയായ ഭര്‍ത്താവായും കമലാക്ഷന്‍ സ്‌ക്രീനില്‍ നിറഞ്ഞാടുന്നു. ‘ന്നാ താന്‍ കേസ് കൊട്’ ഫെയിം ചിത്രനായര്‍ വേഷമിട്ട ബബിതയും ഷിജു യു.സിയുടെ കമലാക്ഷനും സ്‌നേഹിച്ചും കലഹിച്ചും ജീവിക്കുന്ന ദമ്പതികളായി ജീവിക്കുകയായിരുന്നെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇരുവരും ഒന്നിച്ചു വരുന്ന രംഗങ്ങളെല്ലാം തിയേറ്ററില്‍ ചിരിയുണര്‍ത്തുന്നവയാണ്.

കല്ല്യാണ മാര്‍ക്കറ്റില്‍ വിപണി മൂല്യമോ പറയത്തക്ക യോഗ്യതയോ ഇല്ലാത്തത് കൊണ്ട് 42 വയസ്സായിട്ടും അവിവാഹിതനായി തുടരേണ്ടി വരുന്ന ബ്രിഗേഷിന്റേയും അവന്റെ പ്രിയപ്പെട്ടവരുടേയും കഥയാണ് പപ്പന്‍ ടി നമ്പ്യാര്‍ ഒരുക്കിയ ഈ കോമഡി ചിത്രത്തിന്റെ കേന്ദ്രപ്രമേയം. ബ്രിഗേഷിനെ പെണ്ണുകെട്ടിക്കാന്‍ അളിയന്‍ കമലാക്ഷനും സുഹൃത്തുക്കളും നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ആദ്യ പകുതിയെ മുന്നോട്ട് നയിക്കുന്നത്. വിവാഹിതനാകാന്‍ ബ്രിഗേഷ് നടത്തുന്ന ശ്രമങ്ങളും, ആ ശ്രമങ്ങള്‍ക്ക് കൊഴുപ്പേകുന്ന അളിയന്റെ സാന്നിദ്ധ്യവും ചിത്രത്തെ ചിരിമയമാക്കുന്നു. വിവാഹം കഴിക്കാന്‍ പതിനെട്ട് അടവും പയറ്റി പരാജയപ്പെടുന്ന ബ്രിഗേഷിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായൊരു യുവതി കടന്നു വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ്, ചിത്രത്തിന്റെ രണ്ടാംപകുതിയെ ചടുലമാക്കുന്നത്. അപരിചിതയായ ആ യുവതി ബ്രിഗേഷിന്റെ ജീവിതത്തില്‍ നടത്തുന്ന ഇടപെടലുകള്‍ സിനിമയെ ഗൗരവമുള്ളതും സാമൂഹ്യ പ്രസക്തവുമായ വിഷയത്തിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു. സന്യാസത്തിന്റെ പേരില്‍ സ്ത്രികളെ ചൂഷണം ചെയ്യുന്നതിനെ ഗൗരവത്തോടെ ചിത്രം വിമര്‍ശിക്കുന്നു. ഗൗരവമുള്ള വിഷയങ്ങള്‍ തമാശയുടെ മേമ്പൊടിയോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഗൗരവമുള്ള വിഷയം കൈകാര്യം ചെയ്യുമ്പോളും തമാശ ഈ സിനിമയുടെ മുഖമുദ്രയാണ്. നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ ചിത്രത്തെ കൊണ്ടുപോകുന്നത് ബ്രിഗേഷിന്റെ അന്‍പുള്ള അളിയന്‍ കുഴിച്ചാലില്‍ കമലാക്ഷനാണ്.

 

അളിയനെ പെണ്ണുകെട്ടിക്കുക എന്നത് തന്റെ ലക്ഷ്യമായി കണക്കാക്കുന്ന കമലാക്ഷന്റെ ആത്മാര്‍ത്ഥത മൂലം ബ്രിഗേഷ് ചെന്നുവീഴുന്ന കുരുക്കുകള്‍ സ്രഷ്ടിക്കുന്ന നര്‍മ്മമാണ് ‘വയസ്സ് എത്രയായി? മുപ്പത്തി…’ എന്ന സിനിമയുടെ നട്ടെല്ല്. സര്‍ക്കാര്‍ ജോലിയില്ലാത്തതിനാലും പ്രായക്കൂടുതലും കഷണ്ടിയും കാരണം വിവാഹാലോചനകള്‍ മുടങ്ങി നിരാശനാകുന്ന ബ്രിഗേഷിന്റെ താങ്ങും തണലും അന്‍പുള്ള അളിയന്‍ കമലാക്ഷനാണ്. ഇണയെ കിട്ടാത്തതിന്റെ ഏകാന്തതയും അരക്ഷിതത്വവും ബ്രിഗേഷ് മറക്കുന്നത്, അളിയന്റെ കരുതലും സ്‌നേഹവും കൊണ്ടാണ്. സ്‌നേഹനിധിയായ അളിയന്‍ കമലാക്ഷനെ ഒടുക്കം ബ്രിഗേഷ് തള്ളിപ്പറയുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്യുമ്പോള്‍, കമലാക്ഷനൊപ്പം പ്രേക്ഷകന്റേയും കണ്ണ് നിറയും. കോമഡി മാത്രമല്ല ഗൗരവവും തനിക്ക് ചേരുമെന്ന് കമലാക്ഷനിലൂടെ ഷിജു യു.സി തെളിയിക്കുന്നു.

Continue Reading

Film News

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !

Published

on

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !

മീരാ ജാസ്മിൻ, നരേൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം ചെയ്ത ‘ക്യൂൻ എലിസബത്ത്’ ഒടിടി റിലീസിനൊരുങ്ങുന്നു. ജന മനസ്സുകളിൽ സ്വീകാര്യത നേടിയെടുത്ത ഒടിടി പ്ലാറ്റ് ഫോമായ ‘Zee5’ലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് ‘ക്യൂൻ എലിസബത്ത്’ എത്തുന്നു. ഫെബ്രുവരി 14ന് സ്രീമിങ്ങ് ആരംഭിക്കുന്ന ചിത്രത്തിന്റെ ഒടിടി അവകാശം ‘Zee5’ആണ് സ്വന്തമാക്കിയിരിക്കുന്നത്.

ട്രൈലെർ :

https://f.io/VIfLg-ng

കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാൻറിക് കോമഡി എന്റർടെയിനറായ് ഒരുക്കിയ ചിത്രം ഡിസംബർ 29നാണ് തിയറ്റർ റിലീസ് ചെയ്തത്. ‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേർന്ന് നിർമ്മിച്ച ചിത്രത്തിന് അർജുൻ ടി സത്യന്റെതാണ് തയ്യാറാക്കിയത്.

ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ തുടങ്ങി ഒട്ടനവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ.

ഛായാഗ്രഹണം: ജിത്തു ദാമോദർ, ചിത്രസംയോജനം: അഖിലേഷ് മോഹൻ, സം​ഗീതം: രഞ്ജിൻ രാജ്, ​ഗാനരചന: ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ, ജോ പോൾ, കലാസംവിധാനം: എം ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ്: ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ: മനു, ഡിജിറ്റൽ മാർക്കറ്റിങ്ങ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.

Continue Reading

Film News

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !

Published

on

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ കേരളത്തിൽ തരം​ഗം സൃഷ്ടിച്ച്, മികച്ച അഭിപ്രായങ്ങളോടെ പ്രദർശനം തുടരുകയാണ്. 40 തിയറ്ററുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ഗംഭീര റെസ്പോൺസ് ലഭിച്ചതോടെ വരുന്ന വെള്ളിയാഴ്ച മുതൽ 40ൽ നിന്ന് മാറി 100 സെന്ററുകളിലൂടെ ചിത്രം പ്രദർശനത്തിനെത്തും. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ഒരുക്കിയ ഈ ചിത്രം തെലുങ്ക്, ഹിന്ദി, മറാത്തി, കന്നഡ, തമിഴ്, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായ് ജനുവരി 12നാണ് തിയറ്റർ റിലീസ് ചെയതത്. ചിത്രത്തിന്റെ കേരളത്തിലെ പ്രദർശനാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് സ്വന്തമാക്കിയത്. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്. അമൃത അയ്യർ നായികയായും വിനയ് റായ് പ്രതിനായകനായും എത്തിയ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വരലക്ഷ്മി ശരത്കുമാറാണ്. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഇന്ത്യൻ പുരാണങ്ങളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രചോദനം ഉൾക്കൊണ്ട് സൂപ്പർഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേൾഡ് നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ. അതിലെ ആദ്യഭാ​ഗമായ ‘ഹനു-മാൻ’ സൂപ്പർഹീറോ ഹനുമാനെ കേന്ദ്രീകരിച്ച്, ‘അഞ്ജനാദ്രി’ എന്ന സാങ്കൽപ്പിക സ്ഥലത്താണ് പ്രധാനമായും സജ്ജീകരിച്ചത്. ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചതോടെ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണിത്. ‘ശ്രീരാമദൂത സ്‌തോത്രം’, ‘ആവക്കായ ആഞ്ജനേയ’, ‘പവർഫുൾ ഹനുമാൻ’, ‘സൂപ്പർ ഹീറോ ഹനുമാൻ’ തുടങ്ങി ചിത്രത്തിലെ നാല് ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.

ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമ്മിക്കുന്നത്. അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായ് എത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയാണ്.

ഛായാഗ്രാഹണം: ദാശരധി ശിവേന്ദ്ര, ചിത്രസംയോജനം: സായിബാബു തലാരി, തിരക്കഥ: സ്‌ക്രിപ്റ്റ്‌സ്‌വില്ലെ, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആർഒ: ശബരി.

Continue Reading

Recent

Film News2 weeks ago

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക്

തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂത്തിരി തിളക്കത്തിൽ രണ്ടാം വാരത്തിലേക്ക് ‘ഒരമ്മ പെറ്റ അളിയന്മാര്‍!..’ എന്ന് തിളക്കം സിനിമയിലെ ഓമനക്കുട്ടനേയും ഉണ്ണിയേയും, ഓമനക്കുട്ടന്റെ ഭാര്യ വനജ വിശേഷിപ്പിക്കുന്നുണ്ട്. ഈ പ്രയോഗം...

Reviews1 month ago

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ. 2024ലെ മലയാള സിനിമയുടെ കുതിപ്പ് ടോപ്പ് ഗിയറിൽ...

Film News2 months ago

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !

മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ ! മീരാ ജാസ്മിൻ, നരേൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം...

Film News3 months ago

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ ! തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’...

Film News3 months ago

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്

ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ് കാലം പറയാത്ത കഥയോ കണ്ടു പഴകിയ കഥയോ അല്ല ഖൽബ്‌.. കണ്മുന്നിൽ കണ്ട ജീവിതങ്ങളുടെ നമ്മളോരുത്തരും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളുടെ മികവാർന്ന ആവിഷ്ക്കാരമാണ്. സിനിമ...

Film News3 months ago

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം

ഖൽബ് നിറച്ച് ഖൽബ് ! റിവ്യൂ വായിക്കാം   എന്നും പുതുമയും വ്യത്യസ്ഥതയും ഉള്ള ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ബാനർ ആണ് ഫ്രൈഡേ ഫിലിം ഹൗസ്. അങ്കമാലി...

Reviews3 months ago

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !   ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അബ്രഹാം ഒസ്‌ലർ’ തിയറ്റർ റിലീസ്...

Songs4 months ago

‘നിന്നെ കണ്ട’ന്നു; പ്രണയം നിറച്ച് ഖൽബിലെ രണ്ടാമത്തെ ഗാനം എത്തി !!

‘നിന്നെ കണ്ട’ന്നു; പ്രണയം നിറച്ച് ഖൽബിലെ രണ്ടാമത്തെ ഗാനം എത്തി !! രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന...

Film News5 months ago

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…   പ്രശാന്ത് വർമ്മയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ലെ ‘സൂപ്പർ ഹീറോ ഹനുമാൻ’...

Songs6 months ago

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ പ്രേക്ഷകർ ഇരുകൈയും നീട്ടി...

Trending