Video
സർപ്രൈസ് ടീസറുമായി ഞെട്ടിച്ച് ദുൽഖർ സൽമാൻ ! ഉറ്റുനോക്കി പ്രേക്ഷകർ !

സർപ്രൈസ് ടീസറുമായി ഞെട്ടിച്ച് ദുൽഖർ സൽമാൻ ! ഉറ്റുനോക്കി പ്രേക്ഷകർ !
മലയാള സിനിമാലോകത്തെ യുവതാരനിരയിൽ സൂപ്പർതാരമാണ് ദുൽഖർ സൽമാൻ. താരപുത്രൻ എന്ന പേരിൻറെ പിൻബലമില്ലാതെ തന്നെ കഠിനാധ്വാനം കൊണ്ടും കഴിവുകൊണ്ടും ഒറ്റയ്ക്കാണ് ദുൽഖർ സൽമാൻ എന്ന ബ്രാൻഡ് ആൻഡ് മലയാളികളുടെ പ്രിയങ്കരനായ ഡി.ക്യു പടുത്തുയർത്തിയത്.
ദുൽഖറിൻറെ ഒടുവിൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത മലയാള ചിത്രം കുറുപ്പ് ലോകമെമ്പാടുമായി 80 കോടി രൂപയ്ക്ക് മുകളിൽ കളക്ട് ചെയ്ത് മലയാളത്തിൽ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. അത്രത്തോളം വളർന്നുകഴിഞ്ഞു ദുൽഖർ സൽമാൻ എന്ന പേരും ബ്രാൻഡും.
https://fb.watch/bVAiZmJF3P/
ഇന്ന് തൻറെ സോഷ്യൽ മീഡിയയിൽ ദുൽഖർ സൽമാൻ പങ്കുവച്ച് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ആണ്. തൻറെ പുതിയ കൊളാബ്രെഷൻ കാത്തിരിക്കുക എന്ന ടൈറ്റിൽലോടുകൂടി പുറത്തിറക്കിയ വീഡിയോയോ ആരാധകരിൽ അമ്പരപ്പും ആകാംഷയും സൃഷ്ടിച്ചിരിക്കുകയാണ്.ഒരു നീല പ്രീമിയം കാറിൽ മൊബൈൽ കയ്യിലൊതുക്കി അതിവേഗത്തിൽ വണ്ടി ഓടിച്ചു പോകുന്ന ദുൽഖറിന്റെ വീഡിയോയിൽ മാർച്ച് 25ന് വൈകീട്ട് സർപ്രൈസ് പുറത്താക്കും എന്നു പറയുന്നു.
ഏതായാലും പ്രേക്ഷകരും ആരാധകരും ആകാംഷയിലും ആവേശത്തിലും ആണ് ദുൽഖറിന്റെ പുതിയ വിശേഷം അറിയുവാനായി.
Video
മണികണ്ഠൻ്റെ മകന് ലാലേട്ടൻ്റെ ജന്മദിന സമ്മാനം ! ‘ഞാൻ ആരാണെന്ന് കുറച്ചു വലുതാകുമ്പോൾ അച്ഛൻ പറഞ്ഞു തരും’

മണികണ്ഠൻ്റെ മകന് ലാലേട്ടൻ്റെ ജന്മദിന സമ്മാനം ! ‘ഞാൻ ആരാണെന്ന് കുറച്ചു വലുതാകുമ്പോൾ അച്ഛൻ പറഞ്ഞു തരും’
മലയാളി പ്രേക്ഷകരുടെ പ്രിയ നടനായ മണികണ്ഠൻ ആചാരിയുടെ മകൻ ഇസൈയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സൂപ്പർതാരം മോഹൻലാൽ. ലിജോ ജോസ് പല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടെ വാലിബൻ്റെ ചിത്രീകരണ ലൊക്കേഷനിൽ നിന്നുകൊണ്ടാണ് വീഡിയോ വഴി മകൻ ഇസൈ മണികണ്ഠന് മോഹൻലാൽ ജന്മദിനാശംസകൾ നേർന്നത്. ” ഹാപ്പി ബർത്ത് ഡേ മണികണ്ഠൻ ഒരുപാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ,” ഞാൻ ആരാണെന്ന് കുറച്ച് വലുതാകുമ്പോൾ അച്ഛൻ പറഞ്ഞുതരും എന്നും മോഹൻലാൽ വീഡിയോയിൽ പറഞ്ഞു. അവളുടെ ജീവിതത്തിലെ ഏറ്റവും നല്ല ബർത്ത്ഡേ ആയിരിക്കും ഇതെന്നും മണികണ്ഠൻ മോഹൻലാലിനോട് പറഞ്ഞു.
ലോക്ക്‌ഡൗൺ കാലത്ത് ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇല്ലാതെയാണ് നടന്‍ മണികണ്ഠൻ ആചാരി മരട് സ്വദേശിയായ അഞ്ജലിയെ ജീവിത സഖി ആക്കിയത്. പോയ വർഷം മാർച്ച് 19നാണ് ഇരുവർക്കും ആർകുഞ്ഞ് പിറന്നത്.’കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികളുടെ പ്രിയനടനായി മാറിയത്. മലയാളത്തിനപ്പുറം തമിഴിലും ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ താരമാണ് മണികണ്ഠൻ. രജനീകാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതൻ’ എന്നിവയിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠനു സാധിച്ചിരുന്നു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലും മികച്ചൊരു കഥാപാത്രത്തെ മണികണ്ഠൻ അവതരിപ്പിച്ചിരുന്നു. തുറമുഖമാണ് അവസാനമായി മണി പുറത്തിറങ്ങിയ ചിത്രം.
Trailer and Teaser
പുലിക്കളിയുടെ പാശ്ചാത്തലത്തിൽ പുലിയാട്ടത്തിൻ്റെ പുതിയ ടീസർ എത്തി

പുലിക്കളിയുടെ പാശ്ചാത്തലത്തിൽ പുലിയാട്ടത്തിൻ്റെ പുതിയ ടീസർ എത്തി
സുധീര്‍ കരമന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുലിയാട്ടം എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തുവിട്ടു. ജനപ്രിയചാനൽ ഷോകളുടെ സ്ക്രിപ്റ്റ് റൈറ്ററായ സന്തോഷ് കല്ലാറ്റ് രചന നിർവഹിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
സെവൻ മാസ്റ്റർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽഖാദർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആനന്ദ് മേനോൻ, ബിജു എം, രാജേഷ് മാരത്ത് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. റഷീദ് അഹമ്മദ് ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നു. സുധീർ കരമന, മീരാ നായർ, മിഥുൻ എം ദാസ്, സുമാദേവി, ദീപു നാവായിക്കുളം, ശിവ, ജയരാജ് മിത്ര, ബിഞ്ചു ജേക്കബ്, വിക്ടർ ലൂയി മേരി, ചന്ദ്രൻ പട്ടാമ്പി, ജഗത് ജിത്ത്, സെൽവരാജ്, ആൽവിൻ, മാസ്റ്റർ ഫഹദ് റഷീദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പുലിയാട്ടത്തിന് ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
Trailer and Teaser
പുഷ്പയേ വെല്ലുന്ന കൊല മാസ് ഐറ്റം ! നാനി കീർത്തി സുരേഷ് കൂട്ടുകെട്ടിൽ ദസറയുടെ കിടിലൻ ട്രൈലർ പുറത്തിറങ്ങി

പുഷ്പയേ വെല്ലുന്ന കൊല മാസ് ഐറ്റം ! നാനി കീർത്തി സുരേഷ് കൂട്ടുകെട്ടിൽ ദസറയുടെ കിടിലൻ ട്രൈലർ പുറത്തിറങ്ങി
നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദസറ” . ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നായികയായി എത്തുന്നത്. ചിത്രത്തിൻറെ ട്രൈലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഇതിനോടകം തന്നെ പുറത്തുവന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾക്കും ഗാനങ്ങൾക്കും ടീസറിനുമെല്ലാം മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്.
പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.
സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് ചേഞ്ച് ഒക്കെത്തന്നെ മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ദസറ.സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ മാർച്ച് 30ന് റിലീസ് ചെയ്യും. E4 എന്റർടൈൻമെന്റാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്.
പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്. ഛായാഗ്രഹണം : സത്യൻ സൂര്യൻ ISC. എഡിറ്റർ: നവീൻ നൂലി. പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി. സംഘട്ടനം: അൻബറിവ്. പിആർഒ: ശബരി
-
Film News1 year ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video1 year ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News7 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News1 year ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News1 year ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser8 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News5 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News12 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം