Film News
ചെറുപ്പത്തിൽ തനിക്ക് എന്ന് പറഞ്ഞ് വാങ്ങുന്ന റിമോട്ട് കാർ വാപ്പച്ചി വീട്ടിലെത്തി സ്വയം ഓടിച്ച് കളിക്കുമായിരുന്നു. ഞാൻ നോക്കി നിന്നിട്ടുണ്ട് – ദുൽഖർ
ചെറുപ്പത്തിൽ തനിക്ക് എന്ന് പറഞ്ഞ് വാങ്ങുന്ന റിമോട്ട് കാർ വാപ്പച്ചി വീട്ടിലെത്തി സ്വയം ഓടിച്ച് കളിക്കുമായിരുന്നു. ഞാൻ നോക്കി നിന്നിട്ടുണ്ട് – ദുൽഖർ
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് മമ്മൂട്ടിയും ദുൽഖറും. കേരളത്തിൽ ഇരുവർക്കും വമ്പൻ ആരാധകമാണ് ഉള്ളത്. മമ്മൂട്ടിയെ പോലെ ദുൽഖറും കേരളവും കടന്ന് അന്യഭാഷകളിലും ഇതിനോടകം തന്നെ ഏറെ ആരാധകരെ സമ്പാദിച്ചു കഴിഞ്ഞു. മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളിലും തൻറെ സാന്നിധ്യം അറിയിക്കുവാൻ താരം ശ്രമിക്കാറുണ്ട്. തൻറെ പുതിയ ചിത്രമായ സീതാരാമം ഒരുങ്ങുന്നത് തെലുങ്ക് തമിഴ് മലയാളം ഹിന്ദി തുടങ്ങിയ ഭാഷകളിലാണ്. ചിത്രത്തിൻറെ പ്രചാരണം അർത്ഥം കഴിഞ്ഞദിവസം ദുൽഖർ കൊച്ചിയിൽ എത്തിയിരുന്നു. ഒരു മാധ്യമ പ്രവർത്തകൻ ദുൽഖറിനോട് ചോദിച്ച ചോദ്യത്തിന് ഏറെ രസകരമായ ആയിരുന്നു താരം മറുപടി പറഞ്ഞത്.
ചെറുപ്പത്തില്‍ മമ്മൂട്ടി വാങ്ങിത്തന്ന കളിപ്പാട്ടങ്ങള്‍ ഓര്‍മ്മയുണ്ടോ എന്നതായിരുന്നു ദുല്‍ഖറിനോട് അവതാരകന് ചോദിച്ച ചോദ്യം.
ചെറുപ്പത്തിൽ വാപ്പച്ചി വാങ്ങിത്തന്ന കളിപ്പാട്ടങ്ങളുടെ ഒരു ഇപ്പോഴാണ് എനിക്ക് മനസ്സിലായി തുടങ്ങുന്നത്.
നിങ്ങള്‍ക്ക് ഒരു കുട്ടിബുണ്ടെങ്കിൽ നിങ്ങള്‍ക്ക് വീണ്ടും കുട്ടിയാവാനുള്ള ലൈസന്‍സാണ് കിട്ടുന്നത്. വാപ്പച്ചി എനിക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി തരുമായിരുന്നു. പക്ഷെ അതെനിക്ക് വേണ്ടിയായിരുന്നില്ല, അദ്ദേഹത്തിന് കളിക്കാനായിരുന്നു. എനിക്ക് ട്രാക്കിലൂടെ ഓടിക്കാന്‍ പറ്റുന്ന റിമോട്ട് കാര്‍ ഒക്കെ വാങ്ങിച്ച് കൊണ്ടുവരും. എന്നിട്ട് വാപ്പച്ചി തന്നെ അതൊക്കെ സെറ്റ് ചെയ്ത് ഓടിച്ച് കളിക്കും. ഇത് എനിക്ക് വേണ്ടി തന്നെയല്ലേ വാങ്ങിയതെന്ന് ഞാന്‍ ചോദിക്കും.
ഇപ്പോഴാണ് അതിൻറെ പൊരുൾ എനിക്ക് മനസ്സിലായി തുടങ്ങുന്നത്
എന്റെ മകള്‍ മറിയത്തിന് എന്തെങ്കിലും കളിപ്പാട്ടം വാങ്ങാന്‍ പോകുമ്പോഴും ഞാന്‍ ഇങ്ങനെ ചെയ്യാറുണ്ട്. കാര്‍ സെലക്ട് ചെയ്യാന്‍ അവളോട് പറയും. കാരണം എനിക്ക് കാര്‍ ഇഷ്ടമാണ്. വാങ്ങിയാല്‍ എനിക്കും ഓടിച്ച് കളിക്കാലോ. എല്ലാ പാരന്റ്സും ഇങ്ങനെ ചെയ്യാറുണ്ട് എന്നാണെനിക്ക് തോന്നുന്നത്,’ ദുല്‍ഖര്‍ പറഞ്ഞു.
കഴിഞ്ഞദിവസം കൊച്ചിയിലെ ലുലു മാളിൽ എത്തിയ ദുൽഖർ ആരാധകരെ അക്ഷരാർത്ഥത്തിൽ കയ്യിലെടുക്കുകയായിരുന്നു. പ്രേക്ഷകരുടെയും മാധ്യമപ്രവർത്തകരുടെയും ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു പാട്ടുപാടിയും ഡാൻസ് കളിച്ചും ദുൽഖർ ലുലുമാളിനെ ഇളക്കിമറിച്ചിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് ദുൽഖർ ചിത്രം സീതാരാമം പ്രദർശനത്തിന് എത്തുന്നത്.
Film News
മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !
മീര ജാസ്മിനും നരേനും ഒന്നിച്ചെത്തിയ ‘ക്യൂൻ എലിസബത്ത്’ ഫെബ്രുവരി 14 മുതൽ ‘Zee5’ൽ !
മീരാ ജാസ്മിൻ, നരേൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം ചെയ്ത ‘ക്യൂൻ എലിസബത്ത്’ ഒടിടി റിലീസിനൊരുങ്ങുന്നു. ജന മനസ്സുകളിൽ സ്വീകാര്യത നേടിയെടുത്ത ഒടിടി പ്ലാറ്റ് ഫോമായ ‘Zee5’ലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് ‘ക്യൂൻ എലിസബത്ത്’ എത്തുന്നു. ഫെബ്രുവരി 14ന് സ്രീമിങ്ങ് ആരംഭിക്കുന്ന ചിത്രത്തിന്റെ ഒടിടി അവകാശം ‘Zee5’ആണ് സ്വന്തമാക്കിയിരിക്കുന്നത്.
ട്രൈലെർ :
https://f.io/VIfLg-ng
കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാൻറിക് കോമഡി എന്റർടെയിനറായ് ഒരുക്കിയ ചിത്രം ഡിസംബർ 29നാണ് തിയറ്റർ റിലീസ് ചെയ്തത്. ‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേർന്ന് നിർമ്മിച്ച ചിത്രത്തിന് അർജുൻ ടി സത്യന്റെതാണ് തയ്യാറാക്കിയത്.
ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ തുടങ്ങി ഒട്ടനവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ.
ഛായാഗ്രഹണം: ജിത്തു ദാമോദർ, ചിത്രസംയോജനം: അഖിലേഷ് മോഹൻ, സംഗീതം: രഞ്ജിൻ രാജ്, ഗാനരചന: ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ, ജോ പോൾ, കലാസംവിധാനം: എം ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ്: ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ: മനു, ഡിജിറ്റൽ മാർക്കറ്റിങ്ങ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.
Film News
കേരളത്തിൽ തരംഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !
കേരളത്തിൽ തരംഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’ !
തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ കേരളത്തിൽ തരംഗം സൃഷ്ടിച്ച്, മികച്ച അഭിപ്രായങ്ങളോടെ പ്രദർശനം തുടരുകയാണ്. 40 തിയറ്ററുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ഗംഭീര റെസ്പോൺസ് ലഭിച്ചതോടെ വരുന്ന വെള്ളിയാഴ്ച മുതൽ 40ൽ നിന്ന് മാറി 100 സെന്ററുകളിലൂടെ ചിത്രം പ്രദർശനത്തിനെത്തും. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ഒരുക്കിയ ഈ ചിത്രം തെലുങ്ക്, ഹിന്ദി, മറാത്തി, കന്നഡ, തമിഴ്, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായ് ജനുവരി 12നാണ് തിയറ്റർ റിലീസ് ചെയതത്. ചിത്രത്തിന്റെ കേരളത്തിലെ പ്രദർശനാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് സ്വന്തമാക്കിയത്. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്. അമൃത അയ്യർ നായികയായും വിനയ് റായ് പ്രതിനായകനായും എത്തിയ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വരലക്ഷ്മി ശരത്കുമാറാണ്. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഇന്ത്യൻ പുരാണങ്ങളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രചോദനം ഉൾക്കൊണ്ട് സൂപ്പർഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേൾഡ് നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ. അതിലെ ആദ്യഭാഗമായ ‘ഹനു-മാൻ’ സൂപ്പർഹീറോ ഹനുമാനെ കേന്ദ്രീകരിച്ച്, ‘അഞ്ജനാദ്രി’ എന്ന സാങ്കൽപ്പിക സ്ഥലത്താണ് പ്രധാനമായും സജ്ജീകരിച്ചത്. ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചതോടെ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണിത്. ‘ശ്രീരാമദൂത സ്തോത്രം’, ‘ആവക്കായ ആഞ്ജനേയ’, ‘പവർഫുൾ ഹനുമാൻ’, ‘സൂപ്പർ ഹീറോ ഹനുമാൻ’ തുടങ്ങി ചിത്രത്തിലെ നാല് ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.
ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമ്മിക്കുന്നത്. അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായ് എത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയാണ്.
ഛായാഗ്രാഹണം: ദാശരധി ശിവേന്ദ്ര, ചിത്രസംയോജനം: സായിബാബു തലാരി, തിരക്കഥ: സ്ക്രിപ്റ്റ്സ്വില്ലെ, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആർഒ: ശബരി.
Film News
ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്
ഗംഭീര അഭിപ്രായങ്ങളുമായി ഖൽബ്
കാലം പറയാത്ത കഥയോ കണ്ടു പഴകിയ കഥയോ അല്ല ഖൽബ്.. കണ്മുന്നിൽ കണ്ട ജീവിതങ്ങളുടെ നമ്മളോരുത്തരും അനുഭവിച്ചറിഞ്ഞ നിമിഷങ്ങളുടെ മികവാർന്ന ആവിഷ്ക്കാരമാണ്. സിനിമ കണ്ട് തീയറ്റർ വിടുന്ന പ്രേക്ഷകർ ഞങ്ങളെ അറിയിക്കുന്നത് അത്തരം മികച്ച അഭിപ്രായങ്ങൾ തന്നെ.. നിരൂപണ സ്വഭാവമല്ലാതെ ആസ്വാദനത്തിനായി സിനിമ തിരഞ്ഞെടുക്കുന്ന സാധാരണ പ്രേക്ഷകരാണ് ഖൽബിന്റെ വിജയം.. അതിലുപരി നിങ്ങൾ പ്രണയിച്ചവരാണെങ്കിൽ പ്രണയം ഉള്ളിൽ തോന്നിയവരാണെങ്കിൽ നിങ്ങളെ ഈ നിരാശരാക്കില്ല എന്നത് ഞങ്ങളുടെ ഉറപ്പാണ്.
-
Songs5 months ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News2 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video2 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News2 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News2 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News2 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News2 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser2 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി