Connect with us

Matinee Special

ദളപതിയുടെ ഡാൻസ് അത് വേറെ ലെവൽ എനർജി – ദുൽഖർ

Published

on

ദുൽഖർ ചിത്രം ഹേയ് സിനാമിക തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ചു വരികയാണ്

ദളപതിയുടെ ഡാൻസ് അത് വേറെ ലെവൽ എനർജി – ദുൽഖർ

തമിഴ്നാട്ടിൽ മാത്രമല്ല മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമാണു ദളപതി വിജയ്. കേരളത്തിൽ ഓരോ വിജയ് ചിത്രങ്ങളും മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് സമാനമായ വരവേൽപ്പ് നൽകിയാണ് പ്രേക്ഷകർ സ്വീകരിക്കാറ്.

കഴിഞ്ഞദിവസം തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ദുൽഖർ ചിത്രം ഹേയ് സിനാമികയുടെ പ്രചാരണ പരിപാടിയിൽ ദുൽഖർ പറഞ്ഞ വാക്കുകൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അഭിമുഖത്തിൽ അവതാരകൻ വിജയനെക്കുറിച്ച് ദുൽഖറിനോട് അഭിപ്രായം ചോദിച്ചപ്പോൾ “ഹൈലി എനർജെറ്റിക്ക്” എന്നാണ് പറഞ്ഞത്. വിജയെ പോലെ ഇത്രയും എനർജറ്റിക് ആയി ഡാൻസ് കളിക്കുന്ന ഒരു നടനെ കാണാൻ സാധിക്കില്ല എന്നാണ് ആണ് ദുൽഖറിൻറെ അഭിപ്രായം, അതുപോലെതന്നെ വിജയ് വളരെ കാം ആയി പഞ്ച് ഡയലോഗുകൾ പറയുന്ന കാണാനും ഒരു പ്രത്യേക ഭംഗിയാണ്.

മണിരത്നം ചിത്രമായ ഓക്കേ കണ്മണിയിലൂടെ തമിഴ്നാട്ടിലും ഏറെ ആരാധകരുള്ള താരം കൂടിയാണ് ദുൽഖർ, കോവിഡിന് മുൻപ് ഇറങ്ങിയ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ മുഴുവൻ പ്രേക്ഷക ശ്രദ്ധനേടാൻ ദുൽക്കറിന് ആയിട്ടുണ്ട്.

പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ ബ്രിന്ദ മാസ്റ്ററാണ് ദുൽഖർ ചിത്രം ഹേയ് സിനാമിക ഒരുക്കുന്നത്. കാജൽ അഗർവാളും അതിഥി റാവുവാണ് ആണ് ദുൽഖറിനൊപ്പം ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കഴിഞ്ഞദിവസം തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്

Matinee Special

ഗാനത്തിലൂടെ വെല്ലുവിളികൾ നടത്തിയ വിജയ്-അജിത്ത് പോരിന്റെ കഥ. തമിഴ്നാട്ടിലെ തല-ദളപതി യുദ്ധം

Published

on

ഗാനത്തിലൂടെ വെല്ലുവിളികൾ നടത്തിയ വിജയ്-അജിത്ത് പോരിന്റെ കഥ. തമിഴ്നാട്ടിലെ തല-ദളപതി യുദ്ധം

കോളിവുഡിൽ രണ്ട് വമ്പൻ താരങ്ങളാണ് തലയും ദളപതിയും എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന അജിത് കുമാറും വിജയും. പൊതുവേ ഇവർ തമ്മിൽ സിനിമയ്ക്കകത്ത് വളരെ സൗഹൃദത്തിലാണ്, എന്നാൽ സിനിമയ്ക്ക് പുറത്ത് ആരാധകർക്കിടയിൽ ഇതല്ല അവസ്ഥ. തമിഴ്നാട്ടിൽ നിലവിലെ ഏറ്റവും വലിയ ആരാധക പോര് തലയുടെയും ദളപതിയുടെയും ഫാൻസുകൾ തമ്മിലാണ്. എംജിആർ-ശിവാജി ഗണേശൻ, രജനീകാന്ത്-കമലഹാസൻ എന്നീ സൂപ്പർ താരങ്ങളുടെ ആരാധകർ തമ്മിൽ മുൻപും തമിഴകത്ത് ആരാധക സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രത്തോളം ബലാബലം നിൽക്കുന്ന ഇരു ആരാധക സംഘങ്ങൾ തമിഴ് സിനിമ ചരിത്രത്തിൽ ആദ്യമാണ്.

ഇത് ആരാധക പോരിനെ കുറിച്ചുള്ള കഥയല്ല പറയുന്നത്. 2004-2005 കാലഘട്ടത്തിൽ ഇരു താരങ്ങളുടെയും സിനിമയിലെ ഇൻട്രൊഡക്ഷൻ ഗാനത്തിൽ പാട്ടിലെ വരികൾ കൊണ്ട് ഒരു വാക്ക് പോര് നടക്കുകയുണ്ടായി. 2004ൽ അജിത്ത് നായകനായ എത്തിയ ചിത്രമായിരുന്നു അട്ടഹാസം. ആ ചിത്രത്തിലെ ഹിറ്റ് ഗാനമായിരുന്നു “ഇമയ മലയിൽ എൻ കൊടി പറന്താൽ ഉനക്കെന്നെ”. സാധാരണ തമിഴ് സൂപ്പർതാര ചിത്രങ്ങളിൽ ഇൻട്രൊഡക്ഷൻ ഗാനങ്ങളും നായകനെ പുകഴ്ത്തുന്ന വരികളും സ്വാഭാവികമാണ്. എന്നാൽ ഈ ഗാനത്തിൽ നായകനെ പുകഴ്ത്തുന്നതിനോടൊപ്പം മറ്റൊരാളെ പരോക്ഷമായി വിമർശിക്കുന്ന തരത്തിൽ ആയിരുന്നു വരികൾ. “എന്നെ മുകളിലേക്ക് ഉയർത്താൻ അച്ഛൻ ഉണ്ടായിരുന്നില്ല എന്റെ സ്വന്തം അധ്വാനത്തിലാണ് ഞാൻ വിജയിക്കുന്നത്” എന്ന് തുടങ്ങുന്ന വരികൾ പരോക്ഷമായി വിജയ്നെ ആക്ഷേപിക്കുന്നതാണ് എന്ന് പറഞ്ഞ് ആ സമയങ്ങളിൽ വൻ വിവാദങ്ങൾ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു.

 

എന്നാൽ അതിനു ശേഷം വന്ന വിജയിച്ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം കൃത്യമായി അജിത്തിന്റെ പാട്ടിലെ വരികൾക്ക് മറുപടി കൊടുക്കുന്നതായിരുന്നു. 2005ൽ പുറത്തിറങ്ങിയ സച്ചിൻ എന്ന ചിത്രത്തിലെ “വാ വാ വാ എൻ തലൈവ” എന്ന ഗാനമായിരുന്നു അത്.

അട്ടഹാസത്തിലെ “ഹിറ്റ്ലർ ആയാലും ബുദ്ധൻ ആയാലും നിനക്കെന്താണ്” എന്ന വരികൾക്ക് വിജയിച്ചിത്രത്തിൽ മറുപടി കൊടുത്തത് “ഹിറ്റ്ലർ ജീവിതവും വേണ്ട ബുദ്ധൻറെ ജീവിതവും വേണ്ട നീയും ഞാനും ആയി മാത്രം ഇരുന്നാൽ മതി” എന്നു തുടങ്ങുന്ന വരികൾ ഗാനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ചന്ദ്രമുഖിക്കൊപ്പം റിലീസ് ചെയ്ത സച്ചിൻ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയില്ലെങ്കിലും ചിത്രത്തിലെ ഗാനം ആരാധകർ ഏറ്റെടുത്ത് വലിയ രീതിയിൽ ആഘോഷമാക്കിയിരുന്നു. പിന്നീട് തമിഴ്നാട്ടിലെ പല പൊതു പരിപാടികളിലും ചിത്രത്തിലെ ഈ രണ്ടു ഗാനങ്ങൾ തമ്മിൽ മത്സരങ്ങൾ വരെ ഉണ്ടായിരുന്നു.

പിന്നീട് വളരെ നാളുകൾക്കു ശേഷം അജിത് തൻറെ ആരാധക സംഘടന ഔദ്യോഗികമായി പിരിച്ചുവിടുകയും ആരാധകർക്കിടയിൽ നിന്നും മാധ്യമപ്രവർത്തകർക്കിടയിൽ നിന്നും കൃത്യമായ അകലം താരം കാത്തുസൂക്ഷിക്കുകയും ചെയ്തു. എന്നാൽ ഇതിന് വിപരീതമാണ് വിജയ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. ആരാധകർക്കിടയിൽ ഇറങ്ങിച്ചെല്ലുകയും തൻറെ ചിത്രത്തിൻറെ ഓരോ ഓഡിയോ ലോഞ്ചിലും ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് അവരെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള വാക്കുകൾ കൊണ്ടും താരം ആരാധകരെ കയ്യിലെടുത്തു. തെന്നിന്ത്യയിലെ തന്നെ നിലവിലെ ഏറ്റവും വലിയ ആരാധകരാണ് ഇപ്പോൾ തലാ ഫാൻസും ദളപതി ഫാൻസും തമ്മിൽ നടക്കുന്നത്, തമിഴ്നാട്ടിൽ മാത്രമല്ല ഇപ്പോൾ കേരളത്തിലും ഇരുവരുടെയും ആരാധകർ തമ്മിൽ ആരോഗ്യപരമായ മത്സരം നടക്കുന്നുണ്ട്.

Continue Reading

Matinee Special

ട്രാക്ക് മാറ്റി ഷൈൻ നിഗം ! ഉല്ലാസം നാളെ മുതൽ തിയ്യറ്ററുകളിലേക്ക്

Published

on

ട്രാക്ക് മാറ്റി ഷൈൻ നിഗം ! ഉല്ലാസം നാളെ മുതൽ തിയ്യറ്ററുകളിലേക്ക്

ഷൈൻ നിഗത്തെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ഉല്ലാസം നാളെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. പതിവ് ഷൈൻ നിഗം കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി പുതിയ രൂപത്തിലും ഊർജത്തിലും ആണ് ഷൈൻ ചിത്രത്തിൻറെ ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം, ക്രിസ്റ്റി കെെതമറ്റം എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പ്രവീൺ ബാലകൃഷ്ണന്‍റേതാണ് തിരക്കഥ. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ്ഛാ യാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് നായിക.

സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി കെ ഹരിനാരായണന്‍റെ വരികൾക്ക് ഷാൻ റഹ്‍മാന്‍ ഈണം പകരുന്നു. തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ (കാല, മാരി, പേട്ട, സിംഗം) ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്. അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി, അംബിക, നയന എൽസ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പൊജകട് ഡിസൈനർ ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ. എഡിറ്റിംഗ് ജോൺകുട്ടി, കലാസംവിധാനം നിമേഷ് താനൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റഷീദ് അഹമ്മദ്, സഹസംവിധാനം സനൽ വി ദേവൻ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

Continue Reading

Matinee Special

കമൽ ഹസ്സനും മമ്മൂട്ടിയും ഒന്നിക്കുന്നു മഹേഷ് നാരായൺ ചിത്രത്തിൽ

Published

on

കമൽ ഹസ്സനും മമ്മൂട്ടിയും ഒന്നിക്കുന്നു മഹേഷ് നാരായൺ ചിത്രത്തിൽ

ഇന്ത്യൻ സിനിമയിൽ ഇളക്കിമറിച്ച വിക്രംത്തിനുശേഷം ഉലകനായകൻ കമലഹാസൻ നായകനാകുന്ന പുതിയ ചിത്രത്തിൽ മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയും ഒരുമിക്കുന്നു എന്നാണ് ഇപ്പോഴത്തെ പുതിയ വാർത്തകൾ. തമിഴിലെ പ്രമുഖ ഓൺലൈൻ മാധ്യമമായ വള പേച്ചു ആണ് ഈ വാർത്ത ഔദ്യോഗികമായി പുറത്തു വിട്ടത്.

മലയാളത്തിലെ തന്നെ ഹിറ്റ്മേക്കർ മഹേഷ് നാരായണനാണ് കമലഹാസൻ- മമ്മൂട്ടി ചിത്രം ഒരുക്കുന്നത്. കമലഹാസനും മഹേഷ് നാരായണൻ കൂടി ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കമലിന്റെ തന്നെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ അവസാന വാരത്തോടെ കൂടി ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കും.

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ദേശീയ പുരസ്കാരം നേടിയ നടൻമാരുടെ പട്ടികയിൽ മുൻനിരയിലാണ് കമലഹാസനെയും മമ്മൂട്ടിയുടെയും സ്ഥാനം. ഇരുവരും മൂന്നുതവണ വീതം ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പുറത്തുവന്ന വാർത്തകൾ സത്യമാണെങ്കിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താര സംഗമം ആയിരിക്കും മഹേഷ് നാരായണൻ ചിത്രം.

അതേസമയം ലോകേഷ് കനകരാജ് ഒരുക്കിയ കമലഹാസൻ ചിത്രം വിക്രം 400 കോടി ക്ലബ്ബിൽ ഇടം നേടി തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.

 

Continue Reading

Recent

Film News6 hours ago

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു !

L353ക്ക് മുൻപ് പ്രതീക്ഷകൾ ഉയർത്തി വിവേക് ചിത്രം “ദി ടീച്ചർ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു ! അതിരൻ എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം...

Reviews11 hours ago

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി

അൽഫോൺസ് സ്റ്റൈലിൽ പൃഥ്വിരാജിൻ്റെ അഴിഞ്ഞാട്ടവുമായി ഗോൾഡ് ആദ്യപകുതി പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞു അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുക്കിയ ചിത്രമാണ് ഗോൾഡ്....

Songs1 day ago

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി

അൽഫോൻസ് പുത്രൻ സ്റ്റൈലിൽ ഗോൾഡിലെ പുതിയ ഗാനം പുറത്തിറങ്ങി നേരം പ്രേമം എന്നീ സിനിമകളുടെ വമ്പൻ വിജയത്തിന് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന പുതിയ ചിത്രം ഗോൾഡിലെ...

Film News1 day ago

അതി ഗംഭീര പ്രകടനവുമായി യുവ തലമുറയിലെ താര റാണി പ്രിയ വാര്യരുടെ പുതിയ ഗാനം എത്തി

അതി ഗംഭീര പ്രകടനവുമായി യുവ തലമുറയിലെ താര റാണി പ്രിയ വാര്യരുടെ പുതിയ ഗാനം എത്തി പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത്...

Film News1 day ago

റിലീസിന് മുന്നേ 50 കോടി ക്ലബിൽ ഗോൾഡ് ! താര രാജാവിൻ്റെ സിംഹാസനത്തിൽ പ്രിഥ്വിരാജ്

റിലീസിന് മുന്നേ 50 കോടി ക്ലബിൽ ഗോൾഡ് ! താര രാജാവിൻ്റെ സിംഹാസനത്തിൽ പ്രിഥ്വിരാജ് റിലീസിന് മുന്നേ തന്നെ 50 കോടി ക്ലബിൽ ഇടം നേടി പൃഥ്വിരാജ്...

Film News1 day ago

താടിയെടുത്ത് തല ! യുവതാരങ്ങളെ വെല്ലുന്ന ഗെറ്റപ്പിൽ അജിത് കുമാർ സോഷ്യൽ മീഡിയയിൽ വൈറൽ

താടിയെടുത്ത് തല ! യുവതാരങ്ങളെ വെല്ലുന്ന ഗെറ്റപ്പിൽ അജിത് കുമാർ സോഷ്യൽ മീഡിയയിൽ വൈറൽ തുനിവ് എന്ന സിനിമയുടെ ചിത്രീകരണത്തിനായി തമിഴ് സൂപ്പർതാരം അജിത് കുമാറിൻ്റെ നീണ്ട...

Film News2 days ago

അതിരാവിലെ ഫാൻസ് ഷോ കാണുന്നവരുടെ വികാരം എനിക്കറിയാം. L353 എല്ലാ തലമുറയിലെ ആരാധകർക്കും വേണ്ടിയിട്ടുള്ള 200% ഫാൻ ബോയ് ചിത്രം – വിവേക്

അതിരാവിലെ ഫാൻസ് ഷോ കാണുന്നവരുടെ വികാരം എനിക്കറിയാം. L353 എല്ലാ തലമുറയിലെ ആരാധകർക്കും വേണ്ടിയിട്ടുള്ള 200% ഫാൻ ബോയ് ചിത്രം – വിവേക് അണിയറയിൽ വമ്പൻ ചിത്രങ്ങളുമായി...

Film News2 days ago

അടിക്കും ഇടിക്കും ഒരു ഇടവേള ‘പെപ്പെ ചിത്രം ഓ മേരി ലൈല..’ക്രിസ്മസിന് തിയേറ്ററുകളിൽ 

അടിക്കും ഇടിക്കും ഒരു ഇടവേള ‘പെപ്പെ ചിത്രം ഓ മേരി ലൈല..’ക്രിസ്മസിന് തിയേറ്ററുകളിൽ ആന്റണി വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഓ മേരി ലൈല...

Film News2 days ago

ഭിന്നശേഷിയുള്ള കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച സൈക്കോളജിസ്റ്റ് ഡോ.മേരി അനിത ഹയയെ കുറിച്ചു പറയുന്ന വാക്കുകളിങ്ങനെ

ഭിന്നശേഷിയുള്ള കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച സൈക്കോളജിസ്റ്റ് ഡോ.മേരി അനിത ഹയയെ കുറിച്ചു പറയുന്ന വാക്കുകളിങ്ങനെ :- ഇന്നലെ ഡയറക്ടർ സേതു എന്റെ സഹപാഠിയുടെ മകൾ അച്ചൂന്റെ വവാഹമായിരുന്നു,സ്വാഭാവികമായും...

Film News2 days ago

ശ്രീരാമന്റെ അനുഗ്രഹം തേടി പ്രശാന്ത് വർമ്മയും തേജ സജ്ജയും ഹനുമാൻ ടീമും അയോധ്യ ക്ഷേത്രം സന്ദർശിക്കുന്നു

ശ്രീരാമന്റെ അനുഗ്രഹം തേടി പ്രശാന്ത് വർമ്മയും തേജ സജ്ജയും ഹനുമാൻ ടീമും അയോധ്യ ക്ഷേത്രം സന്ദർശിക്കുന്നു സംവിധായകൻ പ്രശാന്ത് വർമ്മയ ഒരുക്കുന്ന തേജ സജ്ജ ടൈറ്റിൽ റോളിൽ...

Trending