Film News
മമ്മൂക്കക്കൊപ്പം സ്വപ്നചിത്രത്തിൽ ഒഴിവാക്കപ്പെട്ടു,ഇന്നെത്തി നിൽക്കുന്നത് തലക്കൊപ്പം!

മമ്മൂക്കക്കൊപ്പം സ്വപ്നചിത്രത്തിൽ ഒഴിവാക്കപ്പെട്ടു,ഇന്നെത്തി നിൽക്കുന്നത് തലക്കൊപ്പം!
ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ധ്രുവന്‍. സിനിമയ്ക്ക് പിന്നാലെ 10 വര്‍ഷമായിരുന്നു നടന്‍ നടന്നത്. സിനിമ ആഗ്രഹം ഉപേക്ഷിച്ച് വിദേശത്ത് പോകന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു ധ്രുവനെ തേടി ക്വീന്‍ എത്തുന്നത്.
തുടക്കത്തില്‍ നിരാശമാത്രമായിരുന്നു ഫലം. അവസാനത്തെ ഓഡീഷന്‍ എന്ന നിലയിലായിരുന്ന ക്വീന്റെ ഓഡീഷന് പോയതെന്ന് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ക്വീന്‍ സിനിമേയോടെ കരിയര്‍ തന്നെ മാറുകയായിരുന്നു. ആറാട്ട്,വലിമൈ, ജനഗണമന തുടങ്ങിയവായണ് നടന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍.
അജിത്തിനെ നായകനാക്കി ബോളിവുഡ് നിര്‍മ്മാതാവ് ബോണി കുപൂര്‍ സംവിധാനം ചെയ്യുന്ന വലിമൈ ആണ് നടന്‌റെ ഏറ്റവും പുതിയ ചിത്രം. വളരെ സിമ്പിളായ മനുഷ്യനാണ് അജിത്ത് എന്നാണ് ധ്രുവന്‍ പറയുന്നത്. അദ്ദേഹം ഇങ്ങോട്ട് വന്ന് മിണ്ടുകയായിരുന്നു എന്നു നടന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. അജിത് മാത്രമല്ല മോഹന്‍ലാലും വളരെ സിമ്പിളായ മനുഷ്യനാണെന്നാണ് നടന്‍ പറയുന്നത്.
ഓഡീഷനിലൂടെയാണ് ധ്രുവന്‍ വലിമൈയില്‍ എത്തുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. നടന്റെ വാക്കുകള്‍ ഇങ്ങനെ.. ”കൊവിഡ് സമയം ആയതിനാല്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു ഓഡിഷന്‍. ഇവിടെന്ന് വീഡിയോ അയച്ചു കൊടുക്കുകയായിരുന്നു. വളരെ സമയമെടുത്തായിരുന്നു സിനിമ ചിത്രീകരണ നടന്നത്. അതിന്റെ കാരണവും ധ്രുവന്‍ വെളിപ്പെടുത്തുന്നുണ്ട്. സിനിമ വൈകുന്നത് കണ്ടിട്ട് തന്നെ ഓഴിവാക്കിയോ എന്ന് വരെ തോന്നിയെന്നു ധ്രുവന്‍ അഭിമുഖത്തില്‍ പറഞ്ഞു”.
കൂടാതെ സംവിധായകനില്‍ നിന്ന് വഴക്ക് കേട്ടതിനെ കുറിച്ചും നടന്‍ പറയുന്നു. ഒരു സീന്‍ 10 റിടേക്ക് എടുക്കേണ്ടി വന്നു. കമ്മ്യൂണിക്കേഷന്‍ പ്രശ്‌നം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഡയലോഗ് പോലുമില്ലാത്ത സീന്‍ ആയിരുന്നു. ഒരു നോട്ടം മാത്രമായിരുന്നു. എന്നാല്‍ ആ സീന്‍ ഓക്കെ ആയതോടെ സംവിധായകനും ആ കാര്യം മറന്നു എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ” ഡ്യൂപ്പ് ഇല്ലാതെ ആയിരുന്നു അജിത് ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്. ചിത്രീകരണത്തിനിടെ ആക്സിഡന്റ് പറ്റി അജിത്തിന്റെ കയ്യിനും കാലിനും പരിക്ക് പരിക്ക് പറ്റിയിരുന്നു. പിന്നെ റസ്റ്റ് എടുത്താണ് അദ്ദേഹം വീണ്ടും ചിത്രീകരണത്തിന് എത്തിയത്. താന്‍ കണ്ടിടത്തോളം ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് അജിത് ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതെന്നും ധ്രുവന്‍ പറഞ്ഞു. ബോണ കപൂറിനെ ആദ്യമായി കണ്ടതിനെ കുറിച്ചും താരം ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഹൈദരാബാദില്‍ ഷൂട്ടിംഗ് നടക്കുമ്പോഴായിരുന്നു നേരില്‍ കാണുന്നത്. ബോണി കപൂറിനെ കണ്ടതും അജിത് വന്ന്് അദ്ദേഹത്തെ കാല്‍ പിടിച്ച് അനുഗ്രഹം വാങ്ങുകയായിരുന്നു എന്നും നടന്‍ പറയുന്നു.
മാമാങ്കം സിനിമ നല്‍കിയത് നല്ലൊരു പാഠം ആയിരുന്നെന്നും നടന്‍ അഭിമുഖത്തില്‍ പറയുന്നു. അവതാരക ചിത്രത്തിന്റെ സമയത്ത് വൈറല്‍ ഫോട്ടോയെ കുറിച്ച് ചോദിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ആ സംഭവത്തോട് കൂടി സിനിമ മേഖലയെ കുറിച്ച് കൂടുതല്‍ കാര്യം മനസ്സിലായെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമ കിട്ടാതെ വന്നപ്പോള്‍ ബൈക്കില്‍ ഇരുന്ന് അലറി കരഞ്ഞതായും ധ്രുവന്‍ തന്റെ സിനിമ യാത്രയെ കുറിച്ച് പറഞ്ഞു.
Film News
കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം
കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി നടൻ ദിലീപ് എത്തി. കഴിഞ്ഞ ദിവസമാണ് ക്ഷേത്ര കമ്മറ്റിയുടെ വിശിഷ്ട അതിഥിയായി ജനപ്രിയനായകൻ. പാട്ടുപാടിയും മിമിക്രി വേദിയേ ഇളക്കിമറിച്ചാണ് ജനപ്രിയ നായകൻ മടങ്ങിയത്.ഇന്നസെൻ്റിൻ്റെയും ലാലു അലക്സ്ൻ്റെയും ശബ്ദം അനുകരിച്ചു ദിലീപ് കയ്യടികൾ നേടിയെടുത്തു. ഏല്ലാവർക്കും സുഖമാണോ എന്നും ആരാധകർ ദിലീപേട്ടന് സുഖമാണോ എന്ന് ചോദിച്ചപ്പോൾ അങ്ങനെയൊക്കെ പോകുന്നപ്പ എന്ന്മായിരുന്നു മറുപടി.
ആരാധകരുടെ ഓരോ ആവശ്യങ്ങളും സന്തോഷത്തോടെ നിറവേറ്റിയാണ് ദിലീപ് പ്രസംഗം അവസാനിപ്പിച്ചത്. കലാഭവൻ മണിയുടെ ഒരു പാട്ടു പാടുമോ എന്ന ചോദ്യത്തിന് മണി ഞാൻ കണ്ട ഏറ്റവും വലിയ കലാകാരൻ ആണെന്നും അദ്ദേഹത്തിൻറെ പാട്ടുപാടാൻ ആയിട്ടില്ല എന്നും ദിലീപ് മറുപടി പറഞ്ഞു. പകരം ദിലീപ് തൻ്റെ ചിത്രത്തിലെ തന്നെ നാരങ്ങാ മിട്ടായി എന്ന് തുടങ്ങുന്ന ഗാനം പാടി കൊണ്ടാണ് വേദി വിട്ടത്. പുതിയ ചിത്രങ്ങളായ സിഐഡി മൂസയുടെ രണ്ടാം ഭാഗവും വാളയാർ പരമശിവനും അണിയറയിൽ ഒരുങ്ങുകയാണെന്നും താരം അറിയിച്ചു. തന്റെ പുതിയ ചിത്രമായ പൂജ നടന്നതും കൊട്ടാരക്കരയിൽ ആണെന്നും സന്തോഷത്തോടെ താരം പങ്കുവെച്ചു. അരുൺ ഗോപി ഒരുക്കുന്ന ബാന്ദ്ര ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Film News
ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി
തമിഴ്നാട്ടിൽ തല എന്നത് ഒരു വികാരമാണ്. സൂപ്പർസ്റ്റാർ രജനീകാന്ത് കഴിഞ്ഞാൽ തമിഴ്നാട്ടിൽ ഇന്ന് ഏറ്റവും അധികം ആരാധകർ ഉള്ളത് തല അജിത്ത് കുമാറിനാണ്. തമിഴ് കത്തിന് പുറമേ കേരളത്തിലും അജിത്തിന് ഏറെ ആരാധകരുണ്ട്. മലയാളികളുടെ പ്രിയങ്കരിയായ നടിയായ ശാലിനിനെയാണ് അജിത് കുമാർ വിവാഹം കഴിച്ചത്. സിനിമാലോകത്തെ തന്നെ മാതൃക താരദമ്പതികൾ കൂടിയാണ് അജിത്ത് ശാലിനി കൂട്ടുകെട്ട്. ഇരുവരുടെയും പ്രണയവിവാഹികമായിരുന്നു. എന്നാൽ ശാലിനിയെ പ്രണയിക്കുന്നതിനും വിവാഹം കഴിക്കുന്നതിനു മുന്നേ അജിത്തിന് ഒരു പ്രണയം ഉണ്ടായിരുന്നു എന്നത് കോളിവുഡിലെ പരസ്യമായ രഹസ്യമാണ്.
മലയാള സിനിമയിലും അഭിനയിച്ചിട്ടുള്ള ഹീര രാജഗോപാൽ എന്ന നടിയായിരുന്നു ആ താരസുന്ദരി. അജിതും ഹീരയും ഒന്നിച്ചഭിനയിച്ച കാതൽ കോട്ടൈ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. പിന്നീട് തൊടരും എന്ന ചിത്രത്തിലും ഇവർ ഒരുമിച്ച് അഭിനയിച്ചു. എന്നാൽ കുടുംബങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ച മൂലം ഇരുവരും ബന്ധം ഉപേക്ഷിക്കുകയായിരുന്നു.മലയാളത്തിൽ മോഹൻലാലിനൊപ്പം നിർണയം എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം അഭിഭാഷകന്റെ കേസ് ഡയറി എന്ന ചിത്രത്തിലും ഹീര നായികയായി എത്തിയിട്ടുണ്ട്.
Film News
എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക
അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്നു.
ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയാണ് ഈ സിനിമയിൽ ഉപയോഗിക്കുന്നത്. മലയാളത്തിൽ ആദ്യമായാണ് അത്തരത്തിൽ ഒരു സിനിമ വരുന്നത്. സൈജു ശ്രീധരനും ശബ്ന മുഹമ്മദും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. സൈജു ശ്രീധരൻ തന്നെയാണ് സിനിമയുടെ എഡിറ്റർ. മഞ്ജു വാര്യരെ കൂടാതെ വിഷാക് നായർ, ഗായത്രി അശോക് മാമുക്കോയ നഞ്ചിയമ്മ തുടങ്ങി ഒത്തിരി താരങ്ങൾ ഈ ചിത്രത്തിൽ അണിചേരുന്നു. സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.
മൂവി ബക്കറ്റ്, പെയിൽ ബ്ലു ഡോട്ട് ഫിലിംസ്, കാസ്റ്റ് n കോ എൻ്റർടെയ്ൻമെൻ്റ്സ്, എന്നീ ബാനറിൽ ബിനീഷ് ചന്ദ്രനും സൈജു ശ്രീധരനും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. രാഹുൽ രാജീവ്, സുരാജ് മേനോൻ എന്നിവരാണ് ഈ സിനിമയുടെ സഹ നിർമ്മാതാക്കൾ.
ആർട്ട് ഡയറക്ടർ അപ്പുണ്ണി സാജൻ, കോസ്റ്റ്യൂം സമീറ സനീഷ്, ചമയം രോണെക്സ് സേവ്യർ, സ്റ്റണ്ട് ഇർഫാൻ അമീർ, കൺട്രോളർ കിഷോർ പുറക്കാട്ടിരി. ഫൂട്ടേജ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തൊടുപുഴയും പരിസരത്തും ആയാണ് നടക്കുന്നത്. പി ആർ ഒ – ശബരി.
-
Film News1 year ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video1 year ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News7 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News1 year ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News1 year ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser8 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News5 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News12 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം