Video
റോഷൻ എന്നെക്കാൾ ചെറിയ കുട്ടിയാണ്. ആ ചുംബന രംഗം പല ടേക്കുകൾ പോകേണ്ടി വന്നു -ഷെഫാലി ഷാ

റോഷൻ എന്നെക്കാൾ ചെറിയ കുട്ടിയാണ്. ആ ചുംബന രംഗം പല ടേക്കുകൾ പോകേണ്ടി വന്നു -ഷെഫാലി ഷാ
ആലിയ ഭട്ടും ഷെഫാലി ഷായും മലയാളി താരം റോഷൻ മാത്യുവും അഭിനയിച്ച ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ഡാർലിംഗ്‌സിന് കഴിഞ്ഞയാഴ്ച നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു. ഡാർക്ക് കോമഡി വിഭാഗത്തിൽ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജാസ്മീത് കെ റീയാണ്. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ചകൾ പിന്നിടുമ്പോഴും നെറ്റ്ഫ്ലിക്സിൽ ഇപ്പോഴും ട്രെൻഡിങ് ലിസ്റ്റിലാണ് ഡാർലിംഗ്.
സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ച സിനിമയിലെ രംഗമായിരുന്നു റോഷൻ മാത്യുവും ഷെഫാലിയും ഒന്നിച്ച് അഭിനയിച്ച ചുംബനരംഗം. കഴിഞ്ഞദിവസം ഈ രംഗത്തെക്കുറിച്ച് അഭിമുഖത്തിൽ വാചാലയാവുകയാണ് ഷഫാലി.
സത്യത്തിൽ സ്ക്രിപ്റ്റിലെ ആ രംഗം കണ്ടപ്പോൾ ഞാൻ ശരിക്കും ടെൻഷനായി. റോഷൻ വളരെ ചെറിയ കുട്ടിയാണ് അതിൻറെ ഒരു ചമ്മൻ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. എന്നാൽ കഥയിൽ അത് വളരെ രസകരമായി ആവശ്യപ്പെടുന്നതാണ്, വളരെ തന്മയത്തോട് കൂടി നടക്കുന്ന രംഗമായതിനാൽ പലതവണ റീടേക്കുകൾ പോകേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വരുന്ന കമൻറുകൾ കാണാറുണ്ട്, അതിനെ അതിൻറെ വഴിക്ക് വിടുക സീരിയസായി സിനിമ കാണുന്നവർക്ക് അറിയാം അത് എത്രമാത്രം രസകരമായ ഒരു രംഗമാണെന്ന്. ഷഫാലി കൂട്ടിച്ചേർത്തു.
Songs
ലേഡി പുഷ്പ ! വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്. ദസറയിലെ പുതിയ ഗാനം പുറത്തിറങ്ങി

ലേഡി പുഷ്പ ! വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്. ദസറയിലെ പുതിയ ഗാനം പുറത്തിറങ്ങി
നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദസറ” . ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നായികയായി എത്തുന്നത്. ചിത്രത്തിലെ കീർത്തി സുരേഷിന്റെ വേറിട്ട വേഷ പകർച്ച ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടുകയാണ്.ചിത്രത്തിൻറെ നാലാമത്തെ സിംഗിൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഇതിനോടകം തന്നെ പുറത്തുവന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾക്കും ആദ്യ ഗാനത്തിനും ടീസറിനുമെല്ലാം മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്.
പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.
സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് ചേഞ്ച് ഒക്കെത്തന്നെ മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ദസറ.
സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.
പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്. ഛായാഗ്രഹണം : സത്യൻ സൂര്യൻ ISC. എഡിറ്റർ: നവീൻ നൂലി. പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി. സംഘട്ടനം: അൻബറിവ്. പിആർഒ: ശബരി
Trailer and Teaser
ദുൽഖറിന്റെ വിഷു സമ്മാനം ! അടിയുടെ ടീസർ എത്തി. ചിത്രം വിഷുവിന് തിയേറ്ററുകളിലേക്ക്

ദുൽഖറിന്റെ വിഷു സമ്മാനം ! അടിയുടെ ടീസർ എത്തി. ചിത്രം വിഷുവിന് തിയേറ്ററുകളിലേക്ക്
ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘അടി’യുടെ പുറത്തിറങ്ങി. വിഷു റിലീസായി ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തും. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ തന്നെയാണ്. ലില്ലി അന്വേഷണം എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ പ്രശോക് വിജയൻ ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് അടി.ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ധ്രുവൻ,
ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രതീഷ് രവിയാണ് രചന നിർവഹിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റർ – നൗഫൽ അബ്ദുള്ള, ആർട്ട് – സുഭാഷ് കരുൺ, ചീഫ് അസോസിയേറ്റ് – സുനിൽ കാര്യാട്ടുകര, കോസ്റ്റ്യൂംസ് – സ്റ്റെഫി സേവ്യർ, മേക്കപ്പ് – രഞ്ജിത്ത് മണാലിപ്പറമ്പിൽ, പ്രൊജക്ട് ഡിസൈനർ – ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ – റന്നി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – വിനോഷ് കൈമൾ, വിഎഫ്എക്സ് ആൻഡ് ടൈറ്റിൽ – സഞ്ജു ടോം ജോർജ്.
Songs
ഗ്ലാമറസ് ലുക്കിൽ സയേഷ ! പുഷ്പയിലെ ‘ഉ അണ്ടവ മാവ’യെ വെല്ലുന്ന ഐറ്റം ഗാനവുമായി പത്ത് തല

ഗ്ലാമറസ് ലുക്കിൽ സയേഷ ! പുഷ്പയിലെ ‘ഉ അണ്ടവ മാവ’യെ വെല്ലുന്ന ഐറ്റം ഗാനവുമായി പത്ത് തല
ചിമ്പു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പത്ത് തല’യുടെ സയേഷയുടെ ഐറ്റം ഗാനം പുറത്തിറങ്ങി. അതീവ ഗ്ലാമറസായാണ് താരം ഗാന രാഗത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിനായി ഗാനം ഒരുക്കിയിരിക്കുന്നത്. ചിത്രം മാര്‍ച്ച് 30ന് തിയറ്ററുകളിൽ എത്തും. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.
ത്. പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവർ പത്ത് തലയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
-
Film News1 year ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video1 year ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News7 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News1 year ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News1 year ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser8 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News5 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News1 year ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം