Reviews
സംഹാരമൂർത്തിയായി തീയറ്ററുകളെ പ്രകമ്പനം കൊള്ളിപ്പിച്ചു ക്രിസ്റ്റഫർ. മമ്മൂട്ടി ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ബ്ലോക്ക് ബസ്റ്റർ

സംഹാരമൂർത്തിയായി തീയറ്ററുകളെ പ്രകമ്പനം കൊള്ളിപ്പിച്ചു ക്രിസ്റ്റഫർ. മമ്മൂട്ടി ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ബ്ലോക്ക് ബസ്റ്റർ
ഏറെ ആകാംക്ഷയോടെ സിനിമ പ്രേമികൾ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടി ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ഒരുങ്ങിയ ക്രിസ്റ്റഫർ. കാത്തിരിപ്പുകൾക്കൊടുവിൽ ലോകമെമ്പാടുമായി ഇന്നാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഇതിനോടകം തന്നെ പുറത്തുവന്ന ടീസറുകളും പ്രമോഷൻ പോസ്റ്ററുകളും എല്ലാം തന്നെ പ്രേക്ഷകർക്കിടയിൽ ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷകളെയിരുന്നു. പ്രമാണിക്ക് ശേഷം മമ്മൂട്ടി ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ക്രിസ്റ്റഫർ.
“Biography of Vigilante Cop” എന്ന ചിത്രത്തിൻറെ ടാഗ് ലൈൻ സൂചിപ്പിക്കുന്ന പോലെ സ്വന്തമായി നീതി നടപ്പാക്കുന്ന ഒരു പോലീസുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു ബലാത്സംഗ കേസിന്റെ അന്വേഷണത്തിന് ഒടുവിൽ എൻകൗണ്ടർ ചെയ്ത പോലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റഫറിന് പുറകെയുള്ള പോലീസ് ഉദ്യോഗസ്ഥയായ സുലേഖയുടെ അന്വേഷണങ്ങളിലൂടെയാണ് ചിത്രത്തിൻറെ കഥ പറഞ്ഞു പോകുന്നത്. പലയിടത്തും നോൺലീനിയറായി പറഞ്ഞു പോകുന്ന കഥ ക്രിസ്റ്റഫറിൻറെ ജീവിതവും അന്വേഷണങ്ങളും നീതി നടപ്പാക്കലുകളും ആണ്. ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ സംതൃപ്തിപ്പെടുത്തുന്ന ഒരു ഡീസന്റ് ത്രില്ലർ ഒരുക്കുവാൻ സംവിധായകൻ ബി ഉണ്ണികൃഷ്ണന് സാധിച്ചിട്ടുണ്ട്. മാത്രവുമല്ല അതീവ സ്റ്റൈലിഷായാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ത്രില്ലർ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളിൽ ബി ഉണ്ണികൃഷ്ണൻ പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല, ആ പതിവ് ഇത്തവണയും സംവിധായകൻ തെറ്റിക്കുന്നില്ല.
ക്രിസ്റ്റഫറായി എത്തുന്ന മമ്മൂട്ടി തന്നെയാണ് ചിത്രത്തിൻറെ മുഖ്യ ആകർഷണം. 54 വയസ്സുള്ള പോലീസ് ഉദ്യോഗസ്ഥനായി അതിഗംഭീര പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നത്. രൂപംകൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകർക്കും ആരാധകർക്കും തീർത്തും പുതിയൊരു മമ്മൂട്ടിയെ ചിത്രത്തിൽ കാണുവാൻ സാധിക്കും. ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന നിരവധി രംഗങ്ങളും ഡയലോഗുകളും കടന്നുപോകുന്നുണ്ട്. ഐശ്വര്യ ലക്ഷ്മി അമലാപോൾ സ്നേഹ വിനൈയ് റാം ഷൈൻ ടോം ചാക്കോ തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങൾക്കും ചിത്രത്തിൽ അർഹിക്കുന്ന പ്രാധാന്യവും ഇടവും നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പല കാലത്തിൽ നടക്കുന്ന കഥാസന്ദർഭങ്ങളെ പ്രേക്ഷകരെ ആശയക്കുഴപ്പത്തിൽ ആക്കാതെ മികച്ച രീതിയിൽ പറഞ്ഞുപോകുവാൻ ഉദയ കൃഷ്ണയുടെ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ചിത്രത്തിൽ അതിഥി വേഷത്തിൽ തമിഴ് സൂപ്പർതാരം ശരത് കുമാറും എത്തുന്നുണ്ട്.
ഫായിസ് സിദ്ധിഖ് ഒരുക്കിയ ചിത്രത്തിൻറെ ഛായാഗ്രഹണം ആണ് ചിത്രത്തിൽ എടുത്തുപറയേണ്ട മറ്റൊരു മുഖ്യഘടകം. കഥാസന്ദർഭങ്ങളെ സ്ക്രീനിൽ ത്രസിപ്പിക്കുന്ന രീതിയിൽ എത്തിക്കുവാൻ ഫായിസിന്റെ ക്യാമറ മികവിന് സാധിച്ചിട്ടുണ്ട്.അനമോർഫിക് വൈഡ് സ്‌ക്രീൻ ആസ്പെക്ട് റേഷ്യൂവിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് ഒരുക്കിയ ചിത്രത്തിലെ പശ്ചാത്തല സംഗീതം തിയേറ്ററുകളിൽ ഏറെ പ്രകമ്പനം സൃഷ്ടിക്കുന്നുണ്ട്. അതുപോലെതന്നെ സുപ്രീം സുന്ദർ ഒരുക്കിയ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഏറെ മികച്ചുനിൽക്കുന്നു, പ്രത്യേകിച്ചും മനോജിന്റെ എഡിറ്റിംഗ് മികവിൽ മമ്മൂട്ടിയുടെ ത്രസിപ്പിക്കുന്ന സംഘട്ടന കാഴ്ചകളാണ് പ്രേക്ഷകർക്ക് വെള്ളിത്തിരയിൽ നൽകുന്നത്. ചിത്രത്തിൻറെ ലോഞ്ചിങ് വേദിയിൽ മമ്മൂട്ടി പറഞ്ഞതുപോലെ വരുംദിവസങ്ങളിലും ഈ ചിത്രം തീയറ്ററുകളിൽ കാണും, അതും നിറഞ്ഞ സദസ്സുകളിൽ.
Reviews
ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.

ഹിറ്റ് പരമ്പര തുടർന്ന് മലയാള സിനിമ ! ഹിറ്റടിച്ച് കടകൻ. മലയാള സിനിമയ്ക്ക് ഇനി പുതിയ ആക്ഷൻ ഹീറോ.
2024ലെ മലയാള സിനിമയുടെ കുതിപ്പ് ടോപ്പ് ഗിയറിൽ തന്നെ പോവുകയാണ്.
എബ്രഹാം ഓസിലറും ബ്രമയുഗവും പ്രമലുവും മഞ്ഞുമ്മൽ ബോയ്സും ഉൾപ്പെട്ട ഹിറ്റ്ലിസ്റ്റിലേക്ക് ഒരു പുതിയ മലയാള ചിത്രം കൂടി. ദുൽഖർ സൽമാൻറെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ വേഫയർ ഇൻറർനാഷണൽ നിർമിച്ച ഹക്കീം ഷാജഹാൻ നായകനായ എത്തിയ പുതിയ ചിത്രം കടകൻ ബോക്സ് ഓഫീസിൽ ഒരു വമ്പൻ വിജയമായി മാറുകയാണ്. ഒരു നിമിഷം പോലും പ്രേക്ഷകനെ മടുപ്പിക്കാത്ത ഒരു കംപ്ലീറ്റ് ആക്ഷൻ എൻറർടൈനർ ആയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
ആദ്യത്തെ കയ്യടി സംവിധായകന്‍ സജില്‍ മമ്പാടിന് ഉള്ളത് തന്നെയാണ്.
വെറും 24 വയസ്സ് മാത്രം പ്രായമുള്ള ഈ യുവ സംവിധായകൻ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ് എന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് കടകന്റെ ഓരോ ഫ്രെയിമുകളും. ചിത്രത്തിൻറെ മുഴുവൻ സമയവും ഉദ്യോഗഭരിതമായി പ്രേക്ഷകരെ സിനിമയിൽ നിലനിർത്തുവാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
നിലമ്പൂരിലെ നിയമവിരുദ്ധമായ മണല്‍ക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയം. ‘കടകന്‍’ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് മണല്‍മാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ്. പുതുമയുള്ള പ്രമേയവും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന വാണിജ്യപരമായുള്ള മേക്കിങ്ങുമാണ് ചിത്രത്തിൻറെ പ്രധാന ആകർഷണം. ചിത്രത്തിൽ നായകനായി എത്തിയ ഹക്കീം ഷാജഹാന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. മലയാള സിനിമയിലേക്ക് പുതിയ ഒരു ആക്ഷൻ നായകനെ ലഭിച്ചിരിക്കുകയാണ് കടകനിലൂടെ പ്രേക്ഷകർക്ക്. ചിത്രത്തിലെ സംഘടന രംഗങ്ങളിൽ താരത്തിന്റെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്.
ഒരു ആക്ഷൻ നായകന് വേണ്ട എല്ലാ ശരീരഘടനയും ശബ്ദ മികവും സ്ക്രീൻ പ്രസൻസും എല്ലാം ഹക്കീമിൽ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നുണ്ട്. ആട് സീരീസ്, പ്രണയവിലാസം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹക്കീം ഷാജഹാന്റെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത മറ്റൊരു ഗംഭീര മേക്കോവർ കൂടിയാണ് കടകൻ.
ഹക്കിം ഷാജഹാന് പുറമെ ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, മണികണ്ഠന്‍ ആര്‍ ആചാരി, സൂരജ്,വിജയകൃ്ഷ്ണന്‍,ബിബിന്‍ പെരുമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, സിനോജ് വര്‍ഗീസ്, ഗീതി സംഗീത തുടങ്ങി പ്രധാന റോളില്‍ എത്തിയവര്‍ മുതല്‍ ഒരോ ചെറിയ കഥാപാത്രങ്ങളുടെയും പ്രകടനം എടുത്തു പറയുക തന്നെ വേണം.
നായകന്റെ അച്ഛനായാണ് ഹരിശ്രീ അശേകന്‍ സിനിമയിലെത്തുന്നത്. അച്ഛന്റെയും മകന്റെയും വഴക്കുകള്‍ക്കിടയില്‍ കൂടി അചഛന്‍ മകന്‍ ബന്ധവും ചിത്രം എടുത്ത് കാട്ടുന്നുണ്ട്.ചിത്രത്തില്‍ ഹക്കീമി്‌ന്റെ നായികകയായെത്തുന്ന സോനയും തന്റെ കഥാപാത്രത്തെ ഭദ്രമാക്കിയിട്ടുണ്ട്.പിന്നെ എടുത്ത് പറയേണ്ടത് ചിത്രത്തില്‍ പോലീസുകാരന്റെ റോളിലെത്തിയ രഞ്ജിത്തിന്റേയാണ്.നായകനും കൂട്ടാളികള്‍ക്കും പുറകേ തന്നെ കൂടി അവരെ പിടിക്കാന്‍ നടക്കുന്ന രഞ്ജിത്തിന്റെ പോലീസ് കഥാപാത്രവും തീര്‍ത്തും കയ്യടി അര്‍ഹിക്കുന്നത് തന്നെയാണ്.
മനോഹരമായ ഫ്രെയിമുകൾ നിറച്ചുള്ള
ജാസിന്‍ ജസീലിന്റെ ഛായാഗ്രഹണവും ഒരു ആക്ഷൻ ചിത്രത്തിന് വേണ്ട എല്ലാ വേഗതയും ഉൾക്കൊണ്ട മീര്‍ മുഹമ്മദിന്റെ ചിത്രസംയോജനവും ചിത്രത്തെ സാങ്കേതികപരമായി മുന്നിലെത്തിക്കുന്നു. ഒരു സമയത്ത് മലയാള സിനിമയുടെ വാണിജ്യ ചിത്രങ്ങളിൽ പകരം വെക്കാനില്ലായിരുന്ന ഹിറ്റ് മേക്കർ ഗോപി സുന്ദരന്റെ ഒരു ഇടവേളയ്ക്കു ശേഷമുള്ള ഗംഭീര തിരിച്ചുവരവ് എന്ന നിലയ്ക്കും കടകൻ ശ്രദ്ധേയമാകുന്നുണ്ട്. ചിത്രത്തിലെ ഇലവേഷൻ സീനുകളിൽ ഗോപി സുന്ദർ നൽകുന്ന പശ്ചാത്തല സംഗീതം പ്രേക്ഷകർക്ക് നൽകുന്ന ആവേശം എടുത്തു പറയേണ്ടതാണ്.
സജില്‍ മമ്പാടിന്റെ കഥക്ക് ബോധി, എസ്.കെ. മമ്പാട് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആകെ തുകയിൽ മലയാള സിനിമയ്ക്ക് ഇപ്പോൾ ഇത് നല്ല കാലമാണ്. വ്യത്യസ്ത ചട്ടക്കൂടിൽ ഒരുങ്ങുന്ന പരീക്ഷണ ചിത്രങ്ങളും ഒപ്പം എല്ലാ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വാണിജ്യ സിനിമകളും പ്രേക്ഷകർ ഒരുപോലെ തിരി കൈകളും നീട്ടി സ്വീകരിക്കുന്നു. അതിൻറെ ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് കടകനും.
Reviews
കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !

കൊലയാളിക്ക് പറയാനുണ്ട്…, ‘അബ്രഹാം ഒസ്‌ലർ’ ഇമോഷണൽ ക്രൈം ത്രില്ലർ !
ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അബ്രഹാം ഒസ്‌ലർ’ തിയറ്റർ റിലീസ് ചെയ്തു. ഡോ. രൺധീർ കൃഷ്ണൻ തിരക്കഥ രചിച്ച ഈ ഇമോഷണൽ ക്രൈം ത്രില്ലർ ഒരു സീരിയൽ കില്ലറിനെയാണ് പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാണിക്കുന്നത്. സിനിമയുടെ ട്രെയിലർ കണ്ടപ്പോഴേ ചിത്രത്തിന്റെ ഏകദേശ സ്വഭാവം മനസ്സിലായിരുന്നു.
തൃശൂർ എസിപി അബ്രഹാം ഒസ്‌ലർനെയാണ് ജയറാം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ് തന്റെ കുടുംബത്തെ നഷ്ടപ്പെട്ടതോടെ വിഷാദത്തിനും ഹാലൂസിനേഷനും അടിമെട്ടുപോയ ഒസ്‌ലർ മൂന്ന് കൊലപാതകങ്ങൾ ചെയ്ത ഒരു സീരിയൽ കില്ലറിനെ തിരഞ്ഞിറങ്ങുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ആദ്യപകുതി കൊലയാളിയെ അന്വേക്ഷിച്ചപ്പോൾ രണ്ടാംപകുതി കാരണം തിരഞ്ഞു. മിഥുൻ മാനുവൽ തോമസിന്റെ മുൻ ചിത്രമായ ‘അഞ്ചാം പാതിര’ കണ്ടവർക്ക് ഒരു കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാവും കൊലയാളി കരുത്തനായിരിക്കുമെന്ന്. ‘അബ്രഹാം ഒസ്‌ലർ’ലും അത് തന്നെയാണ് ആവർത്തിക്കപ്പെടുന്നത്. അർജുൻ അശോകൻ, ജഗദീഷ്, ദിലീസ് പോത്തൻ, അനശ്വര രാജൻ, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി സുപ്രധാന വേഷത്തിലെത്തുന്നു. അലക്സാൻഡർ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അലക്സാൻഡർ എത്തുന്നതോടെയാണ് ചിത്രത്തിന്റെ ഗതി മാറുന്നത്.
ഇർഷാദ് എം ഹസനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് മിഥുൻ മുകുന്ദനാണ് സംഗീതം പകർന്നിരിക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് ചിത്രസംയോജനവും കൈകാര്യം ചെയ്തു.
Reviews
കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കിർക്കൻ

കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കിർക്കൻ
ഏതു ജോണർ ആയാലും അതിനെ എൻറർടൈനറായി എടുക്കുമ്പോൾ ആ സിനിമയ്ക്കുള്ള മികവ് വേറെ തന്നെയാണ്… കാരണം എല്ലാത്തിനുമുപരി പ്രേക്ഷകനെ ആസ്വദിപ്പിക്കുക എന്നതുകൂടി ഒരു സിനിമയെ സംബന്ധിച്ച് ആവശ്യ ഘടകമാണ്.
കിർക്കൻ, കണ്ടന്റ് വൈസ് ഏതൊരാൾക്കും റിലേറ്റ് ചെയ്യാവുന്ന ഒരു സിനിമാനുഭവം ആണ്(പ്രത്യേകിച്ച് ഇന്നത്തെ ഇന്ത്യയിൽ)…
റിയലിസ്റ്റിക് അപ്പ്രോച്ചിൽ ഇതുപോലൊരു സിനിമ വരുമ്പോൾ അതിനെ വ്യത്യസ്തമായൊരു മേക്കിംങ് കൊണ്ടും ആഖ്യാനശൈലി കൊണ്ടും കാണുന്ന പ്രേക്ഷകനെ ഒപ്പം കൂട്ടി കഥ പറയാൻ കാണിച്ച മിടുക്ക് സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്…
ഇതുകൂടാതെ കിർക്കൻ കാഴ്ചയിൽ ഗംഭീരമാക്കാൻ മലയാളത്തിലെ ഒരുപറ്റം അഭിനേതാക്കളുടെ നല്ല പ്രകടനവും വലിയൊരു കാരണമാണ്…
നല്ല സൗണ്ട് ഡിപ്പാർട്ട്മെൻ്റും പടത്തിന്റെ മൂഡ് ആദ്യാവസാനം നിലനിർത്തിയ കളറിങ്ങും നോൺ ലിനിയർ എന്ന് തോന്നിപ്പിക്കുന്ന എഡിറ്റിംഗ് പാറ്റേണും ഒക്കെയായി ടെക്നിക്കലി സൗണ്ട് ആയ്തന്നെ കിർക്കൻ നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് നൽകുന്നുണ്ട്.
ഏതൊരു ത്രില്ലർ സിനിമയും പോലെ കിർക്കന്റെയും ഏറ്റവും പ്രധാന ഏരിയ ക്ലൈമാക്സ് ആണ്, ക്ലൈമാക്സിൽ സസ്പെൻസ് റിവീൽ ചെയ്യുന്ന ഭാഗവും തുടർന്നുള്ള രംഗങ്ങളും സമീപകാല മലയാള സിനിമയിൽ ഏറ്റവും മികച്ച ക്ലൈമാക്സ് തന്നെ എന്ന് അവകാശപ്പെടാവുന്ന രീതിയിൽ ഒരുക്കി എടുത്തിട്ടുണ്ട്… സിനിമയുടെ ആകെ മൊത്തം വെർഡിക്റ്റ് ഒന്നാന്തരം ആക്കാനും ക്ലൈമാക്സ് സഹായിച്ചിട്ടുണ്ട്.
ഒരു മികച്ച തീയറ്റർ എക്സ്പീരിയൻസ് നൽകാൻ എല്ലാ അർത്ഥത്തിലും സാധ്യമായ സിനിമയാണ് കിർക്കൻ, കണ്ടൻ്റും പെർഫോമൻസും കൊണ്ട് മനസ്സുനിറക്കുന്ന കാഴ്ച
-
Songs1 year ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി