Connect with us

Film News

സിബിഐ 5 നെറ്റ്ഫ്ലിക്സിൽ ബ്ലോക്ക് ബസ്റ്റർ ! ഇന്ത്യൻ ചിത്രങ്ങളിൽ ടോപ്പ് 3 ! അയ്യരെ ഏറ്റെടുത്ത് പാൻ ഇന്ത്യ !

Published

on

സിബിഐ 5 നെറ്റ്ഫ്ലിക്സിൽ ബ്ലോക്ക് ബസ്റ്റർ ! ഇന്ത്യൻ ചിത്രങ്ങളിൽ ടോപ്പ് 3 ! അയ്യരെ ഏറ്റെടുത്ത് പാൻ ഇന്ത്യ !

മമ്മൂട്ടി എസ് എൻ സ്വാമി കെ മധു കൂട്ടുകെട്ടിൽ ഒരുങ്ങിയ സിബിഐ പരമ്പരയുടെ അഞ്ചാം പതിപ്പ് തീയേറ്ററുകളിൽ വമ്പൻ തരംഗങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും ഒ.ടി.ടി റിലീസിന് ശേഷം ചിത്രം ഇപ്പോൾ തരംഗമായി മാറുകയാണ്. ഈ മാസം നെറ്റ് ഫ്ലിക്‌സ് വഴിയാണ് ചിത്രം ചിത്രം പുറത്തിറങ്ങിയത്. ജൂണ്‍ 13 മുതല്‍ 23 വരെയുള്ള കണക്കെടുത്താല്‍ ലോക സിനിമകളില്‍ മൂന്നാമതാണ് സിബിഐ 5ന്റെ സ്ഥാനം. ടോപ് ടെൻ ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ ബൂൽ ബുലയ്യ 2വും സ്പൈഡർമാനും മാത്രമാണ് സിബിഐ മുന്നിൽ.

ചിത്രം നെറ്റ് ഫ്ലിക്‌സ് റിലീസ് ആയതിനു ശേഷം തുടർച്ചയായി രണ്ടാം വാരം ആണ് ഈ നേട്ടം കൈവരിക്കുന്നത് എന്നും ശ്രദ്ധേയമാണ്.റിലീസ് ചെയ്ത് 8 ദിവസത്തിനുള്ളില്‍ 28.8 ലക്ഷം ആളുകളാണ് ചിത്രം കണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലും പാകിസ്ഥാന് മാലിദ്വീപ്, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം സിബിഐ 5 ട്രെന്‍ഡിങ്ങിലെത്തി. മലയാളത്തിനു പുറമേ ഹിന്ദി തെലുങ്ക് തമിഴ് ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.

ചിത്രം തിയേറ്ററുകളിൽ എത്തിയ സമയത്ത് സമ്മിശ്ര പ്രതികരണവും, ഒ.ടി.ടി റിലീസ് ചെയ്ത ദിവസങ്ങളിൽ ട്രോളൻമാരും ഏറ്റെടുത്ത ചിത്രമായിരുന്നു സിബിഐ 5. മമ്മൂട്ടിയെ കൂടാതെ ഈ ചിത്രത്തിൽ രഞ്ജിപണിക്കർ രമേശ് പിഷാരടി ആശാ ശരത്ത് ജഗതി ശ്രീകുമാർ മുകേഷ് അനൂപ് മേനോൻ പ്രതാപ് പോത്തൻ സായികുമാർ ഇടവേള ബാബു കനിഹ തുടങ്ങിയ വമ്പൻ താരനിര തന്നെ അണിനിരന്നിരുന്നു.

 

 

Film News

മലയാളത്തിൽ നിന്നുള്ള താരം നിവിൻ പോളിയും പൃഥ്വിരാജും അല്ല പകരം മാത്യൂസ് ! ദളപതി 67 താര നിര ഇങ്ങനെ

Published

on

മലയാളത്തിൽ നിന്നുള്ള താരം നിവിൻ പോളിയും പൃഥ്വിരാജും അല്ല പകരം മാത്യൂസ് ! ദളപതി 67 താര നിര ഇങ്ങനെ

ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന വിജയ് ലോകേഷ് കനകരാജ് ചിത്രം ദളപതി 67 കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം ചിത്രത്തിൻറെ താരനിര അണിയറ പ്രവർത്തകർ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. പ്രഖ്യാപനത്തിന് മുൻപേ വമ്പൻ താരനിരയാണ് അഭ്യൂഹങ്ങളിൽ ഉണ്ടായിരുന്നത്. മലയാളത്തിൽ നിന്നും നിവിൻപോളി പൃഥ്വിരാജ് തുടങ്ങിയ യുവ താരങ്ങളുടെ പേര് പട്ടികയിൽ ഉണ്ടായിരുന്നു, എന്നാൽ നറുക്ക് കിട്ടിയത് മലയാളത്തിലെ മറ്റൊരു താരത്തിനാണ്. മലയാളത്തിലെ യുവതാരം മാത്യൂസ് തോമസ് ആണ് ദളപതി 67ൻ്റെ ഭാഗമാകുന്നത്.

ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പ്രിയ ആനന്ദാണ് നായിക വേഷത്തിൽ എത്തുന്നത്, സംവിധായകൻ മിഷ്കിൻ, മൻസൂർ അലി ഖാൻ തുടങ്ങിയവരും താരനിരയിലുണ്ട്.ദളപതി 67’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന പ്രോജക്റ്റ് സംവിധാനം ചെയ്യുന്നത് ‘മാസ്റ്റർ’ ക്രാഫ്റ്റ്മാൻ ലോകേഷ് കനകരാജ്. എസ് എസ് ലളിത് കുമാർ നിർമ്മിക്കുന്ന ചിത്രത്തിൻറെ സഹനിർമ്മാതാവ് ജഗദീഷ് പളനിസാമിയാണ്. 2023 ജനുവരി 2 ന് ആരംഭിച്ച ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ദളപതി വിജയ്‌യും ലോകേഷ് കനകരാജും അവരുടെ മുൻ ചിത്രമായ ‘മാസ്റ്റർ’ വൻ വിജയത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഈ പ്രോജക്റ്റ്.
കത്തി, മാസ്റ്റർ, ബീസ്റ്റ് എന്നീ ചിത്രങ്ങളിലെ ചാർട്ട്ബസ്റ്റർ ആൽബങ്ങൾക്ക് ശേഷം , റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദറിന്റെയും ദളപതി വിജയ് സാറുമായുള്ള നാലാമത്തെ കൂട്ടുകെട്ടാണ് ദളപതി 67’.

ദളപതി 67’, ഡിഒപി – മനോജ് പരമഹംസ, ആക്ഷൻ – അൻബരിവ്, എഡിറ്റിംഗ് – ഫിലോമിൻ രാജ്, ആർട്ട് എൻ. സതീസ് കുമാർ, കൊറിയോഗ്രഫി ദിനേശ്, – സംഭാഷണ രചയിതാക്കൾ – ലോകേഷ് കനകരാജ്, രത്‌ന കുമാർ & ദീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – രാംകുമാർ ബാലസുബ്രഹ്മണ്യൻ.

 

Continue Reading

Film News

മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ചെന്ന് പാൻ ഇന്ത്യൻ സൂപ്പർതാരം ഉണ്ണി മുകുന്ദൻ

Published

on

മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ചെന്ന് പാൻ ഇന്ത്യൻ സൂപ്പർതാരം ഉണ്ണി മുകുന്ദൻ

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടരുന്ന മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടം നേടിയെന്ന് ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ മാധ്യമമായ മനോരമ ന്യൂസിന് നൽകിയ ടെലിവിഷൻ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം പങ്കുവെച്ചത്.
സമീപകാലത്ത് കേരളത്തിൽ നിന്നും മികച്ച കളക്ഷൻ കിട്ടിയ മലയാള ചിത്രങ്ങളിൽ മുന്നിലിടം പിടിച്ചിരിക്കുകയാണ് മാളികപ്പുറം. കുറുപ്പിൻ്റെ കളക്ഷൻ മറികടന്ന ചിത്രം 30 ദിവസംകൊണ്ട് കേരളത്തിൽ നിന്നു മാത്രം 40 കോടിയിലധികം നേടിക്കഴിഞ്ഞു. 230 സ്ക്രീനുകളിലാണ് ഒരു മാസം പിന്നിടുമ്പോഴും ചിത്രം പ്രദർശനം തുടരുന്നത്. ശനി, ഞായർ ദിവസങ്ങളിൽ പോയ വാരങ്ങളിൽ റിലീസ് ചെയ്ത മറ്റു ചിത്രങ്ങളേക്കാൾ മികച്ച കളക്ഷനാണ് മാളികപ്പുറം നേടുന്നത്.

തമിഴ്, തെലുങ്ക് ഡബ്ബ്ഡ് വേർഷനും മികച്ച കളക്ഷനാണ് നേടുന്നത്. ചിത്രത്തെ പ്രശംസിച്ച് തമിഴ് സിനിമയിലെ നിരവധി പേരും രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ യുഎഇ, യുകെ, യുഎസ്എ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് മാളികപ്പുറം ഒരുക്കിയിരിക്കുന്നത്.സംവിധായകൻ. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റിൽ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്.

Continue Reading

Film News

ആറാട്ടിന്റെ ഒന്നാം വാർഷികത്തിൽ മമ്മൂക്കയുമായി ബി ഉണ്ണികൃഷ്ണന്റെ റീ എൻട്രി ! ക്രിസ്റ്റഫർ റിലീസ് തീയതി എത്തി

Published

on

ആറാട്ടിന്റെ ഒന്നാം വാർഷികത്തിൽ മമ്മൂക്കയുമായി ബി ഉണ്ണികൃഷ്ണന്റെ റീ എൻട്രി ! ക്രിസ്റ്റഫർ റിലീസ് തീയതി എത്തി

മോഹൻലാൽ ചിത്രമായ ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണൻ
മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ’. ഇതിനോടൊപ്പം തന്നെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും എല്ലാം ആരാധകരിൽ ഏറെ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രത്തിൻറെ റിലീസ് ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്, ഫെബ്രുവരി 9ന് ആയിരിക്കും ചിത്രം പ്രദർശനത്തിന് എത്തുക എന്നതാണ് സൂചനകൾ. മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ട് റിലീസ് ചെയ്തത് 2022 ഫെബ്രുവരി 18ന് ആയിരുന്നു.
ക്രിസ്റ്റഫറിൻറെ റിലീസ് തീയതി അടുത്തദിവസം തന്നെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിക്കും. സെൻസറിങ് പൂർത്തിയായ ചിത്രത്തിന്റെ ദൈർഘ്യം 150 മിനിറ്റാണ്.


ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. മോഹൻലാൽ ചിത്രം ആറാട്ടിനുശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010-ൽ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.

സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ മറ്റൊരു സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും ആദ്യമായി മലയാളത്തിൽ എത്തുന്നുണ്ട്. ആർ.ഡി. ഇലുമിനേഷൻസാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ മുപ്പത്തഞ്ചോളം പുതുമുഖങ്ങൾ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ടെന്നുള്ളതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിങ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആർ.ഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

Continue Reading

Recent

Film News14 hours ago

മലയാളത്തിൽ നിന്നുള്ള താരം നിവിൻ പോളിയും പൃഥ്വിരാജും അല്ല പകരം മാത്യൂസ് ! ദളപതി 67 താര നിര ഇങ്ങനെ

മലയാളത്തിൽ നിന്നുള്ള താരം നിവിൻ പോളിയും പൃഥ്വിരാജും അല്ല പകരം മാത്യൂസ് ! ദളപതി 67 താര നിര ഇങ്ങനെ ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന വിജയ്...

Film News15 hours ago

മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ചെന്ന് പാൻ ഇന്ത്യൻ സൂപ്പർതാരം ഉണ്ണി മുകുന്ദൻ

മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ചെന്ന് പാൻ ഇന്ത്യൻ സൂപ്പർതാരം ഉണ്ണി മുകുന്ദൻ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടരുന്ന മാളികപ്പുറം നൂറുകോടി ക്ലബ്ബിൽ ഇടം നേടിയെന്ന്...

Film News17 hours ago

ആറാട്ടിന്റെ ഒന്നാം വാർഷികത്തിൽ മമ്മൂക്കയുമായി ബി ഉണ്ണികൃഷ്ണന്റെ റീ എൻട്രി ! ക്രിസ്റ്റഫർ റിലീസ് തീയതി എത്തി

ആറാട്ടിന്റെ ഒന്നാം വാർഷികത്തിൽ മമ്മൂക്കയുമായി ബി ഉണ്ണികൃഷ്ണന്റെ റീ എൻട്രി ! ക്രിസ്റ്റഫർ റിലീസ് തീയതി എത്തി മോഹൻലാൽ ചിത്രമായ ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ...

Film News19 hours ago

ദളപതി67 ആദ്യ അപ്ഡേറ്റ് എത്തി ! വില്ലനായി സഞ്ജയ് ദത്ത്. അടുത്തത് നിവിനോ ?

ദളപതി67 ആദ്യ അപ്ഡേറ്റ് എത്തി ! വില്ലനായി സഞ്ജയ് ദത്ത്. അടുത്തത് നിവിനോ ? പ്രേക്ഷകർ ഏറെ പ്രതീക്ഷകളുടെ കാത്തിരിക്കുന്ന ദളപതി 67 താരനിർണയത്തിന്റെ ആദ്യ അപ്ഡേറ്റ്...

Film News20 hours ago

ദളപതി67 എൽ.സി.യുവോ ? ഡയറക്ടർ ബ്രില്യൻസുകൾ കണ്ടെത്തി സോഷ്യൽ മീഡിയയിൽ ആരാധകർ

ദളപതി67 എൽ.സി.യുവോ ? ഡയറക്ടർ ബ്രില്യൻസുകൾ കണ്ടെത്തി സോഷ്യൽ മീഡിയയിൽ ആരാധകർ കഴിഞ്ഞ ദിവസമാണ് ദളപതി വിജയ് ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെ പുതിയ ചിത്രം ദളപതി 67...

Film News21 hours ago

ഇത് മാറ്റത്തിന്റെ സമയം ! ഇനി ആക്ഷൻ ചിത്രങ്ങൾ. – ദുൽഖർ സൽമാൻ

ഇത് മാറ്റത്തിന്റെ സമയം ! ഇനി ആക്ഷൻ ചിത്രങ്ങൾ. – ദുൽഖർ സൽമാൻ മലയാളികൾക്ക് മാത്രമല്ല പാൻ ഇന്ത്യൻ തലത്തിൽ തന്നെ ഏറെ പ്രേക്ഷക ശ്രീകാര്യതയുള്ള നടനാണ്...

Film News23 hours ago

ഭദ്രൻ മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു ! ആക്ഷൻ പ്രണയകഥ ആരംഭിക്കുന്നത് ഈ വർഷം അവസാനം

ഭദ്രൻ മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു ! ആക്ഷൻ പ്രണയകഥ ആരംഭിക്കുന്നത് ഈ വർഷം അവസാനം മലയാളത്തിന്റെ ഹിറ്റ് മേക്കർ ഭദ്രനും സൂപ്പർതാരം മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. മലയാള...

Film News2 days ago

അറിഞ്ഞില്ല ആരും പറഞ്ഞില്ല ! ക്രിക്കറ്റിൽ സഞ്ജുവിൻ്റെ സൂപ്പർ സീനിയർ ബിജു മേനോൻ ! ചിത്രം പങ്കുവെച്ചു സഞ്ജു

അറിഞ്ഞില്ല ആരും പറഞ്ഞില്ല ! ക്രിക്കറ്റിൽ സഞ്ജുവിൻ്റെ സൂപ്പർ സീനിയർ ബിജു മേനോൻ ! ചിത്രം പങ്കുവെച്ചു സഞ്ജു സഞ്ജു സാംസന്റെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ്...

Film News2 days ago

ബാഹുബലിയുടെ ഇരട്ടി ഹൈപ്പിൽ ഇന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം എത്തി ! ദളപതി 67 പ്രഖ്യാപിച്ചു

ബാഹുബലിയുടെ ഇരട്ടി ഹൈപ്പിൽ ഇന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം എത്തി ! ദളപതി 67 പ്രഖ്യാപിച്ചു ലോകേഷ് കനകരാജും ദളപതി വിജയും വീണ്ടും...

Trailer and Teaser2 days ago

നാനിയുടെ മെഗാ ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിൽ വില്ലനായി ഷൈൻ ടോം ചാക്കോ ! ദസരയുടെ ടീസർ പുറത്തിറക്കി ദുൽഖറും രാജമൗലിയും

നാനിയുടെ മെഗാ ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിൽ വില്ലനായി ഷൈൻ ടോം ചാക്കോ ! ദസരയുടെ ടീസർ പുറത്തിറക്കി ദുൽഖറും രാജമൗലിയും   സാർവത്രിക ആകർഷണീയതയുള്ള സിനിമകൾ...

Trending