Songs
ഡബിങ് എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം ! വിസ്മയ കാഴ്ചകളുമായി ബ്രഹ്മാസ്ത്രയിലെ പുതിയ ഗാനം
ഡബിങ് എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം ! വിസ്മയ കാഴ്ചകളുമായി ബ്രഹ്മാസ്ത്രയിലെ പുതിയ ഗാനം
രൺബീർ കപൂറും ആലിയ ഭട്ടും അഭിനയിക്കുന്ന അയൻ മുഖർജിയുടെ ബ്രഹ്മാസ്ത്രയിലെ ഒരു പുതിയ ഗാനം പുറത്തിറങ്ങി. ദേവ ദേവ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രാക്കിൽ രൺബീറിന്റെ കഥാപാത്രമായ ശിവ തന്റെ ശക്തികൾ എങ്ങനെ ഉപയോഗിക്കാമെന്ന് അമിതാഭ് ബച്ചന്റെ ഗുരു അരവിന്ദിൽ നിന്ന് പഠിക്കുന്നതാണ്.
അരിജിത് സിംഗ് ആലപിച്ച ഈ ഗാനം ചിത്രത്തിലെ രണ്ടാമത്തെ സൗണ്ട് ട്രാക്കാണ്. നാഗാർജുന അക്കിനേനി, മൗനി റോയ് എന്നിവരും മറ്റും അഭിനയിക്കുന്ന ബ്രഹ്മാസ്ത്ര ഈ വർഷം സെപ്തംബർ 9-ന് തിയേറ്ററുകളിൽ എത്തുന്നു.
Songs
‘നിന്നെ കണ്ട’ന്നു; പ്രണയം നിറച്ച് ഖൽബിലെ രണ്ടാമത്തെ ഗാനം എത്തി !!
‘നിന്നെ കണ്ട’ന്നു; പ്രണയം നിറച്ച് ഖൽബിലെ രണ്ടാമത്തെ ഗാനം എത്തി !!
രഞ്ജിത്ത് സജീവ്, നേഹ നസ്നീൻ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖൽബ്’ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഹിഷാം അബ്ദുൾ വഹാബിന്റെ മധുര ശബ്ദത്തിൽ എത്തിയ ഗാനം പ്രണയം തുളുമ്പുന്ന വരികൾ കൊണ്ടും മനോഹര സംഗീതം കൊണ്ടും പ്രേക്ഷകർക്ക് ഒരു പ്രണയാനുഭൂതി സമ്മാനിക്കുന്നുണ്ട്. പ്രകാശ് അലക്സ് സംഗീതം പകർന്ന ഗാനത്തിന് ചിത്രത്തിന്റെ തിരക്കഥ കൂടി ഒരുക്കിയ സുഹൈൽ കോയയാണ് വരികൾ എഴുതിയിരിക്കുന്നത്. പാട്ട് ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു
ഫ്രാഗ്നന്റെ നാച്വർ ഫിലിം ക്രിയേഷൻസിനോടൊപ്പം ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ‘ഖൽബ്’ൽ സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ഇവർക്ക് പുറമെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസായ കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ (കടൽ മച്ചാൻ) എന്നിവരോടൊപ്പം ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം അമൽ മനോജാണ് കൈകാര്യം ചെയ്യുന്നത്. സാജിദ് യഹ്യയും സുഹൈൽ എം കോയയും ചേർന്നാണ് തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയത്. ജനുവരിയിൽ ആണ് ഖൽബ് തീയറ്ററുകളിലെത്തുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: വിനയ് ബാബു, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ: പ്രകാശ് അലക്സ്, സംഗീത സംവിധാനം: പ്രകാശ് അലക്സ്, വിമൽ നാസർ, നിഹാൽ സാദിഖ്, ഗാനരചന: സുഹൈൽ എം കോയ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈൻ: അനീസ് നാടോടി, ആർട്ട്: അസീസ് കരുവാരക്കുണ്ട്, കോസ്റ്റ്യൂസ്: സമീറ സനീഷ്, മേക്കപ്പ്: നരസിംഹ സ്വാമി, ക്രിയേറ്റീവ് സപ്പോർട്ട്: സുനീഷ് വരനാട്, സാന്റോജോർജ്, ആനന്ദ് പി എസ്, ജിതൻ വി സൗഭഗം, ദീപക് എസ് തച്ചേട്ട്, സ്റ്റണ്ട്: മാഫിയ ശശി, ഫൊണിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, കോറിയോഗ്രഫി: അനഘ, റിഷ്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, അസിസ്റ്റന്റ് ഡയറക്ടേർസ്: ഫൈസൽ ഷാ, ജിബി ദേവ്, റാസൽ കരീം, ടിന്റൊ പി ദേവസ്യ, കരീം മേപ്പടി, രാഹുൽ അയാനി, മിക്സിംഗ്: അജിത്ത് ജോർജ്, എസ്.എഫ്.എക്സ്: ദനുഷ് നയനാർ, വി.എഫ്.എക്സ്: കോകനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിജിറ്റൽ മാർക്കറ്റിംങ്: സിനിമ പ്രാന്തൻ, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഡിഐ: ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ്: സജുമോൻ ആർ ഡി, ടൈറ്റിൽ: നിതീഷ് ഗോപൻ, ഡിസൈൻസ്: മക്ഗഫിൻ. പിആർഒ: വാഴൂർ ജോസ്, ആതിരാ ദിൽജിത്ത്.
Songs
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ദിലീപ് ചിത്രമായിരുന്നു രാമലീല. ഈ ചിത്രത്തിനു ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അടുത്ത ചിത്രമാണ് ബാന്ദ്ര. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിലെ ‘രക്ക രക്ക’ എന്ന വീഡിയോ സോംഗ് റിലീസ് ചെയ്തു. ദിലിപിന്റെയും തമന്നയുടെയും തകർപ്പൻ ഡാൻസ് നമ്പരുമായി എത്തുന്ന രക്ക രക്ക ഗാനം ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇടം പിടിക്കുമെന്ന് തീർച്ച. വിനായക് ശശികുമാറിന്റെ വരികൾക്ക് സാം സി എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ശങ്കർ മഹാദേവനും നക്ഷത്ര സന്തോഷും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവംബർ 10ന് ചിത്രം റിലീസ് ചെയ്യും. മാസ്സ് ഗെറ്റപ്പിൽ ദിലീപ് എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി തമന്ന ആണ് നായികയായി എത്തുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.
നേരത്തെ റിലീസ് ചെയ്ത ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തമന്നയുടെ ആദ്യ മലയാള സിനിമയാണെന്ന പ്രത്യേകതയും ബാന്ദ്രയ്ക്കുണ്ട്. തമന്നയുടെ മലയാളത്തിലേക്കുള്ള വരവ് പുതിയ വീഡിയോ സോംഗിന്റെ റിലീസോടെ ആരാധകർ ആഘോഷമാക്കുകയാണ്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്.
ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. പി ആർ ഒ – ശബരി.
Songs
തിയറ്ററുകളിൽ പ്രകമ്പനം കൊള്ളിച്ച ആ ഗാനം ഇതാ ! മമ്മൂക്കയുടെ 50 കോടി ചിത്രം കണ്ണൂർ സ്‌ക്വാഡിലെ പുതിയ ഗാനം പുറത്തിറങ്ങി
തിയറ്ററുകളിൽ പ്രകമ്പനം കൊള്ളിച്ച ആ ഗാനം ഇതാ ! മമ്മൂക്കയുടെ 50 കോടി ചിത്രം കണ്ണൂർ സ്‌ക്വാഡിലെ പുതിയ ഗാനം പുറത്തിറങ്ങി
കണ്ണൂർ സ്‌ക്വാഡിലെ സുഷിൻ ശ്യാം ഒരുക്കിയ “കാലൻ പുലി” ലിറിക്കൽ വീഡിയോ റിലീസായി
റിലീസ് ചെയ്ത് ഗംഭീര പ്രേക്ഷക അഭിപ്രായത്തോടെയും നിരൂപക പ്രശംസയോടെയും ഹൗസ്ഫുൾ ഷോകളും അഡിഷണൽ ഷോകളുമായി രണ്ടാം വാരത്തിലും മുന്നേറുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ്. വേൾഡ് വൈഡ് കളക്ഷൻ അൻപതു കോടിയും കഴിഞ്ഞു മുന്നേറുന്ന ചിത്രത്തിലെ “കാലൻ പുലി കതറണ് കതറണ്” എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി. സുഷിൻ ശ്യാമും അമൽ ജോസുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശി കുമാറാണ് സുഷിൻ ശ്യാം ഒരുക്കിയ ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.
https://youtu.be/gordFgBVC1
പ്രേക്ഷകന് പൂർണ്ണമായും തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജ് ആണ്. നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയത് റോണിയും ഷാഫിയും ചേർന്നാണ്.
ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങളുമായി കണ്ണൂർ സ്‌ക്വാഡ് മലയാളികളുടെ സ്വന്തം സ്‌ക്വാഡ് ആയി മാറി. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ്സ്.ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, വിതരണം ഓവർസീസ് : ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.
-
Songs10 months ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video2 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News2 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News2 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser2 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി