Box Office
100 കോടി ക്ലബ്ബിലേക്ക് ഭീഷ്മ പർവ്വം ! മുരുകൻ തീരുമോ ?

100 കോടി ക്ലബ്ബിലേക്ക് ഭീഷ്മ പർവ്വം ! മുരുകൻ തീരുമോ ?
അമൽ നീരദ് മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ബോക്സോഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രം റിലീസ് ചെയ്ത രണ്ട് ആഴ്ചക്കുള്ളിൽ തന്നെ 75 കോടി രൂപയോളമാണ് ആഗോള ബോക്സ് ഓഫീസിൽ ഇതിനോടകം ഭീഷ്മപർവ്വം കളക്ട് ചെയ്തത്.
പ്രമുഖ ട്രേഡ് അനലിസ്റ്റ്കളുടെ കണക്കുകൾ പ്രകാരം ഭീഷ്മപർവ്വം 100 കോടി ക്ലബ്ബിലേക്ക് അതിവേഗം കടക്കുമെന്നാണ് സൂചിപ്പിക്കുന്നത്. കേരളത്തിന് പുറത്ത് മാത്രമായി ചിത്രം 35 കോടി രൂപയോളമാണ് കളക്ട് ചെയ്തത്. ഇതിനോടകം തന്നെ മലയാളത്തിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളുടെ പട്ടികയിലേക്ക് ചിത്രം ഇടംനേടിയിരുന്നു. മോഹൻലാലിൻറെ പുലിമുരുകനും ലൂസിഫർമാണ് ബോക്സ് ഓഫീസിൽ പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ ആദ്യ രണ്ടു സ്ഥാനക്കാർ.
കേരളത്തിൽ സ്ക്രീനുകളുടെ എണ്ണം കൂടിയതും ആഗോളതലത്തിൽ മലയാളസിനിമയ്ക്ക് അടുത്തകാലത്ത് സംഭവിച്ച വമ്പൻ സ്വീകാര്യതയും സിനിമയുടെ കളക്ഷന് ശക്തിപകരുന്നു. വമ്പൻ വിജയങ്ങൾ മുമ്പും മലയാള സിനിമയിൽ സംഭവിച്ചിട്ടുണ്ടെങ്കിലും നിയന്ത്രിതമായ തിയേറ്ററുകളും പരിമിതമായ ആയ മാർക്കറ്റുകളും മാത്രമേ മലയാളത്തിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കഴിഞ്ഞ 5 വർഷമായി മലയാള സിനിമയും അതിന്റെ കച്ചവട സാധ്യതകളും പുതിയ തലങ്ങളിലേക്ക് ഉയർന്നു കഴിഞ്ഞു.
Box Office
തല മാറി ദളപതി ! 5 ദിവസങ്ങൾ പിന്നിട്ടപ്പോൾ വാരിസിന് 150 കോടി തുനിവിന് 100 കോടി

തല മാറി ദളപതി ! 5 ദിവസങ്ങൾ പിന്നിട്ടപ്പോൾ വാരിസിന് 150 കോടി തുനിവിന് 100 കോടി
ആരാധകരുടെ ആവേശത്തിരയിൽ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ അജിത്തിന്റെ ‘തുനിവ്’, വിജയ് ചിത്രം ‘വാരിസ്’ എന്നിവ ബോക്സ് ഓഫിസിൽ നേർക്കു നേർ ഏറ്റുമുട്ടിയപ്പോൾ മുഴങ്ങുന്നതു കോടികളുടെ കിലുക്കം. റിലീസ് ദിനത്തിൽ മാത്രം ഇരു ചിത്രങ്ങളും ചേർന്ന് 100 കോടിയിലേറെ രൂപ തിയറ്ററുകളിൽ നേടിയിരുന്നു. ആദ്യ ദിനത്തിൽ തല ചിത്രം തുണിവ് ആണ് കളക്ഷനിൽ മുന്നിട്ടു നിന്നതെങ്കിൽ
റിലീസ് ചെയ്ത് 5 ദിവസങ്ങൾ പിന്നിടുമ്പോൾ വാരിശ് ആഗോള തലത്തിൽ 150 കോടിയും തുനിവു 100 കോടിയുമാണ് സ്വന്തമാക്കിയിരിക്കുന്നത്.
നീണ്ട 9 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ‘തല’ അജിത്തിന്റെയും ‘ദളപതി’ വിജയിന്റെയും ചിത്രങ്ങൾ ഒരേ ദിവസം തിയറ്ററുകളിലെത്തിയത്. ഒടുവിൽ ഇരുവരുടെയും ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്തതു 2014 ൽ; വിജയിന്റെ ‘ജില്ല’, അജിത്തിന്റെ ‘വീരം.’ തമിഴ്നാട്ടിൽ പൊങ്കൽ ഉത്സവ അവധിക്കാലം മുന്നിൽക്കണ്ടാണ് ഇരു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്തത്. കേരളത്തിൽപ്പോലും പുലർച്ചെ ഒന്നു മുതൽ പ്രത്യേക ഫാൻസ് ഷോകൾ അരങ്ങേറി. കേരളത്തിൽ വാരിസ് 400 സ്ക്രീനുകളിലാണു റിലീസ് ചെയ്തത്; തുനിവ് 250 സ്ക്രീനുകളിലും.
13 –ാം വട്ടമാണ് അജിത്–വിജയ് ചിത്രങ്ങൾ നേർക്കു നേർ ഏറ്റുമുട്ടുന്നത്.
1996 ലായിരുന്നു ആദ്യ പോര്. വിജയിന്റെ കോയമ്പത്തൂർ മാപ്പിളൈയും അജിത്തിന്റെ വാൻമതിയും. രജനി – കമൽ യുഗത്തിനു ശേഷം തമിഴകത്തെ താര ദ്വയമായി ഇവർ മാറിയതു പിൽക്കാല ചരിത്രം. വംശിയാണ് വാരിസ് സംവിധാനം ചെയ്യുന്നത്. വിജയിന്റെ 66–ാമത്തെ ചിത്രം. നായിക രശ്മിക മന്ദാന. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുനിവ്’. നേർക്കൊണ്ട പാർവൈ, വാലിമൈ എന്നീ സിനിമകൾക്കു ശേഷം വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമ. അഞ്ച് ഭാഷകളിലാണു റിലീസ്. മഞ്ജു വാരിയരാണു നായിക.
Box Office
തലയും ദളപതിയും ഒന്നിച്ചു വന്നിട്ടും കുലുങ്ങാതെ ഉണ്ണി മുകുന്ദൻ! കേരളത്തിൽ ഉണ്ണി പൊങ്കൽ

തലയും ദളപതിയും ഒന്നിച്ചു വന്നിട്ടും കുലുങ്ങാതെ ഉണ്ണി മുകുന്ദൻ! കേരളത്തിൽ ഉണ്ണി പൊങ്കൽ
തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളായ ദളപതി വിജയുടെയും തല അജിത് കുമാറിന്റെയും പുതിയ ചിത്രങ്ങൾ പൊങ്കൽ റിലീസ് ആയി കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ലോകമെമ്പാടുമായി വമ്പൻ വരവേൽപ്പാണ് ഇരു ചിത്രങ്ങൾക്കും പ്രേക്ഷകർ നൽകിയത്, ആഗോളതലത്തിൽ ഇരു ചിത്രങ്ങളും ഒരുമിച്ച് ആദ്യദിവസം തിയേറ്ററുകളിൽ നിന്നും കളക്ട് ചെയ്തത് 100 കോടി രൂപയോളം ആണ്. സാധാരണ വമ്പൻ ബഡ്ജറ്റ് ചിത്രങ്ങൾ റിലീസിന് എത്തുമ്പോൾ ചെറിയ മലയാള സിനിമകൾ അതിനിടയിൽ മുങ്ങിപ്പോകാറ് പതിവാണ്. എന്നാൽ തലയും ദളപതിയും ഒരുമിച്ച് എത്തിയിട്ടും തീയറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ മുന്നേറുകയാണ് ഉണ്ണിമുകുന്ദന്റെ മാളികപ്പുറം. മാളികപ്പുറത്തിന്റെ വമ്പൻ പ്രേക്ഷക സ്വീകാര്യത കാരണം വിജയ് അജിത്ത് ചിത്രങ്ങൾക്ക് കേരളത്തിൽ പ്രതീക്ഷിച്ച റിലീസ് സെൻററുകൾ പോലും ലഭിച്ചിരുന്നില്ല. പൊങ്കൽ റിലീസ് ദിനമായ ഇന്നലെ പോലും പല കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സുകളിൽ ആണ് മാളികപ്പുറം പ്രദർശിപ്പിച്ചിരുന്നത്.
ഡിസംബർ അവസാനവാരം പുറത്തിറങ്ങിയ ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിൽ 25 കോടി രൂപയോളം സ്വന്തമാക്കി കഴിഞ്ഞു.ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേയ്ക്കാണ് മാളികപ്പുറം പടി കയറുന്നത്. സണ്ഡേ ബോക്സ്ഓഫീസില് രാജ്യത്തെ തന്നെ ടോപ്പ് ലിസ്റ്റിലും മാളികപ്പുറം ഇടം നേടിയിരുന്നു.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം-വിഷ്ണുനാരായണൻ, എഡിറ്റിംഗ്-ഷമീർ മുഹമ്മദ്, സംഗീതം,പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്. ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Box Office
തമിഴ്നാട് തലനാട് തന്നെ ! ആദ്യ ദിന കളക്ഷനിൽ മുന്നിൽ തുനിവ് !

തമിഴ്നാട് തലനാട് തന്നെ ! ആദ്യ ദിന കളക്ഷനിൽ മുന്നിൽ തുനിവ് !
ആരാധകരെ ആവേശത്തിലാഴ്ത്തി പൊങ്കൽ ചിത്രങ്ങൾ ആയ വാരിസും തുനിവും കഴിഞ്ഞദിവസം ലോകമെമ്പാടും പ്രദർശനത്തിന് എത്തിയിരുന്നു. തല ദളപതി പൊങ്കലായി ആരാധകർ ഇരു ചിത്രത്തെയും വമ്പൻ വരവേൽപ്പ് നൽകിയാണ് ആഘോഷമാക്കിയത്. തമിഴ്നാട് ബോക്സ് ഓഫീസിലെ തന്നെ റെക്കോർഡ് ആദ്യദിന കളക്ഷൻ ആയിരുന്നു ഇരു ചിത്രങ്ങളും സ്വന്തമാക്കിയത്. പുറത്തുവരുന്ന ആദ്യ റിപ്പോർട്ടുകൾ പ്രകാരം തമിഴ്നാട്ടിൽ ആദ്യദിന കളക്ഷനിൽ മുൻതൂക്കം തല ചിത്രം തുനിവിനാണ്. എന്നാൽ ആഗോളതല കളക്ഷനിൽ ഒന്നാം സ്ഥാനം ദളപതിയുടെ വാരിസിന് ആണ് എന്നാണ് ആദ്യ കണക്കുകൾ.
തമിഴ്നാട്ടിൽ ഇരു ചിത്രങ്ങൾക്കും തുല്യമായാണ് സ്ക്രീനുകൾ പങ്കിട്ടത്. തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്നും മാത്രമായി 45 കോടിയോളം ആണ് ഇരു ചിത്രങ്ങളും സ്വന്തമാക്കിയത്. ആദ്യദിനത്തിൽ ആഗോളതലത്തിൽ തുനിവും വാരിസും 100 കോടിയോളം ബോക്സ് ഓഫീസിൽ നേടിയെന്നും പ്രമുഖ ട്രാക്കേഴ്സ് വിലയിരുത്തുന്നു. കൃത്യമായ കണക്കുകൾ വരുന്ന മണിക്കൂറിൽ പുറത്തുവിടും എന്നാണ് സൂചനകൾ. വമ്പൻ പ്രതീക്ഷകളോടെ എത്തിയ ഇരു ചിത്രങ്ങളും പക്ഷേ ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഇതിനോടകം നേടിയിരിക്കുന്നത്. വംശി പൈടപ്പള്ളി സംവിധാനം ചെയ്ത വാരിസ് ഒരു കുടുംബചിത്രം എന്ന അഭിപ്രായങ്ങൾ നേടുമ്പോൾ, എച്ച് വിനോദ് ഒരുക്കിയ തുനിവ് തലയുടെ നെഗറ്റീവ് ഷെയ്ഡിൽ ഒരുക്കിയ ഒരു ഹൈസ്റ്റ് ത്രില്ലർ ആയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.
-
Film News11 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video10 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News5 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News11 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News11 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser6 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News3 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News10 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം