Connect with us

Video

അക്ഷരം തെറ്റാതെ വിളിക്കാം 71 കാരന്റെ ആറാട്ട് ! ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഴിഞ്ഞാടി ഒരേ ഒരു മമ്മൂട്ടി

Published

on

അക്ഷരം തെറ്റാതെ വിളിക്കാം 71 കാരന്റെ ആറാട്ട് ! ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഴിഞ്ഞാടി ഒരേ ഒരു മമ്മൂട്ടി

മമ്മൂട്ടി അമൽനീരദ് കൂട്ടുകെട്ടിലിറങ്ങിയ ഭീഷ്മപർവ്വം തിയേറ്ററുകളിൽ ഇപ്പോഴും വിജയകരമായി നിറഞ്ഞ സദസ്സുകളിൽ പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രം റിലീസ് ആയത് മുതൽ ഏറെ ചർച്ചാവിഷയമായിരുന്നു സിനിമയിലെ ആക്ഷൻ രംഗങ്ങൾ. ഭീഷ്മപർവ്വം അതിലെ ആദ്യപകുതിയിലെ ഗോഡൗൺ ഫൈറ്റും ക്ലൈമാക്സിൽ പാർക്കിംഗ് സംഘട്ടന രംഗങ്ങളും തീയറ്ററുകളെ ഇളക്കിമറിച്ചവയാണ്.

ന്യൂതന സാങ്കേതിക വിദ്യ ഹൈസ്പീഡ് റോബോട്ടിക് ക്യാമറ ഉപയോഗിച്ചാണ് ഈ രംഗങ്ങൾ ഞങ്ങൾ ചിത്രീകരിച്ചത്. സംഘട്ടനങ്ങളുടെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്.

മാർച്ച് ചെയ്ത ഭാഗങ്ങളിലൂടെ ഏറെ ശ്രദ്ധയോടും കൂടി വേണം ആക്ഷൻ രംഗങ്ങൾ ഞങ്ങൾ അഭിനയിച്ചു ഫലിപ്പിക്കാൻ, ഡ്യൂപ്പിനെ സഹായമില്ലാതെ മമ്മൂട്ടി ത്രസിപ്പിക്കുന്ന വേഗത്തിലാണ് രംഗങ്ങൾ പൂർത്തിയാക്കുന്നത്. അതിവേഗത്തിൽ രംഗങ്ങൾ ഒപ്പിയെടുക്കാൻ ആണ് റോബർട്ട് ക്യാമറ ഉപയോഗിക്കുന്നത്.
വേഗത്തിലുള്ള ക്യാമറ മൂവ്മെന്‍റുകളാണ് ഈ സാങ്കേതിക വിദ്യ സാധ്യമാക്കുന്നത്.

15 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഭീഷ്മപർവ്വം, ആദ്യ രണ്ട് ആഴ്ച കൊണ്ട് തന്നെ 75 കോടിയോളം രൂപയാണ് ചിത്രം കളക്ട് ചെയ്തത്. മലയാള സിനിമയിൽ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിലേക്ക് ഭീഷ്മപർവ്വം ഇടംപിടിച്ചിരുന്നു.

Songs

തരംഗമാകുന്ന ‘യല്ല ഹബിബി’ക്ക് ഒപ്പം മലയാളികൾ ഒന്നടങ്കം ചുവടു വെക്കുന്നു !

Published

on

തരംഗമാകുന്ന ‘യല്ല ഹബിബി’ക്ക് ഒപ്പം മലയാളികൾ ഒന്നടങ്കം ചുവടു വെക്കുന്നു !

മലയാളികളുടെ പ്രിയതാരം നിവിൻ പോളി നായകനായി എത്തുന്ന ചിത്രമാണ് ബോസ് ആൻഡ് കോ. ചിത്രത്തിലെ യല്ല ഹബിബി ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സ്വാതന്ത്ര്യദിനത്തിൽ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സുഹൈ‍ൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. സിയാ ഉൾ ഹഖ്, വിദ്യാ പ്രകാശ്, മിഥുൻ മുകുന്ദൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹനീഫ് അദേനി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയുമാണ്.

 

ഓണം റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും. ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെയും നല്ലവനായ കൊള്ളക്കാരൻ്റെയും കഥയാണ് ചിത്രം പറയുന്നത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. വളരെയധികം ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, എഡിറ്റിംഗ് –  നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് – സുഹൈൽ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ,നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ – റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ – രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, കൊറിയോഗ്രഫർ – ഷോബി പോൾരാജ്, ആക്ഷൻ – ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ – അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് – ബിമീഷ് വരാപ്പുഴനൗഷാദ് കല്ലറ, അഖിൽ യെശോധരൻ , വി എഫ് എക്സ് – പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, സ്റ്റിൽസ് – അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ – ടെൻ പോയിൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ,  മാർക്കറ്റിംഗ് – ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ – ശബരി.

Continue Reading

Trailer and Teaser

കത്തുന്ന ഉഗ്ര ശോഭയോടെ “മുകൾപ്പരപ്പ് ” ടീസർ എത്തി !

Published

on

കത്തുന്ന ഉഗ്ര ശോഭയോടെ
“മുകൾപ്പരപ്പ് ”
ടീസർ എത്തി !

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനു ശേഷം സുനിൽ സൂര്യയെ പ്രധാന കഥാപാത്രമാക്കി
സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന
”മുകൾപ്പരപ്പ് ” എന്ന ചിത്രത്തിന്റെ ടീസർ, പ്രശസ്ത യുവനടൻ ധ്യാൻ ശ്രീനിവാസൻ തന്റെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തു.

ആഗസ്റ്റ് പതിന്നൊനിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ
അപർണ്ണ ജനാർദ്ദനൻ നായികയാകുന്നു.
ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, മാമുക്കോയ,ഊർമിള ഉണ്ണി, ചന്ദ്രദാസൻ ലോകധർമ്മി , മജീദ്, ചിത്ര നായർ ,ബിന്ദു കൃഷ്ണ, രജിത മധു , ജലജ റാണി , ലയ , ബീന കൊടക്കാട് ,പ്രഭു രാജ്, ശ്രീഹരി , ജസ്റ്റിൻ മുണ്ടക്കൽ, ഹാഷിം ഇരിട്ടി , എന്നിവർക്കൊപ്പം ഒട്ടേറെ തെയ്യം കലാകാരൻമാരും അഭിനയിക്കുന്നുണ്ട്.
ജ്യോതിസ് വിഷൻന്റെ ബാനറിൽ നിർമ്മിക്കുന്ന ജയപ്രകാശൻ കെ കെ ഈ ചിത്രത്തിന്റെ സഹ രചയിതാവും ഗാനരചയിതാവും കൂടിയായാണ്. ജോൺസ്പനയ്ക്കൽ, സിനു കെ. ഗോപാലകൃഷ്ണൻ സീതത്തോട്, ഷമൽ സ്വാമിദാസ്, ബിജോ മോഡിയിൽ കുമ്പളാംപൊയ്ക, ഹരിദാസ് പാച്ചേനി, മനോജ് സി.പി, ആദിത്യ പി.ഒ, അദ്വൈത് പി.ഒ, ലെജു നായർ നരിയാപുരം എന്നിവരാണ് ‘മുകൾപ്പരപ്പി’ന്റെ സഹ നിർമ്മാതാക്കൾ
ഛായാഗ്രഹണം-ഷിജി ജയദേവൻ,നിതിൻ കെ രാജ്,സംഗീതം-പ്രമോദ് സാരംഗ്,ജോജി തോമസ്,ഗാനരചന- ജെ പി തവറൂൽ,സിബി പടിയറ,എഡിറ്റർ- ലിൻസൺ റാഫേൽ, പശ്ചാത്തല സംഗീതം- അലൻ വർഗീസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീകുമാർ വള്ളംകുളം,ഫിനാൻസ് കൺട്രോളർ-ടി പി ഗംഗാധരൻ,പ്രൊജക്റ്റ് മാനേജർ-ബെന്നി നെല്ലുവേലി, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- പ്രവീൺ ശ്രീകണ്ഠപുരം. ഡിടിഎസ് മിക്സിംഗ്- ജുബിൻ രാജ്,
പി ആർ ഒ-എ എസ് ദിനേശ്.

Continue Reading

Songs

“അസുര നീ രാവണാ .. അരിശ കൂട്ടമാണെടാ..” ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

Published

on

“അസുര നീ രാവണാ .. അരിശ കൂട്ടമാണെടാ..” ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനം “കലാപകാര” റിലീസായി. ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ ആഘോഷവിരുന്നൊരുക്കുന്ന ഗാനത്തിൽ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനും റിതികാ സിങ്ങിനുമൊപ്പം ആയിരത്തിൽപരം നർത്തകരും അണിചേരുന്നു. ജേക്സ്‌ ബിജോയ് അണിയിച്ചൊരുക്കിയ ഗാനത്തിന്റെ രചന ജോപോൾ ആണ് നിർവഹിച്ചിരിക്കുന്നത്. ബെന്നി ദയാലും ശ്രേയാ ഗോഷാലുമാണ് ഈ അടിപൊളി ഐറ്റം നമ്പർ ആലപിച്ചിരിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഷെരിഫ് മാസ്റ്ററിന്റെ നൃത്തസംവിധാനത്തിൽ ഒരുങ്ങിയ ഗാനത്തിന്റെ ലിറിക്‌ വീഡിയോ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കുമെന്നുറപ്പാണ്.

സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

Continue Reading

Recent

Film News4 hours ago

അവിചാരിതമായി കിട്ടിയ ഒരു സർപ്രസ് ഹിറ്റ് – വാതിൽ റിവ്യൂ വായിക്കാം

അവിചാരിതമായി കിട്ടിയ ഒരു സർപ്രസ് ഹിറ്റ് – വാതിൽ റിവ്യൂ വായിക്കാം   വീട്ടിലിരുന്ന് ബോറടിച്ചപ്പൊ ഒരു സിനിമക്ക് പൊവാൻ തോന്നി. ഏതിന് പോവും എന്നാലോചിച്ചഴാണ് വിനയ്...

Film News4 days ago

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം   കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ...

Film News1 week ago

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ് കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം...

Trailers2 weeks ago

‘ഗോൾഡ്‌ ബിസിനസ് അടിപൊളിയല്ലേ?’; ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി

‘ഗോൾഡ്‌ ബിസിനസ് അടിപൊളിയല്ലേ?’; ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി മുഖരി എന്റർടൈന്മെന്റ്സും യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന...

Trailers2 weeks ago

പിറന്നാൾ ദിനത്തിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി ! കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി

പിറന്നാൾ ദിനത്തിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി ! കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി മലയാളത്തിൽ കലാമേന്മയുള്ളതും മികവുറ്റതുമായ ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റഡ് ചിത്രം...

Film News3 weeks ago

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകൻ യൂകി ഹയാഷിയുടെ ആദ്യ ഇന്ത്യൻ സിനിമ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു…

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകൻ യൂകി ഹയാഷിയുടെ ആദ്യ ഇന്ത്യൻ സിനിമ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു…   മലയാളത്തിലെ പുതിയ പ്രൊഡക്ഷൻ കമ്പനിയായ വിസ്റ്റാൽ...

Film News4 weeks ago

ചിന്ന ദളപതി എൻട്രി ! വിജയുടെ മകൻ്റെ ആദ്യ സിനിമ ഒരുങ്ങുന്നു. ഇന്ന് ചരിത്ര ദിവസം

ചിന്ന ദളപതി എൻട്രി ! വിജയുടെ മകൻ്റെ ആദ്യ സിനിമ ഒരുങ്ങുന്നു. ഇന്ന് ചരിത്ര ദിവസം തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ്...

Film News4 weeks ago

ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ നേടുന്ന കൊത്തയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ പൈയ്ഡ് ഡീ ഗ്രേഡിംഗ് വ്യാപകം !

ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ നേടുന്ന കൊത്തയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ പൈയ്ഡ് ഡീ ഗ്രേഡിംഗ് വ്യാപകം ! ഇന്ത്യൻ സിനിമയോടൊപ്പം മലയാള സിനിമയെ ചേർത്ത് പിടിച്ച പാൻ ഇന്ത്യൻ...

Film News1 month ago

മൂന്നാം വട്ടം ഓണക്കപ്പടിക്കാൻ നിവിൻ പോളി എത്തുന്നു; രാമചന്ദ്ര & ബോസ്സ് കോ ഓണം റിലീസായി തീയറ്ററുകളിലേക്ക്

മൂന്നാം വട്ടം ഓണക്കപ്പടിക്കാൻ നിവിൻ പോളി എത്തുന്നു; രാമചന്ദ്ര & ബോസ്സ് കോ ഓണം റിലീസായി തീയറ്ററുകളിലേക്ക് നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും...

Film News1 month ago

“ഗരുഡൻ” ചിത്രീകരണം പൂർത്തിയായി.

“ഗരുഡൻ” ചിത്രീകരണം പൂർത്തിയായി. സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിൻ സ്റ്റീഫനും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഗരുഡൻ”. നവാഗതനായ അരുൺ വർമ്മയാണ്...

Trending