Connect with us

Film News

ഉണ്ണി മുകുന്ദൻ ചതിച്ചു ! പെണ്ണുങ്ങൾക്ക് മാത്രം പൈസ. UMFന് എതിരെ ബാല ! അവൻ സ്മാൾ ബോയ്

Published

on

ഉണ്ണി മുകുന്ദൻ ചതിച്ചു ! പെണ്ണുങ്ങൾക്ക് മാത്രം പൈസ. UMFന് എതിരെ ബാല ! അവൻ സ്മാൾ ബോയ്

മലയാളത്തിലെ യുവ നടൻ ഉണ്ണിയും എതിരെ പ്രതിഫലവുമായി ബന്ധപ്പെട്ട ആക്ഷേപവുമായി പ്രമുഖ താരം ബാല രംഗത്തെത്തിയിരിക്കുന്നു. പ്രമുഖ ഓൺലൈൻ മാധ്യമത്തിൽ തൽസമയം വന്നായിരുന്നു ബാല സോഷ്യൽ മീഡിയയ്ക്ക് മുമ്പിൽ തൻറെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഉണ്ണി മുകുന്ദൻ ബാല എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഷെഫീക്കിന്റെ സന്തോഷം അടുത്തിടെയായിരുന്നു തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. തീയറ്ററുകളിൽ മികച്ച പ്രതികരണം നേടിയെടുത്ത ചിത്രത്തിന് ബോക്സ് ഓഫീസിലും ഭേദപ്പെട്ട കളക്ഷൻ ലഭിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിൽ താൻ ഉൾപ്പെടെ ചിത്രത്തിലെ ബാക്കി കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം നൽകാതെ ഉണ്ണിമുകുന്ദനും അദ്ദേഹത്തിൻറെ പ്രൊഡക്ഷൻ കമ്പനിയായ UMFഉം ( ഉണ്ണി മുകുന്ദൻ ഫിലിംസ്) ചതിച്ചു എന്നാണ് ബാല വെളിപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തിൻറെ ഛായാഗ്രഹനായ എൽദോ ഇസാക്ക് അടക്കം ഉള്ള സാങ്കേതിക പ്രവർത്തകരെ ലൈവിൽ ഫോണിൽ ബന്ധപ്പെട്ട് പ്രതിഫലം ലഭിക്കാത്ത അവസ്ഥ ബാല പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാണിച്ചു. ചിത്രത്തിൽ സഹകരിച്ച സ്ത്രീകൾക്ക് മാത്രമാണ് ഉണ്ണി മുകുന്ദൻ പണം നൽകിയതെന്നും, പാവപ്പെട്ട ഏറെ ബുദ്ധിമുട്ടി സിനിമയുമായി സഹകരിച്ച, അധ്വാനം നൽകിയ ഒട്ടേറെ ടെക്നീഷ്യൻമാർക്ക് പ്രതിഫലം നൽകാതെ ചതിക്കുകയാണ് ഉണ്ണിമുകുന്ദൻ ചെയ്തത് എന്നും താരം പറയുന്നു. 460 നു മുകളിൽ സിനിമ ചെയ്ത നിർമാതാവാണ് തൻറെ പിതാവ്, സിനിമയിലെ ധാർമികതയിൽ താൻ അടിയുറച്ച് വിശ്വസിക്കുന്നു അതുകൊണ്ടാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നത് എന്നും ബാല പറയുന്നു, തൊലി വെളുപ്പും സൗന്ദര്യം കൊണ്ടും മാത്രം ഒരാൾ നല്ല മനുഷ്യൻ ആവുന്നില്ലെന്നും മലയാളികൾ അത് മനസ്സിലാക്കണമെന്നും താരം കൂട്ടിച്ചേർത്തു, ഇത്രയും തുക പ്രതിഫലം കൊടുക്കാനിരിക്കെ ഒരു കോടി 25 ലക്ഷം രൂപയ്ക്ക് കാർ മേടിച്ച് നടന്നാണ് അദ്ദേഹം മറ്റുള്ളവരെ പറ്റിക്കുന്നത്, ഇടവേള ബാബു ഉൾപ്പെടെയുള്ള സിനിമ പ്രവർത്തകരുമായി താൻ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്, കേസുമായി ഒന്നും മുന്നോട്ടു പോവില്ല അദ്ദേഹത്തിന് ഉള്ളത് ദൈവം കൊടുത്തോളും. ബാല പറയുന്നു

 

Film News

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…

Published

on

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…

 

പ്രശാന്ത് വർമ്മയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ലെ ‘സൂപ്പർ ഹീറോ ഹനുമാൻ’ എന്ന ഗാനം പുറത്തിറങ്ങി. കൃഷ്ണകാന്തിന്റെ വരികളിലൂടെയാണ് തമാശക്കാരനും അതേസമയം സാഹസികനുമായ ഹനുമാനെ ഈ ​ഗാനത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ശിശുദിനത്തിൽ റിലീസ് ചെയ്ത ​ഈ സിം​ഗിളിലെ ഹനുമന്റെ ശക്തികൾ കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതോടൊപ്പം അവരെ ആകർഷിക്കുന്നതുകൂടിയാണ്. തേജ സജ്ജ നായകനായെത്തുന്ന ‘ഹനു-മാൻ’ തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായി 2024 ജനുവരി 12നാണ് റിലീസ് ചെയ്യുന്നത്.

വിഎഫ്‌എക്‌സ് വലിയ രീതിയിൽ ആവശ്യമുള്ള ‘ഹനുമാൻ’ പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ആദ്യ ചിത്രമാണ്. ‘അഞ്ജനാദ്രി’ എന്ന സാങ്കൽപ്പിക സ്ഥലത്താണ് സിനിമ പ്രധാനമായും സജ്ജീകരിച്ചിരിക്കുന്നത്. സിനിമയുടെ ആശയം സാർവത്രികമായതിനാൽ, ലോകമെമ്പാടും മികച്ച പ്രകടനം കാഴ്ചവക്കാൻ സാധ്യതയുണ്ട്. പ്രശാന്ത് വർമ്മ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡി നിർമ്മിക്കുന്ന ചിത്രം ശ്രീമതി ചൈതന്യയാണ് അവതരിപ്പിക്കുന്നത്.

വിനയ് റായി വില്ലനായും വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷത്തിലും എത്തുന്ന ഈ ചിത്രത്തിൽ അമൃത അയ്യരാണ് നായിക. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദാശരധി ശിവേന്ദ്രയാണ് ഛായാഗ്രാഹകൻ.

അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായി എത്തുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ചിത്രസംയോജനം എസ് ബി രാജു തലാരി കൈകാര്യം ചെയ്യും. ഗൗരഹരി, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

തിരക്കഥ: സ്‌ക്രിപ്റ്റ്‌സ്‌വില്ലെ, പ്രൊഡക്ഷൻ ഡിസൈനർ: ശ്രീനാഗേന്ദ്ര തങ്കാല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അസ്രിൻ റെഡ്ഡി, ലൈൻ പ്രൊഡ്യൂസർ: വെങ്കട്ട് കുമാർ ജെട്ടി, അസോസിയേറ്റ് പ്രൊഡ്യൂസർ: കുശാൽ റെഡ്ഡി & പുഷ്പക് റെഡ്ഡി, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആർഒ: ശബരി.

Continue Reading

Film News

വരുന്നത് പാൻ ഇന്ത്യൻ ബ്രഹ്മാൻഡം ! ഒരേ ഒരു മോഹൻലാൽ നായകനാകുന്ന റമ്പാൻ ഒരുങ്ങുന്നു !

Published

on

വരുന്നത് പാൻ ഇന്ത്യൻ ബ്രഹ്മാൻഡം ! ഒരേ ഒരു മോഹൻലാൽ നായകനാകുന്ന റമ്പാൻ ഒരുങ്ങുന്നു !

 

8 വർഷത്തിന് ശേഷം മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു; തരംഗമായി ‘റമ്പാൻ’ മോഷൻ പോസ്റ്റർ

ആരാധകരെ ആവേശത്തിലാക്കുന്ന പുതിയ വാർത്തയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.പാൻ ഇന്ത്യൻ ലെവലിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിൽ സിനിമയുടെ പേര് അനൗൺസ് ചെയ്തു. ‘റമ്പാൻ’ എന്ന പേരിലെത്തുന്ന സിനിമ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ആകുമെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

മലയാളത്തിന്റെ മാസ്റ്റർ ക്രഫ്റ്റ്മാൻ ജോഷിയും മോഹൻലാലും ഒന്നിക്കുമ്പോൾ ആരാധകരുടെ ആവേശവും വാനോളമാണ്. ഒരു ഗെയിം ചേഞ്ചിന് ആവും പ്രേക്ഷകർ ഇനി സാക്ഷി ആകാൻ പോകുന്നത്. കാലത്തിനൊത്ത് അപ്ഡേറ്റ് ആകുന്ന സംവിധായകൻ എന്ന നിലയിൽ ജോഷി പ്രേക്ഷകർക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത് എന്തായാലും ചെറുതൊന്നുമായിരിക്കില്ലെന്ന് അനുമാനിക്കാം. കാലാതീതമായ ക്ലാസിക്കുകൾ നമുക്ക് നൽകിയ ജോഷിയുടെയും നടന്ന വൈഭവം മോഹൻലാലിന്റേയും പുതിയ ഹിറ്റിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നടൻ ചെമ്പൻ വിനോദ് ആണെന്നാണ് ‘റമ്പാൻ’ന്റെ മറ്റൊരു വലിയ പ്രത്യേകതകളിൽ ഒന്ന്. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ സിനിമകൾക്ക് രചന നിർവ്വഹിച്ച ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും പ്രതീക്ഷകളും ഏറെയാണ്. കയ്യിൽ ചുറ്റികയും തോക്കും പിടിച്ച് മുണ്ട് മടക്കുക്കുത്തി നിൽക്കുന്ന മോഹൻലാലിനെയാണ് സിനിമയുടെ മോഷൻ പോസ്റ്ററിൽ കാണുന്നത്, അത് കൊണ്ട് തന്നെ ഒരു മാസ് എന്റർടെയ്നറായിരിക്കും ചിത്രം എന്നാണ് സൂചന. ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സ്, ഐൻസ്റ്റിൻ മീഡിയ, നെക്‌സ്റ്റൽ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, ഐൻ‌സ്റ്റിൻ സാക്ക് പോൾ, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സമീർ താഹിർ ആണ് ഛായാഗ്രഹണം ഒരുക്കുന്നത്. സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ് ആണ്.

വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, എഡിറ്റിംഗ് വിവേക് ​​ഹർഷൻ തുടങ്ങി മികച്ച സാങ്കേതിക പ്രവർത്തകരെ കൊണ്ട് സമ്പന്നമാണ് അണിയറ. മികച്ച താരനിരയും കൗതുകമുണർത്തുന്ന കഥാസന്ദർഭവുമുള്ള ‘റമ്പാൻ’ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് പ്രേക്ഷകരെ കീഴടക്കുമെന്ന് ഉറപ്പാണ്. 2024-ന്റെ പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ റിലീസ് 2025 ലെ വിഷു അല്ലെങ്കിൽ ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് ആകുമെന്നാണ് സൂചന. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ കഴിയുന്ന ഒരു സിനിമയായിരിക്കും ‘റമ്പാൻ’ എന്നാണ് റിപ്പോർട്ടുകൾ.
ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ
പി ആർ ഒ. ശബരി

Continue Reading

Film News

ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Published

on

ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കലാലയ ജീവിതം എന്നും ഓർമ്മകൾ നൽകുന്ന ഒന്നാണ്.കോളേജിലെ രണ്ടു കാലഘട്ടങ്ങൾ കൂട്ടിയിണക്കി വേറിട്ട പ്രമേയവുമായി ഒരുങ്ങിയ റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ആൻസൺ പോൾ, ആരാധ്യ ആൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം മലയാള സിനിമ ഇതുവരെ കൈകാര്യം ചെയ്യാത്ത ഒരു പ്രമേയത്തെ അവതരിപ്പിക്കുന്നു. രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ.ജി.കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

താൾ എന്ന ക്യാമ്പസ് ചിത്രത്തിൽ ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രഞ്ജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ,
വിവിയ ശാന്ത്, അരുൺകുമാർ,
മറീന മൈക്കിൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

താളിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്,സംഗീതം: ബിജിബാൽ
ലിറിക്‌സ് : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ് , വിസ്‌താ ഗ്രാഫിക്സ് , വസ്ത്രാലങ്കാരം :അരുൺ മനോഹർ,
കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ് മല്ല്യ , ഡിസൈൻ: മാമി ജോ, പി ആർ ഓ: പ്രതീഷ് ശേഖർ.

Continue Reading

Recent

Film News3 weeks ago

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി…   പ്രശാന്ത് വർമ്മയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ലെ ‘സൂപ്പർ ഹീറോ ഹനുമാൻ’...

Songs1 month ago

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ

കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ പ്രേക്ഷകർ ഇരുകൈയും നീട്ടി...

Film News1 month ago

വരുന്നത് പാൻ ഇന്ത്യൻ ബ്രഹ്മാൻഡം ! ഒരേ ഒരു മോഹൻലാൽ നായകനാകുന്ന റമ്പാൻ ഒരുങ്ങുന്നു !

വരുന്നത് പാൻ ഇന്ത്യൻ ബ്രഹ്മാൻഡം ! ഒരേ ഒരു മോഹൻലാൽ നായകനാകുന്ന റമ്പാൻ ഒരുങ്ങുന്നു !   8 വർഷത്തിന് ശേഷം മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു;...

Film News1 month ago

ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ക്യാമ്പസ് റൊമാന്റിക് ത്രില്ലർ ചിത്രം താളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി കലാലയ ജീവിതം എന്നും ഓർമ്മകൾ നൽകുന്ന ഒന്നാണ്.കോളേജിലെ രണ്ടു കാലഘട്ടങ്ങൾ കൂട്ടിയിണക്കി വേറിട്ട പ്രമേയവുമായി...

Film News1 month ago

പാലക്കാടിൽ തൃശ്ശൂർ പൂരം നടത്തി ആരാധകർ ! അനിയന്ത്രിതമായ ജനതിരക്കിൽ പരിക്കേറ്റ് ലോകേഷ് കനകരാജ് ആശുപത്രിയിൽ

പാലക്കാടിൽ തൃശ്ശൂർ പൂരം നടത്തി ആരാധകർ ! അനിയന്ത്രിതമായ ജനതിരക്കിൽ പരിക്കേറ്റ് ലോകേഷ് കനകരാജ് ആശുപത്രിയിൽ ലിയോ കേരളാ പ്രൊമോഷന്റെ ഭാഗമായി ഇന്ന് പാലക്കാട് അരോമ തിയേറ്ററിൽ...

Film News1 month ago

മമ്മൂട്ടി കമ്പനിയുടെ ആദ്യ മാസ്സ് എന്റർടൈനർ ! ‘ടർബോ’ ! ടൈറ്റിൽ പോസ്റ്റർ പുറത്ത്…

മമ്മൂട്ടി കമ്പനിയുടെ ആദ്യ മാസ്സ് എന്റർടൈനർ ! ‘ടർബോ’ ! ടൈറ്റിൽ പോസ്റ്റർ പുറത്ത്… മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെ​ഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം...

Film News1 month ago

ഗിന്നസ് പക്രു നായകനാകുന്ന “916 കുഞ്ഞൂട്ടൻ” : ടൈറ്റിൽ പ്രകാശനം ശ്രീ മോഹൻലാൽ നിർവഹിച്ചു

ഗിന്നസ് പക്രു നായകനാകുന്ന “916 കുഞ്ഞൂട്ടൻ” : ടൈറ്റിൽ പ്രകാശനം ശ്രീ മോഹൻലാൽ നിർവഹിച്ചു മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ രാകേഷ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന “916 കുഞ്ഞൂട്ടൻ”...

Trailers2 months ago

മരണമാസ് ഐറ്റം !ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ ടീസർ റിലീസായി

മരണമാസ് ഐറ്റം !ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ ടീസർ റിലീസായി ജോജു ജോർജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്സ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’യുടെ...

Film News2 months ago

ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ നവംബർ റിലീസ്; ടീസർ നാളെ; വിതരണാവകാശം സ്വന്തമാക്കി ഡ്രീം ബിഗ് ഫിലിംസ്

ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ നവംബർ റിലീസ്; ടീസർ നാളെ; വിതരണാവകാശം സ്വന്തമാക്കി ഡ്രീം ബിഗ് ഫിലിംസ് ജോജു ജോർജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റർ...

Film News2 months ago

ദിലീപിന്റെ മാസ് അവതാരം ! മോളിവുഡ് കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ബാന്ദ്ര ; സെക്കൻഡ് ടീസർ പുറത്ത്

ദിലീപിന്റെ മാസ് അവതാരം ! മോളിവുഡ് കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ബാന്ദ്ര ; സെക്കൻഡ് ടീസർ പുറത്ത് രാമലീലയ്ക്ക് ശേഷം ദിലീപ് – അരുൺ ഗോപി...

Trending