Connect with us

Uncategorized

ചരിത്രം തിരുത്തിയെഴുതാൻ ആസിഫ് അലി ! മഹാവീര്യറിൽ വീരഭദ്രനായി ആസിഫ് !

Published

on

ചരിത്രം തിരുത്തിയെഴുതാൻ ആസിഫ് അലി ! മഹാവീര്യറിൽ വീരഭദ്രനായി ആസിഫ് !

ആസിഫ് അലി നിവിൻ പോളി ഏപ്രിൽ ഷൈൻ ചിത്രം മഹാവീര്യർ ജൂലൈ 21ന് തിയേറ്ററുകളിലേക്ക് റിലീസിങ്ങിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ വീരഭദ്രൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളി യുവതാരം ആസിഫലിയാണ്. പതിവ് മലയാള സിനിമ കാഴ്ചകളിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു മഹാവീരന്റെ ട്രെയിലറും പോസ്റ്ററുകളും.

പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ്. ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ‘മഹാവീര്യർ’ ജൂലൈ 21ന് ലോകമെമ്പാടുമുള്ള തിയെറ്ററുകളിൽ പ്രദർശനത്തിനെത്തും.

നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പത്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു. എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ്മ – വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം – മനോജ്‌, ശബ്ദമിശ്രണം – വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം – ചന്ദ്രകാന്ത്, മെൽവി. ജെ., ചമയം – ലിബിൻ മോഹനൻ, മുഖ്യ സഹസംവിധാനം – ബേബി പണിക്കർ

Uncategorized

വീണ്ടും അച്ഛനായി ഗിന്നസ് പക്രു !

Published

on

വീണ്ടും അച്ഛനായി ഗിന്നസ് പക്രു !

മിമിക്രി വേദികളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനും മിമിക്രി കലാകാരനുമാണ് ഗിന്നസ് പക്രു. കഴിഞ്ഞ ദിവസം തൻ്റെ ജീവിതത്തിലെ സന്തോഷ നിമിഷം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയ വഴി
താൻ വീണ്ടും ഒരച്ഛനായ വിവരം പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് പക്രു. പെൺകുഞ്ഞിന്റെ അച്ഛനായതായി അറിയിച്ച പക്രു ഡോക്ടർ രാധാമണിക്കും ആശുപത്രിക്കും നന്ദി അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ സന്തോഷവാർത്ത അറിയിച്ചത്. കുഞ്ഞിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗായത്രിയാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ. ദീപ്ത കീർത്തി എന്ന മറ്റൊരു മകൾ കൂടിയുണ്ട് അദ്ദേഹത്തിന്. നിരവധി പേരാണ് വിശേഷമറിഞ്ഞ് ഗിന്നസ് പക്രുവിനും കുടുംബത്തിനും ആശംസകൾ അറിയിച്ചുകൊണ്ടിരിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഗിന്നസ് പക്രുവിന്റെയും ഗായത്രിയുടേയും പതിനേഴാം വിവാഹവാർഷികം.

Continue Reading

Uncategorized

മരക്കാറിന് ശേഷം 100 കോടി ചിത്രത്തിൽ വീണ്ടും മോഹൻലാൽ ! ഒരുങ്ങുന്നത് പാൻ ഇന്ത്യൻ വിസ്മയം

Published

on

മരക്കാറിന് ശേഷം 100 കോടി ചിത്രത്തിൽ വീണ്ടും മോഹൻലാൽ ! ഒരുങ്ങുന്നത് പാൻ ഇന്ത്യൻ വിസ്മയം

മരയ്ക്കാർ ശേഷം വീണ്ടും ഒരു നൂറുകോടി ചിത്രവുമായി മോഹൻലാൽ എത്തുന്നു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്ന ‘ഋഷഭ’ എന്നാൽ മോഹൻലാൽ ചിത്രത്തിൻറെ ബഡ്ജറ്റ് അണിയറ പ്രവർത്തകർ പദ്ധതി ചെയ്തിരിക്കുന്നത് നൂറുകോടിക്ക് മുകളിലാണ്. മോഹൻലാലിനൊപ്പം തെലുങ്ക് സൂപ്പർ താരം വിജയ് ദേവര കൊണ്ടയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തും. നന്ദകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘ഋഷഭ’. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

അതേസമയം മോഹൻലാൽ ലിജോ ജോസ് പല്ലിശ്ശേരി ചിത്രമായ മലൈക്കൊട്ടൈ വാലിഭൻ്റെ ചിത്രീകരണ തിരക്കുകളിൽ ആണ് മോഹൻലാൽ നിലവിൽ. ജൂൺ മാസത്തിൽ ആയിരിക്കും ഋഷഭയുടെ ചിത്രീകരണം അണിയറപ്രവർത്തകർ പദ്ധതി ചെയ്യുന്നത്. മോഹൻലാലിനെയും വിജയ് തേവരകൊണ്ടയും കൂടാതെ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

Continue Reading

Uncategorized

അക്ഷയ്കുമാർ ഇനി വിയർക്കും. ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Published

on

അക്ഷയ്കുമാർ ഇനി വിയർക്കും.
ബോളിവുഡിൽ അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ് ! ബഡേ മിയാൻ ചോട്ടെ മിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ ചിത്രം ബഡേ മിയാൻ ചൊട്ടെ മിയാനിൽ സുപ്രധാന വേഷം ചെയ്യുവാൻ മലയാളി സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും എത്തുന്നു. അക്ഷയ് കുമാർ തൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്കും അക്ഷയ് പങ്കുവച്ചു.

“അതിശക്തനായ പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്. ഈ ആക്ഷൻ എന്റർടെയ്‌നറിൽ ഇത്തരമൊരു പവർഹൗസ് പെർഫോമർ ഉണ്ടായിരിക്കുന്നത് അതിശയകരമായ അനുഭവമായിരിക്കും, ”ബഡെ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിന്റെ സംവിധായകൻ അലി അബ്ബാസ് സഫർ പങ്കുവെച്ചു. രചനയും സംവിധാനവും കൂടാതെ, അലി അബ്ബാസ് സഫർ, വാഷു ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്‌റ എന്നിവരോടൊപ്പം നിർമ്മാണവും നിർവഹിക്കുന്നു. 2023ൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തിൽ വില്ലൻ വേഷത്തിൽ ആയിരിക്കും പൃഥ്വിരാജ് എത്തുക എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്.പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രമായ കെജിഎഫ് ഡയറക്ടർ പ്രശാന്ത് നീലൊരുക്കുന്ന സലാറിലും വില്ലൻ വേഷത്തിൽ പൃഥ്വിരാജ് എത്തുന്നത്.

അൽഫോൺസ് പുത്രന്റെ ഗോൾഡ് എന്ന ചിത്രമാണ് പൃഥ്വിരാജിന്റെ അവസാനമായി പുറത്തിറങ്ങിയത്. ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്നും നിരൂപകരത്തിൽ നിന്നും മോശം അഭിപ്രായവും സ്വീകരണവുമാണ് ലഭിച്ചത്. നായക വേഷത്തിന് പുറമെ ചിത്രത്തിന്റെ സഹനിർമ്മാതാവും പൃഥ്വിരാജ് ആണ്. സംവിധായകൻ ബ്ലെസിയുടെ സ്വപ്ന ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൃഥ്വി ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞിരുന്നൂ. ഖലീഫ, വിലായത്ത് ബുദ്ധ, കാളിയൻ എന്നിവയാണ് പൃഥ്വിരാജിന്റെ മറ്റ് പ്രോജക്ടുകൾ. 2019 ലെ ബ്ലോക്ക്ബസ്റ്റർ ലൂസിഫറിന്റെ തുടർച്ചയായ മോഹൻലാലിന്റെ എൽ 2: എമ്പുരാൻ എന്ന ചിത്രത്തിലൂടെ ഒരിക്കൽ കൂടി സംവിധായകൻ ആകുവാനായി തയ്യാറാക്കുകയുംകൂടിയാണ് പൃഥ്വിരാജ്.

Continue Reading

Recent

Film News8 hours ago

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി നടൻ ദിലീപ് എത്തി. കഴിഞ്ഞ...

Film News11 hours ago

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി തമിഴ്നാട്ടിൽ തല എന്നത് ഒരു വികാരമാണ്. സൂപ്പർസ്റ്റാർ രജനീകാന്ത് കഴിഞ്ഞാൽ തമിഴ്നാട്ടിൽ ഇന്ന് ഏറ്റവും അധികം...

Film News15 hours ago

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ...

Film News1 day ago

ഭൂകമ്പത്തെയും -20 ഡിഗ്രി തണുപ്പിനെയും അതിജീവിച്ച് ദളപതിയും സംഘവും ലിയോ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചു തിരിച്ചെത്തി

ഭൂകമ്പത്തെയും -20 ഡിഗ്രി തണുപ്പിനെയും അതിജീവിച്ച് ദളപതിയും സംഘവും ലിയോ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചു തിരിച്ചെത്തി ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദളപതി വിജയ്...

Songs1 day ago

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി !

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി ! ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി...

Film News1 day ago

ഓണത്തിന് മോളിവുഡ് ബോക്സോഫീസിൽ താര രാജാക്കന്മാരുടെ പോരാട്ടം

ഓണത്തിന് മോളിവുഡ് ബോക്സോഫീസിൽ താര രാജാക്കന്മാരുടെ പോരാട്ടം യുവതാര നിരയിൽ മോളിവുഡ് ബോക്സോഫീസിലെ താര രാജാക്കന്മാർ തന്നെയാണ് ദുൽഖർ സൽമാനും നിവിൻ പോളിയും. ഇരുവരുടെയും ചിത്രങ്ങൾ റിലീസ്...

Film News1 day ago

താടിയെയുക്കില്ല ! വാലിബനിൽ കട്ട താടിയിൽ കിടിലൻ ലുക്കിൽ ലാലേട്ടൻ പ്രത്യക്ഷപ്പെടും അതിൽ നിങൾ ഞെട്ടും

താടിയെയുക്കില്ല ! വാലിബനിൽ കട്ട താടിയിൽ കിടിലൻ ലുക്കിൽ ലാലേട്ടൻ പ്രത്യക്ഷപ്പെടും അതിൽ നിങൾ ഞെട്ടും കഥകൾ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ ലിജോ ജോസ്...

Film News2 days ago

തലൈവർ കേരളത്തിൽ ! ജയിലറിൽ മോഹൻലാൽ രംഗങ്ങൾക്കായി രജനി കേരളത്തിൽ

തലൈവർ കേരളത്തിൽ ! ജയിലറിൽ മോഹൻലാൽ രംഗങ്ങൾക്കായി രജനി കേരളത്തിൽ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ രജനികാന്ത് മോഹൻലാലും ആദ്യമായി ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നു എന്ന വാർത്തകൾ...

Film News2 days ago

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും

സന്തോഷമുള്ള പക്ഷികൾ ! പ്രണയ നിമിഷങ്ങൾ പങ്കിട്ട് അമൃതയും ഗോപി സുന്ദറും സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അമൃത സുരേഷ്. നിരവധി...

Film News2 days ago

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു.

ജൂഡിന്റെ മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്.. “2018” റിലീസ് തീയതി പ്രഖ്യാപിച്ചു. 2018ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി...

Trending