Connect with us

Uncategorized

അനശ്വരയുടെ പുത്തൻ ലുക്ക് കണ്ട് കോരി തരിച്ചു ആരാധകർ, നാളത്തെ ലേഡി സൂപ്പർ സ്റ്റാർ തന്നെ

Published

on

അനശ്വരയുടെ പുത്തൻ ലുക്ക് കണ്ട് കോരി തരിച്ചു ആരാധകർ, നാളത്തെ ലേഡി സൂപ്പർ സ്റ്റാർ തന്നെ

വളരെ കുറച്ചു കാലങ്ങൾ കൊണ്ട് തന്നെ ഏറെ ആരാധകരെ സമ്പാദിച്ച താരമാണ് അനശ്വര രാജൻ. ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് ഈ ചിത്രത്തിലൂടെ ഒരു പ്ലസ് ടു കാരിയുടെ വേഷത്തിലെത്തിയ അനശ്വര അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ കയ്യിലെടുക്കുകയായിരുന്നു.

ചുരുങ്ങിയ ചിത്രങ്ങൾകൊണ്ട് തന്നെ മലയാള സിനിമയുടെ വാഗ്ദാനം ആവാൻ അനശ്വരക്ക് സാധിക്കുമെന്നാണ് പ്രേക്ഷകർ കരുതുന്നത്.അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രേക്ഷക മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിലാണ് താരം ഇതുവരെ പ്രത്യക്ഷപ്പെട്ടത്. തമിഴിൽ അരങ്ങേറ്റം കുറിക്കുവാൻ ഉള്ള ഒരുക്കത്തിലാണ് താരം.

2017 ൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ നായികയായി പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് എവിടെ എന്ന സിനിമയിലും അഭിനയിച്ചു. മൈ സാന്ത, വാങ്ക്, ആദ്യ രാത്രി തുടങ്ങിയ സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.

പക്ഷേ താരം മലയാളി സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമയിലെ അഭിനയത്തിലൂടെ ആണ്. ഇപ്പോൾ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ സൂപ്പർ ശരണ്യ എന്ന സിനിമയിലും പ്രധാന വേഷത്തിളാൻ താരം പ്രത്യക്ഷപ്പെട്ടത്. തൃഷ നായികയായി പുറത്തിറങ്ങാൻ പോകുന്ന റാങ്കി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം ആരാധകർക്ക് വേണ്ടി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും ക്യൂട്ട് ലുക്കിലാണ് താരം കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർക്കിടയിൽ വൈറലാണ്.

Uncategorized

നാടൻ ലുക്കിൽ ആര്യ, അമ്പരന്ന് ആരാധകർ

Published

on

നാടൻ ലുക്കിൽ ആര്യ, അമ്പരന്ന് ആരാധകർ

ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ആര്യ ബഡായ് എന്ന ആര്യ ബാബു. പിന്നീട് സിനിമയിലേക്ക് എത്തിയ ആര്യ അവിടെയും കഴിവ് തെളിയിച്ച് മുന്നേറി. ആര്യയ്ക്ക് പ്രേക്ഷകരുടെ പിന്തുണ കൂടുതലായി ലഭിച്ചത് നടൻ മുകേഷിനും രമേശ് പിഷാരടിക്കും ഒപ്പമുള്ള ബഡായ് ബംഗ്ലാവ് എന്ന ഷോയിൽ വന്ന ശേഷമാണ്.

 

അത് ആര്യയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറി. മലയാളത്തിൽ സൂപ്പർഹിറ്റായിരുന്നു എന്റെ മാനസപുത്രിക്ക് എന്ന സീരിയലിന്റെ തമിഴ് പതിപ്പായ മഹാറാണിയിലൂടെയാണ് ആര്യ ശ്രദ്ധനേടുന്നത്. പിന്നീട് മലയാളത്തിലേക്ക് എത്തിയ ആര്യ ബഡായ് ബംഗ്ലാവിന് ഒപ്പം സ്ത്രീധനം എന്ന സൂപ്പർഹിറ്റ് സീരിയലിലും അഭിനയിച്ചതോടെ സമയം തെളിഞ്ഞു. നിരവധി അവസരങ്ങൾ തേടിയെത്തി.

വർഷത്തോളം ബഡായ് ബംഗ്ലാവ് റേറ്റിംഗിൽ മുൻപന്തിയിൽ തന്നെ നിൽക്കുകയും ചെയ്തിരുന്നു. ആര്യ പിന്നീട് നിരവധി ടെലിവിഷൻ ഷോകളിൽ പങ്കെടുത്തിരുന്നു. റിയൽ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ടുവിൽ ആര്യയും മത്സരാർത്ഥിയായിരുന്നു.

ധാരാളം സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. കുഞ്ഞിരാമായണം, ഹണി ബീ 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഉറിയടി, മേപ്പടിയാൻ തുടങ്ങിയ ഹിറ്റ് സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും ആര്യ സജീവമാണ്. ഇപ്പോഴിതാ വിഷുവിന് ആര്യ തനിനാടൻ ഡ്രെസ്സിൽ ഹോട്ട് ലുക്കിൽ ചെയ്ത ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. ഇതിന്റെ വീഡിയോയും ആര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശബരീനാഥാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. മുകേഷ് മുരളിയാണ് മേക്കപ്പ്. വിവേക് മേനോനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സുപ്രിയ വിവേഴ്സിന്റെ വസ്ത്രങ്ങളാണ് ആര്യ ഇട്ടിരിക്കുന്നത്. മെറാൽഡ ജൂവൽസിന്റെ ആഭരണങ്ങളാണ് ആര്യ അണിഞ്ഞിരിക്കുന്നത്.

Continue Reading

Uncategorized

ബോളിവുഡ് താരങ്ങളായ രൺബിയർ കപൂറും ആലുവ ഭട്ടും വിവാഹിതരായി

Published

on

ബോളിവുഡ് താരങ്ങളായ രൺബിയർ കപൂറും ആലുവ ഭട്ടും വിവാഹിതരായി

ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും ഇന്ന് വിവാഹിതരായി. അഞ്ചു വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ ഇന്നാണ് താര ജോഡികൾ മുംബൈയിലെ തങ്ങളുടെ വസതിയിൽ വച്ച് വിവാഹിതരായത്. സ്വകാര്യമായി നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം താരങ്ങൾ തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

Continue Reading

Uncategorized

ബ്ലൗസ് ലെസ്സ് സാരിയിൽ ഞെട്ടിച്ച് ശ്രിന്ദ ! കണ്ണു തള്ളി ആരാധകർ

Published

on

ബ്ലൗസ് ലെസ്സ് സാരിയിൽ ഞെട്ടിച്ച് ശ്രിന്ദ ! കണ്ണു തള്ളി ആരാധകർ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രിന്ദ. സമൂഹ മാധ്യമങ്ങളിൽ​ സജീവമായ ശ്രിന്ദ ഇടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ബ്ലൗസ് ലെസ് സാരിയിൽ ചെയ്ത പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ഗായത്രിയാണ് ഫോട്ടോഷൂട്ടിന്റെ ക്രീയേറ്റീവ് ഡയറക്ടർ. ഉണ്ണി പി.എസിന്റെ മേക്കപ്പിൽ ആര്യൻ ഡി നായരാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

 

വിവാഹത്തിനു ശേഷമാണ് ശ്രിന്ദ സിനിമയിൽ എത്തിച്ചേരുന്നത്. പിന്നീട് വിവാഹ ബന്ധം വേർപിരിയുകയായിരുന്നു. സംവിധായകൻ സിജു എസ് ബാവയുമായി 2018 നവംബർ 11 ലാണ് ശ്രിന്ദ വിവാഹിതയായത്. ആദ്യ ബന്ധത്തിൽ ഒരു മകനുണ്ട്. അർഹാൻ എന്നാണ് കുട്ടിയുടെ പേര്. ഫഹദ് ഫാസിൽ, ഇഷ തൽവാർ എന്നിവർ പ്രധാന കഥാ പാത്രങ്ങളായി എത്തിയ ‘നാളെ’ എന്ന ചിത്രം സംവിധാനം ചെയ്തത് സിജുവായിരുന്നു

മംഗ്ലീഷ്, ഹോംലി മീൽസ്, ആട്, കുഞ്ഞിരാമായണം, അമർ അക്ബർ ആന്റണി, ടു കൺട്രിസ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, റോൾ മോഡൽസ്, ആട് 2, ട്രാൻസ്, കുരുതി തുടങ്ങിയ സിനിമകളിൽ ശ്രിന്ദ അഭിനയിച്ചിട്ടുണ്ട്. ഭീഷ്മ പർവമാണ് ശ്രിന്ദയുടെ അവസാന റിലീസ് ചിത്രം. അതിലും മികച്ച കഥാപാത്രമാണ് ശ്രിന്ദ ചെയ്തിരുന്നത്.

Continue Reading

Recent

Film News6 hours ago

സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്ന ഏട്ടൻ ! സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസയുമായി ദിലീപ്

സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്ന ഏട്ടൻ ! സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസയുമായി ദിലീപ് മലയാളികളുടെ ഏറെ പ്രിയങ്കരനായ താരമായ സുരേഷ് ഗോപിയുടെ അറുപത്തിനാലാമത് ജന്മദിന ആഘോഷം...

Film News15 hours ago

വൈദ്യതി നിരക്ക് വർധന, സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്കും വർധിക്കും

വൈദ്യതി നിരക്ക് വർധന, സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്കും വർധിക്കും കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് വർധിപ്പിച്ചിരുന്ന സാഹചര്യത്തിൽ കേരളത്തിലെ...

Film News20 hours ago

ഒരു ഇടവേളക്ക് ശേഷം വേദി പങ്കിട്ട് മലയാളത്തിന്റെ താര രാജാക്കൻമാർ

ഒരു ഇടവേളക്ക് ശേഷം വേദി പങ്കിട്ട് മലയാളത്തിന്റെ താര രാജാക്കൻമാർ വലിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഒരേവേദിയിൽ ഒത്തുകൂടിയിരിക്കുകയാണ് മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും...

Film News20 hours ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി,...

Film News23 hours ago

പതിവ് വിജയ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പുത്തൻ ലുക്കിൽ വിജയുടെ വാരിസ്

പതിവ് വിജയ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പുത്തൻ ലുക്കിൽ വിജയുടെ വാരിസ് വിജയുടെ 48 ആം ജന്മദിനത്തിൽ പുതിയ ചിത്രമായ വാരിസിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. തെലുങ്കിലെ...

Film News1 day ago

ജന്മദിനത്തിൽ മാസ്സായി സുരേഷ് ഗോപിയുടെ SG251 സെക്കന്റ് ലുക്ക് പോസ്റ്റർ

ജന്മദിനത്തിൽ മാസ്സായി സുരേഷ് ഗോപിയുടെ SG251 സെക്കന്റ് ലുക്ക് പോസ്റ്റർ ജീബൂബ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ രാഹുൽ രാമചന്ദ്രൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം സുരേഷ് ഗോപി...

Film News2 days ago

മലയാളത്തിലെ ഇന്റസ്ട്രിയൽ ഹിറ്റ് പഴശ്ശിരാജയിൽ മാക്കത്തിന്റെ വേഷം ഉപേക്ഷിക്കാൻ കാരണം അതുകൊണ്ടായിരുന്നു

മലയാളത്തിലെ ഇന്റസ്ട്രിയൽ ഹിറ്റ് പഴശ്ശിരാജയിൽ മാക്കത്തിന്റെ വേഷം ഉപേക്ഷിക്കാൻ കാരണം അതുകൊണ്ടായിരുന്നു വെറും നാലു വർഷത്തെ സിനിമാജീവിതം കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു സംയുക്താവർമ്മ. പിന്നീട്...

Film News2 days ago

മമ്മൂട്ടിയുടെ അതിഥി വേഷ തിളക്കത്തിൽ പ്രിയൻ തിയറ്ററുകളിൽ നിറഞ്ഞോടുന്നു

മമ്മൂട്ടിയുടെ അതിഥി വേഷ തിളക്കത്തിൽ പ്രിയൻ തിയറ്ററുകളിൽ നിറഞ്ഞോടുന്നു ഷറഫുദ്ദീനെ നായകനാക്കി ആന്റണി സോണി സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. നൈല ഉഷ, അപർണ...

Film News2 days ago

പപ്പൻ പറക്കാൻ ഒരുങ്ങുന്നു ! തിരിച്ചു വരവിന് കച്ചകെട്ടി ജനപ്രിയ നായകൻ

പപ്പൻ പറക്കാൻ ഒരുങ്ങുന്നു ! തിരിച്ചു വരവിന് കച്ചകെട്ടി ജനപ്രിയ നായകൻ 2018 ക്രിസ്മസ് വേളയിൽ പ്രഖ്യാപിച്ച ദിലീപ് ചിത്രമായിരുന്നു പറക്കും പപ്പൻ. പിന്നീട് പല കാരണങ്ങൾ...

Film News2 days ago

കടുവയിൽ 10 മിനിറ്റ് സിംഹം ഇറങ്ങുന്നു ! പൃഥ്വിരാജ് ചിത്രം കടുവയിൽ അതിഥി വേഷത്തിൽ മോഹൻലാൽ

കടുവയിൽ 10 മിനിറ്റ് സിംഹം ഇറങ്ങുന്നു ! പൃഥ്വിരാജ് ചിത്രം കടുവയിൽ അതിഥി വേഷത്തിൽ മോഹൻലാൽ ഒരു ഇടവേളക്കുശേഷം ഷാജി കൈലാസ് ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം കടുവയിൽ...

Trending