Video
നീന്തൽക്കുളത്തിൽ ഗ്ലാമറസ്സായി അമൃത സുരേഷ്

നീന്തൽക്കുളത്തിൽ ഗ്ലാമറസ്സായി അമൃത സുരേഷ്
ഐഡിയ സ്റ്റാർ സിംഗർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. ഗായിക എന്നതിലുപരി മിനി സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് താരം. സഹോദരിയായ അഭിരാമിയ്ക്കൊപ്പം അമൃതം ഗമയാ എന്നൊരു മ്യൂസിക് ബാൻഡും ഏറെ ശ്രദ്ധയാകർഷിക്കുകയാണ് മാത്രമല്ല ബിഗ്ബോസ് എന്ന ടെലിവിഷൻ പരിപാടിയിൽ കൂടെയും ഇരുവരും ഏറെ ശ്രദ്ധേയമായിരുന്നു.
മകളായ പാപ്പു എന്ന അവന്തികയ്ക്കൊപ്പം അവധിയാഘോഷത്തിലാണ് അപ്പോൾ അമൃത സുരേഷ്.മൂന്നാറിലെ റിസോർട്ടിലാണ് ഇരുവരും അവധി ആഘോഷത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.മൂന്നാറിലേയ്ക്കുള്ള യാത്ര തുടങ്ങിയപ്പോൾ മുതലുള്ള വിശേഷങ്ങൾ അമൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ‘സുന്ദരിയായ മകൾക്കൊപ്പം എന്റെ യാത്ര’ എന്ന അടിക്കുറിപ്പോടെയാണ് ഗായിക യാത്രാ വിഡിയോ പോസ്റ്റ് ചെയ്തത്.
Trailer and Teaser
നാനിയുടെ മെഗാ ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിൽ വില്ലനായി ഷൈൻ ടോം ചാക്കോ ! ദസരയുടെ ടീസർ പുറത്തിറക്കി ദുൽഖറും രാജമൗലിയും

നാനിയുടെ മെഗാ ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിൽ വില്ലനായി ഷൈൻ ടോം ചാക്കോ ! ദസരയുടെ ടീസർ പുറത്തിറക്കി ദുൽഖറും രാജമൗലിയും
സാർവത്രിക ആകർഷണീയതയുള്ള സിനിമകൾ ഭാഷയുടെ അതിർവരമ്പുകൾ തകർക്കുന്നു.
അത് കൈകാര്യം ചെയ്യുന്ന വിഷയം
വലിയൊരു വിഭാഗം പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നുവെങ്കിൽ, സിനിമ ഒരു പാൻ ഇന്ത്യൻ സിനിമയായി അംഗീകരിക്കപ്പെടും. നാച്ചുറൽ സ്റ്റാർ നാനി നായകനാകുന്ന ദസറ എന്ന ചിത്രം അത്തരം വേരോട്ടമുള്ള ചിത്രമാണ്, ഇപ്പോൾ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. എസ്എസ് രാജമൗലി, ഷാഹിദ് കപൂർ, ധനുഷ്, ദുൽഖർ സൽമാൻ, രക്ഷിത് ഷെട്ടി എന്നിവർ ചേർന്ന് ചിത്രത്തിന്റെ ടീസർ പുറത്തിറക്കി.
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ഉത്സവം ദസറ ഇന്ത്യയിലുടനീളം ആഘോഷിക്കപ്പെടുന്നതാണ്. രാവണന്റെ പ്രതിമകൾ കത്തിക്കുന്നതും തിന്മയുടെ മേൽ നന്മയുടെ വിജയമാണ് ദസറ ചിത്രീകരിക്കുന്നത്. ടീസർ നോക്കുമ്പോൾ, ഉള്ളടക്കം യഥാർത്ഥവും രാജ്യത്തുടനീളമുള്ള പ്രേക്ഷകരെ ആകർഷിക്കുന്നതുമാണ്.
അഭിനേതാക്കളുടെ മേക്ക് ഓവർ മുതൽ കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നവരുടെ ലോകം കാണിക്കുന്നത് വരെ അവർ പിന്തുടരുന്ന ആചാരങ്ങൾ വരെ ദസറയുടെ ടീസർ ഒരു പുതിയ അനുഭവം നൽകുന്നു. ആദ്യ ഫ്രെയിം തന്നെ ധരണി (നാനി) ഒരു കൂറ്റൻ രാവണ പ്രതിമയുടെ മുന്നിൽ നിൽക്കുന്നതായി കാണിക്കുന്നത്. തെലങ്കാനയിലെ ഗോദാവരിക്കാനി അയൽപക്കത്ത് സ്ഥിതി ചെയ്യുന്ന വീർലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം ആണ് ടീസറിൽ കാണിക്കുന്നത്.
ശ്രീകാന്ത് ഒഡേലയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും ദസ്റ എന്നാണ് ടീസർ നൽകുന്ന സൂചനകൾ.
ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന നാനിയുടെ അതിഗംഭീര പ്രകടനം തന്നെയാണ് ടീസറിന്റെ പ്രധാന ആകർഷണം.
അദ്ദേഹത്തിന്റെ കഥാപാത്രരൂപീകരണം, സംഭാഷണങ്ങൾ, പെരുമാറ്റരീതികൾ, ശരീരഭാഷ എന്നിവ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോയും സായ് കുമാറും നെഗറ്റീവ് ഷേഡുള്ള വേഷങ്ങളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ദസറ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ മാർച്ച് 30 ന് ഒരേ സമയം റിലീസ് ചെയ്യും.
അഭിനേതാക്കൾ: നാനി, കീർത്തി സുരേഷ്, ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ്
സംവിധാനം : ശ്രീകാന്ത് ഒഡെല
നിർമ്മാണം: സുധാകർ ചെറുകൂരി
പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്
ഛായാഗ്രഹണം ഡയറക്ടർ: സത്യൻ സൂര്യൻ ISC
സംഗീതം: സന്തോഷ് നാരായണൻ
എഡിറ്റർ: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി
സംഘട്ടനം : റിയൽ സതീഷ്, അൻബരിവ്
പിആർഒ: ശബരി
Songs
ദളപതിക്കൊപ്പം നാഷണൽ ക്രഷിന്റെ അഴിഞ്ഞാട്ടം ! തീയറ്ററുകളിൽ കോരിത്തരിപ്പിച്ച വാരിസിലെ ജിമിക്കി ഗാനമെത്തി

ദളപതിക്കൊപ്പം നാഷണൽ ക്രഷിന്റെ അഴിഞ്ഞാട്ടം ! തീയറ്ററുകളിൽ കോരിത്തരിപ്പിച്ച വാരിസിലെ ജിമിക്കി ഗാനമെത്തി
ദളപതി വിജയ് നായകനായി എത്തിയ വാരിസിലെ തിയറ്ററുകളിൽ ഏറെ പ്രകമ്പനം സൃഷ്ടിച്ച ജിമിക്കി പൊണ്ണ് വീഡിയോ ഗാനം പുറത്തിറക്കി. നിമിഷനേരങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ് ഗാനം. അതീവ ഗ്ലാമർ ആയി എത്തിയ നാഷണൽ ക്രഷ് രശ്മിക മന്ദാനയുടെയും ദളപതി വിജയുടെയും നൃത്തരംഗങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു
റിലീസ് ചെയ്ത് വെറും അഞ്ച് മണിക്കൂറിൽ അഞ്ച് മില്യണിലധികം കാഴ്ചക്കാരെയാണ് ഗാനം നേടിയിരിക്കുന്നത്. തമൻ എസ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ്, ജോണിതാ ഗാന്ധി എന്നിവർ ചേർന്നാണ്. വിവേക് ആണ് ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസ് ജനുവരി 11നാണ് തിയറ്ററുകളിൽ എത്തിയത്. കാര്ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ശരത് കുമാർ, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയാണ് വാരിസിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഹരിപിക്ചേഴ്സ് ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്സ് എന്നിവർ ചേർന്നാണ് കേരളത്തിൽ വിജയ്യുടെ ചിത്രം പ്രദര്ശനത്തിന് എത്തിച്ചത്.
Songs
ചിരിയുടെ പുതുമഴയുമായി ‘കള്ളി പെണ്ണേ..’ എത്തി. “രേഖ” ആദ്യ ഗാനം കാണാം.

ചിരിയുടെ പുതുമഴയുമായി ‘കള്ളി പെണ്ണേ..’ എത്തി. “രേഖ” ആദ്യ ഗാനം കാണാം.
തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ അവതരിപ്പിക്കുന്ന “രേഖ”യുടെ ആദ്യ വിഡിയോ പുറത്തിറങ്ങി. ദി എസ്കേപ് മീഡിയം. മിലൻ വി എസ്, നിഖിൽ വി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ‘കള്ളി പെണ്ണേ..’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ജിതിൻ ഐസക് തോമസിന്റെ വരികൾക്ക് മിലൻ വി.എസ്, നിഖിൽ.വി എന്നിവരാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ‘കള്ളി പെണ്ണേ..’ ഗാനം പാടിയിരിക്കുന്നത് മിലൻ.വി.എസ്. രജത് പ്രകാശാണ് മ്യൂസിക് പ്രൊഡക്ഷൻ.
വിൻസി അലോഷ്യസ് ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രം ഫെബ്രുവരി 10നു പ്രദർശനത്തിനെത്തും. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ.കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. രേഖയുടെ ജീവിത പരിസരങ്ങളും ചുറ്റുമുള്ള കഥാപാത്രങ്ങളും അടങ്ങുന്ന നർമ്മരംഗങ്ങളിലൂടെയാണ് ടീസർ സഞ്ചരിച്ചിരുന്നത്.
സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അറ്റെൻഷൻ പ്ലീസ് എന്ന സിനിമയുടെ സംവിധായകൻ ജിതിൻ ഐസക്ക് തോമസ് തന്നെയാണ് ‘രേഖ’യും സംവിധാനം ചെയ്യുന്നത്. സിനിമയുടെ രചനയും ജിതിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സ്റ്റോൺ ബെഞ്ചേഴ്സിന്റെ ബാനറിൽ കാർത്തികേയൻ സന്താനമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷൻസാണ് “രേഖ” തിയറ്ററുകളിലേക്കെത്തിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റൽ അവകാശം.
എബ്രഹാം ജോസഫാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രോഹിത് വി എസ് വാര്യത്താണ് എഡിറ്റർ. കൽരാമൻ, എസ്.സോമശേഖർ, കല്യാൺ സുബ്രമണ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. അസ്സോസിയേറ്റ് നിർമ്മാതാക്കൾ- തൻസിർ സലാം, പവൻ നരേന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എം. അശോക് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- വിപിൻ ദാസ്, മേക്ക് ആപ്പ് – റോണി വെള്ളത്തൂവൽ, ബിജിഎം- അബി ടെറൻസ് ആന്റണി, ടീസർ എഡിറ്റ്- അനന്ദു അജിത്, പി.ആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്, വിഎഫ്എക്സ്- സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈൻ- ആശിഷ് ഇല്ലിക്കൽ.
-
Film News11 months ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video11 months ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News5 months ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News11 months ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News11 months ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser6 months ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി
-
Film News3 months ago
മാറ്റത്തിൻ്റെ പാതയിൽ മലയാള സിനിമ ! ലിപ് ലോക്ക് കാലം കഴിഞ്ഞു ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ !
-
Film News10 months ago
ആദ്യ ദിനം തന്റെ സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി, പടം സൂപ്പർ എന്ന് താരം