Connect with us

Matinee Special

അമ്മയോളം വളർന്ന് അജിത്തിന്റെ മകൾ! കുടുബസമേതം തലയും ശാലിനിയും

Published

on

അമ്മയോളം വളർന്ന് അജിത്തിന്റെ മകൾ! കുടുബസമേതം തലയും ശാലിനിയും

തമിഴ് സിനിമാ ലോകത്തെ തല എന്ന വിശേഷണമുള്ള ഇതിഹാസ താരമാണല്ലോ അജിത് കുമാർ. ഒരു അഭി നേതാവ് എന്നതിലുപരി സിനിമയോടൊപ്പം തന്നെ തന്റെ പാഷനായ റേസിംഗും ഇദ്ദേഹം കൊണ്ടു നടക്കു ന്നതിനാൽ നിരവധി റേസിംഗ് ചാമ്പ്യൻഷിപ്പുകളിലും താരം തിളങ്ങിയിരുന്നു. ഏകദേശം 60 ഓളം സിനിമകളിൽ നായകനായി തിളങ്ങിയ അജിത്തിന് തന്റെതായ ആരാധക വൃന്ദവുമുണ്ട് എന്നതിനാൽ ഏതൊരു സിനിമക്കും വലിയ രീതിയിലുള്ള പിന്തുണയും കിട്ടാറുണ്ട്.

മാത്രമല്ല താരത്തിന്റെ ഭാര്യയും അഭിനേത്രിയും കൂടിയായ ശാലിനിക്കും സെലിബ്രിറ്റി താരപരിവേഷം തന്നെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ കൊടുക്കുന്നത്. ഇൻസ്റ്റഗ്രാം പോലെയുള്ള സമൂഹ മാധ്യമ ങ്ങളിൽ അത്രതന്നെ സജീവമല്ലെങ്കിലും ശാലിനിയുടെ ചിത്രങ്ങളും വിശേഷങ്ങളും പലപ്പോഴും ആരാധകർ ക്കിടയിൽ ഇടം പിടിക്കാറുണ്ട്. മാത്രമല്ല തങ്ങളുടെ പ്രിയ താരത്തിന്റെ മക്കളായ ആദ്വിക്കിന്റെയും അനൗഷ്കയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്കും

പ്രേക്ഷകർക്കും എന്നും തിടുക്കമാണ്. എന്നാൽ ഇപ്പോഴിതാ ശാലിനിയുടെ സഹോദരിയും അഭിനേത്രിയുമായ ശ്യാമിലി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചാ വിഷയമായി ട്ടുള്ളത്. ” വിത്ത് മൈ ലേഡീസ്, ഹാപ്പി വുമൺസ് ഡേ” എന്ന അടിക്കുറിപ്പിൽ പങ്കുവെച്ച ഈയൊരു ചിത്രത്തിൽ ഏറെ ശ്രദ്ധേയമായിട്ടുള്ളത് ശാലിനിയും മകളായ അനൗഷ്കയുമാണ്. തങ്ങൾ കുഞ്ഞായി മാത്രം കണ്ടിരുന്ന അനൗഷ്ക ഇത്രത്തോളം വളർന്നോ എന്ന് ആരാധകർക്ക് ഉൾക്കൊള്ളാൻ

കഴിയുന്നില്ല എന്നാണ് അവരുടെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്. മാത്രമല്ല അമ്മയെയും മകളെയും കണ്ടിട്ട് അനിയത്തിയും ജേഷ്ഠത്തിയുമാണ് എന്ന് മാത്രമേ കരുതൂ എന്നാണ് ആരാധകരിൽ ചിലർ പറയുന്നത്. വെറും പതിനാല് വയസ്സ് മാത്രമാണ് അനൗഷ്കക്ക് പ്രായമെങ്കിലും ഈ ഒരു ചിത്രത്തിൽ അവൾ കൂടുതൽ മുതിർന്നതായി തോന്നുന്നുണ്ട് എന്നും മാത്രമല്ല അമ്മയായ ശാലിനിക്ക് പ്രായം കുറയുകയാണോ എന്ന തരത്തി ലുള്ള പ്രതികരണങ്ങളും ആരാധകർക്കിടയിൽ നിന്നും ഉയർന്നു വരുന്നുണ്ട്. നേരത്തെ അനൗഷ്കയുടെ സഹോദരനായ അദ്വിക്കിന്റെ പിറന്നാൾ ആഘോഷ വേളയിൽ ചിത്രങ്ങളും ആരാധകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും ഏറെ വൈറലായ ഒന്നായിരുന്നു.

 

Matinee Special

ഗാനത്തിലൂടെ വെല്ലുവിളികൾ നടത്തിയ വിജയ്-അജിത്ത് പോരിന്റെ കഥ. തമിഴ്നാട്ടിലെ തല-ദളപതി യുദ്ധം

Published

on

ഗാനത്തിലൂടെ വെല്ലുവിളികൾ നടത്തിയ വിജയ്-അജിത്ത് പോരിന്റെ കഥ. തമിഴ്നാട്ടിലെ തല-ദളപതി യുദ്ധം

കോളിവുഡിൽ രണ്ട് വമ്പൻ താരങ്ങളാണ് തലയും ദളപതിയും എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന അജിത് കുമാറും വിജയും. പൊതുവേ ഇവർ തമ്മിൽ സിനിമയ്ക്കകത്ത് വളരെ സൗഹൃദത്തിലാണ്, എന്നാൽ സിനിമയ്ക്ക് പുറത്ത് ആരാധകർക്കിടയിൽ ഇതല്ല അവസ്ഥ. തമിഴ്നാട്ടിൽ നിലവിലെ ഏറ്റവും വലിയ ആരാധക പോര് തലയുടെയും ദളപതിയുടെയും ഫാൻസുകൾ തമ്മിലാണ്. എംജിആർ-ശിവാജി ഗണേശൻ, രജനീകാന്ത്-കമലഹാസൻ എന്നീ സൂപ്പർ താരങ്ങളുടെ ആരാധകർ തമ്മിൽ മുൻപും തമിഴകത്ത് ആരാധക സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രത്തോളം ബലാബലം നിൽക്കുന്ന ഇരു ആരാധക സംഘങ്ങൾ തമിഴ് സിനിമ ചരിത്രത്തിൽ ആദ്യമാണ്.

ഇത് ആരാധക പോരിനെ കുറിച്ചുള്ള കഥയല്ല പറയുന്നത്. 2004-2005 കാലഘട്ടത്തിൽ ഇരു താരങ്ങളുടെയും സിനിമയിലെ ഇൻട്രൊഡക്ഷൻ ഗാനത്തിൽ പാട്ടിലെ വരികൾ കൊണ്ട് ഒരു വാക്ക് പോര് നടക്കുകയുണ്ടായി. 2004ൽ അജിത്ത് നായകനായ എത്തിയ ചിത്രമായിരുന്നു അട്ടഹാസം. ആ ചിത്രത്തിലെ ഹിറ്റ് ഗാനമായിരുന്നു “ഇമയ മലയിൽ എൻ കൊടി പറന്താൽ ഉനക്കെന്നെ”. സാധാരണ തമിഴ് സൂപ്പർതാര ചിത്രങ്ങളിൽ ഇൻട്രൊഡക്ഷൻ ഗാനങ്ങളും നായകനെ പുകഴ്ത്തുന്ന വരികളും സ്വാഭാവികമാണ്. എന്നാൽ ഈ ഗാനത്തിൽ നായകനെ പുകഴ്ത്തുന്നതിനോടൊപ്പം മറ്റൊരാളെ പരോക്ഷമായി വിമർശിക്കുന്ന തരത്തിൽ ആയിരുന്നു വരികൾ. “എന്നെ മുകളിലേക്ക് ഉയർത്താൻ അച്ഛൻ ഉണ്ടായിരുന്നില്ല എന്റെ സ്വന്തം അധ്വാനത്തിലാണ് ഞാൻ വിജയിക്കുന്നത്” എന്ന് തുടങ്ങുന്ന വരികൾ പരോക്ഷമായി വിജയ്നെ ആക്ഷേപിക്കുന്നതാണ് എന്ന് പറഞ്ഞ് ആ സമയങ്ങളിൽ വൻ വിവാദങ്ങൾ ആരാധകർക്കിടയിൽ ഉണ്ടായിരുന്നു.

 

എന്നാൽ അതിനു ശേഷം വന്ന വിജയിച്ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം കൃത്യമായി അജിത്തിന്റെ പാട്ടിലെ വരികൾക്ക് മറുപടി കൊടുക്കുന്നതായിരുന്നു. 2005ൽ പുറത്തിറങ്ങിയ സച്ചിൻ എന്ന ചിത്രത്തിലെ “വാ വാ വാ എൻ തലൈവ” എന്ന ഗാനമായിരുന്നു അത്.

അട്ടഹാസത്തിലെ “ഹിറ്റ്ലർ ആയാലും ബുദ്ധൻ ആയാലും നിനക്കെന്താണ്” എന്ന വരികൾക്ക് വിജയിച്ചിത്രത്തിൽ മറുപടി കൊടുത്തത് “ഹിറ്റ്ലർ ജീവിതവും വേണ്ട ബുദ്ധൻറെ ജീവിതവും വേണ്ട നീയും ഞാനും ആയി മാത്രം ഇരുന്നാൽ മതി” എന്നു തുടങ്ങുന്ന വരികൾ ഗാനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ചന്ദ്രമുഖിക്കൊപ്പം റിലീസ് ചെയ്ത സച്ചിൻ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയില്ലെങ്കിലും ചിത്രത്തിലെ ഗാനം ആരാധകർ ഏറ്റെടുത്ത് വലിയ രീതിയിൽ ആഘോഷമാക്കിയിരുന്നു. പിന്നീട് തമിഴ്നാട്ടിലെ പല പൊതു പരിപാടികളിലും ചിത്രത്തിലെ ഈ രണ്ടു ഗാനങ്ങൾ തമ്മിൽ മത്സരങ്ങൾ വരെ ഉണ്ടായിരുന്നു.

പിന്നീട് വളരെ നാളുകൾക്കു ശേഷം അജിത് തൻറെ ആരാധക സംഘടന ഔദ്യോഗികമായി പിരിച്ചുവിടുകയും ആരാധകർക്കിടയിൽ നിന്നും മാധ്യമപ്രവർത്തകർക്കിടയിൽ നിന്നും കൃത്യമായ അകലം താരം കാത്തുസൂക്ഷിക്കുകയും ചെയ്തു. എന്നാൽ ഇതിന് വിപരീതമാണ് വിജയ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. ആരാധകർക്കിടയിൽ ഇറങ്ങിച്ചെല്ലുകയും തൻറെ ചിത്രത്തിൻറെ ഓരോ ഓഡിയോ ലോഞ്ചിലും ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് അവരെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള വാക്കുകൾ കൊണ്ടും താരം ആരാധകരെ കയ്യിലെടുത്തു. തെന്നിന്ത്യയിലെ തന്നെ നിലവിലെ ഏറ്റവും വലിയ ആരാധകരാണ് ഇപ്പോൾ തലാ ഫാൻസും ദളപതി ഫാൻസും തമ്മിൽ നടക്കുന്നത്, തമിഴ്നാട്ടിൽ മാത്രമല്ല ഇപ്പോൾ കേരളത്തിലും ഇരുവരുടെയും ആരാധകർ തമ്മിൽ ആരോഗ്യപരമായ മത്സരം നടക്കുന്നുണ്ട്.

Continue Reading

Matinee Special

ട്രാക്ക് മാറ്റി ഷൈൻ നിഗം ! ഉല്ലാസം നാളെ മുതൽ തിയ്യറ്ററുകളിലേക്ക്

Published

on

ട്രാക്ക് മാറ്റി ഷൈൻ നിഗം ! ഉല്ലാസം നാളെ മുതൽ തിയ്യറ്ററുകളിലേക്ക്

ഷൈൻ നിഗത്തെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ഉല്ലാസം നാളെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. പതിവ് ഷൈൻ നിഗം കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി പുതിയ രൂപത്തിലും ഊർജത്തിലും ആണ് ഷൈൻ ചിത്രത്തിൻറെ ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം, ക്രിസ്റ്റി കെെതമറ്റം എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പ്രവീൺ ബാലകൃഷ്ണന്‍റേതാണ് തിരക്കഥ. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ്ഛാ യാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് നായിക.

സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി കെ ഹരിനാരായണന്‍റെ വരികൾക്ക് ഷാൻ റഹ്‍മാന്‍ ഈണം പകരുന്നു. തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ (കാല, മാരി, പേട്ട, സിംഗം) ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്. അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി, അംബിക, നയന എൽസ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പൊജകട് ഡിസൈനർ ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ. എഡിറ്റിംഗ് ജോൺകുട്ടി, കലാസംവിധാനം നിമേഷ് താനൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റഷീദ് അഹമ്മദ്, സഹസംവിധാനം സനൽ വി ദേവൻ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

Continue Reading

Matinee Special

കമൽ ഹസ്സനും മമ്മൂട്ടിയും ഒന്നിക്കുന്നു മഹേഷ് നാരായൺ ചിത്രത്തിൽ

Published

on

കമൽ ഹസ്സനും മമ്മൂട്ടിയും ഒന്നിക്കുന്നു മഹേഷ് നാരായൺ ചിത്രത്തിൽ

ഇന്ത്യൻ സിനിമയിൽ ഇളക്കിമറിച്ച വിക്രംത്തിനുശേഷം ഉലകനായകൻ കമലഹാസൻ നായകനാകുന്ന പുതിയ ചിത്രത്തിൽ മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയും ഒരുമിക്കുന്നു എന്നാണ് ഇപ്പോഴത്തെ പുതിയ വാർത്തകൾ. തമിഴിലെ പ്രമുഖ ഓൺലൈൻ മാധ്യമമായ വള പേച്ചു ആണ് ഈ വാർത്ത ഔദ്യോഗികമായി പുറത്തു വിട്ടത്.

മലയാളത്തിലെ തന്നെ ഹിറ്റ്മേക്കർ മഹേഷ് നാരായണനാണ് കമലഹാസൻ- മമ്മൂട്ടി ചിത്രം ഒരുക്കുന്നത്. കമലഹാസനും മഹേഷ് നാരായണൻ കൂടി ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കമലിന്റെ തന്നെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ അവസാന വാരത്തോടെ കൂടി ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കും.

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ദേശീയ പുരസ്കാരം നേടിയ നടൻമാരുടെ പട്ടികയിൽ മുൻനിരയിലാണ് കമലഹാസനെയും മമ്മൂട്ടിയുടെയും സ്ഥാനം. ഇരുവരും മൂന്നുതവണ വീതം ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പുറത്തുവന്ന വാർത്തകൾ സത്യമാണെങ്കിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താര സംഗമം ആയിരിക്കും മഹേഷ് നാരായണൻ ചിത്രം.

അതേസമയം ലോകേഷ് കനകരാജ് ഒരുക്കിയ കമലഹാസൻ ചിത്രം വിക്രം 400 കോടി ക്ലബ്ബിൽ ഇടം നേടി തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.

 

Continue Reading

Recent

Film News4 hours ago

അവിചാരിതമായി കിട്ടിയ ഒരു സർപ്രസ് ഹിറ്റ് – വാതിൽ റിവ്യൂ വായിക്കാം

അവിചാരിതമായി കിട്ടിയ ഒരു സർപ്രസ് ഹിറ്റ് – വാതിൽ റിവ്യൂ വായിക്കാം   വീട്ടിലിരുന്ന് ബോറടിച്ചപ്പൊ ഒരു സിനിമക്ക് പൊവാൻ തോന്നി. ഏതിന് പോവും എന്നാലോചിച്ചഴാണ് വിനയ്...

Film News4 days ago

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം

‘ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നുകൊൾക. ബോക്സോഫീസ് നിൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു’ വാലിബൻ അവതരിക്കുന്നത് ഈ ദിവസം   കാത്തിരിപ്പിന് വിരാമം, മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ...

Film News1 week ago

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ് കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയുടെ വേൾഡ് വൈഡ് വിതരണാവകാശം...

Trailers2 weeks ago

‘ഗോൾഡ്‌ ബിസിനസ് അടിപൊളിയല്ലേ?’; ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി

‘ഗോൾഡ്‌ ബിസിനസ് അടിപൊളിയല്ലേ?’; ആസിഫ് അലി – സണ്ണി വെയ്ൻ ചിത്രം ‘കാസർഗോൾഡ്’ ; ട്രെയിലർ പുറത്തിറങ്ങി മുഖരി എന്റർടൈന്മെന്റ്സും യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന...

Trailers2 weeks ago

പിറന്നാൾ ദിനത്തിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി ! കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി

പിറന്നാൾ ദിനത്തിൽ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി ! കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ റിലീസായി മലയാളത്തിൽ കലാമേന്മയുള്ളതും മികവുറ്റതുമായ ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റഡ് ചിത്രം...

Film News3 weeks ago

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകൻ യൂകി ഹയാഷിയുടെ ആദ്യ ഇന്ത്യൻ സിനിമ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു…

ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകൻ യൂകി ഹയാഷിയുടെ ആദ്യ ഇന്ത്യൻ സിനിമ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു…   മലയാളത്തിലെ പുതിയ പ്രൊഡക്ഷൻ കമ്പനിയായ വിസ്റ്റാൽ...

Film News4 weeks ago

ചിന്ന ദളപതി എൻട്രി ! വിജയുടെ മകൻ്റെ ആദ്യ സിനിമ ഒരുങ്ങുന്നു. ഇന്ന് ചരിത്ര ദിവസം

ചിന്ന ദളപതി എൻട്രി ! വിജയുടെ മകൻ്റെ ആദ്യ സിനിമ ഒരുങ്ങുന്നു. ഇന്ന് ചരിത്ര ദിവസം തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ്...

Film News4 weeks ago

ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ നേടുന്ന കൊത്തയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ പൈയ്ഡ് ഡീ ഗ്രേഡിംഗ് വ്യാപകം !

ഗംഭീര പ്രേക്ഷക അഭിപ്രായങ്ങൾ നേടുന്ന കൊത്തയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ പൈയ്ഡ് ഡീ ഗ്രേഡിംഗ് വ്യാപകം ! ഇന്ത്യൻ സിനിമയോടൊപ്പം മലയാള സിനിമയെ ചേർത്ത് പിടിച്ച പാൻ ഇന്ത്യൻ...

Film News1 month ago

മൂന്നാം വട്ടം ഓണക്കപ്പടിക്കാൻ നിവിൻ പോളി എത്തുന്നു; രാമചന്ദ്ര & ബോസ്സ് കോ ഓണം റിലീസായി തീയറ്ററുകളിലേക്ക്

മൂന്നാം വട്ടം ഓണക്കപ്പടിക്കാൻ നിവിൻ പോളി എത്തുന്നു; രാമചന്ദ്ര & ബോസ്സ് കോ ഓണം റിലീസായി തീയറ്ററുകളിലേക്ക് നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും...

Film News1 month ago

“ഗരുഡൻ” ചിത്രീകരണം പൂർത്തിയായി.

“ഗരുഡൻ” ചിത്രീകരണം പൂർത്തിയായി. സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിൻ സ്റ്റീഫനും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഗരുഡൻ”. നവാഗതനായ അരുൺ വർമ്മയാണ്...

Trending