Connect with us

Trailer and Teaser

അന്നടിച്ചത് മിന്നലെങ്കിൽ ഇനി വരാനുള്ളത് ഇടിയാണ് ! ടോവിനോയുടെ ട്രിപ്പിൾ റോളിൽ ത്രീഡി വിസ്മയവുമായി അജയന്റെ രണ്ടാം മോഷണം ടീസർ എത്തി

Published

on

അന്നടിച്ചത് മിന്നലെങ്കിൽ ഇനി വരാനുള്ളത് ഇടിയാണ് ! ടോവിനോയുടെ ട്രിപ്പിൾ റോളിൽ ത്രീഡി വിസ്മയവുമായി അജയന്റെ രണ്ടാം മോഷണം ടീസർ എത്തി

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘അജയന്റെ രണ്ടാം മോഷണം’ത്തിൻ്റെ മോഷൻ ടീസർ പുത്തിറങ്ങി. പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധേയമായ ചിത്രത്തിന്റെ പൂജയും ചിത്രീകരണവും കഴിഞ്ഞ ദിവസങ്ങളിൽ ആണ് നടന്നത്.
സിനിമയുടെ ചിത്രീകരണം കാസർഗോഡ് കാഞ്ഞങ്ങാട് ‌ ഭാഗങ്ങളിലായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ടൊവിനോ സിനിമയിൽ മൂന്നു കഥാപാത്രങ്ങളായാണ് എത്തുന്നത്. ടൊവിനോ ആദ്യമായി മൂന്ന് വേഷങ്ങളിൽ എത്തുന്ന സിനിമയാണ് അജയൻ്റെ രണ്ടാം മോഷണം. 1900, 1950, 1990 കാലഘട്ടങ്ങളിലാണ് സിനിമ കഥ പറയുന്നത്. ട്രിപ്പിള്‍ റോളിലാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്.

 

സുജിത് നമ്പ്യാരാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി കൃതി ഷെട്ടിയാവും നായികയെന്നാണ് വിവരം.’അമര്‍ അക്ബര്‍ ആൻ്റണി’, ‘കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍’, ‘ഒരു ബോംബ് കഥ’ തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ നിര്‍മ്മിച്ച യുജിഎം എൻ്റര്‍ടെയ്ന്‍മെൻ്റ്സാണ്സിനിമ നിര്‍മ്മിക്കുന്നത്. തമിഴില്‍ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

Trailer and Teaser

പുലിക്കളിയുടെ പാശ്ചാത്തലത്തിൽ പുലിയാട്ടത്തിൻ്റെ പുതിയ ടീസർ എത്തി

Published

on

പുലിക്കളിയുടെ പാശ്ചാത്തലത്തിൽ പുലിയാട്ടത്തിൻ്റെ പുതിയ ടീസർ എത്തി

സുധീര്‍ കരമന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുലിയാട്ടം എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തുവിട്ടു. ജനപ്രിയചാനൽ ഷോകളുടെ സ്ക്രിപ്റ്റ് റൈറ്ററായ സന്തോഷ് കല്ലാറ്റ് രചന നിർവഹിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

സെവൻ മാസ്റ്റർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽഖാദർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആനന്ദ് മേനോൻ, ബിജു എം, രാജേഷ് മാരത്ത് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. റഷീദ് അഹമ്മദ് ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നു. സുധീർ കരമന, മീരാ നായർ, മിഥുൻ എം ദാസ്, സുമാദേവി, ദീപു നാവായിക്കുളം, ശിവ, ജയരാജ് മിത്ര, ബിഞ്ചു ജേക്കബ്, വിക്ടർ ലൂയി മേരി, ചന്ദ്രൻ പട്ടാമ്പി, ജഗത് ജിത്ത്, സെൽവരാജ്, ആൽവിൻ, മാസ്റ്റർ ഫഹദ് റഷീദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പുലിയാട്ടത്തിന് ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

Continue Reading

Trailer and Teaser

പുഷ്പയേ വെല്ലുന്ന കൊല മാസ് ഐറ്റം ! നാനി കീർത്തി സുരേഷ് കൂട്ടുകെട്ടിൽ ദസറയുടെ കിടിലൻ ട്രൈലർ പുറത്തിറങ്ങി

Published

on

പുഷ്പയേ വെല്ലുന്ന കൊല മാസ് ഐറ്റം ! നാനി കീർത്തി സുരേഷ് കൂട്ടുകെട്ടിൽ ദസറയുടെ കിടിലൻ ട്രൈലർ പുറത്തിറങ്ങി

നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ദസറ” . ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നായികയായി എത്തുന്നത്. ചിത്രത്തിൻറെ ട്രൈലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഇതിനോടകം തന്നെ പുറത്തുവന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾക്കും ഗാനങ്ങൾക്കും ടീസറിനുമെല്ലാം മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്.

 

പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.

സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് ചേഞ്ച് ഒക്കെത്തന്നെ മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ദസറ.സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ മാർച്ച് 30ന് റിലീസ് ചെയ്യും. E4 എന്റർടൈൻമെന്റാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്.

പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്. ഛായാഗ്രഹണം : സത്യൻ സൂര്യൻ ISC. എഡിറ്റർ: നവീൻ നൂലി. പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി. സംഘട്ടനം: അൻബറിവ്. പിആർഒ: ശബരി

Continue Reading

Trailer and Teaser

ഉർവശിയും കൂട്ടരും അവതരിപ്പിക്കുന്ന “ചാള്‍സ് എന്‍റര്‍പ്രൈസസ്” ; ടീസർ പുറത്തിറങ്ങി.

Published

on

ഉർവശിയും കൂട്ടരും അവതരിപ്പിക്കുന്ന “ചാള്‍സ് എന്‍റര്‍പ്രൈസസ്” ; ടീസർ പുറത്തിറങ്ങി.

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “ചാള്‍സ് എന്‍റര്‍പ്രൈസസ്” സിനിമയുടെ ടീസർ ജോയ് മ്യൂസിക്ക് യൂട്യൂബ് ചാനൽ വഴി പുറത്തിറക്കി.  രസകരമായ നർമ്മമുഹൂർത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി സറ്റെയർ ഡ്രാമയാണ് ചിത്രമെന്നാണ്  ടീസറിൽ നിന്ന് ലഭിക്കുന്ന സൂചന. ഏറെ നാളുകൾക്ക് ശേഷം ഉർവ്വശി ഹാസ്യരസ പ്രാധാന്യമുള്ള കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്. കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ  അഭിനയിക്കുന്ന ചിത്രം കൂടിയാണ ‘ചാൾസ് എന്റർപ്രൈസസ്’.

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ഉര്‍വ്വശിക്കു പുറമേ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല,സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഹനിര്‍മ്മാണം പ്രദീപ് മേനോന്‍,അനൂപ് രാജ് ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം – മനു ജഗദ്, സംഗീതം – സുബ്രഹ്മണ്യന്‍ കെ വി എഡിറ്റിംഗ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, ഗാനരചന -അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം – അശോക് പൊന്നപ്പൻ, പി ആർ ഒ- വൈശാഖ് സി വടക്കേവീട്, വസ്ത്രാലങ്കാരം – അരവിന്ദ് കെ ആര്‍ മേക്കപ്പ് – സുരേഷ് ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസ് ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തിക്കും

Continue Reading

Recent

Songs8 hours ago

ഗ്ലാമറസ് ലുക്കിൽ സയേഷ ! പുഷ്പയിലെ ‘ഉ അണ്ടവ മാവ’യെ വെല്ലുന്ന ഐറ്റം ഗാനവുമായി പത്ത് തല

ഗ്ലാമറസ് ലുക്കിൽ സയേഷ ! പുഷ്പയിലെ ‘ഉ അണ്ടവ മാവ’യെ വെല്ലുന്ന ഐറ്റം ഗാനവുമായി പത്ത് തല ചിമ്പു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പത്ത്...

Film News11 hours ago

ബിഗ് ബഡ്ജറ്റ് ഫാൻ്റെസി ത്രില്ലറായി മമ്മൂട്ടി കൃഷന്ത് ചിത്രം ആഗസ്റ്റിൽ ആരംഭിക്കും

ബിഗ് ബഡ്ജറ്റ് ഫാൻ്റെസി ത്രില്ലറായി മമ്മൂട്ടി കൃഷന്ത് ചിത്രം ആഗസ്റ്റിൽ ആരംഭിക്കും ആവാസവൂഹം പുരുഷപ്രീതം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ യുവ സംവിധായകൻ കൃഷന്ത് ഒരുക്കുന്ന പുതിയ ചിത്രത്തിൽ...

Film News13 hours ago

ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു. നിവിൻ പോളി – ആര്യൻ രമണി ഗിരിജാവല്ലഭൻ ചിത്രം പ്രഖ്യാപിച്ചു

ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നു. നിവിൻ പോളി – ആര്യൻ രമണി ഗിരിജാവല്ലഭൻ ചിത്രം പ്രഖ്യാപിച്ചു നിവിൻ പോളി നായകനാകുന്ന ചിത്രം വരുന്നു. നിവിൻ പോളി തന്നെയാണ് ഇക്കാര്യം...

Film News16 hours ago

പൊന്നിയിൻ സെൽവന് കേരളത്തിൽ പൊന്നും വില ! കേരള വിതരണ അവകാശം വിറ്റുപോയത് ഒൻപത് കോടിക്ക്

പൊന്നിയിൻ സെൽവന് കേരളത്തിൽ പൊന്നും വില ! കേരള വിതരണ അവകാശം വിറ്റുപോയത് ഒൻപത് കോടിക്ക് തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നാണ് കഴിഞ്ഞ വര്‍ഷം...

Film News18 hours ago

ഫേസ്ബുക്ക് ലൈവിൽ വന്ന് ഭാര്യയെ ഡിവോഴ്സ് ചെയ്തു വിനായകൻ

ഫേസ്ബുക്ക് ലൈവിൽ വന്ന് ഭാര്യയെ ഡിവോഴ്സ് ചെയ്തു വിനായകൻ സാമൂഹ്യ മാധ്യമമായ ഫേസ്ബുക്ക് ലൈവിൽ വന്ന് ഭാര്യയുമായുള്ള ദാമ്പത്തിക ബന്ധം അവസാനിച്ചതായി അറിയിച്ചുകൊണ്ട് നടൻ വിനായകൻ. ഇന്നലെ...

Film News1 day ago

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം

കൊട്ടാരക്കര ക്ഷേത്രോത്സവത്തിന് അതിഥിയായി മലയാളക്കരയുടെ ജനപ്രിയ നായകൻ ! കൊട്ടാരക്കരക്ക് മഹോത്സവം കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി നടൻ ദിലീപ് എത്തി. കഴിഞ്ഞ...

Film News1 day ago

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി

ശാലിനിക്കുമെന്ന് അജിത് പ്രണയത്തിലായിരുന്ന വിവാഹം കഴിക്കാൻ ആലോചിച്ചിരുന്ന താര സുന്ദരി തമിഴ്നാട്ടിൽ തല എന്നത് ഒരു വികാരമാണ്. സൂപ്പർസ്റ്റാർ രജനീകാന്ത് കഴിഞ്ഞാൽ തമിഴ്നാട്ടിൽ ഇന്ന് ഏറ്റവും അധികം...

Film News2 days ago

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ മഞ്ജു വാര്യർ നായിക അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ...

Film News2 days ago

ഭൂകമ്പത്തെയും -20 ഡിഗ്രി തണുപ്പിനെയും അതിജീവിച്ച് ദളപതിയും സംഘവും ലിയോ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചു തിരിച്ചെത്തി

ഭൂകമ്പത്തെയും -20 ഡിഗ്രി തണുപ്പിനെയും അതിജീവിച്ച് ദളപതിയും സംഘവും ലിയോ ആദ്യ ഷെഡ്യൂൾ പൂർത്തീകരിച്ചു തിരിച്ചെത്തി ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദളപതി വിജയ്...

Songs2 days ago

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി !

പക്കാ ആസിഫ് അലി സ്വാഗ് ! കാസർഗോൾഡ് ഫസ്റ്റ് സിംഗിൾ ‘താനാരോ’ പുറത്തിറങ്ങി ! ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി...

Trending