Uncategorized
സംവിധായകൻ കട്ട് പറഞ്ഞിട്ടും എനിക്ക് കരച്ചിൽ അടക്കുവാൻ സാധിച്ചില്ല ഐശ്വര്യ ലക്ഷ്മി

സംവിധായകൻ കട്ട് പറഞ്ഞിട്ടും എനിക്ക് കരച്ചിൽ അടക്കുവാൻ സാധിച്ചില്ല ഐശ്വര്യ ലക്ഷ്മി
ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഇന്ന് തെന്നിന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമേ തമിഴിലെ തെലുങ്ക് ഭാഷകളിലും താരം തൻറെ സാന്നിധ്യം അറിയിച്ചിരുന്നു. നടി എന്നതിനപ്പുറം പ്രൊഡ്യൂസർ എന്ന നിലയിലും ഐശ്വര്യ ലക്ഷ്മി ഇപ്പോൾ വളർന്നു കഴിഞ്ഞു. കഴിഞ്ഞദിവസം ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്റെ അഭിനയ ജീവിതത്തിലെ മനോഹരമായ ഒരു നിമിഷത്തെക്കുറിച്ച് ഐശ്വര്യ പങ്കുവയ്ക്കുകയുണ്ടായി.
തന്റെ ആദ്യ തെലുങ്ക് ചിത്രമായ ഗോഡ്സെയുടെ ചിത്രീകരണ വേളയിൽ വളരെ വികാര തീവ്രമായ ഒരു രംഗം ചിത്രീകരിക്കുകയുണ്ടായി. ആ ചിത്രത്തിലെ കഥാപാത്രം തനിക്ക് തീർത്തും അപരിചിതമായിരുന്നു, അവരെ ഉൾക്കൊള്ളുവാനായി വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ടുപോയ രണ്ട് സുഹൃത്തുക്കളിൽ നിന്നും ആണ് ആ കഥാപാത്രത്തിന്റെ വികാരം അറിയുവാൻ ശ്രമിച്ചത്. ആ കഥാപാത്രത്തോടൊപ്പം താൻ ശരിക്കും സഞ്ചരിക്കുകയായിരുന്നു. ആ രംഗം ചിത്രീകരിച്ചു കഴിഞ്ഞതും സംവിധായകൻ കട്ട് പറഞ്ഞു. പക്ഷേ എനിക്ക് കരച്ചിൽ അടക്കുവാൻ സാധിച്ചിരുന്നില്ല ഐശ്വര്യ കൂട്ടിച്ചേർത്തു.
ഇതിഹാസചിത്രമായ ഒനിയൻ സെൽവൻ ആണ് ഐശ്വര്യയുടെ അടുത്തതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. പൂങ്കുഴലി എന്ന ഏറെ ആരാധകരുള്ള കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാളത്തിൽ കുമാരിയാണ് ഐശ്വര്യയുടെ അടുത്ത ചിത്രം. മമ്മൂട്ടി കൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിലും ഐശ്വര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Uncategorized
350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര ” ചെമ്പനീർ പൂവ് ” – ൽ ഇനി പൊങ്കൽ ആഘോഷങ്ങളും
350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര ” ചെമ്പനീർ പൂവ് ” – ൽ ഇനി പൊങ്കൽ ആഘോഷങ്ങളും
പ്രണയത്തിന്റെ ആർദ്രതയും കുടുംബാംഗങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രമേയമാക്കിയ ജനപ്രീയപരമ്പര ” ചെമ്പനീർ പൂവ് ” ഏഷ്യാനെറ്റിൽ 350 എപ്പിസോഡുകൾ വിജയകരമായി പൂർത്തിയാക്കുന്നു.
സച്ചിയും രേവതിയും തമ്മിലുള്ള ദാമ്പത്യത്തിന്റെ ദൃഢതയും അമ്മായിഅമ്മ പോരും ജേഷ്ടാനുജന്മാർ തമ്മിലുള്ള സംഘർഷങ്ങളും മരുമക്കൾ തമ്മിലുള്ള മത്സരങ്ങളും നിറഞ്ഞ ” ചെമ്പനീർ പൂവ് ” ഇനി പൊങ്കൽ ആഘോഷങ്ങളുടെ തിരക്കിലേക്ക്. അമ്മായിയമ്മയുടെ നിര്ബന്ധത്തിനുവഴങ്ങി സിനിമാമോഹിയായ ബീരാനെന്ന ഇറച്ചിവെട്ടുകാരനെ അമ്മാവനായി ശ്രുതി പൊങ്കലിന് കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന സംഘർഷഭരിതമായ നർമ്മമുഹൂര്തങ്ങളിലൂടെ പരമ്പര കടന്നുപോകുന്നു.ശ്രുതിയുടെ കള്ളത്തരം കണ്ടുപിടിക്കുമോ ?.
” ചെമ്പനീർ പൂവ് ” ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 7.30 ന് സംപ്രേക്ഷണം ചെയ്യുന്നു.
Uncategorized
വീണ്ടും അച്ഛനായി ഗിന്നസ് പക്രു !

വീണ്ടും അച്ഛനായി ഗിന്നസ് പക്രു !
മിമിക്രി വേദികളിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനും മിമിക്രി കലാകാരനുമാണ് ഗിന്നസ് പക്രു. കഴിഞ്ഞ ദിവസം തൻ്റെ ജീവിതത്തിലെ സന്തോഷ നിമിഷം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. സോഷ്യൽ മീഡിയ വഴി
താൻ വീണ്ടും ഒരച്ഛനായ വിവരം പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് പക്രു. പെൺകുഞ്ഞിന്റെ അച്ഛനായതായി അറിയിച്ച പക്രു ഡോക്ടർ രാധാമണിക്കും ആശുപത്രിക്കും നന്ദി അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ സന്തോഷവാർത്ത അറിയിച്ചത്. കുഞ്ഞിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗായത്രിയാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ. ദീപ്ത കീർത്തി എന്ന മറ്റൊരു മകൾ കൂടിയുണ്ട് അദ്ദേഹത്തിന്. നിരവധി പേരാണ് വിശേഷമറിഞ്ഞ് ഗിന്നസ് പക്രുവിനും കുടുംബത്തിനും ആശംസകൾ അറിയിച്ചുകൊണ്ടിരിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഗിന്നസ് പക്രുവിന്റെയും ഗായത്രിയുടേയും പതിനേഴാം വിവാഹവാർഷികം.
Uncategorized
മരക്കാറിന് ശേഷം 100 കോടി ചിത്രത്തിൽ വീണ്ടും മോഹൻലാൽ ! ഒരുങ്ങുന്നത് പാൻ ഇന്ത്യൻ വിസ്മയം

മരക്കാറിന് ശേഷം 100 കോടി ചിത്രത്തിൽ വീണ്ടും മോഹൻലാൽ ! ഒരുങ്ങുന്നത് പാൻ ഇന്ത്യൻ വിസ്മയം
മരയ്ക്കാർ ശേഷം വീണ്ടും ഒരു നൂറുകോടി ചിത്രവുമായി മോഹൻലാൽ എത്തുന്നു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്ന ‘ഋഷഭ’ എന്നാൽ മോഹൻലാൽ ചിത്രത്തിൻറെ ബഡ്ജറ്റ് അണിയറ പ്രവർത്തകർ പദ്ധതി ചെയ്തിരിക്കുന്നത് നൂറുകോടിക്ക് മുകളിലാണ്. മോഹൻലാലിനൊപ്പം തെലുങ്ക് സൂപ്പർ താരം വിജയ് ദേവര കൊണ്ടയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തും. നന്ദകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘ഋഷഭ’. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അതേസമയം മോഹൻലാൽ ലിജോ ജോസ് പല്ലിശ്ശേരി ചിത്രമായ മലൈക്കൊട്ടൈ വാലിഭൻ്റെ ചിത്രീകരണ തിരക്കുകളിൽ ആണ് മോഹൻലാൽ നിലവിൽ. ജൂൺ മാസത്തിൽ ആയിരിക്കും ഋഷഭയുടെ ചിത്രീകരണം അണിയറപ്രവർത്തകർ പദ്ധതി ചെയ്യുന്നത്. മോഹൻലാലിനെയും വിജയ് തേവരകൊണ്ടയും കൂടാതെ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.
-
Songs1 year ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി