Trailer and Teaser
ദുൽഖറിന്റെ വിഷു സമ്മാനം ! അടിയുടെ ടീസർ എത്തി. ചിത്രം വിഷുവിന് തിയേറ്ററുകളിലേക്ക്

ദുൽഖറിന്റെ വിഷു സമ്മാനം ! അടിയുടെ ടീസർ എത്തി. ചിത്രം വിഷുവിന് തിയേറ്ററുകളിലേക്ക്
ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘അടി’യുടെ പുറത്തിറങ്ങി. വിഷു റിലീസായി ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തും. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ തന്നെയാണ്. ലില്ലി അന്വേഷണം എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ പ്രശോക് വിജയൻ ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് അടി.ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ധ്രുവൻ,
ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രതീഷ് രവിയാണ് രചന നിർവഹിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റർ – നൗഫൽ അബ്ദുള്ള, ആർട്ട് – സുഭാഷ് കരുൺ, ചീഫ് അസോസിയേറ്റ് – സുനിൽ കാര്യാട്ടുകര, കോസ്റ്റ്യൂംസ് – സ്റ്റെഫി സേവ്യർ, മേക്കപ്പ് – രഞ്ജിത്ത് മണാലിപ്പറമ്പിൽ, പ്രൊജക്ട് ഡിസൈനർ – ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ – റന്നി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – വിനോഷ് കൈമൾ, വിഎഫ്എക്സ് ആൻഡ് ടൈറ്റിൽ – സഞ്ജു ടോം ജോർജ്.
Trailer and Teaser
കത്തുന്ന ഉഗ്ര ശോഭയോടെ “മുകൾപ്പരപ്പ് ” ടീസർ എത്തി !

കത്തുന്ന ഉഗ്ര ശോഭയോടെ
“മുകൾപ്പരപ്പ് ”
ടീസർ എത്തി !
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനു ശേഷം സുനിൽ സൂര്യയെ പ്രധാന കഥാപാത്രമാക്കി
സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന
”മുകൾപ്പരപ്പ് ” എന്ന ചിത്രത്തിന്റെ ടീസർ, പ്രശസ്ത യുവനടൻ ധ്യാൻ ശ്രീനിവാസൻ തന്റെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തു.
ആഗസ്റ്റ് പതിന്നൊനിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ
അപർണ്ണ ജനാർദ്ദനൻ നായികയാകുന്നു.
ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, മാമുക്കോയ,ഊർമിള ഉണ്ണി, ചന്ദ്രദാസൻ ലോകധർമ്മി , മജീദ്, ചിത്ര നായർ ,ബിന്ദു കൃഷ്ണ, രജിത മധു , ജലജ റാണി , ലയ , ബീന കൊടക്കാട് ,പ്രഭു രാജ്, ശ്രീഹരി , ജസ്റ്റിൻ മുണ്ടക്കൽ, ഹാഷിം ഇരിട്ടി , എന്നിവർക്കൊപ്പം ഒട്ടേറെ തെയ്യം കലാകാരൻമാരും അഭിനയിക്കുന്നുണ്ട്.
ജ്യോതിസ് വിഷൻന്റെ ബാനറിൽ നിർമ്മിക്കുന്ന ജയപ്രകാശൻ കെ കെ ഈ ചിത്രത്തിന്റെ സഹ രചയിതാവും ഗാനരചയിതാവും കൂടിയായാണ്. ജോൺസ്പനയ്ക്കൽ, സിനു കെ. ഗോപാലകൃഷ്ണൻ സീതത്തോട്, ഷമൽ സ്വാമിദാസ്, ബിജോ മോഡിയിൽ കുമ്പളാംപൊയ്ക, ഹരിദാസ് പാച്ചേനി, മനോജ് സി.പി, ആദിത്യ പി.ഒ, അദ്വൈത് പി.ഒ, ലെജു നായർ നരിയാപുരം എന്നിവരാണ് ‘മുകൾപ്പരപ്പി’ന്റെ സഹ നിർമ്മാതാക്കൾ
ഛായാഗ്രഹണം-ഷിജി ജയദേവൻ,നിതിൻ കെ രാജ്,സംഗീതം-പ്രമോദ് സാരംഗ്,ജോജി തോമസ്,ഗാനരചന- ജെ പി തവറൂൽ,സിബി പടിയറ,എഡിറ്റർ- ലിൻസൺ റാഫേൽ, പശ്ചാത്തല സംഗീതം- അലൻ വർഗീസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീകുമാർ വള്ളംകുളം,ഫിനാൻസ് കൺട്രോളർ-ടി പി ഗംഗാധരൻ,പ്രൊജക്റ്റ് മാനേജർ-ബെന്നി നെല്ലുവേലി, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- പ്രവീൺ ശ്രീകണ്ഠപുരം. ഡിടിഎസ് മിക്സിംഗ്- ജുബിൻ രാജ്,
പി ആർ ഒ-എ എസ് ദിനേശ്.
Trailer and Teaser
ഞെട്ടിപ്പിച്ച് ആസിഫലി ! കാസർഗോൾഡിന്റെ കളർഫുൾ എൻറർ പുറത്തിറങ്ങി

ഞെട്ടിപ്പിച്ച് ആസിഫലി ! കാസർഗോൾഡിന്റെ കളർഫുൾ എൻറർ പുറത്തിറങ്ങി
യൂഡ്ലി ഫിലിംസിന്റെ മലയാളത്തിലെ നാലാമത്തെ ചിത്രമായ ‘കാസർഗോൾഡിന്റെ’ ടീസർ നിമിഷനേരം കൊണ്ട് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഹിറ്റ് ചാർട്ടിലേക്ക് ഇടം നേടി. കഥയുടെ സസ്പെൻസ് ഒന്നും പുറത്ത് വിടാതെ തന്നെ ഒരു വ്യത്യസ്ത മൂഡ് ക്രിയേറ്റ് ചെയ്യുകയാണ് ടീസർ. ടീസർ റിലീസിന് മുൻപ് തന്നെ യുവാക്കൾക്കിടയിൽ സിനിമ വലിയ ചർച്ചാവിഷയമായിരുന്നു.
ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.
സരിഗമ ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റ് ഓഫ് ഫിലിംസ് ആൻഡ് ഇവന്റ്‌സ് , സിദ്ധാർഥ് ആനന്ദ് കപൂറിന്റെ വാക്കുകൾ ഇങ്ങനെ “കാസർഗോൾഡ് ഞങ്ങളുടെ മലയാളത്തിലെ മൂന്നാമത്തെ ചിത്രമാണ്. ചിത്രത്തിലെ അണിയറപ്രവർത്തകർ യുവാക്കളും പുതിയ ഒത്തിരി ഐഡിയാസുമുള്ള ടീമാണ്. സിനിമയുടെ മേക്കിങ്ങിൽ ഉണ്ടായിരുന്ന എനർജിയുടെ വളരെ ചെറിയ ശതമാനം മാത്രമാണ് ടീസറിൽ കാണുന്നത്. മികച്ച സിനിമ അനുഭവം തന്നെ എല്ലാ പ്രേക്ഷകർക്കും ഉണ്ടാകും.”
സംവിധായകൻ മൃദുൽ നായറിന്റെ വാക്കുകൾ ഇങ്ങനെ ” ഞാനും ആസിഫും തമ്മിൽ വലിയ കണക്ഷൻ ഉണ്ട്. രണ്ടാമത്തെ കോവിഡ് ലോക്ഡൗൻ സമയത്താണ് കാസർഗോൾഡിന്റെ ഷൂട്ടിങ്ങ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ഇത്രയും വലിയ പ്രോജക്ട് അങ്ങനെയൊരു സമയത്ത് ഷൂട്ട് ചെയ്യാൻ പാടായിരുന്നു. സരിഗമയുമായി സഹകരിക്കാൻ പറ്റിയതോടെ സിനിമയ്ക്ക് പുതിയ ജീവൻ വരുകയായിരുന്നു.”സുപ്രീം സുന്ദർ, ബില്ല ജഗൻ, മാഫിയ ശശി എന്നിവർ ചെയ്ത സ്റ്റണ്ട് സീക്വൻസുകളെ കുറിച്ചും മൃദുൽ വാചാലനാകുകയായിരുന്നു.
മികച്ചൊരു തീയേറ്റർ അനുഭവമായിരിക്കും പ്രേക്ഷകർക്ക് ലഭിക്കുക എന്ന് ആസിഫ് അലി പറഞ്ഞു. “മൃദുൽ കഥ പറഞ്ഞപ്പോൾ മുതൽ ഞാൻ എക്സൈറ്റഡ് ആയിരുന്നു. കേരളത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച രണ്ട് മൂന്ന് കഥ പശ്ചാത്തലമാണ് സിനിമയിൽ ഉള്ളത്. സിനിമ കാണുമ്പോൾ എനിക്ക് തോന്നിയതുപോലെ തന്നെ പ്രേക്ഷകർക്കും ഇതിലെ സസ്പെൻസും ഡ്രാമയും അനുഭവിച്ചറിയാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.”
‘കാപ്പ’ എന്ന ചിത്രത്തിന് ശേഷം സരിഗമയുമായി ആസിഫ് അലി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ‘കാസർഗോൾഡ്’. ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കാസർഗോൾഡ്.’ ടീസറിൽ കാണുന്നതുപോലെ തന്നെ ആക്ഷൻ ത്രില്ലർ ചിത്രമാകും. ശ്വാസം അടക്കി പിടിച്ച് കാണേണ്ട വിശ്വൽസും ഗംഭീര ബാക്ക്ഗ്രൗണ്ട് സ്കോറും ഉൾപ്പെടെ തീയേറ്ററിൽ മികച്ച അനുഭവമാകും ചിത്രം സമ്മാനിക്കുക എന്നതായിരുന്നു സണ്ണി വെയ്ന്റെ വാക്കുകൾ.
തല്ലുമാലയിലൂടെ സെൻസേഷനായി മാറിയ സംഗീത സംവിധായകൻ വിഷ്ണു വിജയ് കാസർഗോൾഡിൽ സംഗീതം നൽകുന്നു. ലിറിക്കൽ ഗാനം തന്ന പ്രതീക്ഷകൾ ഇരട്ടിയാക്കിയിരിക്കുകയാണ് ടീസർ. യൂട്യൂബിൽ ഇതിനോടകം തന്നെ 1.5 മില്യൻ വ്യുസാണ് ഗാനം നേടിയത്. മൃദുൽ, സജിമോൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. കോ-പ്രൊഡ്യൂസർ- സഹിൽ ശർമ്മ. ഛായാഗ്രഹണം – ജെബിൽ ജേക്കബ് , അഡീഷണൽ ക്യാമറ – പവി കെ പവൻ . തിരക്കഥ സംഭാഷണം – സജിമോൻ പ്രഭാകർ. സംഗീതം – വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ്. ഗാനരചന- വൈശാഖ് സുഗുണൻ, എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ,പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ -രംഗനാഥ് രവി,ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ. ഡിസൈൻ – യെല്ലോടൂത്‌സ് .
Trailer and Teaser
ഈ ഓണത്തിന് ഇടിയുടെ പെരുന്നാൾ ! സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ആർ ഡി എക്സിന്റെ ടീസർ തരംഗമാകുന്നു

ഈ ഓണത്തിന് ഇടിയുടെ പെരുന്നാൾ ! സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ആർ ഡി എക്സിന്റെ ടീസർ തരംഗമാകുന്നു
ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രം കാണുവാനുള്ള മലയാളികളുടെ നീണ്ട കാത്തിരിപ്പുകൾക്ക് ഇതാ വിരാമം കുറിക്കുന്നു. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്സിന്റെ ടീസർ പുറത്തിറങ്ങി. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ചിത്രമെന്ന് ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ടീസർ ഉറപ്പ് നൽകുന്നുണ്ട്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നീ താരങ്ങൾ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ഓണം റിലീസായി തീയറ്ററുകളിൽ എത്തും. കുടുംബപ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ എന്റർടെയിൻ ചെയ്യിക്കാൻ കഴിയുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം ഓഗസ്റ്റ് 25ന് പ്രദർശനത്തിന് എത്തുന്നത്.
മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
എഡിറ്റർ – ചമൻ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം – സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ – ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ – സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ – റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പി ആർ ഒ – ശബരി.
-
Songs1 year ago
കാവാലയെ വെല്ലുന്ന ഐറ്റം ! ദിലീപും തമന്നയും തകർത്താടിയ ബാന്ദ്രയിലെ രക്ക രക്ക ഗാനം പുറത്തിറങ്ങി ! സൗത്ത് ഇന്ത്യക്കിനി പുതിയ വൈറൽ
-
Film News3 years ago
18 വർഷമായി ലാൽ ഫാൻ, ആറാട്ടിനൊടുവിൽ അവസാനം മോഹൻലാൽ അപമാനിച്ചു- സന്തോഷ് വർക്കി
-
Video3 years ago
ഞാൻ പത്ത് പെണ്ണുങ്ങളുമായി സെക്സ് ചെയ്തിട്ടുണ്ട്,താല്പര്യമുള്ളവരോട് ഇനിയും ചോദിക്കും- വിനായകൻ
-
Film News3 years ago
ഹലോ മായാവി നടാക്കാതെ പോയതിന് കാരണം ഇതായിരുന്നു. ചിത്രത്തിന്റെ വൺലൈൻ ഇങ്ങനെ
-
Film News3 years ago
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും
-
Film News3 years ago
എട്ടു നിലയിൽ പൊട്ടാനുള്ള ഭാഗ്യമുണ്ടാവട്ടെ, നാളെ ഇവിടെത്തന്നെ കാണണം ! മറുപടിയുമായി മാല പാർവ്വതി
-
Film News3 years ago
ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട, നാരദൻ കണ്ട രശ്മി ആഷിക്ക് അബുവിനോട്
-
Trailer and Teaser3 years ago
ഞെട്ടിച്ച് അനശ്വര രാജൻ ! ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ ചിത്രം മൈക്ക് ട്രെയ്ലർ പുറത്തിറങ്ങി